ഒരു ഫാന്റസി കവിത എം.വേണു.
വര്‍ഷങ്ങളായി ഞാനീ പേടകത്തിന്റെ ഉള്ളിലാണ്
ഓപ്പറേഷന്‍ തിയറ്ററില്‍ കണ്ഠനാളിയിലൂടെ പ്രവേശിച്ച
ഒരു സൂചിയുടെ വൈദ്യുത പ്രവാഹത്തിന്റെ ചിറകുകള്‍
എന്നെ ഈ ഭ്രമണപഥത്തില്‍ എത്തിച്ചു.
അന്തവും അനഞ്ജാതവും അവര്‍ണണീയവുമായ
ചില കാഴ്ചകള്‍..
കൂറ്റന്‍ കുഴികളും വിള്ളലുകളും മലകളുമായി അതിശീഘ്രം
പായുന്ന ബുധന്‍.
പടുകൂറ്റന്‍ പര്‍വതങ്ങളും,താഴ്വാരങ്ങളും വിശാലമായ
സമതലങ്ങളുമായി ചുട്ടുപൊള്ളുന്ന ഗന്ധകാമ്മ്ലത്തിന്റെ
മേഘപുതപ്പില്‍ വെന്ത് എതിറ് ദിശയില്‍ തിരിയുന്ന ശുക്രന്‍.
വന്വന്‍ കൊടുമുടികളും അഗാധ ഗര്‍ത്തങ്ങളുമായി വിഷാംശങ്ങള്‍
ചെന്വല്‍ പൊടി നിറഞ്ഞ ചൊവ്വയുടെ മാരകമായ അന്തരീക്ഷം..
ചുഴലികാറ്റും, ഘോരമായ ഇടിമിന്നലുകളുമായി ചുഴലികാറ്റുകള്‍
ആഞ്ഞടിക്കുന്ന വ്യാഴം ആകാശത്തില്‍ ചുവന്ന പൊട്ടുപോലെ.
ഉപഗ്രഹമായ ലോവിന്റെ ഉപരിതലം അഗ്നിപര്‍വതങ്ങളാല്‍
തീചൂളയായി പുകയായി ഉയര്‍ന്നു പൊങ്ങുന്നു.
യുറോപ്പ ഉപഗ്രഹത്തിന്റെ അനന്തമായ മഞ്ഞുപാളികളുടെ
വിള്ളലുകള്‍ക്കിടയിലൂടെ ഒരു മഞ്ഞുസമുദ്രം അലയടിക്കുന്നു.
നൈട്രജന്റെയും മീതേയിനിന്റെയും അഗാധമായ
അന്തരീക്ഷം സൃഷ്ടിക്കുന്ന ടൈറ്റന്‍ ഉപഗ്രഹം.
ശനിയുടെ മഞ്ഞുവലയങ്ങളെ പിടിച്ചുലക്കന്ന തിളങ്ങുന്ന
മിന്നാനിനുങ്ങള്‍ പോലെയുള്ള കുട്ടിചന്ദ്രന്മാരുമായി
ചുഴലികാറ്റിന്റെ വലയുമായി ചുറ്റികറങ്ങുന്ന ശനി.
ഉറഞ്ഞുകട്ടിയായ അനേകം ചന്ദ്രമണ്ഡലങ്ങള്‍.
നെപ്ട്ട്യൂണിന്റെ അത്യഗാധമായ കറുപ്പന്‍ തുരങ്ങത്തിലേക്ക്
ആഞ്ഞടിക്കുന്ന ബഹിരാകാശ കാറ്റ്.
ജിവജാലങ്ങള്‍ നിറഞ്ഞ ഭൂമിയിലേക്ക് ഞാനെന്നാണ്
തിരിച്ചു വരിക?
****
പ്രിയപ്പെട്ട വായനക്കാരേ, ഈ ലിങ്കില്‍ ക്ലിക് ചെയ്യൂ. ധനം സന്വാദിക്കൂ.
venunadam's shared items
Subscribe to:
Post Comments (Atom)
No comments:
Post a Comment