കവിത തിരഞ്ഞെടുപ്പ് എം വേണു* മുംബൈ
പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞു ജനങ്ങളേ
പാലു ചേര്‍ത്ത പാഷാണം വേണോ അതോ
പരാമര്‍ ചേര്‍ത്ത പാല്‍പായസം വേണോ
എന്നതു പോലെ എല്ലാ തിരഞ്ഞെടുപ്പുകളും ഉപഭോഗ വസ്ത്തുക്കളും
അതുപയോഗിക്കുന്ന കാലികളും
രാഷ്ട്രീയ മീമാസകള്‍ അനുഷ്ടിച്ച കാലിവിപ്ളവംകാണാന്‍
കന്നുപാര്‍ക്കുക
അധീശത്വത്തില്‍ പൊതിഞ്ഞ സ്വാന്ത്യ്രത്തിണ്റ്റെ
അര്‍ത്ഥങ്ങള്‍ക്ക് വേളിപാടുകള്‍ക്ക് മായി
മുകളിലേയ്ക്ക് നോക്കുന്വോള്‍
ആകാശത്തിലെ പറവകളെ കാണുന്നുഅതിനു
മുകളില്‍ ഒരു ബഹിരാകാശ സഞ്ചാരി പാടുന്നു
"സാരേ ജഹാം സെ അഛാ"
ദൂരെ ശിഖരം ചിരിക്കുന്നു
പ്രപഞ്ചത്തിണ്റ്റെ അനതവും അജ്ഞാതവുമായ
ഭൂമിയുദെ ഒരു തുണ്ട് സുന്ദരമാകുന്നതെങ്ങിനെ
സുന്ദരിയുടെ മുല ചെത്തി വീഞ്ഞിണ്റ്റെ ഗ്ളാസില്‍ ഇട്ടാല്‍
അതി സുന്ദരമാകുന്നതെങ്ങിനെ
ചത്ത മുലക്കാന്വുകള്‍ ചുരത്തുന്വോഴും
നിങ്ങളുടെ ഇന്ദ്രിയങ്ങളില്‍ അഗ്നി പടരുന്നുവോ
പാര്‍പ്പിടം നഷ്ട്ട്പ്പെട്ടവര്‍ക്കും പാവപ്പെട്ടവര്‍ക്കും
നൂറ്റി ഒന്നു ശതമാനത്തിണ്റ്റെ സംവരണം എന്നു വ്യാജ മൊഴി
പാവങ്ങളുടെ പടത്തലവനു
(വര്‍ഗദ്രോഹിയെന്നു വിപ്ളവാത്മാക്കള്‍)
പ്രജാപതികെട്ടിടത്തില്‍ അത്താഴ വിരുന്ന്
ഇരുന്നുണ്ണാന്‍ രാജകീയ കസേര, ഭക്ഷണം
വെള്ളിത്താലങ്ങള്‍ക്കായി വ്രിക്ഷജനിയുടെ സിംഹാസനം
നാലുകാലില്‍ ഓടിവരുന്ന സസ്യത്തിണ്റ്റെ കണ്ണ്
ഐക്യത്തോടെ പാടശേഖരങ്ങളില്‍ നൃത്തം ചെയൂന്ന
നര്‍ത്തികളുടെ കാര്‍കൂന്തലില്‍ വാടിയ മുല്ലപൂക്കള്‍
സന്ദര്‍ശക ഗാലറിയില്‍ ശ്ളഥ ചിത്രങ്ങള്‍ നിറയെ കബന്ധങ്ങള്‍
ഭൊജാനവും ഭോഗവും കഴിഞ്ഞ് അവര്‍ ഉറങ്ങീ
ഉണരട്ടെ കാത്തിരിക്കുക അടുത്ത തിരഞ്ഞെടുപ്പിനായി
***
ഈ ക്രിതിയെ കുറിച്ചുള്ള അഭിപ്രായം എഴുതി അറിയിക്കുക.
{venumaster@gmail.com }
1 comment:
രാഷ്ട്രീയ തൊഴിലാളികളെ കുറിച്ചുള്ള വിമര്‍ശനമാണല്ലെ.ഒരു ചെമ്മനം ചാക്കൊ സ്റ്റൈല്‍.നന്നായി.
Post a Comment