മലയാളം സഹായി

Click here for Malayalam Fonts

venunadam's shared items

Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Sunday, February 10, 2008

ഒരു ലൈംഗികതൊഴിലാളിയുടെ ആത്മഗതം


കവിത ഒരു ലൈംഗികതൊഴിലാളിയുടെ ആത്മഗതം എം വേണു

പൗഡര്‍ പൂശിയ മുഖത്തോടെ കന്വോളതിരക്കിലൂടെ
അവള്‍‌ നടന്നു
അതിനാല്‍‌ മുഖത്തില്‍ നിന്ന്‌ പാണ്ടന്‍ നായക്കളുടെ
അധരക്ഷതങ്ങള്‍ പൗഡര്‍‌ ലേപനത്തില്‍ ‍മറഞിരുന്നു
ആത്മാവിലെ മുറിപ്പാടുകള്‍ അത്‌ ആര്‍ക്കു ചേതം
ഈ ലോകം തന്നെ വലിയ ഒരു കന്വോളമാണ്
വാങ്ങുക കൊടുക്കുക ഉപയോഗിക്കുക കളയുക വീണ്ടും

ബിരുദാന്തര ബിരുദങ്ങളെയും അവയുമായി ചേക്കേറിയ
നാറിയ ഉദ്യോഗ മേലാളരേയും എന്നേ മറന്നു
പ്രതിമാസ ശന്വളവര്‍‌ദ്ധനവിലെ ഓരോ നൂറുരൂപക്കും
ഓരോ രാത്രികള്‍

തകര്‍ന്ന സ്വപ്നങ്ങളുടെ വളപ്പൊട്ടുകള്‍ മാത്രം മടിശീലയായി
അവ എന്നെങ്കിലും ഒരിക്കല്‍ കൂട്ടി യോജിപ്പിക്കാനാവും
നഗ്നമായ കൈത്തണ്ടകള്‍ അലങ്കരിച്ചേകാനാകും
ഷണ്ടത്വം പേറാത്ത നെറ്റിയില്‍ സിംഹരാശിയിയുടെ ചുളിവുകള്‍‌
നിവര്‍ത്തി ഒരു പുരുഷന്‍ ആ കൈ ആവാഹിച്ചേക്കാം
പ്രതീക്ഷളുടെ പാമരം വലിച്ചുകെട്ടി ഇനിയും എത്ര ദൂരം

താഴെ പാലത്തിനടിയില്‍ തുരുന്വിച്ച ലോഹവാരികള്‍ക്കിടയിലൂടെ
ഈ നദിയിലെ കലക്കവെള്ളം എത്രയോ തവണ ഒലിച്ചു പോകുന്നു
തളര്‍ന്ന മുഖത്തില്‍ സാന്ധ്യ രാഗം മായുന്വോള്‍
ഈ ആല്‍ത്തറയില്‍ എല്ലാം ഊരിവെക്കുന്നു
ഈ മഹാഗണി വൃക്ഷത്തിന്റെ വിറക്കുന്ന ഇലകള്‍ക്കിടയിലൂടെ
നോക്കുന്വോള്‍‌‌ ‍ആകാശം എത്ര സുന്ദരമാണ്
ഇനി നിദ്രയുടെ വരദാനത്തില്‍ കണ്ണുപൂട്ടാം
ഏതെങ്കിലും ഒരു കശ്മലകാമുകന്‍ കുലുക്കി
ഉണര്‍ത്തുന്നതു വരെ

****
****
ഈ കൃതിയെ കുറിച്ചുള്ള അഭിപ്രായം എഴുതുക
venumaster@gmail.com

rolleyesrolleyesrolleyesrolleyes

Sunday, January 20, 2008

ഒരു ഫാന്റസി കവിത

ഒരു ഫാന്റസി കവിത എം.വേണു.


വര്‍ഷങ്ങളായി ഞാനീ പേടകത്തിന്റെ ഉള്ളിലാണ്
ഓപ്പറേഷന്‍ തിയറ്ററില്‍ കണ്ഠനാളിയിലൂടെ പ്രവേശിച്ച
ഒരു സൂചിയുടെ വൈദ്യുത പ്രവാഹത്തിന്റെ ചിറകുകള്‍
എന്നെ ഈ ഭ്രമണപഥത്തില്‍ എത്തിച്ചു.

അന്തവും അനഞ്ജാതവും അവര്‍ണണീയവുമായ
ചില കാഴ്ചകള്‍..

കൂറ്റന്‍ കുഴികളും വിള്ളലുകളും മലകളുമായി അതിശീഘ്രം
പായുന്ന ബുധന്‍.

പടുകൂറ്റന്‍ പര്‍‌വതങ്ങളും,താഴ്വാരങ്ങളും വിശാലമായ
സമതലങ്ങളുമായി ചുട്ടുപൊള്ളുന്ന ഗന്ധകാമ്മ്ലത്തിന്റെ
മേഘപുതപ്പില്‍ വെന്ത്‌ എതിറ് ദിശയില്‍ തിരിയുന്ന ശുക്രന്‍.

വന്വന്‍ കൊടുമുടികളും അഗാധ ഗര്‍ത്തങ്ങളുമായി വിഷാംശങ്ങള്‍
ചെന്വല്‍ പൊടി നിറഞ്ഞ ചൊവ്വയുടെ മാരകമായ അന്തരീക്ഷം..

ചുഴലികാറ്റും, ഘോരമായ ഇടിമിന്നലുകളുമായി ചുഴലികാറ്റുകള്‍
ആഞ്ഞടിക്കുന്ന വ്യാഴം ആകാശത്തില്‍ ചുവന്ന പൊട്ടുപോലെ.
ഉപഗ്രഹമായ ലോവിന്റെ ഉപരിതലം അഗ്നിപര്‍‌വതങ്ങളാല്‍
തീചൂളയായി പുകയായി ഉയര്‍ന്നു പൊങ്ങുന്നു.
യുറോപ്പ ഉപഗ്രഹത്തിന്റെ അനന്തമായ മഞ്ഞുപാളികളുടെ
വിള്ളലുകള്‍ക്കിടയിലൂടെ ഒരു മഞ്ഞുസമുദ്രം അലയടിക്കുന്നു.
നൈട്രജന്റെയും മീതേയിനിന്റെയും അഗാധമായ
അന്തരീക്ഷം സൃഷ്ടിക്കുന്ന ടൈറ്റന്‍ ഉപഗ്രഹം.

ശനിയുടെ മഞ്ഞുവലയങ്ങളെ പിടിച്ചുലക്കന്ന തിളങ്ങുന്ന
മിന്നാനിനുങ്ങള്‍ പോലെയുള്ള കുട്ടിചന്ദ്രന്മാരുമായി
ചുഴലികാറ്റിന്റെ വലയുമായി ചുറ്റികറങ്ങുന്ന ശനി.
ഉറഞ്ഞുകട്ടിയായ അനേകം ചന്ദ്രമണ്ഡലങ്ങള്‍.

നെപ്ട്ട്യൂണിന്റെ അത്യഗാധമായ കറുപ്പന്‍ തുരങ്ങത്തിലേക്ക്‌
ആഞ്ഞടിക്കുന്ന ബഹിരാകാശ കാറ്റ്‌.

ജിവജാലങ്ങള്‍ നിറഞ്ഞ ഭൂമിയിലേക്ക് ഞാനെന്നാണ്
തിരിച്ചു വരിക?

****

Tuesday, January 08, 2008

തുലനം


കവിത തുലനം എം.വേണു.


ഞാനൊരു ചിത്രകാരനായിരുന്നെങ്കില്‍
നീയെന്റെ വര്‍ണ്ണശഭളിമയാര്‍ന്ന ചിത്രമായേനേ
ഞാനൊരു കവിയായിരുന്നെങ്കില്‍ നീയതിന്റെ
വൃത്തവും അലങ്കാരമായിരുന്നേനേ
ഞാനൊരു ഗ്രന്ഥകാരനായിരുന്നെങ്കില്‍
നീയതിലെ അനശ്വരപാത്രമായിരുന്നേനേ
ഞാനൊരു പുഷ്പമായിരുന്നെങ്കില്‍
നീയതിന്റെ സുഗന്ധമായിരുന്നേനേ
ഞാനൊരു പര്‍ണകുടീരമായിരുന്നെങ്കില്‍
നീയതില്‍ പടരുന്ന ചാരുലതയായേനേ
ഞാനൊരു തേന്മാവായിരുന്നെങ്കില്‍
നീയതില്‍ പടരുന്ന മുല്ലവള്ളിയായേനേ
ഞാനൊരു തിരമാലയായിരുന്നെങ്കില്‍
നീയതില്‍ സുവര്‍ണമെത്തകള്‍ വിരിക്കുന്ന
മണല്‍തിട്ടകള്‍ ആയേനേ
ഞാനൊരു മിന്നാമിനുങ്ങായിരുന്നെങ്കില്‍
നീയതിന്റെ മാന്ത്രിക നുറുങ്ങുവട്ടത്തില്‍
ചിതറുന്ന കാര്‍കൂന്തലിന്റെ രജനിയായേനേ

പക്ഷേ, ഹാ കഷ്ടം..
ഞാനൊരു ചിന്തകനായതിനാല്‍
യുഗാന്തരങ്ങളായി എന്റെ മനസ്സിന്റേയും
മനോരാജ്യത്തിന്റേയും തടങ്ങലിലാണ്‌

****
ഈ കൃതിയെ കുറിച്ചുള്ള അഭിപ്രായം എഴുതുക.
venumaster@gmail.com

Tuesday, September 11, 2007

കര്‍ക്കിടകസ്വപ്നങ്ങള്


കവിത എം വേണു മുംബൈ

കര്‍ക്കിടകസ്വപ്നങ്ങള്‍‌

പുരുഷാര്‍ത്ഥങ്ങളുടെ മതില്‍കെട്ടില്‍ ജീവിതത്തിന്റെ

സ്വാതത്യ്രവും സൌന്ദര്യവും ഇനിയും തളച്ചിടണമോ

സംഘര്‍ഷങ്ങളുടെ വേലിയേറ്റങ്ങളില്‍ നിന്നും

ശാന്തിയുടെ മഞ്ഞിന്‍ കൂടിലേയ്ക്കു ചേക്കേറുക

ഈ ജാലകത്തിനപ്പുറം കാഴ്ച്ചകള്‍ പരിമിതമാണ്‌

കാഴ്ച്ചയുടെ ജാലകം മനസ്സിലേയ്ക്കു തിരിച്ചു വിടുന്നു

കാലത്തിന്റെ ജിഹ്വയിലേയ്ക്ക്‌ ഒരു ഇര

ദരിദ്രരുടെ ദൈവത്തിനു ഒരിയ്ക്കലും മരിയ്ക്കാത്ത കോമാളിയുടെ മുഖം

ജനനവും മരണവും ഒരേ അത്യാഹിതത്തിന്റെ

പരസ്പര പൂരകമായ രണ്ട്‌ അധ്യായങ്ങള്‍

ഈ രാപ്പാടികളുടെ ഗാനം വിലാപമാണ്‌

അഭിശപ്തമായ സ്വപ്നങ്ങള്‍ ശ്വാസം മുട്ടി മരിയ്ക്കുന്വോള്‍

അവയ്ക്കു കരയാതിരിക്കാനാവില്ല

പാളങ്ങ്ള്‍ ഒഴിയാതെ കാത്തുകെട്ടി നില്‍ക്കുന്ന

ചരക്കുവണ്ടികള്‍ പോലെ ജീവിതം

ഇവിടെ തട്ടിയും മുട്ടിയും നീങ്ങുകയാണു

പുറത്ത്‌ ഈറന്‍ കാറ്റ്‌ വൃക്ഷത്തലപ്പുകളില്‍

വാന്‍ഗോഗ്‌ ചിത്രങ്ങള്‍ വരയ്ക്കുന്നു ആസ്വാദനത്തിനായി

സ്ഥലവും കാലവും ഒന്നാകുന്ന പ്രതീതി

ഭാവിയിലേയ്ക്കുള്ള ദൂരം നീളുകയാകുന്നു

അത്‌ വര്‍ത്തമാനത്തില്‍ നിര്‍ലീനമായി കൊണ്ടിരിയ്ക്കുന്നു

സ്വപ്നങ്ങള്‍ കാണുന്നവള്‍‌ പ്രത്യാശയുടെ കിരണമാണ്‌

പക്ഷെ ഓരോ സ്വപ്നങ്ങളിലും വ്യര്‍ത്ഥത നിറയുന്നു

പഴം ചൊല്ലില്‍ പതിരുകള്‍ നിറയുന്നു

ഈ കര്‍ക്കട രാവുകള്‍ക്ക്‌ ശേഷം വരാന്‍ പോകുന്ന

എന്റെ പകലുകള്‍ ആലസ്യത്തിന്റേതാണ്‌

*******

ഈ ക്രിതിയേ കുറിച്ചുള്ള അഭിപ്രായം എഴുതി അറിയിക്കുക

venumaster@gmail.com

Wednesday, September 05, 2007

കണ്ണാടി


കണ്ണാടി എം വേണു മുംബൈ

സത്യത്തിന്റെ പ്രാകൃതമായ ദര്‍ശനം

അനാവൃതമായ സ്വന്തം ശരീരത്തിലുടെ

ഞാനീ കണ്ണാടിയില്‍ കാണുന്നു

ആ ശ്രീകോവിലില്‍ നെയ്യഭിഷേകമില്ലാതെ

പുഷ്പ്പാര്‍ച്ചകളില്ലാതെ മന്ത്രോച്ചാരണങ്ങളില്ലാതെ

പൂജാവിധികളില്ലാതെ ആസക്തിയില്ലാതെ

പരമമായ സമര്‍പ്പണത്തോടെ

ഭക്തിയുടെ സ്ഖലനോദ്ധാരണങ്ങള്‍

പകല്‍ വെളിച്ചത്തില്‍ കാണാന്‍ ഭയപ്പെടുന്നത്‌

സത്യത്തിന്റെ ചങ്കൂറ്റമുള്ള ദര്‍ശനമാണ്‌

സത്യത്തിന്റെ ഈ ഗുഹാമുഖം

മറ്റാരും കാണാതെ അടച്ചിടുന്നവരോട്‌

ഒരു ഭ്രാന്തമായ വെല്ലുവിളി പോലെ

ഞാനീ നിലക്കണാടിയുടെ മുന്നില്‍ നില്‍ക്കുന്നു

വ്യാജ സദാചാരങ്ങളുടെ ദുര്‍ഗന്ധം വമിയ്ക്കുന്ന

ചാലുകളുടെ മീതെ മാര്‍ബിള്‍ പാകി

അതിനു മീതെ രമ്യഹര്‍മങ്ങള്‍ തീര്‍ക്കുന്നവരെ

നിങ്ങളില്‍ അന്തര്‍ലീനമായ കാഴ്ച്ചകള്‍

ഈ നിലക്കണ്ണാടിയും തിരസ്ക്കരിക്കാതിരിക്കട്ടെ

അവര്‍ ഗര്‍ഭാശയങ്ങള്‍ വാടകെക്കെടുക്കുന്വോള്‍

ഭൂമിയില്‍ പുണ്യ ജന്‍മങ്ങള്‍ നിഷേദ്ധിക്കപ്പെടുന്നു

*******

ഈ ക്രിതിയെ കുറിച്ചുള്ള അഭിപ്രായം എഴുതി അറിയിക്കുക

venumaster@gmail.com

Sunday, August 26, 2007

ലാപ്‌ടോപ്പിലെ മധുവിധു

കവിത ലാപ്ടോപ്പിലെ മധുവിധു എം.വേണു, മുംബൈ.

പ്രൊഗ്രാം ഡീബഗ് ചെയ്യുവാന് ബോസിന്റെ ആജ്ഞ..

അതിനാല് ലാപ്ടോപ്പുമായി അവന് മണിയറ പൂകി.

സഹവര്ത്തിയായ വധു, ഒന്നാം കോള്സെന്റര് ഷിഫ്റ്റിനായി

കോട്ടുവായിട്ടുറങ്ങി.

വിയര്പ്പിന്റേയും ഓദ്കൊളോഞ്ജിന്റേയും ആവി

എയര്കണ്ടീഷണര് ഒപ്പിയെടുത്തു.

ലാപ്ടോപ്പില് കന്വനി ഇമെയില് സന്ദേശങ്ങള്

മിന്നിമറഞു.

നാളെ ബാംഗളൂര്‍‌, മറ്റന്നാള്‍‌ വിശാഖപട്ടണം

ടൂര്‍‌പ്ലാനുകള്, സെവ് ചെയ്തു, പ്രിന്റ് എടുത്തു.

യാത്രാവിമാനടിക്കറ്റും നെറ്റിലൂടെ റെഡി..

പിറ്റേന്ന് ബീജബാങ്കില് നിക്ഷേപം നടത്തി

വധുവിനുവേണ്ടി ഫെര്ട്ടിലിറ്റി ക്ലിനിക്കില്

അപ്പോയന്റ്മെന്റ് വാങ്ങി

അവന് വിമാനത്തില് കയറി.

****

Sunday, July 01, 2007

ഓത്ന്‍


കവിത ഓത്ന്‍ എം.വേണു, മുംബൈ

1884 ല്‍ സാര്‍ ചക്രവര്‍ത്തിമാരുടെ ദുര്‍ഭര്‍ണത്തിനും, ദുഷ്‌പ്രഭുത്വത്തിനും എതിരെ മഹത്തരമായ ഒരു വിപ്ലവം പൊട്ടിപുറപ്പെട്ടു. ആ കാലഘട്ടത്തില്‍ 'ആന്റണി ചെഖോവ്‌ ' എന്ന ഒരു റഷ്യന്‍ സാഹിത്യജ്ഞന്‍‍ 'ദ കെമിലിയോണ്‍‌ ' എന്ന ഒരു കഥ പ്രസിദ്ധീകരിച്ചു. ആ അനുസ്മരണത്തില്‍ ഇതാ ഈ കവിത അഭിവാദ്യങ്ങളൊടെ സമര്‍പ്പിക്കുന്നു...


ഓത്നേ, ഓത്നേ, മരയോത്നേ,
ശീഘ്രം നിറം മാറിക്കോ,
ശീഘ്രം വേഷം മാറിക്കോ,
താളം മാറ്റി ചവിട്ടിക്കോ..

ഒറ്റ നിറം ഉപയോഗശൂന്യം,
ഒറ്റ വേഷം ഉപയോഗശൂന്യം.
അധികാരിക്കു മുന്നില്‍ മുട്ടു കുത്തിക്കോ,
ശിപായിക്കു മുന്നില്‍ കലി തുള്ളിക്കോ,
മേലാളന്റെ ചിറി നക്കിക്കോ,
തൊഴിലാളിയെ ശകാരം വര്‍ഷിച്ചോ,
ശീഘ്രം നിറം മാറിക്കോ,
ശീഘ്രം വേഷം മാറിക്കോ,
താളം മാറ്റി ചവിട്ടിക്കോ..

അനുനിമിഷം കസേരയെ പുകഴ്‌ത്തിക്കോ,
തെരുവുമക്കളെ ചവിട്ടിയെറിഞോ,
സ്വത്നം കാര്യം സിത്നാബാദാകാന്‍
കഴുതെയേ പോലും പിതാവാക്കിക്കോ.
ശീഘ്രം നിറം മാറിക്കോ,
ശീഘ്രം വേഷം മാറിക്കോ,
താളം മാറ്റി ചവിട്ടിക്കോ.

താലത്തില്‍ വീഴുന്ന മൃഷ്‌ട്ടാന്നാങ്ങളെ
കരണ്ടിയായി വിഴുങ്ങിക്കോ
ഏന്വക്കമിട്ട്‌ വിരട്ടിക്കോ,
അധികാരിക്കു മുന്നില്‍ ചടഞിരുന്നോ
വാല്‍‌ കുശാലായി ആട്ടിക്കോ,
ഉദ്യോഗസ്ഥ ഗുണഗണങ്ങള്‍ പാടിക്കോ,
അവന്റെ മലം പ്രയോഗങ്ങള്‍ സ്തുതിച്ചോ,
ശീഘ്രം നിറം മാറിക്കോ,
ശീഘ്രം വേഷം മാറിക്കോ,
താളം മാറ്റി ചവിട്ടിക്കോ..

ചുവപ്പുനാടയില്‍ കാലക്ഷേപം നടത്തിക്കോ,
അതിന്റെ ഹിതങ്ങള്‍‌ സം‌രക്ഷിച്ചോ,
ജഢത്വവും ജീര്‍ണതയും‌ വളര്‍ത്തിക്കോ,
മൂലക്കുരുവുമായ്‌ പഴുത്തു നടന്നോ...

ഓത്നേ, ഓത്നേ, മരയോത്നേ,
ശീഘ്രം നിറം മാറിക്കോ,
ശീഘ്രം വേഷം മാറിക്കോ,
താളം മാറ്റി ചവിട്ടിക്കോ..
*******

Friday, February 02, 2007

ഒരു നുറുങ്ങു കവിത

കവിത വേണുനാദം എം. വേണു, മുംബൈ

മുളം കാടുകളുടെ ആയുഷ്മ വസന്തം

ആകാശം പോലെ സുതാര്യമായ മനസ്സ്‌-

മുളം തണ്ടുകളില്‍ കാറ്റു വീശുന്വോള്‍ വേണുനാദം

ഉള്ളം മന്ത്രസങ്കീര്‍ത്തങ്ങളില്‍ മുഴികാന്‍ വെന്വുന്നു.

ഇനി,

മനുഷ്യന്റെ പൊള്ളയായ ഹ്രുദയങ്ങളില്‍

കാലം തുളകള്‍ വീഴ്ത്തുന്ന ഒരു കാലം

അപ്പോള്‍ മനസ്സുനിറയെ നാദബ്രമം ഉയരുമോ ?

അങ്ങനെ മനുഷ്യന്‍

വാന‍പ്രസ്ഥത്തിലേയ്ക്ക്‌ ചുവടു വെച്ചേക്കാം

*****

Sunday, January 21, 2007

സ്ത്രീ ഒരു കവിത


കവിത സ്ത്രീ എം. വേണു, മുംബൈ

ഞാന്‍ സ്ത്രീ, അമ്മ, സഹോദരി..
മരുഭൂമിയിലെ മണല്‍ തിരകളിലൂടെ
നഗ്നപാദങ്ങളിലൂടെ ഓടിയണഞ്ഞ്
ധാന്യകലവറകളുടെ ചക്കിയില്‍
ഉയരുന്ന ധൂളികളിലൂടെ
തേയിലത്തോട്ടങ്ങളുടെ ഊഷ്മരതിയിലൂടെ
ദുര്‍ബലതയില്‍ കവിയുന്ന ശക്തിയോടെ
കിഴക്കന്‍ മലകളുടെ ഖണ്ഡരതയിലൂടെ
നോവുന്ന പൈക്കിടങ്ങളെ
പുലര്‍ച്ചമുതല്‍ സായാഹ്നം വരെ
പുല്‍മേടുകളിലൂടെ തെളിച്ചുകൊണ്ട്
അവിടെ ആട്ടിന്‍പറ്റങ്ങളില്‍ ചിലവ
വിശന്നലറി പിടഞ്ഞുമരിച്ചുകൊണ്ട്,

ജീവരക്തത്തിന്റെ ശോണിമയില്‍
കാമാന്ഡരായ അസ്ഥിപജ്ഞരങ്ങളുടെ
വിശപ്പടക്കികൊണ്ട്,
ആര്‍ത്തിപൂണ്ട മദ്ധ്യവര്‍ത്തികള്‍ക്ക്
ലാഭം ഉണ്ടാക്കികൊടുത്ത്

അതെ, സാഹിത്യപോഷിണികളുടെ
ശബ്ദതാരാവലിയില്‍ മഹത്തരമല്ലാത്ത
ഒരു വക്രാക്ഷരം-
നിങ്ങളുടെ പൈങ്കിളിസാഹിത്യം-
വര്‍ത്തമാന ഏടുകള്‍ , ക്യാമറകണ്ണുകള്‍
‍സൊന്ദര്യത്തിടന്വുകളുടെ കാര്‍കൂത്നലുകള്‍‌ ‍,
അര്‍ദ്ധാഗ്നമേനികളുടെ വക്രതകള്‍
പരസ്പരം മത്സരിക്കുന്നിടത്തേക്ക്,
ഓദ്കോളോഞിന്റെ രാസഗന്ധം തേടിപ്പോകുന്നു.


എന്നിട്ടും ലജ്ജയില്ലാതെ നിങ്ങള്‍ പറയുന്നു
എന്റെ വിശപ്പ് വിറ പൂണ്ട ഒരു പനിയാണെന്ന്,
എന്റെ നഗ്നത ഒരു ജൈവികമായ സ്വപ്നമാണെന്ന്.

ഒരു നാള്‍
എന്റെ സ്തനികളില്‍ കൂര്‍ത്തനഖങ്ങളുമായി പുളയുന്ന
അര്‍ബുദത്തിന്റെ ഞണ്ടുകള്‍ നിങ്ങളെ ഗ്രസിക്കും
വീണ്ടുവിചാരത്തിന്റെ കറുത്ത മേലങ്കികള്‍ കാര്‍‌മേഘങ്ങളായി
നിങ്ങളില്‍ വെള്ളിടികള്‍ പതിപ്പിക്കും.

*********

Sunday, October 22, 2006



കവിത ഓര്‍മയില്‍ ഒരു സംഗമം എം.വേണു, മുംബൈ




പൈതലായിരുന്നപ്പോള്‍ എനിക്ക് നഷ്ടപ്പെട്ട പാവക്കുട്ടീ,
കൌമാരത്തില്‍ കൈവെടിഞ്ഞ വന്ഡ്യമായ മയില്‍‌പീലി,
ഈ കുനുത്ത ചുമര്‍വലയത്തില്‍ നിന്റെ ആതിഥേയം.

എന്റെ നിണാന്ഡതയില്‍ കുതിര്‍ന്ന ബോധക്ഷയങ്ങളില്‍
തലച്ചോറില്‍ വരിഞ്ഞുമുറുക്കിക്കെട്ടിയ സിരാമുള്‍വേലികളില്‍ ,
അരാജകമാക്കപ്പെട്ട സ്വാന്തനങ്ങള്‍ തടവി,
മരുക്കാറ്റിന്റെ ഊഷ്ണതകള്‍ ചീറ്റി,
കണ്ണുനീരിന്റെ വേലിയേറ്റങ്ങളില്‍ കാഴ്‌ച്ച നഷ്ട്ടപ്പെട്ട്
തമോഗേഹങ്ങളില്‍ ചുഴന്ന്, ചുഴന്ന്,
പോടുകള്‍ നിറഞ്ഞ ബലിഷ്ഠമായ എന്റെ ശിഖരങ്ങളില്‍
നിന്റെ സര്‍പ്പവിഹ്വലതകളുടെ പ്രഹാരങ്ങളിലൂടെ,
ഞാന്‍ പവിത്രപൈതലായി നിര്‍മാല്യങ്ങളുടെ
ഗര്‍ഭാശയമുഖത്തേക്ക് ചേക്കേറുന്നു.

ആരോഹാരവണങ്ങളുടെ ഗോവണിപ്പടികള്‍
അവസാനിക്കുന്ന ഈ ഗുഹാമുഖത്തില്‍
ഉത്തേജനത്തിന്റെ അത്യഗാധമായ ഉറവകള്‍
ഉഷ്ണസ്ഥലികളില്‍‌ ലാവയായി ബഹിര്‍സ്‌ഫുരിക്കുന്വോള്‍
കാര്‍‌മേഘകീറുകള്‍ക്കിടയിലെ മഴവില്ലിന്റെ
തീക്ഷണരോമാഞ്ചം നിന്റെ ചുംബനമായി
എന്റെ മൂര്‍ധാവില്‍ പതിക്കുന്വോള്‍
ഞാന്‍ ജന്മസാഫല്യങ്ങളറിയുന്നു.

പ്രവാസതീരത്തെ ഒരു വ്യാഴവട്ടക്കാലം പിന്നിടുന്വോള്‍
പരിശുദ്ധിയുടേയും, ആത്മശുദ്ധിയുടേയും ആ സംഗമത്തിന്‌
സാമൂഹ്യനീതികള്‍ കൊടുക്കുന്ന പാഴ്‌നിര്‍വചനങ്ങള്‍
കാറ്റില്‍ പറത്തി, മാംസനിബദ്ധമല്ലാത്ത ചോരയില്‍
മുക്കി ഞാന്‍ ഓര്‍മകളുടെ പടുംതിരികള്‍
ഇന്നും കൊളുത്തിവെക്കുന്നു..............................................

************
ഈ ക്രിതിയെകുറിച്ച് :-
venumaster@gmail.com

Sunday, October 01, 2006

രണ്ടു കവിതകള്‍

കവിത ജാലകം എം. വേണു, മുംബൈ

ഋതുഭേദങ്ങളില്‍ ജാലകം തുറക്കുന്വോള്‍

ധനുമാസപ്പുലരിയിലെ വെള്ളമേഘങ്ങള്‍

കൂറ്റന്‍ വെള്ളചെമ്മരിയാടുകള്‍ ആയി

ആകാശചെരുവുകളില്‍ മേയുന്നു.

കര്‍ക്കടക സന്ധ്യയിലോ,

അവര്‍ മലക്കം മറിയുന്ന കൊന്വനാനകള്‍

ആയിനീലവാനച്ചോലയില്‍ നീരാടുന്നു.

പെയ്തതൊഴിയുന്ന കൃഷ്ണ മേഘങ്ങള്‍

മലവെള്ളപാച്ചിലില്‍ ഗോപികാനൃത്തം.

കൃഷ്ണ ശിലകളില്‍ രാസലീല.

ഹരിമുരളീരവം പോലെ ശുദ്ധമായ ഒഴുക്ക്‌.

സംഭരണികള്‍ നിറഞ്ഞാല്‍ ‍, മോചനം.

ഈ കൃതിയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തുക

venumaster@gmail.com


കവിത പൂച്ച എം. വേണു, മുംബൈ

സാമ്രാജ്യങ്ങള്‍ കീഴടക്കി ഗ്രീസിലേക്ക ്‌ മടങ്ങും വഴി,

മാസഡോണയില്‍ വെച്ച ്‌അലക്സാണ്ടര്‍ ചക്രവര്‍ത്തിയെ പൂച്ച പിടിച്ചു.

കരാറില്‍ ഒപ്പു വെച്ച്‌ ഇന്‍ഡ്യയിലേക്ക്‌ മടങ്ങും വഴി,

താഷ്ക്കണ്ടില്‍ വെച്ച്‌ ലാല്‍ ബഹാദൂറ്‍ ശാസ്ത്രിയെ പൂച്ച പിടിച്ചു.

ജാപ്പാനിലേക്ക്‌ മടങ്ങും വഴി, വിമാനത്തില്‍ വെച്ച ്‌

നേതാജി സുഭാഷ ്ചന്ദ്രബോസിനെ പൂച്ച പിടിച്ചു.

കോറിഗോണ്‍ ആശ്രമത്തില്‍ വെച്ച ്‌രോഗഗ്രസ്ത്തനായ

ഓഷോവിനെ പൂച്ച പിടിച്ചു.

ചരിത്രത്തിണ്റ്റെ കരിവീണ അടുക്കത്തളങ്ങളില്‍ സാകൂതം പതുങ്ങിയിരുന്ന ്‌

പൂച്ച ഇപ്പോഴും വിനയാതീതനായി, വിരസത്തോടെ

ദേവനാഗരിയില്‍നമ്മളോട ്‌ അനുവാദം ചോദിക്കുന്നു.

"മീ, ആവൂ?.." (ഞാന്‍ വരട്ടെ?) എന്നു ്‌..

******

Please send your comments :venumaster@gmail.com

Sunday, August 27, 2006

A Shravan Poem

കവിത എം വേണു മുംബൈ

കര്‍ക്കിടകസ്വപ്നങ്ങള്‍

പുരുഷാര്‍ത്ഥങ്ങളുടെ മതില്‍കെട്ടില്‍ ജീവിതത്തിന്റെ

സ്വാതത്യ്രവും സൌന്ദര്യവും ഇനിയും തളച്ചിടണമോ

സംഘര്‍ഷങ്ങളുടെ വേലിയേറ്റങ്ങളില്‍ നിന്നും

ശാന്തിയുടെ മഞ്ഞിന്‍ കൂടിലേയ്ക്കു ചേക്കേറുക

ഈ ജാലകത്തിനപ്പുറം കാഴ്ച്ചകള്‍ പരിമിതമാണ്‌

കാഴ്ച്ചയുടെ ജാലകം മനസ്സിലേയ്ക്കു തിരിച്ചു വിടുന്നു

കാലത്തിന്റെ ജിഹ്വയിലേയ്ക്ക്‌ ഒരു ഇര

ദരിദ്രരുടെ ദൈവത്തിനു ഒരിയ്ക്കലും മരിയ്ക്കാത്ത കോമാളിയുടെ മുഖം

ജനനവും മരണവും ഒരേ അത്യാഹിതത്തിന്റെ

പരസ്പര പൂരകമായ രണ്ട്‌ അധ്യായങ്ങള്‍

ഈ രാപ്പാടികളുടെ ഗാനം വിലാപമാണ്‌

അഭിശപ്തമായ സ്വപ്നങ്ങള്‍ ശ്വാസം മുട്ടി മരിയ്ക്കുന്വോള്‍

അവയ്ക്കു കരയാതിരിക്കാനാവില്ല

പാളങ്ങ്ള്‍ ഒഴിയാതെ കാത്തുകെട്ടി നില്‍ക്കുന്ന

ചരക്കുവണ്ടികള്‍ പോലെ ജീവിതം

ഇവിടെ തട്ടിയും മുട്ടിയും നീങ്ങുകയാണു

പുറത്ത്‌ ഈറന്‍ കാറ്റ്‌ വൃക്ഷത്തലപ്പുകളില്‍

വാന്‍ഗോഗ്‌ ചിത്രങ്ങള്‍ വരയ്ക്കുന്നു ആസ്വാദനത്തിനായി

സ്ഥലവും കാലവും ഒന്നാകുന്ന പ്രതീതി

ഭാവിയിലേയ്ക്കുള്ള ദൂരം നീളുകയാകുന്നു

അത്‌ വര്‍ത്തമാനത്തില്‍ നിര്‍ലീനമായി കൊണ്ടിരിയ്ക്കുന്നു

സ്വപ്നങ്ങള്‍ കാണുന്നവന്‍ പ്രത്യാശയുടെ കിരണമാണ്‌

പക്ഷെ ഓരോ സ്വപ്നങ്ങളിലും വ്യര്‍ത്ഥത നിറയുന്നു

പഴം ചൊല്ലില്‍ പതിരുകള്‍ നിറയുന്നു

ഈ കര്‍ക്കട രാവുകള്‍ക്ക്‌ ശേഷം വരാന്‍ പോകുന്ന

പകലുകള്‍ ആലസ്യത്തിന്റേതാണ്‌

*******

ഈ ക്രിതിയേ കുറിച്ചുള്ള അഭിപ്രായം എഴുതി അറിയിക്കുക

venumaster@gmail.com

Saturday, August 05, 2006

കവിത തിരഞ്ഞെടുപ്പ്‌ എം വേണു* മുംബൈ

പൊതു തിരഞ്ഞെടുപ്പ്‌ കഴിഞ്ഞു ജനങ്ങളേ

പാലു ചേര്‍ത്ത പാഷാണം വേണോ അതോ

പരാമര്‍ ചേര്‍ത്ത പാല്‍പായസം വേണോ

എന്നതു പോലെ എല്ലാ തിരഞ്ഞെടുപ്പുകളും ഉപഭോഗ വസ്ത്തുക്കളും

അതുപയോഗിക്കുന്ന കാലികളും

രാഷ്ട്രീയ മീമാസകള്‍ അനുഷ്ടിച്ച കാലിവിപ്ളവംകാണാന്‍

കന്നുപാര്‍ക്കുക

അധീശത്വത്തില്‍ പൊതിഞ്ഞ സ്വാന്ത്യ്രത്തിണ്റ്റെ

അര്‍ത്ഥങ്ങള്‍ക്ക്‌ വേളിപാടുകള്‍ക്ക്‌ മായി

മുകളിലേയ്ക്ക്‌ നോക്കുന്വോള്‍

ആകാശത്തിലെ പറവകളെ കാണുന്നുഅതിനു

മുകളില്‍ ഒരു ബഹിരാകാശ സഞ്ചാരി പാടുന്നു

"സാരേ ജഹാം സെ അഛാ"

ദൂരെ ശിഖരം ചിരിക്കുന്നു

പ്രപഞ്ചത്തിണ്റ്റെ അനതവും അജ്ഞാതവുമായ

ഭൂമിയുദെ ഒരു തുണ്ട്‌ സുന്ദരമാകുന്നതെങ്ങിനെ

സുന്ദരിയുടെ മുല ചെത്തി വീഞ്ഞിണ്റ്റെ ഗ്ളാസില്‍ ഇട്ടാല്‍

അതി സുന്ദരമാകുന്നതെങ്ങിനെ

ചത്ത മുലക്കാന്വുകള്‍ ചുരത്തുന്വോഴും

നിങ്ങളുടെ ഇന്ദ്രിയങ്ങളില്‍ അഗ്നി പടരുന്നുവോ

പാര്‍പ്പിടം നഷ്ട്ട്പ്പെട്ടവര്‍ക്കും പാവപ്പെട്ടവര്‍ക്കും

നൂറ്റി ഒന്നു ശതമാനത്തിണ്റ്റെ സംവരണം എന്നു വ്യാജ മൊഴി

പാവങ്ങളുടെ പടത്തലവനു

(വര്‍ഗദ്രോഹിയെന്നു വിപ്ളവാത്മാക്കള്‍)

പ്രജാപതികെട്ടിടത്തില്‍ അത്താഴ വിരുന്ന്‌

ഇരുന്നുണ്ണാന്‍ രാജകീയ കസേര, ഭക്ഷണം

വെള്ളിത്താലങ്ങള്‍ക്കായി വ്രിക്ഷജനിയുടെ സിംഹാസനം

നാലുകാലില്‍ ഓടിവരുന്ന സസ്യത്തിണ്റ്റെ കണ്ണ്‌

ഐക്യത്തോടെ പാടശേഖരങ്ങളില്‍ നൃത്തം ചെയൂന്ന

നര്‍ത്തികളുടെ കാര്‍കൂന്തലില്‍ വാടിയ മുല്ലപൂക്കള്‍

സന്ദര്‍ശക ഗാലറിയില്‍ ശ്ളഥ ചിത്രങ്ങള്‍ നിറയെ കബന്ധങ്ങള്‍

ഭൊജാനവും ഭോഗവും കഴിഞ്ഞ്‌ അവര്‍ ഉറങ്ങീ

ഉണരട്ടെ കാത്തിരിക്കുക അടുത്ത തിരഞ്ഞെടുപ്പിനായി

***

ഈ ക്രിതിയെ കുറിച്ചുള്ള അഭിപ്രായം എഴുതി അറിയിക്കുക.

{venumaster@gmail.com }

Sunday, July 23, 2006

നോള്‍സ്റ്റാജിയ


കവിത നോള്‍സ്റ്റാജിയ എംവേണു മുംബൈ

ജന്മാന്തരങ്ങളുടെ വിധിവൈപരീതവുമായി
കൊളംബില്‍ നിന്നും എത്തിയ മുത്തഛന്‌ നാട്ടില്‍ വേളി
പുത്രരും പൌത്രരുമായി അതിലൊന്നായി
ഞാനും ഈ ഭൂമിയില്‍ എത്തി

പടിഞ്ഞാട്ടുമുറിയിലെ പള്ളിക്കൂടം പള്ളിയുടേത്‌
സ്ലേറ്റില്‍ കൊങ്കണ്ണുള്ള തറപറ
അതു മായ്കുവാന്‍ തണ്ണീര്‍ കുടിയന്റെ തണ്ടുകള്‍

ഉച്ചയ്ക്‌ പ്ലാവില കോട്ടി കഞ്ഞി
സന്ധ്യയ്ക്‌ ഹരിനാമത്തിന്റെ ചെറുപഴങ്ങള്‍
കാലത്ത്‌ കൊട്ടൊത്തളത്തില്‍ സ്നാനത്തിന്റെ കൊട്ടുടി

ബാലിശത്തിന്റെ അപരാന്നങ്ങള്‍ അപഹാസ്യങ്ങള്‍
ചെറിയമ്മ തൊട്ട്‌ വലിയമ്മ വരെ നീളുന്ന കുശുന്വും കുന്നായ്മയും
ചോര തെറിയ്കുന്ന നോട്ടവുമായി വലിയമ്മാവന്‍
ഇന്നലെയുടെ രൌദ്രഭാവത്ത്തിനു മുകളില്‍ സ്വാന്തനത്തിന്റെ
മെതിയടിയുമായി ഈ നഗരം എന്നെ പിച്ചനടത്തുന്നു
തീവ്രമായ ജീവിത സത്വബോധങ്ങളിലൂടെ
കൌമാര പ്രണയത്തിന്റെ സങ്കീര്‍ണ്ണതകളൂടെ

ഇന്ന് വര്‍ത്തമാനപത്രത്തിന്റെ ചരമകോളത്തില്‍
സുഭിക്ഷനും സന്വന്നനുമായി ജീവിച്ച ചെറിയമ്മാവന്റെ ഫോട്ടോ
അതിഭൌതികയുടെ കണ്ണാടി മതിലുകളുള്ള അരക്കില്ലത്തില്‍
ജീവിതം തകര്‍ത്താടി അട്ടഹസിച്ചവന്റെ ചിത്രം നോക്കി
മരണദേവത മന്ദഹസിയ്കുന്നു

ഇനി ആ ജീവിതത്തിന്റെ തിരുശേഷിപ്പുകള്‍ ഒരു ഐറണി മാത്രം
തന്നെ അവജ്ഞയോടെ മാത്രം ദര്‍ശിച്ചിട്ടുള്ള അവള്‍ (മുറപ്പെണ്ണ്‍)
അവളുടെ പതിയാവാന്‍ നിയോഗിക്കപ്പെട്ടവന്‌
ഇനി സ്വത്തിന്റെ ഒരു പങ്ക്‌

അനാസക്തനായി ഇന്നീ ബാല്യചരിത്രത്തെ
ഞാന്‍ വെല്ലുവിളിയ്കുന്വോള്‍
നക്ഷത്രങ്ങളുടെ ദിശ മാറുന്നു
അതിലൊന്ന്എന്നെ കണ്ണിറുക്കി മാടിവിളിയ്ക്കുന്നു
ഞാനെന്റെ ജന്മനക്ഷത്രത്തെ തിരിച്ചറിയിന്നു

ആ സ്വാതിനക്ഷത്രത്തിന്റെ ആദ്യത്തെ മഴത്തുള്ളികള്‍ക്കയി
തപസ്സിരുമ്ന്ന ആഴിപ്പരപ്പിലെ പവിഴ ശൃംഘലകള്‍ തേടി
ഞാനീ മഹാനഗരത്തില്‍ അലയുന്നു

ഇന്ന് ഗൃഹാതുരത്വവും നഷ്ടബോധവും മനസ്സിനെ തപിപ്പിയ്കുന്നു
ദിവ്യമായ ഒരു വഞ്ചനയെ ഓര്‍ത്ത്‌ ദുഖിക്കുന്നു

മനസ്സെന്ന കഥാപാത്രം കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട്‌
ഇന്നും കാലത്തിന്റെ മണ്മറഞ്ഞ അതിരുകള്‍ താണ്ടുന്നു
വീണ്ടും കൌമാരഘട്ടത്തിലേക്ക്‌
തെക്കേ ചായ്‌വിലേ ജീര്‍ണിച്ച അലമാര
ദശവര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും തുറക്കുന്നു
ജൈവദ്രവീകരണമാര്‍ന്ന പുസ്തകങ്ങള്‍
അതിലെ താളുകള്‍ ഒന്നൊന്നായി മരയുന്വോള്‍
അതാ കാണുന്നു പ്രസവിയ്ക്കാന്‍ മറന്ന മയില്‍ പീലികള്‍
ഈ മയില്‍ പീലികളുടെ വന്ധ്യതയുമായി
അവള്‍ അപ്രത്യക്ഷയായി
ആശാരിക്കുന്നിലോചക്രവാളത്തിലോ
അവളുടെ മുഖം തെളിയുന്നു

സ്വപ്നഭ്രംശത്തിന്റെ ആശഭംഗ വ്യാകുലതയുട
തെളിവുകളായി ഓരോ നിദ്രയിലും
മയില്‍പീലി കാവടികള്‍ ആടിത്തളര്‍ന്ന് ആര്‍ദ്രമാകുന്നു

*****************************************************

ഈ കൃതിയെ കുറിച്ചുള്ള അഭിപ്രായം എഴുതി അറിയിക്കുക
venumaster@gmailcom





Saturday, July 15, 2006

യാത്രാമൊഴി

കവിത യാത്രാമൊഴി എം വേണു മുംബൈ

സമയം അതിരാവിലെ പുലര്‍ച്ചയാറാകുന്നതേയുള്ളു

ട്രെയിന്‍ അതുവഴി കിതച്ചു വന്നു

ഒരു വാതരോഗിയുടെ ഞരക്കത്തോടെ പുളഞ്ഞു നിന്നു

വിജനമായ ഒരു സ്റ്റേഷന്‍

ജാലകത്തിലൂടെ വിഫലമായ ഒരു പ്രദര്‍ശത്തിന്റെ

യവനിക ഉയരുന്നതുപോലെ പ്ളാറ്റ്ഫോമിന്റെ ദ്രുശ്യം

പ്രഭാതകര്‍മമങ്ങള്‍ക്കായി യാത്രികര്‍‍ ഉണര്‍‍ന്നിരുന്നില്ല

അവര്‍‍ സുഷപ്തിയിലായിരുന്നു

നഷ്ടസൌഭാഗ്യങ്ങ്ള്‍ക്ക്‌ വിട കൊടുക്കാനെന്നോണെം

പച്ചകൊടി താഴ്ത്തി മുഖം താഴ്ത്തി

പരദര്‍ശനങള്‍ ക്കതിതമായി

ഒരു പെണ്‍കുട്ടി പ്ളാറ്റ്ഫോമില്‍ നിന്നു

അവള്‍ കടമകള്‍ നിറവേറ്റുകയാണു

ഒരു ദിവസത്തിന്റെ ഉപജീവനം

കാരണം ജീവിതം അവ്‍ക്കൊരു വാഗ്ദാനമല്ല

*****

Thursday, July 13, 2006

ഞാനാര്‍ ?

കവിത ഞാനാര്‌ ? എം.വേണു, മുംബൈ

ഞാനാര്‌?, നഗര ബൂര്‍ഷയോ?, അല്ല !
സംവേദിയായ ഒരു കലാപോസകന്‍,
കണ്ണുകളിലെ വെളിച്ചം കണ്ണുനീരിന്റെ
വേലിയേറ്റങ്ങളില്‍ ഒഴുക്കികലഞ്ഞവന്‍,
കലിയുഗത്തിന്റെ കൊലവിളികള്‍ക്കിടയില്‍,
സ്നേഹത്തിന്റെ മര്‍മരങ്ങള്‍ക്കയി കാതോര്‍ക്കുന്നവന്‍
ബന്ധങ്ങളുടേയും, പരിചയങ്ങളുടേയും, സൌഹൃദങ്ങളുടേയും,
ആഴമില്ലാത്ത ഉഴക്കു വെള്ളത്തില്‍ മുങ്ങിച്ചത്തവന്‍.
അതിബോധത്തിന്റെ, അസ്തിത്വബോധത്തിന്റെ ,
ഭാണ്ഡം ചുമക്കുന്നവന്‍, സഹജീവിബോധമുള്ളവന്‍
മേല്ലാളനോടുള്ള ശ്വാനവൃത്തിക്കെതിരെ
മുഷ്ട്ട്ടി ചുരുട്ടി തൊഴിലില്‍ നിന്നും
നിഷ്കാസനം ചെയ്യപ്പെട്ടവന്‍,
പടയിലും, പന്തിയിലും തോറ്റവന്‍,
ആശ്രയിക്കാന്‍ നീതിപിാമില്ലാത്തവന്‍.

നോക്കുക,
ഇവിടെ അടുക്കിവെച്ച ഫ്ലാറ്റുകളില്‍
മേനവര്‍കളുടേയും, ബഡവകുളുഡേയും
വായ്‌ത്താരികള്‍ അനുസ്യൂതം ചര്‍വിത ചര്‍വണം.

ജീവിതത്തിന്റെ മുഖ്യധാരയില്‍ ഞാനില്ല.
പകരം, പെരുവഴിയിലും, പെരിഫരിയിലും
അലഞ്ഞു തിരിഞ്ഞലയുന്നു,
നഗ്നമാക്കപെട്ട സത്യങ്ങള്‍ എന്റെ തോളില്‍
തൂങ്ങികിടന്ന് വേതാളം പോലെ കൂവുന്നു