മലയാളം സഹായി

Click here for Malayalam Fonts

venunadam's shared items

Showing posts with label ആത്മകഥ. Show all posts
Showing posts with label ആത്മകഥ. Show all posts

Monday, June 15, 2026

നമ്മുക്കിടയിലെ നിശ്ശബ്ദത

 നമ്മുക്കിടയിലെ നിശ്ശബ്ദത

നമ്മുക്കിടയിലെ നിശ്ശബ്ദത

ഗുജറാത്തിലെ ഒരു സ്ഥാപനമായ സിനി എന്റർപ്രൈസിൽ ജോലി ചെയ്തിരുന്ന കാലം ഇന്നും എന്റെ ഓർമ്മകളിൽ തെളിഞ്ഞുനിൽക്കുന്നു. ജോലി, ഉത്തരവാദിത്തങ്ങൾ, നിത്യജീവിതത്തിന്റെ തിരക്കുകൾ—ഇതെല്ലാം നിറഞ്ഞിരുന്ന ആ ഓഫീസിൽ എനിക്ക് പ്രത്യേക പ്രാധാന്യം നേടിയ ഒരാളുണ്ടായിരുന്നു. അവൾ മോളി.

മോളി സൗമ്യയും ആത്മാർത്ഥയുമായ ഒരു സഹപ്രവർത്തകയായിരുന്നു. ജോലിയിൽ കൃത്യതയും പെരുമാറ്റത്തിൽ ശാന്തതയും അവളെ മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിർത്തി. ആദ്യം ഞങ്ങളുടെ സംഭാഷണങ്ങൾ ജോലിയെ ചുറ്റിപ്പറ്റിയായിരുന്നു. ചെറിയ തമാശകളും സൗഹൃദപരമായ ആശംസകളും ക്രമേണ എന്റെ ദിവസത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളായി മാറി. അറിയാതെ തന്നെ ഞാൻ അവളെ കാത്തിരിക്കാൻ തുടങ്ങി.

എനിക്ക് അവളോട് തോന്നിയത് വെറും ആകർഷണമല്ലായിരുന്നു. അവളുടെ സൗമ്യതയും ആത്മാർത്ഥതയും എന്നെ ആഴത്തിൽ സ്പർശിച്ചു. ക്രമേണ ആ ആദരവ് പ്രണയമായി വളർന്നു. എന്റെ മനസ്സിലുള്ളത് അവളോട് തുറന്നു പറയണമെന്ന് പലവട്ടം തോന്നിയെങ്കിലും, ഞാൻ മടിച്ചു നിന്നു.

എന്റെ പ്രണയം വിജയിക്കാതിരുന്നതിന്റെ പ്രധാന കാരണം സാഹചര്യങ്ങളല്ലായിരുന്നു; അത് എന്റെ സ്വന്തം പെരുമാറ്റമായിരുന്നു.

ചില ദിവസങ്ങളിൽ ഞാൻ സന്തോഷത്തോടെയും അടുപ്പത്തോടെയും പെരുമാറി. എന്നാൽ ചില ദിവസങ്ങളിൽ യാതൊരു കാരണവുമില്ലാതെ ഞാൻ മൗനത്തിലേക്ക് പിൻവാങ്ങി. ചിലപ്പോൾ ആത്മവിശ്വാസത്തോടെ സംസാരിച്ച ഞാൻ, മറ്റുചിലപ്പോൾ സ്വന്തം സംശയങ്ങളുടെയും ഭയങ്ങളുടെയും തടവുകാരനായി മാറി. എന്റെ വികാരങ്ങൾ സ്ഥിരതയില്ലാത്തവയായിരുന്നു. ഹൃദയത്തിൽ സത്യസന്ധമായിരുന്നെങ്കിലും, അത് ശരിയായ രീതിയിൽ പ്രകടിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല.

മോളിക്ക് എന്റെ മനസ്സിലുള്ളത് ഒരുപക്ഷേ മനസ്സിലായിരിക്കാം. പക്ഷേ എന്റെ പരസ്പരവിരുദ്ധമായ പെരുമാറ്റം അവളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കാം. സത്യം തുറന്ന് പറയാൻ അവസരങ്ങൾ ഉണ്ടായിരുന്നെങ്കിലും ഞാൻ നിശ്ശബ്ദതയെ തിരഞ്ഞെടുത്തു. സ്നേഹം പ്രകടിപ്പിക്കേണ്ട സമയങ്ങളിൽ ഞാൻ അകന്നുനിൽക്കുകയായിരുന്നു. ഒരിക്കലും വ്യക്തമായി പറഞ്ഞിട്ടില്ലാത്ത വികാരങ്ങൾ അവൾ മനസ്സിലാക്കുമെന്ന പ്രതീക്ഷ മാത്രമാണ് എനിക്കുണ്ടായിരുന്നത്.

കാലം കടന്നുപോയി. ഞങ്ങൾ തമ്മിലുള്ള അകലം അതേപടി തുടർന്നു.

പ്രണയത്തിന് സ്നേഹം മാത്രം പോരെന്ന് പിന്നീട് ഞാൻ മനസ്സിലാക്കി. അതിന് ധൈര്യവും ആത്മാർത്ഥതയും വികാരപരമായ സ്ഥിരതയും ആവശ്യമാണ്. മോളിയെ ഞാൻ സത്യസന്ധമായി സ്നേഹിച്ചിരുന്നു. പക്ഷേ സത്യസന്ധത മാത്രം മതിയായിരുന്നില്ല. തുറന്നു സംസാരിക്കാനുള്ള എന്റെ കഴിവില്ലായ്മ, ഒരു മനോഹരമായ ബന്ധത്തിനുള്ള സാധ്യതയെ നഷ്ടപ്പെടുത്തി.

വർഷങ്ങൾ കഴിഞ്ഞു. ജീവിതം ഞങ്ങളെ വ്യത്യസ്ത വഴികളിലേക്ക് കൊണ്ടുപോയി. എന്നിരുന്നാലും മോളി എന്റെ ജീവിതകഥയിലെ ഒരു മൃദുസ്മരണയായി ഇന്നും നിലനിൽക്കുന്നു. അത് പരാജയപ്പെട്ട പ്രണയത്തിന്റെ ഓർമ്മയായി മാത്രമല്ല, എന്നെ വളർത്തിയ ഒരു പാഠമായും.

അവളിലൂടെ ഞാൻ മനസ്സിലാക്കിയത്, പറയാതെ പോകുന്ന പ്രണയം പലപ്പോഴും പശ്ചാത്താപമായി മാറുമെന്ന് തന്നെയാണ്. നമ്മുടെ പ്രവൃത്തികളിൽ വ്യക്തതയില്ലെങ്കിൽ മറ്റൊരാൾക്ക് നമ്മുടെ മനസ്സ് വായിക്കാനാവില്ലെന്നും ഞാൻ പഠിച്ചു. അതിലുപരി, മറ്റൊരാൾ നമ്മെ മനസ്സിലാക്കണമെങ്കിൽ ആദ്യം നാം നമ്മെത്തന്നെ മനസ്സിലാക്കേണ്ടതുണ്ടെന്നും തിരിച്ചറിഞ്ഞു.

മോളിയുടെ ജീവിതം പിന്നീട് ഏത് വഴിയിലൂടെയാണെന്ന് എനിക്കറിയില്ല. എന്നാൽ അവൾ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നുണ്ടാകട്ടെയെന്ന് ഞാൻ ഹൃദയം നിറഞ്ഞ് ആശംസിക്കുന്നു.

എന്റെ ജീവിതത്തിലെ ആ അധ്യായത്തെക്കുറിച്ച് ഇന്ന് ഓർക്കുമ്പോൾ, അവളോട് എനിക്ക് നന്ദിയുണ്ട്. ചിലർ നമ്മുടെ ഭാവിയുടെ ഭാഗമാകാത്തതായിരിക്കാം. പക്ഷേ അവർ നമ്മെ കൂടുതൽ നല്ല മനുഷ്യരാക്കാൻ സഹായിക്കുന്നു.

മോളി എന്റെ ജീവിതത്തിൽ അത്തരമൊരു വ്യക്തിയായിരുന്നു.

Monday, February 11, 2019

മഹാത്മാ കമ്മേഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നും ഒരു ശതകാല ഓര്‍മ്മ ആയിരുന്നു. പ്രിന്‍സിപ്പല്‍ മാധവ മേനോന്‍ (ദിവംഗതന്‍) ആയിരുന്നു എന്‍റെ ഗുരു.

ഞാന്‍ പലപ്പോഴായി മാഷോട് ഓരോ സ്ട്രോകിനെ (ഷോര്‍ട്ട് ഹാന്‍ ഡ്‌ എന്ന ചുരുകെഴുത്ത്) സമസ്യ ചോദിച്ചു കൊണ്ടിരുന്നു. എന്‍റെ സംശയ നിവാരനതിനപ്പുറം പെണ്‍കുട്ടികളുടെ ഇടയില്‍ ഒരു ബിംബം ആവുക എന്ന ഒരു കൌമാര പ്രേരണ കൂടി എനിക്ക് ഉണ്ടായിരുന്നു.

വിശാലം എന്ന ഒരു പെണ്‍കുട്ടി എന്നെ പതിവായി പുഛ്‌ചഭാവം കൊണ്ട് എന്നെ അലോസരപ്പെടുത്തു മായിര്രുന്നു. "അതാ സംശയം വന്നു" എന്നവര്‍ കൂടെ കൂടെ പറയുമായരുന്നു.

അങ്ങിനെ തേടിയ വള്ളി. കാലില്‍ ചുറ്റിയ പോലെ ഒരു ദിവസം വളരെ നാള്‍ കഴിഞ്ഞ് ഒരു ദിവസം അവള്‍ ക്ലാസ്സില്‍ വന്നു. മാധവ മേനോന്‍ അവളോട്‌ കാര്യം തിരക്കി. അവള്‍ ഒരു ഗുളികയുടെ സ്ട്രിപറഞ്ഞുപ് ഹാന്‍ഡ്‌ ബാഗില്‍ നിന്ന് പുറത്തെടുത്ത് കാണിച്ചു. പനിയും ജലദോഷവും ആയിരുന്നെന്നു എന്ന് മാഷോട് പറഞ്ഞു .

ഞാന്‍ കാലത്തും വൈകുന്നേരവും സ്ഥലത്തെ ഒരു മെഡിക്കല്‍ കടയില്‍ ഫാര്‍മസി പ്രാക്ടീസ് ചെയ്തു വരുന്ന കാലം. മാഷിനും അതറിയാം. മാഷ് ഗുളികയുടെ സ്ട്രിപ് എന്‍റെ അടുത്തേക്ക് കൊണ്ട് വന്നു. എന്നോട് പറയാന്‍ പറഞ്ഞു അത് പനിയുടെ ഗുളികയാണോ എന്ന്?

പക്ഷെ അത് ഒരു ഗര്‍ഭ നിരോധക ഗുളിക ആയിരുന്നു . എല്ലാവരെയും ഞെട്ടിക്കാനായി ഞാന്‍ അതു ഉറക്കെ വിളിച്ചു പറഞ്ഞു.

പിന്നെ ക്ലാസ്സില്‍ ഒരു കൂട്ടച്ചിരി ആയിരുന്നു  അവളുടെ ഹുങ്ക് തല താഴത്തി.

പിന്നീട് ഞാന്‍ അത് ഓര്‍ത്ത് ഒരു പുഞ്ചിരി എന്‍റെ മനസ്സില്‍ ഒളിപ്പിച്ചു  വെക്കുമായിരുന്നു.

Sunday, February 03, 2019

വളരെ കാലങ്ങള്‍ കഴിഞ്ഞത് ഞാന്‍ അറിഞതില. പക്ഷേ ഞാന്‍ വീണ്ടും സട‌‍‌‍കു‌ട‍ഞ് എഴുന്നെല്‍കുയാ ണ്. വീണ്ടും ഞാന്‍ അത്മകതയുമായി നിങ്ങളെ സമീപികുകയാണ്. അടുത്ത ലക്കം മുതല്‍ കാണാം.

Monday, January 07, 2008

ആത്മകഥാംശങ്ങള്‍‌

കുഞ്ഞന്‍ നായര്‍ ഒരു പഴയ കഥാപാത്രമാണ്. ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ ബൈബിളിലെ കഥാപാത്രം പോലെ നൂറില്‍ കവിഞ്ഞ ആയുസ്സുണ്ടാകുമായിരുന്നു. ബ്രാഹ്മണസൃഷ്ടിയിലെ ഫ്യൂഡലിസത്തിന്റെ ചവറ്റുകൂനയില്‍ ജീവിതം ജീവിച്ചു തീര്‍ത്ത ഒരു പാവം ആഢ്യന്‍.

തറവാട്ടില്‍ പറയെടുപ്പിനും, നെല്ലളക്കാനും കുഞ്ഞന്‍ നായര്‍ വരും. ദേവീ മാഹാത്മ്യം സ്തുതികള്‍ ഉടുക്കു പാട്ടിന്റെ ഈണത്തില്‍ ചൊല്ലും. കുഞ്ഞന്‍‌ നായര്‍ അതിരു കവിഞ്ഞ ഒരു ഭക്തനായിരുന്നു.

ചുറ്റുവട്ടത്തിലുള്ള എല്ലാ ക്ഷേത്രങ്ങളും മുടങ്ങാതെ സന്ദര്‍ശിക്കും. പക്ഷേ അയാളുടെ സ്തോത്രങ്ങളില്‍ അയാള്‍ വര്‍‌ണിച്ചിരുന്ന ദൈവങ്ങള്‍ എന്തുകോണ്ടോ അയാളെ കൈവടിഞ്ഞു. വാര്‍ദധ്യക്യത്തില്‍ അയാള്‍ ഒരു അഭയാര്‍ത്ഥിയായി. തറവാട്‌ വിവാദങ്ങളിലും ഉള്‍പ്പോരിലും തകര്‍ന്നു. സഹോദരീ സഹോദരന്മാര് കെട്ടിയവന്മാരും കെട്ടിയവള്‍മാരും തായ്‌വഴികള്‍‌ പിരിഞ്ഞ്‌ ഒറ്റപ്പെട്ട വീടുകളില്‍ കുടിയേറി. പക്ഷേ അവഗണിക്കപ്പെട്ടത്‌ കുഞ്ഞന്‍‌ നായര്‌ കൂടിയായിരുന്നു.

കുഞന്‍ നായര്‍ ചില ദിവസം സന്ഡ്യക്ക്‌ ഞങ്ങളുടെ വീട്ടില്‍ വടിയും താണ്ടി വരും. വന്നാലുടനെ അമ്മയോട്‌ അന്വോഷിക്കും. 'ഇത്തിരി ഭസ്മം ഇങ്ങോട്ടെടുക്കാ..' വീടിന്റെ അടുത്തുള്ള അന്വലക്കുളത്തില്‍‌ കുളിച്ച്‌ മൂര്‍ധാവിലേക്ക്‌ അരിച്ചു കയറുന്ന കഷണ്ടി വരി നീണ്ട ഒരു ഭസ്മ ക്കുറി വരക്കാതെ കുഞന്‍ നായരുടെ സൂര്യന്‍ അസ്തമിക്കാറില്ല.

സ്കൂള്‍ അധ്യാപികയായ അമ്മക്ക്‌ ചിലപ്പോള്‍ ചാണകം ഉരുട്ടി ഭസ്മം ഉണ്ടാക്കാനുള്ള സമയമോ, വിരുതോ ഉണ്ടാകാറില്ല. 'ഭസ്മം ഇല്ല്ലോ, കുഞന്‍ നായരേ..'

'എന്നാ അടുപ്പീന്ന് കുറച്ച് വെണ്ണീറ്‌ ഇങ്ങട്ട്‌ എടുക്കാ..'

ഇനി അല്പ്പം തമാശ..

കുളിക്കുന്നതിനു മുന്വ്‌ ഉദരശുധ്ദി വരുത്താനായി കിണ്ടിയില്‍ വെള്ളമെടുത്ത്‌ പറന്വിന്റെ അറ്റത്തുള്ള കക്കൂസ് ലക്ഷ്യമാക്കി നടക്കും. ടക്.. ടക്.. താളാല്‍മകമായ ആ പോക്കില്‍ സന്ദേഹികളായി,

കീഴ്‌വഴക്കങ്ങളായി ഉദരം ശംഖു വിളി മുഴക്കും. അതു കേള്‍ക്കാത്ത താമസം ഞങ്ങള്‍ കുട്ടികള്‍ മതിലില്‍ മറഞു നിന്ന്‌ വാപൊത്തി ചിരിക്കും.(Nature Call)

വളിയിടുന്നവര്‍‌ ശുദ്ധാല്‍മക്കളാണെന്ന ഒരു തത്വം പിന്നീട്‌ ഞാന്‍ അറിഞു വെച്ചു.

രാത്രി ഉറങ്ങുന്നതിനു മുന്വ്‌ കുഞന്‍ നായര്‍‌ ഞങ്ങള്‍ക്ക്‌ പുരാണ കഥകള്‍ പറഞു തരും. ദശാവതാരം തൊട്ട്‌ രാജവംശത്തിലെ പാത്രങ്ങളുടെയും, പഞ്ചതന്ത്രം എപ്പിക്കുഅളും വരെ. അങ്ങിനെ അപക്വമായ ഞങ്ങളുടെ അറിവിന്റെ ഡാറ്റബേസിന്‌ കുഞന്‍നായര്‍‌ ഒരു മുതല്‍ കൂട്ടായി. പാഠശാലയില്‍ ഉപന്യാസ മല്‍സരങ്ങളില്‍ ഞാന്‍ ആ കഥകള്‍‌ വെച്ച്‌ കാച്ചി. ഒന്നാം സ്ഥാനത്തെത്തുന്നതു വരെ.


എപ്പോഴോ
ഒരു പഴയ പത്രത്തിന്റെ ചരമകോളത്തില്‍ രണ്ടു വരി കളായി മറഞു പോയ കുഞന്‍ നായരുടെ ആല്‍മാവിന്‌ ആദരാഞ്ജലികള്‍. കാലം അതിന്റെ മാന്ത്രിക വടി ചുഴറ്റുന്വോള്‍ മരണം രംഗബോധമില്ലാത്ത ഒരു കോമാളിയായി കടന്നു വരുന്നു. കാലം അതിന്റെ അദൃശ്യമായ കണ്ണാടി നമുക്കു നേരെ തിരിക്കുന്വോള്‍ നമ്മുടെ പ്രതിബിംബം നമുക്കു തന്നെ അന്യമാകുന്നു.

*****

Thursday, July 12, 2007

എന്റെ ആത്മകഥാംശങ്ങള്‍

എന്റെ ആത്മകഥാംശങ്ങള്‍
എം.വേണു, മുംബൈ
നഗരം :-
തങ്കപ്പന്‍‍ ഒരു പാവമായിരുന്നെന്നാണ്‍‌ ഞാനാദ്യം കണ്ടപ്പോള്‍ എനിക്ക്‌ തോന്നിയത്. വിക്രോളിയിലെ ഹരിയാലി ഗ്രാമത്തില്‍ ഒരു തെലുങ്കത്തിയുടെ വീടായിരുന്നു തങ്കപ്പന്‍ എനിക്ക്‌ വാടകക്കൂടയി കാണിച്ചു തന്നത്‌. കാഞ്ചൂര്‍‌മാര്‍ഗില്‍ ഒരു ചെറിയ ഫാക്ടറിയില്‍ റബ്ബര്‍ ചുരുളുകള്‍ ഉണ്ടാക്കുന്ന റോളര്‍ യന്ത്രം പ്രവര്‍ത്തിപ്പിക്കുന്ന ഓപ്പറേറ്റര്‍‌ ആയിരുന്നു തങ്കപ്പന്‍‌. മീശയുടെ രണ്ടറ്റം പിരിച്ചു വെക്കുന്നത്‌ തങ്കപ്പന്‍ ഒരു അഭിമാനമായി കണ്ടിരുന്നു. തങ്കപ്പന്‍ ധീരനായി തോന്നിച്ചത്‌ ഒരു നാള്‍ അവന്റെ ആവശ്യ പ്രകാരം ഒരു നാടന്‍ മദ്യഷാപ്പിലെ പട്ട വിരുന്നിലായിരുന്നു. അന്ന്‌ ഞാന്‍ ഹരിയാലിയിലെ കുടിപ്പാട മുറി ഒഴിയാന്‍‌ തീരുമാനിച്ച ദിവസമായിരുന്നു. അവിടെ മുന്വ്‌ അന്തേവാസികളായി കഴിഞിരുന്നവര്‍‌ ഗുണ്ടാ സ്വഭാവമുള്ളവരായിരുന്നു. അവരുടെ ഒരു മലയാളി നേതാവ്‌ ഒരു രാത്രി ശിവസേന പ്രവര്‍ത്തകരുമായി കത്തികുത്ത്‌ നടത്തി രക്തം പുരണ്ട ഷര്‍ട്ടുമായി അവിടെ വന്നു. അടുക്കളയില്‍ നിന്ന്‌ വെട്ടുകത്തി എടുത്ത്‌ പ്രാന്തവാസികളെ വിരട്ടി. അയാള്‍ക്ക്‌ ഗൃഹനാഥനായ തെലുങ്ക്‌ സ്തീയുമായി ജാരബന്ധം ഉണ്ടായിരുന്നു. ഞാന്‍‌ അവരെയെല്ലാം ഭയപ്പെട്ടു.

അന്ന്‌ ആ നിഷാദമദ്യവിരുന്നില്‍‌ തങ്കപ്പനോട്‌ ഈ സ്ഥിതിഗതികളെ കുറിച്ച്‌ വിവരം പറഞു. അവന്‍ ന്നെ ധൈര്യപ്പെടുത്തി. അവനെ പ്രോഹാല്‍‌സിപ്പിക്കാന്‍ എന്റെ കൈയില്‍ കിടന്നിരുന്ന ഒരു ഉരുക്കിന്റെ തട ഞാനൂരി അവനു കൊടുത്തു. ഒപ്പം മദ്യത്തിന്റെ പണവും. അവന്‍ അത്‌ ഒരു ധീരതയുടെ അടയാളമായി കയ്യില്‍ ഇട്ടു.

ഞാന്‍ ഹരിയാലി ഗ്രാമത്തില്‍ നിന്നും നേവി തൊഴിലാളികളുടെ കോളനിയിലേക്ക്‌ കുടിയേറി. ഒരു നാള്‍ ഞാന്‍ എന്റെ കുറച്ചു പുസ്തകങ്ങള്‍ എടുക്കാനായി ഹരിയാലിയില്‍ പോയപ്പോള്‍ തങ്കപ്പന്റെ ധീരതയെകുറിച്ചറിഞ ഞാന്‍ ഞെട്ടി. തെലുങ്കത്തി സ്ത്രീ എന്നോട ചീറി. അവര്‍ എന്നെ തെറി പറഞു. തങ്കപ്പന്‍ എനിക്കു വേണ്ടി ധീരനായി. അവന്‍ അവിടെയുണ്ടായിരുന്ന വാടക ഗുണ്ടകളെ അരപ്പട്ടയില്‍ നിന്നും കത്തിയൂരി കാണിച്ചു. വേണുവിനോട്‌ കളിച്ചാല്‍ അപകടമാണെന്നു അവരെയെല്ലാം ഭീഷണിപ്പെടുത്തി. ഞാന്‍ ഒരു വിധം അവിടെ നിന്നും തടിയൂരി.

ഈ വിശാലമായ ലോകത്തിന്റെ മൂലയില്‍ ഇപ്പോഴും ഒരു തൊഴിലാളിയായി തങ്കപ്പന്‍ കഴിയുന്നുണ്ടാവുമോ ? ഹ്രസ്വമായ ഒരു ജീവിതത്തിലെ ദീര്‍ഘചാതുര്യമായ ഒരു ഓര്‍മയാണ്‌ ഇത്തരം മനുഷ്യര്‍. വയറു നിറയെ കുടിക്കുകയും, മനസ്സുനിറയെ സ്നേഹിക്കുകയും ചെയ്യുന്ന മനുഷ്യര്‍.
അവരുടെ കാലഘട്ടം അവസാനിക്കുകയാണ്‌ . ഗോത്ര സംസ്കാരം ഈര്‍ഷ്യയിലൂടെ ചോര്‍ന്നു പോയിക്കോണ്ടിരിക്കുന്നു.

ഞാന്‍ കുത്തക മുതലാളിത്ത സ്വഭാവമുള്ള മലയാളികളെ അടുത്തറിഞിട്ടുണ്ട്‌. പക്ഷേ തങ്കപ്പനെ പോലെ തൊഴില്‍‌ശാലകളില്‍ വിയര്‍പ്പിന്റേയും,പുകയുടേയും ചൂരുമായി ലേത്തിലും, റോളറിലും പണിയെടുക്കുന്ന തൊഴിലാളികളായ മലയാളികളെ ഞാനെന്നും അഭിനിവേശത്തോടും, ആദരവോടും സ്വീകാര്യമാക്കാറുണ്ട്‌. ഒരു ബ്ലൂ കോളര്‍ ജോലിയില്‍ മുഴുകുന്നത്‌ എന്റെ സ്വപ്നമായിരുന്നു.

പ്രണയം ഒരു മരുകാറ്റുപോലെ, , വരണ്ട മേഘം പോലെ മനസ്സിനെ തപിപ്പിച്ചിട്ടുണ്ട്‌. ഇപ്പോള്‍ ഈ പക്വതയില്‍ അതെല്ലാം ഒരു അപകര്‍ഷതയായി പെയ്‌തൊഴിയുന്നു. എന്നാല്‍ ഇന്നു‌ ഒരു ഉപഭോഗത്തിന്റെ കാലഘട്ടമാണ്‌. കലിയുഗത്തിന്റെ വൈശ്യകാലം. കാണുക, ആസ്വദിക്കുക, കളയുക. ഇത്ര മാത്രം. 'രേണു ചധോക്ക്‌" എന്ന പെണ്‍കുട്ടിയുടെ ഓര്‍മയിലൂടെ അത്‌ അടുത്ത തവണ വിവരിക്കാം...

Tuesday, May 01, 2007

എന്റെ ആത്മകഥാശംങ്ങള്‍ ‍ (തുടര്‍ച്ച)
എം.വേണു, മുംബൈ

ഒന്ന് : ഗ്രാമം
എന്റെ ഗ്രാമ ബാല്യങ്ങളില്‍ ലോനപ്പന്റെ തുന്നല്‍ കട മറക്കില്ല. യൂണിയന്‍ പബ്ലിക് ലൈബ്രറിയിലെ പത്രപാ‍രായണവും, മേല്‍നോട്ടവും കഴിഞ്ഞാല്‍ തുന്നല്‍കടയുടെ മുന്വില്‍ ഒരു ബഞ്ചിലായി ഞാന്‍ തന്വടിക്കും. സെന്‍സര്‍ ബോര്‍ഡുപോലും കത്രിക വെക്കാന്‍ ഭയപ്പെടുന്ന സംഭാഷണങ്ങള്‍ കേട്ടു കൊണ്ടുരിക്കും. ലോനപ്പന്റെ കടയുടെ മുന്വില്‍ ഒരിക്കലും ഉപഭോക്താക്കളുടെ തിക്കും, തിരക്കും ഞാന്‍ കണ്ടിട്ടില്ല. പക്ഷേ ലോനപ്പന്റെ തുന്നല്‍ ചക്രം എപ്പോഴും കിരി കിരാ ശബ്ദമുണ്ടാക്കി തിരിഞ്ഞുകൊണ്ടിരിക്കും. ഒപ്പം പഴയ നിയമങ്ങളേയും വെല്ലുന്ന ഉദ്ധരിണികളും, ഖണ്ഡികകളും ചീനവെടി പോലെ ഉതിര്‍ന്നുകോണ്ടിരിക്കും. ഒരു എഞ്ചിനീയര്‍‌ തൊട്ട് വേണ്ടില്ലാ, ഒരു ഫിറ്റര്‍ തൊഴിലാളിയായി വരെ ആയിത്തീരാനുള്ള അഭിലാഷയും, അഭിവാജ്ഞയുമായി നടന്നിരുന്ന ഞാന്‍ എന്നാല്‍ പ്രത്യക്ഷമായി ഒന്നും ആകാത്ത എനിക്ക് അങ്ങനെ ലോനപ്പന്റെ ശിഷ്യനായി തുന്നല്‍ പഠിക്കണമെന്ന ആഗ്രഹം ഉണ്ടായി. ഒരു കിളിയാകാനുള്ള യോഗ്യത ആദ്യം എഞ്ചിനും, ബോഡിയും കഴുകി വൃത്തിയാക്കുകയാണെങ്കില്‍ ഒരു ടൈലര്‍ ആകാനായി ആദ്യം ബട്ടണ്‍ ഹോള്‍ തുന്നുകയാണെന്ന് പറഞ്ഞു കൊണ്ട്, ലോനാപ്പേട്ടന്‍ കത്രിക കൊണ്ട് ചില കട്ട്പീസ് തുണികളില്‍ ഡയമണ്ട് വെട്ടി എന്റെ മുന്നിലേക്കിട്ടു. ഞാന്‍ സൂചിയില്‍ കോര്‍ത്ത നൂലുമായി അരികുകള്‍ തുന്നിചേര്‍ക്കാന്‍ തുടങ്ങി. അപാകതള്‍ ഒഴിവാക്കാനായില്ല. ആദ്യ ശ്രമമാണല്ലോ?
ആദ്യം തുന്നിയുണ്ടാക്കിയ ബട്ടണ്‍ ഹോളിലൂടെ ചൂണ്ടാണി വിരല്‍ കടത്തി വളച്ചുകാട്ടി നീല ചിത്രങ്ങളില്‍ കാണുന്ന ഒരു ലൈംഗിക ആംഗ്യം കാട്ടി ലോനപ്പേട്ടന്‍ ചോദിച്ചു.
“എന്താണ്ടാ വേണൂ, ഇത് ............... ഉണ്ടാക്കാനാണേ, ഞാന്‍ പറഞ്ഞെ..?”
എന്റെ ജ്യാള്യമായ ചിരിയിലൂടെ ലോനപ്പേട്ടന്റെ കുടവയറില്‍ ചിരിയുടെ സന്നിപാതജ്വരം പടര്‍ന്നു കയറി. അതിന്റെ തുന്വിതുള്ളല്‍, താളവെട്ടം രസകരമായിരുന്നു.
ഉച്ചസമയം രണ്ടു മണിയായാല്‍ ലോനപ്പേട്ടന്‍ കട അടച്ചു പൂട്ടി വീട്ടില്‍ പോകും. അങ്ങാടി മുക്കിലായിരുന്നു ലോനപ്പേട്ടന്റെ വീട്. എനിക്ക് സുപരിചിതമായ ഗ്രാമപ്രവിശ്യ. അതെ ചേര്‍പ്പഅങ്ങാടി. കപ്പ വില്‍ക്കുന്ന റൊസേടത്തി, ഉണക്ക്മീന്‍ വിക്കുന്ന റപ്പായി, പാല്‍ക്കായവും, പാട്ടുപുസ്തകവും (നല്ല ചേര്‍ച്ച ) വില്‍ക്കുന്ന ഭസ്മക്കുറിയിട്ട കൃഷ്നങ്കുട്ടി, വെട്ടിയിട്ട ഭീഭത്സമായ തുറിച്ച കണ്ണുകളും ചോരവാര്‍ക്കുന്ന കഴുത്തുമായി പോത്തിന്‍തലകള്‍‌ ‍‌‌‌. പള്ളിമണികള്‍‌ ‍, അള്‍ത്താരകള്‍‌ ‍, പിന്നെ പച്ചപായല്‍‌ നിറഞ്ഞ അങ്ങാടിക്കുളവും. എല്ലാം, എല്ലാം.
സഡ്യ മയങ്ങുന്വോള്‍‌ ലോനപ്പന്‍‌ തിരിച്ചെത്തും. അപ്പോള്‍‌ സ്ഥാനം തെറ്റിയ കണ്ണട ഫ്രേമിലൂടെ ചുവന്നുതടിച്ച കണ്ണുകള്‍‌. ആടിയുലയുന്ന കൈകാലുകള്‍‌ ഒരു സ്മാ‍ളടിച്ചാല്‍‌ ഇത്രയെ ആകു. അന്നു വയറു നിറയെ കോപ്പയും ഹൃദയം നിറയെ സ്നേഹവും നാട്ടുകാറ്‌ക്കുണ്ടായിരുന്നു. ഇന്ന് ആ ഗോത്ര സംസ്കാരം ചോറ്‌ന്നുപോയിരിക്കുന്നു.
ഒരു സംഭാഷണത്തിനിടക്ക്, ഞാന്‍ എന്റെ ഗൃഹാതുരത്തിന്റെ വിഷണ്ണ ഭാവം ഉള്‍‌ക്കൊണ്ട് ലോനപ്പന്‍ ഒരു ബിബ്ലിക്കനായി. “ എഴാ വേണുവേ, ഈശോമിശിഹാ ജനിച്ചത് ഒരു പുല്‍ക്കൂട്ടിലാ, എന്നാ മരണപ്പെട്ട്, സ്വറ്‌ ഗസ്തനായത് ഗാഗുലസ്താമലയുടെ അടിവാ‍രത്ത്‌ . നീ എവിടെയായാലും കറ്ത്താവ് നിന്നെ കാക്കും. നിന്റെ ശത്രുക്കളുടെ ഉടവാളിനെ അവന്‍ കലപ്പയാക്കും, കുത്നങ്ങളെ നോക്കുകുത്തിയാക്കും. ഞാന്‍ എന്റെ ഉള്ളിന്റെ ഉള്ളില്‍‌ ഒരു വിതുന്വലടക്കുകയായിരുന്നു.
ലോനപ്പേട്ടന്‍‌ കാലയവനികപ്പുറത്തും എന്നെ സ്വാധീനിക്കും. സംശയമില്ല..
******
രണ്ട് : നഗരം
കോളിവാഡയിലെ പന്നിമാംസം വില്‍ക്കുന്ന തെരുവകളുടെ ഇടയില്‍ ഒരു ചോപടാ‍യില്‍ വെച്ചാണ് ഞാന്‍ വസത്നയെ കണ്ടു മുട്ടിയത്. ആദ്യത്തേതും അവസാനത്തേതുമായ ഒരു വിട വാങ്ങല്‍‌ . പന്നിമാംസവും പട്ടച്ചാരായവും രുചിക്കുന്നവര്‍ക്ക് രുചിക്കാനുള്ളതല്ല നിന്റെ ഈ ശരീരം എന്നു പറഞ്ഞു ഞാന്‍ അവളുടെ മുടിയില്‍ തിരികിയിരുന്ന റോസാപൂ പിച്ചിചീത്നി എറിഞ്ഞു. അത് കടലാസു പൂവാണെന്നറിഞ്ഞു എന്റെ ഈര്‍ഷ്യ വര്‍ദ്ധിച്ചു. ഒരു പക്ഷേ ക്രാന്തദര്‍ശികളായ എന്റെ മനസ്സു പോലെ വാടുന്ന റോസാപൂക്കള്‍ അവള്‍ക്കെന്തിനായിരക്കണം? നീ ഒരു നേരും നെറിവും ഇല്ലാത്തവളാണെന്നും, സംസ്കാരമില്ലാത്തവളാണെന്നും ഞാന്‍ എന്തൊക്കെയോ പുലന്വി. ഒരു ലൈംഗിക തൊഴിലാളിയുടെ മുന്വില്‍ ഞാന്‍ എന്തിന് സാരാംശങ്ങള്‍ മൊഴിയണം എന്നു ചിന്തിക്കാന്‍ ഞാന്‍ ഒരു നിമിഷം മറന്നു.
“നീങ്ക ആണ്‍പുള്ളകള്‍ താന്‍ അന്വും അരുമയും ഇല്ലതവങ്കെ..” എന്നു അവള്‍ മറുപടി പറഞ്ഞപ്പോള്‍ എന്റെ എന്റെ മനസ്സിലെ ജഢത്വവും ജീര്‍ണതയും മഞ്ഞുമലകള്‍‌ പോലെ ഉരുകി. ആ മറുപടിയിലൂടെ അവള്‍ എന്നെ അവളുടെ ഭൂതകാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. വിവാഹ വാഗ്ദാനങ്ങളുമായി അവളെ പ്രലോഭിപ്പിച്ചു കൊണ്ടുവന്ന അയല്‍ വാസി. പിന്നീട് ലൈംഗിക ആര്‍ഭാടതകള്‍‌ വിരസമാവുകയും, ശുഭപര്യവാസിയല്ലാതാവുകയും ചെയ്തപ്പോള്‍‌ അവളെ പണത്തിനു വേണ്ടി അഭിസാരികയാവാന്‍ പ്രേരിപ്പിച്ചു. വ്യേശാ തെരുവില്‍ തള്ളി ആ കശ്മലന്‍ കടന്നു കളഞ്ഞു. ‌ തകര്‍ന്നടിഞ മോഹമിനാരങ്ങളുടെ ഇഷ്ടിക വലയത്തില്‍ പെട്ടു പോയ ഒരു കൃഷ്ണവര്‍ണക്കിളി. അവളുടെ നഷ്ടഗ്രീഷ്മങ്ങളില്‍ ഒരു മേഘമല്‍ഹാറായി പെയ്‌തൊഴിയാനാകാതെ എന്റെ വിഷണ്ണതയുടെ കാര്‍ മേഘങ്ങള്‍‌ ഒരു നക്ഷത്രത്തെ പൊതിയും പോലെ അവളെ ചൂഴ്ന്നു നിന്നു.
ഒരു പക്ഷേ ഞാനൊരു കോര്‍പ്പറേറ്റ് ബോധിയായിരുന്നെങ്കില്‍‌ ആ ശരീരം മായാ ഭൌതികതയില്‍ തേച്ചുമിനുക്കി ഗോള്‍ഡ്‌പ്ലേറ്റ് ചെയ്ത് ആര്‍ക്കും ലേലം വിളിച്ചെടുക്കാനാകുന്ന ഒരു മാര്‍ക്കറ്റ് ഉല്‍പ്പന്നം ആക്കുമായിരുന്നു. പക്ഷെ ഏതൊ ഒരു ഗാനത്തിലെ ഈരടികള്‍ പോലെ മോഹത്തിന്റെ മുഖം മുഷിഞ്ഞിരിക്കുകയും, പ്രേമദാഹത്തിന്റെ സ്വരം തളര്‍ന്നിരിക്കുകയും ചെയ്യും. ജനിക്കുക എന്ന അത്യാഹിത പ്രക്രിയ എങ്ങിനെ വഴി തിരിച്ചു വിടാന്‍ കഴിയും? അതിന്റെ വരവിന്റെ വഴി ഒന്നേയുള്ളു. എന്നാ‍ല്‍‌ മരണത്തിനായി അനേകം വഴികള്‍‌ . അവിടെ നമുക്കു നമ്മളുടേതായ തിരഞ്ഞെടുപ്പുകള്‍‌ ഉണ്ട്. അതിനാല്‍ ഞാന്‍ വരും തലമുറകള്‍ക്കുവേണ്ടി സ്വപ്നം കാണുന്നു. അനേകായിരം ഗര്‍ഭാശയങ്ങളില്‍ ഭ്രൂണങ്ങള്‍ മത്സരിക്കുകയാണ്. അവര്‍ മികച്ചതും, സന്വന്നവും ആയ മാതൃത്വപേടകങ്ങളിലേക്കു പരകായ പ്രവേശനത്തിനായി യഞ്ജങ്ങളും ഹോമങ്ങളും നടത്തുന്നു.
@@@@

Monday, January 22, 2007

Autobiographical Ballads (Contd)

എന്റെ ആത്മകഥാശംങ്ങള്‍ ‍ (തുടര്‍ച്ച)
എം.വേണു, മുംബൈ

ബാല്യകാലം ദുരന്തപൂര്‍ണമായ ഒരു ചുവടുമാറ്റം നടന്നതു മൂത്ത സഹോദരിയുടെ അപകടമരണത്തെ തുടര്‍ന്നായിരുന്നു. അവരെ കുറിച്ചുള്ള ഓര്‍മകള്‍ ഒരു ഫോക്കസ് തെറ്റിയ ചിത്രം പോലെ ഇപ്പോള്‍ ഓര്‍മയില്‍നിന്നും വിദൂരമായിരിക്കുന്നു. അവര്‍ എന്റെ ബാലപാഠപുസ്തകങ്ങള്‍ക്ക് ചട്ടയിട്ടു തന്നിരുന്നു. ഭക്ഷണം (മാമു) കുഞ്ഞുരുകളാക്കി ഊട്ടിയിരുന്നു. അവര്‍ക്ക് എന്റെ കുഞ്ഞുടുപ്പുകള്‍ തയ്ക്കാന്‍ അറിയാമായിരുന്നു.

ഒരു സായാന്ഹത്തില്‍ ഞാന്‍ അമ്മയോടൊപ്പം സ്കൂളില്‍ നിന്നും മടങ്ങിയെത്തിയപ്പോള്‍ അയല്‍‌വാസികളില്‍ നിന്നും കേട്ട വാര്‍ത്തയാണ് - ചേച്ചി സ്റ്റൌവില്‍ നിന്നും സില്‍ക്ക് സാരിയില്‍ തീ പടര്‍ന്ന് ഗുരുതരമായ പൊള്ളലോടെ ഒരു ആശുപത്രിയില്‍ അഡ്മിറ്റ് ആയിരിക്കുന്നു. കേട്ട പാതി കേള്‍ക്കാത്ത പാതി അമ്മ എന്റെ കൈവിട്ട് ഓടി. ആ കാളരാത്രി ആരും ആരോടും ഒന്നും ഉരിയാടിയില്ല. ഞാന്‍ ശിപായി ചേത് രാമിനോടൊപ്പം വീട്ടില്‍ കഴിഞ്ഞു. അയാള്‍ എനിക്ക് പാലും ബിസ്കറ്റും പിന്നെ ചോക്ലേറ്റും തന്നു.

പോകെ പോകെ സന്‍ഡ്യയായി. പകല്‍ വിട വാങ്ങി. രാത്രി കനത്തു. അങ്ങിനെ ഒരു ദിവസം സ്കൂളില്‍ പോകാതെ ഞാന്‍ വീട്ടില്‍ തന്നെ കഴിഞ്ഞു. അന്ന് അച്ചനും അമ്മയും ലീവെടുത്ത് ആസ്പത്രിയില്‍ തന്നെ കഴിഞ്ഞു. അന്നു സന്ഡ്യയായപ്പോള്‍ ചേച്ചിയിടെ മൃതശരീരവും വഹിച്ചുകൊണ്ട് ഒരു ആംബുലന്‍സ് വന്നു. കൂട്ട കരച്ചിലായി. പക്ഷേ ഞാന്‍ എന്തുകൊണ്ടോ, ഉദാത്തമായ ഒരു അഞ്ജതയുടെ, നിര്‍വികാരതയുടെ മൂടുപടത്തില്‍ വ്യാപൃത്തനായി മരണം എന്ന പ്രക്രിയെ കുറിച്ച് ആലോചിക്കാനാകാതെ ഒരു ജഡത്വവും ജീര്‍ണതയും ആവീഹിച്ച് ഇരുന്നു. അതു എനിക്ക് അസഹനീയമായിരുന്നു. അല്ലേങ്കില്‍ അഞ്ജനീയമായ ഇഹലോകങ്ങള്‍ക്കപ്പുറത്ത് എന്തൊക്കെയോ ഒരു സമസ്യയായിരുന്നു. അവിടെ നിതാന്തമായ ഒരു മൂകത തളം കെട്ടി കിടന്നിരുന്നു. ഒരു മരുക്കാറ്റിന്റെ ആഗമനം സൂചിപ്പിക്കുന്ന സന്നാട്ടം. എവിടെയൊക്കെയോ ഒരു കൊടുങ്കാറ്റിന്റെ ഉരുള്‍പൊട്ടലുകള്‍ തീര്‍ന്നിരിക്കണം. ആ മൂകത ആര്‍ക്കും ഭജ്ഞിക്കാനാവാത്തതായിരുന്നു.

ജീവിതത്തിന്റെ ഓരോ പ്രഹേളികളിലും, പ്രക്രിയകളിലും ആദ്യത്തെ ചുവടു വൈയ്പ് എത്ര മഹത്തരമാണെന്ന് ഞാന്‍ അനുഭവങ്ങളിലൂടെ പഠിച്ചിട്ടുണ്ട്. നിര്‍ണായകമായ അത്തരം ചുവടുവൈപ്പുകള്‍ കന്നിവൈപ്പുകള്‍, ലേശമൊന്നു തെറ്റിയാല്‍ വിധിയുടെ മുന്നറിയിപ്പീല്ലാത്ത ഗര്‍ത്തങ്ങളില്‍ വീണു പോകും. ഒരു നൈമിഷികമായ സന്ദര്‍ഭം ജീവിത്തിന്റെ പാതകളെ വേര്‍തിരിക്കും. സഹോദരിയുടെ മരണശേഷം ഞ്ഞങ്ങള്‍ കുഞുങ്ങള്‍ അമ്മയോടോപം നാട്ടിലേക്ക് വേരുകള്‍ അടക്കം പറിച്ചു നടപ്പെട്ടു. ഇനിയ്ങ്ങോട്ട് നാട്ടിലെ കഥാപാത്രങ്ങളുടെ രൂപവും ഭാവവും വിവരിക്കാം.. ദയവായി കാത്തിരിക്കുക.....

******

Thursday, January 11, 2007

ആത്മകഥാംശങ്ങള്‍

എന്റെ ആത്മകഥാശംങ്ങള്‍‍ (തുടര്‍ച്ച)

എം.വേണു, മുംബൈ

വീടിനെ കുറിച്ചുള്ള സങ്കൽപ്പം തറവാട്ടിലല്ല, മറിച്ച് ഉല്ലാസ് നഗറിലെ മൈലാഞ്ചി ചെടികളുടെ വരികള്‍ പാഞ ചെറുവീടുകളില്‍ തുടങുന്നു. അവിടുത്തെ പച്ചില ചെടികളുടെ ഇല പറിച്ച് ഉള്ളം കൈയില്‍ തിരുമ്മുന്വോള്‍ ഒരു വീര്യ രേതസ്സിന്റെ സുഗന്ധം അനുഭവപ്പെടാറുണ്ട്. അപ്പോള്‍ വിദ്യാലയത്തിലേക്കുള്ള യാത്ര ലോക്കലിലായിരുന്നു. നീണ്ടു കിടക്കുന്ന പാളങ്ങളുടെ അകല്‍ച്ചയില്‍ ഒരു പെരുമ്പാന്വ് ഇഴഞ്ഞു വരുന്നതുപോലെ വൈദ്യുത ട്രയിന്‍ . അന്നു അവിടെ തിരക്കേറിയ ഒരു നഗരമായിരുന്നില്ല. ഇന്നത്തെ പോലെ ഉയര്‍ന്ന വിസ്ത്രുതമായ ഫ്ലാറ്റുകളുടെ സമുച്ചയം ഉണ്ടായിരുന്നില്ല.

ഉല്ലാസ് നഗരിലെ പാരഡൈസ് തിയറ്റര്‍ കുഞ്ഞുനാളിലെ സ്മരണകളില്‍ ഒരു കോട്ടകൊത്തളമായി സ്ഥലം പിടിച്ചിരിക്കുന്നു. കുടുംബസുഹ്രുത്തായ ചേത്‌ രാം എന്ന ശിപായുടെ ചൂണ്ടാണിവിരലില്‍ തൂങ്ങിപിടിച്ച് ഞാന്‍ അതില്‍ പ്രവേശിച്ച് എത്ര ഹിറ്റ് സിനിമകള്‍ കണ്ടിരിക്കുന്നു. (ജീവിതം ഒരു ഹിറ്റായോ എന്ന് ഞാന്‍ തന്നെ സംശയിക്കുന്നു). മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍ ആ കൊട്ടകയെ രോമാഞ്ചം കോള്ളിച്ചു കാണണം. അതു ഹ്ര്രിദിസ്ഥമാക്കി ഞാന്‍ വിഘടിതമായ വരികളാല്‍ പാടി കൊണ്ടു നടന്നു. ആ വരികളില്‍ പ്രേമസാഫല്യത്തീന്റെ തുഷാരബിന്ദുക്കള്‍ ഇറ്റിയിരുന്നുവെന്ന് കൌമാരപ്രണയത്തിന്റെ ആദ്യപാഠങ്ങളില്‍ ഞാന്‍ വായിച്ചറിഞ്ഞു.

“ചുപ്പ്നെ വാലേ സാംനേ ആ..

“ചുപ്പ് ചുപ്പ് കര്‍‌ ക്കേ ദീപ് ജലാ..”

പിന്നിട് ഒരു ക്ലാസിക്കല്‍ സായാനഹങ്ങളില്‍ ഇറ്റാലിയന്‍ ചിതമായ “പാരാഡിസോ” എന്ന സിനിമയില്‍ ഇത്തരത്തിലുള്ള ഒരു സിനിഗൃഹത്തിന്റെ പുനരാവിഷ്ക്കാരണം ദര്‍ശിക്കാന്‍ എനിക്കു കഴിഞ്ഞു.

Sunday, October 01, 2006

ആത്മ കഥാശംങ്ങള്‍ (തുടര്‍‌ച്ച)

Monday September 25, 2006

ഒരു നഗര ജീവിതം എന്റെ ബാല്യത്തെ സ്വാധീനിച്ചിരുന്നതായി എനിക്ക് ഓര്‍മയില്ല. പക്ഷെ വെറും മൂന്നു വയസ്സായപ്പോള്‍ ഞാന്‍ ഒരു വിദ്യാര്‍ഥിയായി ഒന്നാം ക്ലാസ്സില്‍ പോയിത്തുടങ്ങി. മാട്ടുംഗയിലുള്ള ചിരപുരാതനായമായ സൌത്ത് ഇന്‍ഡ്യന്‍ സ്കൂള്‍ ആയിരുന്നു അത്. കുഞ്ഞായ ഞാ‍ന്‍ സര്‍ക്കസ് കൂടാരത്തിലെ മായാവലയത്തിലെ പരിചയമില്ലാത്ത കലാകാരനെ പോലെ വിസ്മയം പൂണ്ട് നിന്നു. തലപ്പാവ് ധരിച്ച ഹെഡ്‌മാസ്റ്റര്‍ മുത്തുസ്വാമി ഒരു പാന്വാട്ടിയായിരുന്നു. അയാള്‍ ചൂരല്‍ വടിയേന്തി അന്തരീക്ഷത്തില്‍ കുഴലൂതി. ഞങ്ങള്‍ ചെറിയ കുട്ടികള്‍ അയാള്‍ക്കു ചുറ്റും വലയം വെച്ചു.

വീട്ടില്‍ എന്നെ നോക്കാനേല്‍പ്പിച്ച വാലിയക്കാരന്‍ ഒരു സാഡിസ്റ്റായിരുന്നു. അയാളുടെ പീഡനങ്ങള്‍ പലപ്പോഴും ഏറ്റുവാങ്ങിയിട്ടുണ്ടാകും. അതിനിടയില്‍ എവിടേയോ വീണ് ക്ഷതം പറ്റി ചുഴലി ദീനം വന്നതായി ഓര്‍ക്കുന്നു. പിന്നിട് ബോറിവലിയിലുണ്ടായിരുന്ന ഒരു ഡോക്ടര്‍ ഹില്ലേക്കര്‍ ആണ് എന്നെ ചികിത്സിച്ച് ഭേദമാക്കിയത്.

സ്വാതന്ത്ര്യം എന്ന പ്രവണത ഒരു പക്ഷെ ചെറുപ്പത്തില്‍ തുടങ്ങിയതാകാം. അധിനിവേശങ്ങളില്‍ നിന്നും മോചനം. മുഖം മൂടികള്‍. പ്രത്യേകിച്ചും, അതു അടിച്ചേല്‍പ്പിക്കുന്വോള്‍ , അതിനെ വലിച്ചൂരി പ്രതികരിക്കുക. ഇന്നും ഈ അവസ്ഥയിലും ജീവിതത്തിന്റെ സൌന്ദര്യം നഷ്ടപ്പെടുന്വോഴും, സ്വാതന്ത്ര്യം ഹനിക്കപ്പെടുന്വോഴും, ആത്മാഭിമാനം നിരാകരിക്കപ്പെടുന്വോഴും ഞാന്‍ അസ്വസ്ഥനാകുന്നു. വ്യാകുലനാകുന്നു. സ്വാതന്ത്ര്യം ഒരു നശീകരണ പ്രവണതയായി ചിന്തകന്മാര്‍ വിലയിരുത്തിയേക്കാമെങ്കിലും, ചരിത്രത്തില്‍ അതു പ്രകടമാണ്. ഇറാക്കിലേയും, പലസ്തീനിലേയും, വിയറ്റ് നാമിലേയും യുദ്ധങ്ങള്‍ നോക്കുക.

(തുടരും)

Send comments : venumaster@gmail.com

Sunday, August 27, 2006

ആത്മ കഥാശംങ്ങള്‍ (തുടര്‍‌ച്ച)

ആഗസ്റ്റ് 28

എന്റെ ബാല്യകാലസ്മരണകള്‍ തുടങ്ങുന്നത് ഒരു തീവണ്ടി യാത്രയിലാണ്‍. പടിഞാട്ടുമുറിയിലെ നാലുകെട്ടില്‍ നിന്ന് അമ്മയുടെ മടിയില്‍ കിടന്ന് അയല്‍‌വാസിയുടെ സഹായത്തോടെ ടാക്സിയില്‍ റെയില്‍‌വേ സ്റ്റേഷ്നിലേക്ക്. കടിഞൂല്‍ കിടാവായ ജേഷ്ഠന്‍ ആരുടെ മടിയില്‍ ആയിരുന്നു? അവിടെ നിന്ന് മംഗലാപുരം വഴി ആര്‍‌ക്കോണത്തേക്ക്. ആര്‍‌ക്കോണത്ത് ഒരു ദിവസം മുഴുവന്‍‌തങ്ങണം. അവിടെ കുളിയും ഭക്ഷണവും ആയി ബോംബെയിലേക്കുളള്ള ട്രെയിനും കാത്ത്.

ഒരു യാത്രയുടെ ത്രില്ല് എന്നത് ശരിക്കും അറിയുന്നത് അത്തരം യാത്രയിലാണ്‍. അവിടെ ദൂരം എന്ന മരുപ്പച്ച സമയത്തിന്റെ താരാട്ടായി എന്നെ ഉറക്കത്തില്‍ പിച്ച നടത്തി. ഇന്ന് സമയം വിസ്മയത്തോടെ ദൂരത്തെ അതിജീവിക്കുന്നു. യാത്രയില്‍ പരസ്പര വിരുദ്ധമായ ‌പാദുകങ്ങളപ്പോലെ മുഖം തിരിക്കുന്ന മനുഷ്യര്‍. ആഴ്ചച്ച പ്പതിപ്പുകള്‍‌ വായിച്ചു തീരുന്വോഴേക്കും യാത്ര വിരസവും അഷിഷ്ണുതയുമായി അവസാനിച്ചിരിക്കും. സഹവര്‍‌ത്തിത്ത്വവും, സഹ്ജീവിബോധവും ഇല്ലാത്ത സഹയാത്രികര്‍‌ .

സ്റ്റേഷനില്‍‌ സൂട്ടും കോട്ടു തൊപ്പിയും ധരിച്ചുകൊണ്ട് ഒരാള്‍‌ ഞങ്ങളെ കാത്തു നില്‍‌പ്പുണ്ടായിരുന്നു. അതു എന്റെ അച്ഛനായിരുന്നു. പിന്നീടുള്ള ജീവിതം ഒരു ഫ്ലാഷ്ബാക്കാണ്‍. അതു പിന്നീട് തുടരാം.

Wednesday, August 16, 2006


എന്റെ ആത്മകഥാശംങ്ങള്‍‍
എം.വേണു, മുംബൈ


ഒന്ന്

കൌമാരത്തില്‍ മരണത്തെ കുറിച്ച് ഭീഭത്സമായ ഒരു ചിത്രമായിരുന്നു ഞാന്‍ മനസ്സില്‍ സൂക്ഷിച്ചിരുന്നത് . പിന്നീട് ഒരിക്കല്‍ മഹാത്മാ ഇന്‍സ്റ്റിട്യുട്ടില്‍ (ഈ സ്ഥാപത്തിലെ വിശേഷങ്ങള്‍ - എന്റെ triumps and tragedies - പിന്നെ പറയാം) സഹപാഠികളോടൊപ്പം ഒരു സായാഹ്നത്തില്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ മരണ വീട്ടില്‍ പോയി. അവിടെ മഞപ്പിത്ത ദീനം ബാധിച്ച് മരണമടഞ വിദ്യാര്‍ത്ഥിനിയുടെ ശവമഞ്ചത്തില്‍ ഞാന്‍ ആദ്യമായി മരണത്തിന്റെ സുസ്മിതമായ ഒരു മുഖം ഞാന്‍ ദര്‍ശിച്ചു. ഒരു മണവാട്ടിയുടെ ആദ്യാനുരാഗത്തിന്റെ മന്ദസ്മിതം അവളുടെ അധരങ്ങളില്‍ വിടര്‍ന്നു നിന്നിരുന്നത് എന്നെ അത്ഭുത സ്തബ്ഢനാക്കി. മരണത്തിന് ഇങ്ങിനേയും സുന്ദരമായ ഒരു മുഖമുണ്ടോ ? പോയ ജന്മങ്ങളില്‍ അല്ലെങ്കില്‍ വരും ജന്മങ്ങളില്‍ അവള്‍ ഒരു മാലാഖയായിരുന്നിരിക്കണം.
കൌമാരത്തിന്റെ ദുരന്തമായ ആശാഭംഗ വ്യാകുലതകളില്‍ പിന്നീട് അത്തരം ഒരു മരണത്തിന്റെ ചിത്രം ഞാന്‍ മനസ്സില്‍ സൂക്ഷിച്ചു. അവിടെ മനുഷ്യന്റെ നിസ്സഹായമായ നിസ്സംഗമായ ഒരു അവസ്ഥ ഞാന്‍ കാണുന്നു.

....തുടരും...

Tuesday, August 15, 2006

മുത്തശ്ശിവചനങ്ങള്‍ എം. വേണു,മുംബൈ

ഒന്ന്‌

പണ്ടുകാലത്ത്‌ കഷ്്ട്ടപ്പാടുകളും ദുരിതങ്ങളും വന്നുചേരാതിരിക്കാനായി മോചനം കാംക്ഷിച്ചുകൊണ്ട്‌ നിലവിളക്കു കൊളുത്തി ഭസ്മക്കുറി ചാര്‍ത്തി കാലും നീട്ടിയിരുന്ന്‌ സുഖമരണത്തിനായി മുത്തശ്ശിമാര്‍ ജപിച്ചിരുന്ന നാമം : "

നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍

ഈ നരക വാരിധി നടുവില്‍ ഞാന്‍

ഈ നരകത്തീനെന്നെ കരകേറ്റീടേണം

തിരുവൈക്കം വാഴും ശിവശംഭോ

ശിവശംഭോ, ശംഭോ ,ശിവശംഭോ, ശംഭോ"

ഇന്നത്തെ ബോണ്‍സായി വംശം ആധുനിക വൈദ്യശാസ്ത്രം കനിഞ്ഞരുളിയ നിഗൂഢങ്ങളായ വൈറസ്സുകളുടെ കര്‍മശേഷി കൊണ്ട്‌ ആയുസ്സിനെ വകവരുത്താനുള്ള കരുത്തു നേടിയിരിക്കുന്നു.

രണ്ട്‌

"വയറൊരു ശിവലോകം ആസനം തൂശി പോലെ"

ഗ്രഹണി ബാധിച്ച കുട്ടികളെ പറ്റി.

മൂന്ന്‌

ബാലിശാക്ഷരങ്ങള്‍ എം. വേണു, മുംബൈ

ഒന്ന്‌ "

നാരങ്ങക്കാവില്‍ പൂ പറിക്കാന്‍ പോരുമോ, പോരുമോ,

ആരെ നിങ്ങള്‍ക്കാവശ്യം ആരെ നിങ്ങള്‍ക്കാവശ്യം

രുക്മിണീനെ ഞങ്ങള്‍ക്കാവശ്യം രുക്മിണീനെ ഞങ്ങള്‍ക്കാവശ്യം

ആരുവന്നു കൊണ്ടുപോകും, ആരുവന്നു കൊണ്ടുപോകും

കക്കു വന്നു കൊണ്ടുപോകും, കക്കു വന്നു കൊണ്ടുപോകും

ഇന്നാ പിടിച്ചോ, ഇന്നാ പിടിച്ചോ സുല്ല്‌.... "

രണ്ട്‌ "

അക്കുത്തി ഇക്കുത്തി

ആന പെരുങ്ങുത്തി

അക്കരെ നിക്കണ മന്തി

പെണ്ണിനെ പിടിച്ചോണ്ടു വായോ "

"നാലുകാലുള്ളൊരു മാക്കാച്ചി പെണ്ണിനെ കോലുനാരായണന്‍ കട്ടോണ്ടുപോയി"

അഭ്യര്‍ഥന :-

ഇതു പോലെ മലയാളത്തിലെ കടംകഥകള്‍ സംഹരിച്ചു എതെങ്കിലും ബ്ളോഗില്‍ ഉണ്ടെങ്കില്‍ വിവരം അറിയിക്കുക.

മൂന്ന്‌

"ഓമല്‍ പിച്ചിച്ചെടി മരുല്ലോലിതാ വര്‍ഷബിന്ദു

സ്തോമല്‍ ക്ളിന്നാ പുതുമലര്‍ പതുക്കെ സ്പുരിച്ചിടുന്വോള്‍

............................................................................................

ഭവതി ബാഷ്പ്പധാരാവിലാംഗി,

തൂമന്ദസ്മിതയായിടുന്നതോര്‍മിച്ചിടുന്നേന്‍”

അഭ്യര്‍ഥന :- കേരള കാളിദാസന്‍ - രാജരാജവര്‍മ്മ തന്വുരാന്‍ - മേഘസന്ദേശം "വിട്ടു പോയ വരികള്‍ ആരെങ്കിലും പൂരിപ്പിക്കമോ ?"

നാടന്‍ വരികള്‍

എം.വേണു, മുംബൈ

ഒന്ന്

കല്ലിടുക്കിലെ കരിമീനേ

ജ്ജ് എന്നോട് കളിക്കേണ്ട

ജ്ജ് എന്നോട് കളിച്ചാല്

ചൂണ്ടലിട്ട് പിടിയ്ക്കും ഞാന്‍

ചൂണ്ടലിട്ടു പിടിച്ചാലോ,

ഉടലിലോട്ട് വരയും ഞാന്‍

ഉടലിലോട്ട് വരഞാലോ,

ഉപ്പും മുളകും തേയ്കക്കും ഞാന്‍

ഉപ്പും മുളകും തേച്ചാലോ

ചട്ടീലിട്ടു വറക്കും ഞാന്‍

ചട്ടീലിട്ടു വറത്താലോ,

ചട്ടീലിട്ടു വറത്താലോ

കറും മുറും തിന്നും ഞാന്‍

രണ്ട്