കര്‍ക്കിടകസ്വപ്നങ്ങള്‍
പുരുഷാര്‍ത്ഥങ്ങളുടെ മതില്‍കെട്ടില്‍ ജീവിതത്തിന്റെ
സ്വാതത്യ്രവും സൌന്ദര്യവും ഇനിയും തളച്ചിടണമോ
സംഘര്‍ഷങ്ങളുടെ വേലിയേറ്റങ്ങളില്‍ നിന്നും
ശാന്തിയുടെ മഞ്ഞിന്‍ കൂടിലേയ്ക്കു ചേക്കേറുക
ഈ ജാലകത്തിനപ്പുറം കാഴ്ച്ചകള്‍ പരിമിതമാണ്
കാഴ്ച്ചയുടെ ജാലകം മനസ്സിലേയ്ക്കു തിരിച്ചു വിടുന്നു
കാലത്തിന്റെ ജിഹ്വയിലേയ്ക്ക് ഒരു ഇര
ദരിദ്രരുടെ ദൈവത്തിനു ഒരിയ്ക്കലും മരിയ്ക്കാത്ത കോമാളിയുടെ മുഖം
ജനനവും മരണവും ഒരേ അത്യാഹിതത്തിന്റെ
പരസ്പര പൂരകമായ രണ്ട് അധ്യായങ്ങള്‍
ഈ രാപ്പാടികളുടെ ഗാനം വിലാപമാണ്
അഭിശപ്തമായ സ്വപ്നങ്ങള്‍ ശ്വാസം മുട്ടി മരിയ്ക്കുന്വോള്‍
അവയ്ക്കു കരയാതിരിക്കാനാവില്ല
പാളങ്ങ്ള്‍ ഒഴിയാതെ കാത്തുകെട്ടി നില്‍ക്കുന്ന
ചരക്കുവണ്ടികള്‍ പോലെ ജീവിതം
ഇവിടെ തട്ടിയും മുട്ടിയും നീങ്ങുകയാണു
പുറത്ത് ഈറന്‍ കാറ്റ് വൃക്ഷത്തലപ്പുകളില്‍
വാന്‍ഗോഗ് ചിത്രങ്ങള്‍ വരയ്ക്കുന്നു ആസ്വാദനത്തിനായി
സ്ഥലവും കാലവും ഒന്നാകുന്ന പ്രതീതി
ഭാവിയിലേയ്ക്കുള്ള ദൂരം നീളുകയാകുന്നു
അത് വര്‍ത്തമാനത്തില്‍ നിര്‍ലീനമായി കൊണ്ടിരിയ്ക്കുന്നു
സ്വപ്നങ്ങള്‍ കാണുന്നവന്‍ പ്രത്യാശയുടെ കിരണമാണ്
പക്ഷെ ഓരോ സ്വപ്നങ്ങളിലും വ്യര്‍ത്ഥത നിറയുന്നു
പഴം ചൊല്ലില്‍ പതിരുകള്‍ നിറയുന്നു
ഈ കര്‍ക്കട രാവുകള്‍ക്ക് ശേഷം വരാന്‍ പോകുന്ന
പകലുകള്‍ ആലസ്യത്തിന്റേതാണ്
*******
ഈ ക്രിതിയേ കുറിച്ചുള്ള അഭിപ്രായം എഴുതി അറിയിക്കുക
venumaster@gmail.com
No comments:
Post a Comment