കണ്ണാടി എം വേണു മുംബൈ
സത്യത്തിന്റെ പ്രാകൃതമായ ദര്‍ശനം
അനാവൃതമായ സ്വന്തം ശരീരത്തിലുടെ
ഞാനീ കണ്ണാടിയില്‍ കാണുന്നു
ആ ശ്രീകോവിലില്‍ നെയ്യഭിഷേകമില്ലാതെ
പുഷ്പ്പാര്‍ച്ചകളില്ലാതെ മന്ത്രോച്ചാരണങ്ങളില്ലാതെ
പൂജാവിധികളില്ലാതെ ആസക്തിയില്ലാതെ
പരമമായ സമര്‍പ്പണത്തോടെ
ഭക്തിയുടെ സ്ഖലനോദ്ധാരണങ്ങള്‍
പകല്‍ വെളിച്ചത്തില്‍ കാണാന്‍ ഭയപ്പെടുന്നത്
സത്യത്തിന്റെ ചങ്കൂറ്റമുള്ള ദര്‍ശനമാണ്
സത്യത്തിന്റെ ഈ ഗുഹാമുഖം
മറ്റാരും കാണാതെ അടച്ചിടുന്നവരോട്
ഒരു ഭ്രാന്തമായ വെല്ലുവിളി പോലെ
ഞാനീ നിലക്കണാടിയുടെ മുന്നില്‍ നില്‍ക്കുന്നു
വ്യാജ സദാചാരങ്ങളുടെ ദുര്‍ഗന്ധം വമിയ്ക്കുന്ന
ചാലുകളുടെ മീതെ മാര്‍ബിള്‍ പാകി
അതിനു മീതെ രമ്യഹര്‍മങ്ങള്‍ തീര്‍ക്കുന്നവരെ
നിങ്ങളില്‍ അന്തര്‍ലീനമായ കാഴ്ച്ചകള്‍
ഈ നിലക്കണ്ണാടിയും തിരസ്ക്കരിക്കാതിരിക്കട്ടെ
അവര്‍ ഗര്‍ഭാശയങ്ങള്‍ വാടകെക്കെടുക്കുന്വോള്‍
ഭൂമിയില്‍ പുണ്യ ജന്‍മങ്ങള്‍ നിഷേദ്ധിക്കപ്പെടുന്നു
*******
ഈ ക്രിതിയെ കുറിച്ചുള്ള അഭിപ്രായം എഴുതി അറിയിക്കുക
venumaster@gmail.com
2 comments:
“ചാലുകളുടെ മീതെ മാര്‍ബിള്‍ പാകി
അതിനു മീതെ രമ്യഹര്‍മങ്ങള്‍ തീര്‍ക്കുന്നവരെ
നിങ്ങളില്‍ അന്തര്‍ലീനമായ കാഴ്ച്ചകള്‍
ഈ നിലക്കണ്ണാടിയും തിരസ്ക്കരിക്കാതിരിക്കട്ടെ ...”
നന്നായി മാഷെ.
:)
ലളിതം,
മനോഹരം,
ഷാന്
സൗദിയില് നിന്ന്
Post a Comment