കവിത നോള്‍സ്റ്റാജിയ എംവേണു മുംബൈ
ജന്മാന്തരങ്ങളുടെ വിധിവൈപരീതവുമായി
കൊളംബില്‍ നിന്നും എത്തിയ മുത്തഛന് നാട്ടില്‍ വേളി
പുത്രരും പൌത്രരുമായി അതിലൊന്നായി
ഞാനും ഈ ഭൂമിയില്‍ എത്തി
പടിഞ്ഞാട്ടുമുറിയിലെ പള്ളിക്കൂടം പള്ളിയുടേത്
സ്ലേറ്റില്‍ കൊങ്കണ്ണുള്ള തറപറ
അതു മായ്കുവാന്‍ തണ്ണീര്‍ കുടിയന്റെ തണ്ടുകള്‍
ഉച്ചയ്ക് പ്ലാവില കോട്ടി കഞ്ഞി
സന്ധ്യയ്ക് ഹരിനാമത്തിന്റെ ചെറുപഴങ്ങള്‍
കാലത്ത് കൊട്ടൊത്തളത്തില്‍ സ്നാനത്തിന്റെ കൊട്ടുടി
ബാലിശത്തിന്റെ അപരാന്നങ്ങള്‍ അപഹാസ്യങ്ങള്‍
ചെറിയമ്മ തൊട്ട് വലിയമ്മ വരെ നീളുന്ന കുശുന്വും കുന്നായ്മയും
ചോര തെറിയ്കുന്ന നോട്ടവുമായി വലിയമ്മാവന്‍
ഇന്നലെയുടെ രൌദ്രഭാവത്ത്തിനു മുകളില്‍ സ്വാന്തനത്തിന്റെ
മെതിയടിയുമായി ഈ നഗരം എന്നെ പിച്ചനടത്തുന്നു
തീവ്രമായ ജീവിത സത്വബോധങ്ങളിലൂടെ
കൌമാര പ്രണയത്തിന്റെ സങ്കീര്‍ണ്ണതകളൂടെ
ഇന്ന് വര്‍ത്തമാനപത്രത്തിന്റെ ചരമകോളത്തില്‍
സുഭിക്ഷനും സന്വന്നനുമായി ജീവിച്ച ചെറിയമ്മാവന്റെ ഫോട്ടോ
അതിഭൌതികയുടെ കണ്ണാടി മതിലുകളുള്ള അരക്കില്ലത്തില്‍
ജീവിതം തകര്‍ത്താടി അട്ടഹസിച്ചവന്റെ ചിത്രം നോക്കി
മരണദേവത മന്ദഹസിയ്കുന്നു
ഇനി ആ ജീവിതത്തിന്റെ തിരുശേഷിപ്പുകള്‍ ഒരു ഐറണി മാത്രം
തന്നെ അവജ്ഞയോടെ മാത്രം ദര്‍ശിച്ചിട്ടുള്ള അവള്‍ (മുറപ്പെണ്ണ്‍)
അവളുടെ പതിയാവാന്‍ നിയോഗിക്കപ്പെട്ടവന്
ഇനി സ്വത്തിന്റെ ഒരു പങ്ക്
അനാസക്തനായി ഇന്നീ ബാല്യചരിത്രത്തെ
ഞാന്‍ വെല്ലുവിളിയ്കുന്വോള്‍
നക്ഷത്രങ്ങളുടെ ദിശ മാറുന്നു
അതിലൊന്ന്എന്നെ കണ്ണിറുക്കി മാടിവിളിയ്ക്കുന്നു
ഞാനെന്റെ ജന്മനക്ഷത്രത്തെ തിരിച്ചറിയിന്നു
ആ സ്വാതിനക്ഷത്രത്തിന്റെ ആദ്യത്തെ മഴത്തുള്ളികള്‍ക്കയി
തപസ്സിരുമ്ന്ന ആഴിപ്പരപ്പിലെ പവിഴ ശൃംഘലകള്‍ തേടി
ഞാനീ മഹാനഗരത്തില്‍ അലയുന്നു
ഇന്ന് ഗൃഹാതുരത്വവും നഷ്ടബോധവും മനസ്സിനെ തപിപ്പിയ്കുന്നു
ദിവ്യമായ ഒരു വഞ്ചനയെ ഓര്‍ത്ത് ദുഖിക്കുന്നു
മനസ്സെന്ന കഥാപാത്രം കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട്
ഇന്നും കാലത്തിന്റെ മണ്മറഞ്ഞ അതിരുകള്‍ താണ്ടുന്നു
വീണ്ടും കൌമാരഘട്ടത്തിലേക്ക്
തെക്കേ ചായ്‌വിലേ ജീര്‍ണിച്ച അലമാര
ദശവര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും തുറക്കുന്നു
ജൈവദ്രവീകരണമാര്‍ന്ന പുസ്തകങ്ങള്‍
അതിലെ താളുകള്‍ ഒന്നൊന്നായി മരയുന്വോള്‍
അതാ കാണുന്നു പ്രസവിയ്ക്കാന്‍ മറന്ന മയില്‍ പീലികള്‍
ഈ മയില്‍ പീലികളുടെ വന്ധ്യതയുമായി
അവള്‍ അപ്രത്യക്ഷയായി
ആശാരിക്കുന്നിലോചക്രവാളത്തിലോ
അവളുടെ മുഖം തെളിയുന്നു
സ്വപ്നഭ്രംശത്തിന്റെ ആശഭംഗ വ്യാകുലതയുട
തെളിവുകളായി ഓരോ നിദ്രയിലും
മയില്‍പീലി കാവടികള്‍ ആടിത്തളര്‍ന്ന് ആര്‍ദ്രമാകുന്നു
*****************************************************
ഈ കൃതിയെ കുറിച്ചുള്ള അഭിപ്രായം എഴുതി അറിയിക്കുക
venumaster@gmailcom
No comments:
Post a Comment