മലയാളം സഹായി

Click here for Malayalam Fonts

venunadam's shared items

Wednesday, February 20, 2019

പ്രാഞ്ചിയേട്ടന്‍ എന്നും മനസ്സിന്‍റെ ഒരു കോണില്‍ ഇപ്പോഴും മായാതെ കിടപ്പുണ്ട്.  (പ്രാഞ്ചിയേട്ടന്‍ ഫ്രാന്‍സിസ് എന്ന പേരിന് ഞാന്‍ കൊടുത്ത അപരനാമം ആയിരുന്നു.) 

ആ കാലത്ത് സൈക്കിള്‍ ഒരു പ്രചലിത വാഹനം ആയിരുന്നു. ചേര്‍പ്പ്‌ മുതല്‍ തൃപ്രയാര്‍ വരേയും തൃശൂര്‍ ടൌണ്‍ വരേയും ഞാന്‍ സൈക്ലില്‍ കയറി പലായനം ചെയുന്ന സമയം ആയിരുന്നു അത്. 

പ്രഞ്ചിയേട്ടന്‍ ആളൊരു ശുദ്ധ ഹൃദയനായിരുന്നു. പലപ്പോഴും ഞാന്‍ സൈക്കിള്‍ വാടകെടുത്തു തിരിച്ചു കൊടുകൊമ്പോള്‍ അതിന്‍റെ ബ്രൈകും ഹാന്‍ഡ്‌സ്പ്രിങ്ങ്‌ ഇത്യാദി തല തിരിഞ്ഞിടുണ്ടാകും.  പക്ഷെ അതിനെക്കുറിച്ച് ആരു എതിരഭിപ്രായം പറയാതെ പ്രാഞ്ചിയേട്ടന്‍ അത് റിപ്പയര്‍ ചെയ്തു വെക്കുമായിരുന്നു. അതിലൊന്നും ഒരു സമയപരിധി ഉണ്ടായിരുന്നില്ല,

ഇന്നിപ്പോള്‍ പ്രാഞ്ചിയേട്ടന്‍ എവിടെ ആയിരിക്കും? ഭൂതകാലത്തിന്റെ ഏതോ ഒരു കോണില്‍ ഇപ്പോഴും മായാതെ അയാള്‍ കിടപ്പുണ്ട്. ഇപ്പോള്‍ സൈക്കിള്‍ സവാരി ആര്‍ക്കാണ് അഭികാമ്യം?  മോട്ടോര്‍ സൈക്ലില്‍ കസര്‍ത്തു കാണിച്ചു കറങ്ങി നടക്കുകയാണല്ലോ ഇപ്പോള്‍ രീതി. അപ്പോള്‍ പ്രാഞ്ചിയെട്ടനെപോലെ ഉള്ളവര്‍ ഒരു കാലത്തിന്റെ മറക്കുള്ളില്‍ അപ്രത്യക്ഷംയിട്ടുണ്ടാകും. 




No comments: