കവിത തുലനം എം.വേണു.
ഞാനൊരു ചിത്രകാരനായിരുന്നെങ്കില്‍
നീയെന്റെ വര്‍ണ്ണശഭളിമയാര്‍ന്ന ചിത്രമായേനേ
ഞാനൊരു കവിയായിരുന്നെങ്കില്‍ നീയതിന്റെ
വൃത്തവും അലങ്കാരമായിരുന്നേനേ
ഞാനൊരു ഗ്രന്ഥകാരനായിരുന്നെങ്കില്‍
നീയതിലെ അനശ്വരപാത്രമായിരുന്നേനേ
ഞാനൊരു പുഷ്പമായിരുന്നെങ്കില്‍
നീയതിന്റെ സുഗന്ധമായിരുന്നേനേ
ഞാനൊരു പര്‍ണകുടീരമായിരുന്നെങ്കില്‍
നീയതില്‍ പടരുന്ന ചാരുലതയായേനേ
ഞാനൊരു തേന്മാവായിരുന്നെങ്കില്‍
നീയതില്‍ പടരുന്ന മുല്ലവള്ളിയായേനേ
ഞാനൊരു തിരമാലയായിരുന്നെങ്കില്‍
നീയതില്‍ സുവര്‍ണമെത്തകള്‍ വിരിക്കുന്ന
മണല്‍തിട്ടകള്‍ ആയേനേ
ഞാനൊരു മിന്നാമിനുങ്ങായിരുന്നെങ്കില്‍
നീയതിന്റെ മാന്ത്രിക നുറുങ്ങുവട്ടത്തില്‍
ചിതറുന്ന കാര്‍കൂന്തലിന്റെ രജനിയായേനേ
പക്ഷേ, ഹാ കഷ്ടം..
ഞാനൊരു ചിന്തകനായതിനാല്‍
യുഗാന്തരങ്ങളായി എന്റെ മനസ്സിന്റേയും
മനോരാജ്യത്തിന്റേയും തടങ്ങലിലാണ്
****
ഈ കൃതിയെ കുറിച്ചുള്ള അഭിപ്രായം എഴുതുക.
venumaster@gmail.com
പ്രിയപ്പെട്ട വായനക്കാരേ, ഈ ലിങ്കില്‍ ക്ലിക് ചെയ്യൂ. ധനം സന്വാദിക്കൂ.
venunadam's shared items
Tuesday, January 08, 2008
തുലനം
Subscribe to:
Post Comments (Atom)
1 comment:
ഉം ഉവ്വേ... ഇത് കൊറേ കേട്ടിട്ടുണ്ടേ...
Post a Comment