മലയാളം സഹായി

Click here for Malayalam Fonts

venunadam's shared items

Sunday, October 22, 2006



കവിത ഓര്‍മയില്‍ ഒരു സംഗമം എം.വേണു, മുംബൈ




പൈതലായിരുന്നപ്പോള്‍ എനിക്ക് നഷ്ടപ്പെട്ട പാവക്കുട്ടീ,
കൌമാരത്തില്‍ കൈവെടിഞ്ഞ വന്ഡ്യമായ മയില്‍‌പീലി,
ഈ കുനുത്ത ചുമര്‍വലയത്തില്‍ നിന്റെ ആതിഥേയം.

എന്റെ നിണാന്ഡതയില്‍ കുതിര്‍ന്ന ബോധക്ഷയങ്ങളില്‍
തലച്ചോറില്‍ വരിഞ്ഞുമുറുക്കിക്കെട്ടിയ സിരാമുള്‍വേലികളില്‍ ,
അരാജകമാക്കപ്പെട്ട സ്വാന്തനങ്ങള്‍ തടവി,
മരുക്കാറ്റിന്റെ ഊഷ്ണതകള്‍ ചീറ്റി,
കണ്ണുനീരിന്റെ വേലിയേറ്റങ്ങളില്‍ കാഴ്‌ച്ച നഷ്ട്ടപ്പെട്ട്
തമോഗേഹങ്ങളില്‍ ചുഴന്ന്, ചുഴന്ന്,
പോടുകള്‍ നിറഞ്ഞ ബലിഷ്ഠമായ എന്റെ ശിഖരങ്ങളില്‍
നിന്റെ സര്‍പ്പവിഹ്വലതകളുടെ പ്രഹാരങ്ങളിലൂടെ,
ഞാന്‍ പവിത്രപൈതലായി നിര്‍മാല്യങ്ങളുടെ
ഗര്‍ഭാശയമുഖത്തേക്ക് ചേക്കേറുന്നു.

ആരോഹാരവണങ്ങളുടെ ഗോവണിപ്പടികള്‍
അവസാനിക്കുന്ന ഈ ഗുഹാമുഖത്തില്‍
ഉത്തേജനത്തിന്റെ അത്യഗാധമായ ഉറവകള്‍
ഉഷ്ണസ്ഥലികളില്‍‌ ലാവയായി ബഹിര്‍സ്‌ഫുരിക്കുന്വോള്‍
കാര്‍‌മേഘകീറുകള്‍ക്കിടയിലെ മഴവില്ലിന്റെ
തീക്ഷണരോമാഞ്ചം നിന്റെ ചുംബനമായി
എന്റെ മൂര്‍ധാവില്‍ പതിക്കുന്വോള്‍
ഞാന്‍ ജന്മസാഫല്യങ്ങളറിയുന്നു.

പ്രവാസതീരത്തെ ഒരു വ്യാഴവട്ടക്കാലം പിന്നിടുന്വോള്‍
പരിശുദ്ധിയുടേയും, ആത്മശുദ്ധിയുടേയും ആ സംഗമത്തിന്‌
സാമൂഹ്യനീതികള്‍ കൊടുക്കുന്ന പാഴ്‌നിര്‍വചനങ്ങള്‍
കാറ്റില്‍ പറത്തി, മാംസനിബദ്ധമല്ലാത്ത ചോരയില്‍
മുക്കി ഞാന്‍ ഓര്‍മകളുടെ പടുംതിരികള്‍
ഇന്നും കൊളുത്തിവെക്കുന്നു..............................................

************
ഈ ക്രിതിയെകുറിച്ച് :-
venumaster@gmail.com

Sunday, October 01, 2006

ആത്മ കഥാശംങ്ങള്‍ (തുടര്‍‌ച്ച)

Monday September 25, 2006

ഒരു നഗര ജീവിതം എന്റെ ബാല്യത്തെ സ്വാധീനിച്ചിരുന്നതായി എനിക്ക് ഓര്‍മയില്ല. പക്ഷെ വെറും മൂന്നു വയസ്സായപ്പോള്‍ ഞാന്‍ ഒരു വിദ്യാര്‍ഥിയായി ഒന്നാം ക്ലാസ്സില്‍ പോയിത്തുടങ്ങി. മാട്ടുംഗയിലുള്ള ചിരപുരാതനായമായ സൌത്ത് ഇന്‍ഡ്യന്‍ സ്കൂള്‍ ആയിരുന്നു അത്. കുഞ്ഞായ ഞാ‍ന്‍ സര്‍ക്കസ് കൂടാരത്തിലെ മായാവലയത്തിലെ പരിചയമില്ലാത്ത കലാകാരനെ പോലെ വിസ്മയം പൂണ്ട് നിന്നു. തലപ്പാവ് ധരിച്ച ഹെഡ്‌മാസ്റ്റര്‍ മുത്തുസ്വാമി ഒരു പാന്വാട്ടിയായിരുന്നു. അയാള്‍ ചൂരല്‍ വടിയേന്തി അന്തരീക്ഷത്തില്‍ കുഴലൂതി. ഞങ്ങള്‍ ചെറിയ കുട്ടികള്‍ അയാള്‍ക്കു ചുറ്റും വലയം വെച്ചു.

വീട്ടില്‍ എന്നെ നോക്കാനേല്‍പ്പിച്ച വാലിയക്കാരന്‍ ഒരു സാഡിസ്റ്റായിരുന്നു. അയാളുടെ പീഡനങ്ങള്‍ പലപ്പോഴും ഏറ്റുവാങ്ങിയിട്ടുണ്ടാകും. അതിനിടയില്‍ എവിടേയോ വീണ് ക്ഷതം പറ്റി ചുഴലി ദീനം വന്നതായി ഓര്‍ക്കുന്നു. പിന്നിട് ബോറിവലിയിലുണ്ടായിരുന്ന ഒരു ഡോക്ടര്‍ ഹില്ലേക്കര്‍ ആണ് എന്നെ ചികിത്സിച്ച് ഭേദമാക്കിയത്.

സ്വാതന്ത്ര്യം എന്ന പ്രവണത ഒരു പക്ഷെ ചെറുപ്പത്തില്‍ തുടങ്ങിയതാകാം. അധിനിവേശങ്ങളില്‍ നിന്നും മോചനം. മുഖം മൂടികള്‍. പ്രത്യേകിച്ചും, അതു അടിച്ചേല്‍പ്പിക്കുന്വോള്‍ , അതിനെ വലിച്ചൂരി പ്രതികരിക്കുക. ഇന്നും ഈ അവസ്ഥയിലും ജീവിതത്തിന്റെ സൌന്ദര്യം നഷ്ടപ്പെടുന്വോഴും, സ്വാതന്ത്ര്യം ഹനിക്കപ്പെടുന്വോഴും, ആത്മാഭിമാനം നിരാകരിക്കപ്പെടുന്വോഴും ഞാന്‍ അസ്വസ്ഥനാകുന്നു. വ്യാകുലനാകുന്നു. സ്വാതന്ത്ര്യം ഒരു നശീകരണ പ്രവണതയായി ചിന്തകന്മാര്‍ വിലയിരുത്തിയേക്കാമെങ്കിലും, ചരിത്രത്തില്‍ അതു പ്രകടമാണ്. ഇറാക്കിലേയും, പലസ്തീനിലേയും, വിയറ്റ് നാമിലേയും യുദ്ധങ്ങള്‍ നോക്കുക.

(തുടരും)

Send comments : venumaster@gmail.com

രണ്ടു കവിതകള്‍

കവിത ജാലകം എം. വേണു, മുംബൈ

ഋതുഭേദങ്ങളില്‍ ജാലകം തുറക്കുന്വോള്‍

ധനുമാസപ്പുലരിയിലെ വെള്ളമേഘങ്ങള്‍

കൂറ്റന്‍ വെള്ളചെമ്മരിയാടുകള്‍ ആയി

ആകാശചെരുവുകളില്‍ മേയുന്നു.

കര്‍ക്കടക സന്ധ്യയിലോ,

അവര്‍ മലക്കം മറിയുന്ന കൊന്വനാനകള്‍

ആയിനീലവാനച്ചോലയില്‍ നീരാടുന്നു.

പെയ്തതൊഴിയുന്ന കൃഷ്ണ മേഘങ്ങള്‍

മലവെള്ളപാച്ചിലില്‍ ഗോപികാനൃത്തം.

കൃഷ്ണ ശിലകളില്‍ രാസലീല.

ഹരിമുരളീരവം പോലെ ശുദ്ധമായ ഒഴുക്ക്‌.

സംഭരണികള്‍ നിറഞ്ഞാല്‍ ‍, മോചനം.

ഈ കൃതിയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തുക

venumaster@gmail.com


കവിത പൂച്ച എം. വേണു, മുംബൈ

സാമ്രാജ്യങ്ങള്‍ കീഴടക്കി ഗ്രീസിലേക്ക ്‌ മടങ്ങും വഴി,

മാസഡോണയില്‍ വെച്ച ്‌അലക്സാണ്ടര്‍ ചക്രവര്‍ത്തിയെ പൂച്ച പിടിച്ചു.

കരാറില്‍ ഒപ്പു വെച്ച്‌ ഇന്‍ഡ്യയിലേക്ക്‌ മടങ്ങും വഴി,

താഷ്ക്കണ്ടില്‍ വെച്ച്‌ ലാല്‍ ബഹാദൂറ്‍ ശാസ്ത്രിയെ പൂച്ച പിടിച്ചു.

ജാപ്പാനിലേക്ക്‌ മടങ്ങും വഴി, വിമാനത്തില്‍ വെച്ച ്‌

നേതാജി സുഭാഷ ്ചന്ദ്രബോസിനെ പൂച്ച പിടിച്ചു.

കോറിഗോണ്‍ ആശ്രമത്തില്‍ വെച്ച ്‌രോഗഗ്രസ്ത്തനായ

ഓഷോവിനെ പൂച്ച പിടിച്ചു.

ചരിത്രത്തിണ്റ്റെ കരിവീണ അടുക്കത്തളങ്ങളില്‍ സാകൂതം പതുങ്ങിയിരുന്ന ്‌

പൂച്ച ഇപ്പോഴും വിനയാതീതനായി, വിരസത്തോടെ

ദേവനാഗരിയില്‍നമ്മളോട ്‌ അനുവാദം ചോദിക്കുന്നു.

"മീ, ആവൂ?.." (ഞാന്‍ വരട്ടെ?) എന്നു ്‌..

******

Please send your comments :venumaster@gmail.com

Sunday, August 27, 2006

ആത്മ കഥാശംങ്ങള്‍ (തുടര്‍‌ച്ച)

ആഗസ്റ്റ് 28

എന്റെ ബാല്യകാലസ്മരണകള്‍ തുടങ്ങുന്നത് ഒരു തീവണ്ടി യാത്രയിലാണ്‍. പടിഞാട്ടുമുറിയിലെ നാലുകെട്ടില്‍ നിന്ന് അമ്മയുടെ മടിയില്‍ കിടന്ന് അയല്‍‌വാസിയുടെ സഹായത്തോടെ ടാക്സിയില്‍ റെയില്‍‌വേ സ്റ്റേഷ്നിലേക്ക്. കടിഞൂല്‍ കിടാവായ ജേഷ്ഠന്‍ ആരുടെ മടിയില്‍ ആയിരുന്നു? അവിടെ നിന്ന് മംഗലാപുരം വഴി ആര്‍‌ക്കോണത്തേക്ക്. ആര്‍‌ക്കോണത്ത് ഒരു ദിവസം മുഴുവന്‍‌തങ്ങണം. അവിടെ കുളിയും ഭക്ഷണവും ആയി ബോംബെയിലേക്കുളള്ള ട്രെയിനും കാത്ത്.

ഒരു യാത്രയുടെ ത്രില്ല് എന്നത് ശരിക്കും അറിയുന്നത് അത്തരം യാത്രയിലാണ്‍. അവിടെ ദൂരം എന്ന മരുപ്പച്ച സമയത്തിന്റെ താരാട്ടായി എന്നെ ഉറക്കത്തില്‍ പിച്ച നടത്തി. ഇന്ന് സമയം വിസ്മയത്തോടെ ദൂരത്തെ അതിജീവിക്കുന്നു. യാത്രയില്‍ പരസ്പര വിരുദ്ധമായ ‌പാദുകങ്ങളപ്പോലെ മുഖം തിരിക്കുന്ന മനുഷ്യര്‍. ആഴ്ചച്ച പ്പതിപ്പുകള്‍‌ വായിച്ചു തീരുന്വോഴേക്കും യാത്ര വിരസവും അഷിഷ്ണുതയുമായി അവസാനിച്ചിരിക്കും. സഹവര്‍‌ത്തിത്ത്വവും, സഹ്ജീവിബോധവും ഇല്ലാത്ത സഹയാത്രികര്‍‌ .

സ്റ്റേഷനില്‍‌ സൂട്ടും കോട്ടു തൊപ്പിയും ധരിച്ചുകൊണ്ട് ഒരാള്‍‌ ഞങ്ങളെ കാത്തു നില്‍‌പ്പുണ്ടായിരുന്നു. അതു എന്റെ അച്ഛനായിരുന്നു. പിന്നീടുള്ള ജീവിതം ഒരു ഫ്ലാഷ്ബാക്കാണ്‍. അതു പിന്നീട് തുടരാം.

A Shravan Poem

കവിത എം വേണു മുംബൈ

കര്‍ക്കിടകസ്വപ്നങ്ങള്‍

പുരുഷാര്‍ത്ഥങ്ങളുടെ മതില്‍കെട്ടില്‍ ജീവിതത്തിന്റെ

സ്വാതത്യ്രവും സൌന്ദര്യവും ഇനിയും തളച്ചിടണമോ

സംഘര്‍ഷങ്ങളുടെ വേലിയേറ്റങ്ങളില്‍ നിന്നും

ശാന്തിയുടെ മഞ്ഞിന്‍ കൂടിലേയ്ക്കു ചേക്കേറുക

ഈ ജാലകത്തിനപ്പുറം കാഴ്ച്ചകള്‍ പരിമിതമാണ്‌

കാഴ്ച്ചയുടെ ജാലകം മനസ്സിലേയ്ക്കു തിരിച്ചു വിടുന്നു

കാലത്തിന്റെ ജിഹ്വയിലേയ്ക്ക്‌ ഒരു ഇര

ദരിദ്രരുടെ ദൈവത്തിനു ഒരിയ്ക്കലും മരിയ്ക്കാത്ത കോമാളിയുടെ മുഖം

ജനനവും മരണവും ഒരേ അത്യാഹിതത്തിന്റെ

പരസ്പര പൂരകമായ രണ്ട്‌ അധ്യായങ്ങള്‍

ഈ രാപ്പാടികളുടെ ഗാനം വിലാപമാണ്‌

അഭിശപ്തമായ സ്വപ്നങ്ങള്‍ ശ്വാസം മുട്ടി മരിയ്ക്കുന്വോള്‍

അവയ്ക്കു കരയാതിരിക്കാനാവില്ല

പാളങ്ങ്ള്‍ ഒഴിയാതെ കാത്തുകെട്ടി നില്‍ക്കുന്ന

ചരക്കുവണ്ടികള്‍ പോലെ ജീവിതം

ഇവിടെ തട്ടിയും മുട്ടിയും നീങ്ങുകയാണു

പുറത്ത്‌ ഈറന്‍ കാറ്റ്‌ വൃക്ഷത്തലപ്പുകളില്‍

വാന്‍ഗോഗ്‌ ചിത്രങ്ങള്‍ വരയ്ക്കുന്നു ആസ്വാദനത്തിനായി

സ്ഥലവും കാലവും ഒന്നാകുന്ന പ്രതീതി

ഭാവിയിലേയ്ക്കുള്ള ദൂരം നീളുകയാകുന്നു

അത്‌ വര്‍ത്തമാനത്തില്‍ നിര്‍ലീനമായി കൊണ്ടിരിയ്ക്കുന്നു

സ്വപ്നങ്ങള്‍ കാണുന്നവന്‍ പ്രത്യാശയുടെ കിരണമാണ്‌

പക്ഷെ ഓരോ സ്വപ്നങ്ങളിലും വ്യര്‍ത്ഥത നിറയുന്നു

പഴം ചൊല്ലില്‍ പതിരുകള്‍ നിറയുന്നു

ഈ കര്‍ക്കട രാവുകള്‍ക്ക്‌ ശേഷം വരാന്‍ പോകുന്ന

പകലുകള്‍ ആലസ്യത്തിന്റേതാണ്‌

*******

ഈ ക്രിതിയേ കുറിച്ചുള്ള അഭിപ്രായം എഴുതി അറിയിക്കുക

venumaster@gmail.com

Wednesday, August 16, 2006


എന്റെ ആത്മകഥാശംങ്ങള്‍
എം.വേണു, മുംബൈ


ഒന്ന്

കൌമാരത്തില്‍ മരണത്തെ കുറിച്ച് ഭീഭത്സമായ ഒരു ചിത്രമായിരുന്നു ഞാന്‍ മനസ്സില്‍ സൂക്ഷിച്ചിരുന്നത് . പിന്നീട് ഒരിക്കല്‍ മഹാത്മാ ഇന്‍സ്റ്റിട്യുട്ടില്‍ (ഈ സ്ഥാപത്തിലെ വിശേഷങ്ങള്‍ - എന്റെ triumps and tragedies - പിന്നെ പറയാം) സഹപാഠികളോടൊപ്പം ഒരു സായാഹ്നത്തില്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ മരണ വീട്ടില്‍ പോയി. അവിടെ മഞപ്പിത്ത ദീനം ബാധിച്ച് മരണമടഞ വിദ്യാര്‍ത്ഥിനിയുടെ ശവമഞ്ചത്തില്‍ ഞാന്‍ ആദ്യമായി മരണത്തിന്റെ സുസ്മിതമായ ഒരു മുഖം ഞാന്‍ ദര്‍ശിച്ചു. ഒരു മണവാട്ടിയുടെ ആദ്യാനുരാഗത്തിന്റെ മന്ദസ്മിതം അവളുടെ അധരങ്ങളില്‍ വിടര്‍ന്നു നിന്നിരുന്നത് എന്നെ അത്ഭുത സ്തബ്ഢനാക്കി. മരണത്തിന് ഇങ്ങിനേയും സുന്ദരമായ ഒരു മുഖമുണ്ടോ ? പോയ ജന്മങ്ങളില്‍ അല്ലെങ്കില്‍ വരും ജന്മങ്ങളില്‍ അവള്‍ ഒരു മാലാഖയായിരുന്നിരിക്കണം.
കൌമാരത്തിന്റെ ദുരന്തമായ ആശാഭംഗ വ്യാകുലതകളില്‍ പിന്നീട് അത്തരം ഒരു മരണത്തിന്റെ ചിത്രം ഞാന്‍ മനസ്സില്‍ സൂക്ഷിച്ചു. അവിടെ മനുഷ്യന്റെ നിസ്സഹായമായ നിസ്സംഗമായ ഒരു അവസ്ഥ ഞാന്‍ കാണുന്നു.

....തുടരും...

Tuesday, August 15, 2006

മുത്തശ്ശിവചനങ്ങള്‍ എം. വേണു,മുംബൈ

ഒന്ന്‌

പണ്ടുകാലത്ത്‌ കഷ്്ട്ടപ്പാടുകളും ദുരിതങ്ങളും വന്നുചേരാതിരിക്കാനായി മോചനം കാംക്ഷിച്ചുകൊണ്ട്‌ നിലവിളക്കു കൊളുത്തി ഭസ്മക്കുറി ചാര്‍ത്തി കാലും നീട്ടിയിരുന്ന്‌ സുഖമരണത്തിനായി മുത്തശ്ശിമാര്‍ ജപിച്ചിരുന്ന നാമം : "

നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍

ഈ നരക വാരിധി നടുവില്‍ ഞാന്‍

ഈ നരകത്തീനെന്നെ കരകേറ്റീടേണം

തിരുവൈക്കം വാഴും ശിവശംഭോ

ശിവശംഭോ, ശംഭോ ,ശിവശംഭോ, ശംഭോ"

ഇന്നത്തെ ബോണ്‍സായി വംശം ആധുനിക വൈദ്യശാസ്ത്രം കനിഞ്ഞരുളിയ നിഗൂഢങ്ങളായ വൈറസ്സുകളുടെ കര്‍മശേഷി കൊണ്ട്‌ ആയുസ്സിനെ വകവരുത്താനുള്ള കരുത്തു നേടിയിരിക്കുന്നു.

രണ്ട്‌

"വയറൊരു ശിവലോകം ആസനം തൂശി പോലെ"

ഗ്രഹണി ബാധിച്ച കുട്ടികളെ പറ്റി.

മൂന്ന്‌

ബാലിശാക്ഷരങ്ങള്‍ എം. വേണു, മുംബൈ

ഒന്ന്‌ "

നാരങ്ങക്കാവില്‍ പൂ പറിക്കാന്‍ പോരുമോ, പോരുമോ,

ആരെ നിങ്ങള്‍ക്കാവശ്യം ആരെ നിങ്ങള്‍ക്കാവശ്യം

രുക്മിണീനെ ഞങ്ങള്‍ക്കാവശ്യം രുക്മിണീനെ ഞങ്ങള്‍ക്കാവശ്യം

ആരുവന്നു കൊണ്ടുപോകും, ആരുവന്നു കൊണ്ടുപോകും

കക്കു വന്നു കൊണ്ടുപോകും, കക്കു വന്നു കൊണ്ടുപോകും

ഇന്നാ പിടിച്ചോ, ഇന്നാ പിടിച്ചോ സുല്ല്‌.... "

രണ്ട്‌ "

അക്കുത്തി ഇക്കുത്തി

ആന പെരുങ്ങുത്തി

അക്കരെ നിക്കണ മന്തി

പെണ്ണിനെ പിടിച്ചോണ്ടു വായോ "

"നാലുകാലുള്ളൊരു മാക്കാച്ചി പെണ്ണിനെ കോലുനാരായണന്‍ കട്ടോണ്ടുപോയി"

അഭ്യര്‍ഥന :-

ഇതു പോലെ മലയാളത്തിലെ കടംകഥകള്‍ സംഹരിച്ചു എതെങ്കിലും ബ്ളോഗില്‍ ഉണ്ടെങ്കില്‍ വിവരം അറിയിക്കുക.

മൂന്ന്‌

"ഓമല്‍ പിച്ചിച്ചെടി മരുല്ലോലിതാ വര്‍ഷബിന്ദു

സ്തോമല്‍ ക്ളിന്നാ പുതുമലര്‍ പതുക്കെ സ്പുരിച്ചിടുന്വോള്‍

............................................................................................

ഭവതി ബാഷ്പ്പധാരാവിലാംഗി,

തൂമന്ദസ്മിതയായിടുന്നതോര്‍മിച്ചിടുന്നേന്‍”

അഭ്യര്‍ഥന :- കേരള കാളിദാസന്‍ - രാജരാജവര്‍മ്മ തന്വുരാന്‍ - മേഘസന്ദേശം "വിട്ടു പോയ വരികള്‍ ആരെങ്കിലും പൂരിപ്പിക്കമോ ?"

നാടന്‍ വരികള്‍

എം.വേണു, മുംബൈ

ഒന്ന്

കല്ലിടുക്കിലെ കരിമീനേ

ജ്ജ് എന്നോട് കളിക്കേണ്ട

ജ്ജ് എന്നോട് കളിച്ചാല്

ചൂണ്ടലിട്ട് പിടിയ്ക്കും ഞാന്‍

ചൂണ്ടലിട്ടു പിടിച്ചാലോ,

ഉടലിലോട്ട് വരയും ഞാന്‍

ഉടലിലോട്ട് വരഞാലോ,

ഉപ്പും മുളകും തേയ്കക്കും ഞാന്‍

ഉപ്പും മുളകും തേച്ചാലോ

ചട്ടീലിട്ടു വറക്കും ഞാന്‍

ചട്ടീലിട്ടു വറത്താലോ,

ചട്ടീലിട്ടു വറത്താലോ

കറും മുറും തിന്നും ഞാന്‍

രണ്ട്

Sunday, August 06, 2006

CORRUPTION

Corruption! The extreme menace starts right from the root level or else our dwelling place. i.e our home. For instance, children right from their are given things or even `bribe’ in cash or gift. The parent agree to vive such things only if their child get their home work done and to achieve more marks in examination than other children. The parent also offer such things to children with a view to shut their mouth and keep themselves free. Hence corruption can be termed as an basic extortion by the needy people through money.

There is nothing strange and sensational in tehelka expose by the media team, Tarun Tejpal and Mathew. They have disclosed the corruption as a routine matter among the defence, irrespective of the security issue of the nation. A party claimed to be corruption free has also joined the jam packed bandwagon of Ms Jayalalita, Laloo Prasad Ya and lakhs of other tainted political figures. The tehelka revealed the brutality of reality that every patch of our country is corrupt and goes like a routine issue in civil and military bureaucrats.

The root of corruption originated from the fund generating campaign and acceptance of donations of political party under different banner. That was the argument of Bangaru Laxman who also convicted in the above scandal. The BJP party also require funds. The congress has no right to cry wolf since corruption was rampant at their tenure of rule also, where so called Mr. Clean Rajiv Gandhi was also put under suspicion for involving in the Bofors Gun Purchase scandal.

The path of politics is considered as a corridor of powers after independence since the freedom struggle is forgotten by transfer of powers. The rule has become a lucrative business in the political scenario. Money power and muscle power still rule the roost. This is the reason the politics is criminalized and the ethics and morality is lost. E.g. former PM Narasimha Rao managed to survive his term by bribing the Jharkhand MPs for support. Thereby every Minister and every MP who received the bonanza cheated the people who voted for them . Because they were elected on vote of people who entrusted their trust on their representatives with a hope to be lifted from their miseries. Still they start pelting stones each other while every one fingers are themselves tainted with blood. They play the number games to survive their term and enjoy their benefits.

So fighting corruption as drum beaten by ruling party or opposition party is a big pot boiler. They see that their personal embezzlement goes on. The lone cursaders in the bureaucratic system like Khairnar, Alphonso IAS etc were proved to be throne in the flesh of their corrupt collegues were harassed and shifted from place to place. We can see the plight of petty contractors and labourers who were to grease the hands of White collars to get their bills passed with “speed money”. They are supported by tentacles of politicians who share the booty. Fast bucks from cricket, business, films cross the `Lakshman Rekha’ while a cricket icon match-fixes. come star or producer is financed and controlled by underworld Dons, when revenue official runs benami business etc.

The truth is that the people are demoralized with apathy towards the corruption as a growing cancer till eats the entire body of the nation. As far as money only earns social status, marriages will go commercial and lavish, TV serial will be ample with Ads than the episode, Scandals will grow and conviction rates will decrease. Our nation is raising to the highest status among all the most corrupt countries.

Saturday, August 05, 2006

കവിത തിരഞ്ഞെടുപ്പ്‌ എം വേണു* മുംബൈ

പൊതു തിരഞ്ഞെടുപ്പ്‌ കഴിഞ്ഞു ജനങ്ങളേ

പാലു ചേര്‍ത്ത പാഷാണം വേണോ അതോ

പരാമര്‍ ചേര്‍ത്ത പാല്‍പായസം വേണോ

എന്നതു പോലെ എല്ലാ തിരഞ്ഞെടുപ്പുകളും ഉപഭോഗ വസ്ത്തുക്കളും

അതുപയോഗിക്കുന്ന കാലികളും

രാഷ്ട്രീയ മീമാസകള്‍ അനുഷ്ടിച്ച കാലിവിപ്ളവംകാണാന്‍

കന്നുപാര്‍ക്കുക

അധീശത്വത്തില്‍ പൊതിഞ്ഞ സ്വാന്ത്യ്രത്തിണ്റ്റെ

അര്‍ത്ഥങ്ങള്‍ക്ക്‌ വേളിപാടുകള്‍ക്ക്‌ മായി

മുകളിലേയ്ക്ക്‌ നോക്കുന്വോള്‍

ആകാശത്തിലെ പറവകളെ കാണുന്നുഅതിനു

മുകളില്‍ ഒരു ബഹിരാകാശ സഞ്ചാരി പാടുന്നു

"സാരേ ജഹാം സെ അഛാ"

ദൂരെ ശിഖരം ചിരിക്കുന്നു

പ്രപഞ്ചത്തിണ്റ്റെ അനതവും അജ്ഞാതവുമായ

ഭൂമിയുദെ ഒരു തുണ്ട്‌ സുന്ദരമാകുന്നതെങ്ങിനെ

സുന്ദരിയുടെ മുല ചെത്തി വീഞ്ഞിണ്റ്റെ ഗ്ളാസില്‍ ഇട്ടാല്‍

അതി സുന്ദരമാകുന്നതെങ്ങിനെ

ചത്ത മുലക്കാന്വുകള്‍ ചുരത്തുന്വോഴും

നിങ്ങളുടെ ഇന്ദ്രിയങ്ങളില്‍ അഗ്നി പടരുന്നുവോ

പാര്‍പ്പിടം നഷ്ട്ട്പ്പെട്ടവര്‍ക്കും പാവപ്പെട്ടവര്‍ക്കും

നൂറ്റി ഒന്നു ശതമാനത്തിണ്റ്റെ സംവരണം എന്നു വ്യാജ മൊഴി

പാവങ്ങളുടെ പടത്തലവനു

(വര്‍ഗദ്രോഹിയെന്നു വിപ്ളവാത്മാക്കള്‍)

പ്രജാപതികെട്ടിടത്തില്‍ അത്താഴ വിരുന്ന്‌

ഇരുന്നുണ്ണാന്‍ രാജകീയ കസേര, ഭക്ഷണം

വെള്ളിത്താലങ്ങള്‍ക്കായി വ്രിക്ഷജനിയുടെ സിംഹാസനം

നാലുകാലില്‍ ഓടിവരുന്ന സസ്യത്തിണ്റ്റെ കണ്ണ്‌

ഐക്യത്തോടെ പാടശേഖരങ്ങളില്‍ നൃത്തം ചെയൂന്ന

നര്‍ത്തികളുടെ കാര്‍കൂന്തലില്‍ വാടിയ മുല്ലപൂക്കള്‍

സന്ദര്‍ശക ഗാലറിയില്‍ ശ്ളഥ ചിത്രങ്ങള്‍ നിറയെ കബന്ധങ്ങള്‍

ഭൊജാനവും ഭോഗവും കഴിഞ്ഞ്‌ അവര്‍ ഉറങ്ങീ

ഉണരട്ടെ കാത്തിരിക്കുക അടുത്ത തിരഞ്ഞെടുപ്പിനായി

***

ഈ ക്രിതിയെ കുറിച്ചുള്ള അഭിപ്രായം എഴുതി അറിയിക്കുക.

{venumaster@gmail.com }

Sunday, July 23, 2006

നോള്‍സ്റ്റാജിയ


കവിത നോള്‍സ്റ്റാജിയ എംവേണു മുംബൈ

ജന്മാന്തരങ്ങളുടെ വിധിവൈപരീതവുമായി
കൊളംബില്‍ നിന്നും എത്തിയ മുത്തഛന്‌ നാട്ടില്‍ വേളി
പുത്രരും പൌത്രരുമായി അതിലൊന്നായി
ഞാനും ഈ ഭൂമിയില്‍ എത്തി

പടിഞ്ഞാട്ടുമുറിയിലെ പള്ളിക്കൂടം പള്ളിയുടേത്‌
സ്ലേറ്റില്‍ കൊങ്കണ്ണുള്ള തറപറ
അതു മായ്കുവാന്‍ തണ്ണീര്‍ കുടിയന്റെ തണ്ടുകള്‍

ഉച്ചയ്ക്‌ പ്ലാവില കോട്ടി കഞ്ഞി
സന്ധ്യയ്ക്‌ ഹരിനാമത്തിന്റെ ചെറുപഴങ്ങള്‍
കാലത്ത്‌ കൊട്ടൊത്തളത്തില്‍ സ്നാനത്തിന്റെ കൊട്ടുടി

ബാലിശത്തിന്റെ അപരാന്നങ്ങള്‍ അപഹാസ്യങ്ങള്‍
ചെറിയമ്മ തൊട്ട്‌ വലിയമ്മ വരെ നീളുന്ന കുശുന്വും കുന്നായ്മയും
ചോര തെറിയ്കുന്ന നോട്ടവുമായി വലിയമ്മാവന്‍
ഇന്നലെയുടെ രൌദ്രഭാവത്ത്തിനു മുകളില്‍ സ്വാന്തനത്തിന്റെ
മെതിയടിയുമായി ഈ നഗരം എന്നെ പിച്ചനടത്തുന്നു
തീവ്രമായ ജീവിത സത്വബോധങ്ങളിലൂടെ
കൌമാര പ്രണയത്തിന്റെ സങ്കീര്‍ണ്ണതകളൂടെ

ഇന്ന് വര്‍ത്തമാനപത്രത്തിന്റെ ചരമകോളത്തില്‍
സുഭിക്ഷനും സന്വന്നനുമായി ജീവിച്ച ചെറിയമ്മാവന്റെ ഫോട്ടോ
അതിഭൌതികയുടെ കണ്ണാടി മതിലുകളുള്ള അരക്കില്ലത്തില്‍
ജീവിതം തകര്‍ത്താടി അട്ടഹസിച്ചവന്റെ ചിത്രം നോക്കി
മരണദേവത മന്ദഹസിയ്കുന്നു

ഇനി ആ ജീവിതത്തിന്റെ തിരുശേഷിപ്പുകള്‍ ഒരു ഐറണി മാത്രം
തന്നെ അവജ്ഞയോടെ മാത്രം ദര്‍ശിച്ചിട്ടുള്ള അവള്‍ (മുറപ്പെണ്ണ്‍)
അവളുടെ പതിയാവാന്‍ നിയോഗിക്കപ്പെട്ടവന്‌
ഇനി സ്വത്തിന്റെ ഒരു പങ്ക്‌

അനാസക്തനായി ഇന്നീ ബാല്യചരിത്രത്തെ
ഞാന്‍ വെല്ലുവിളിയ്കുന്വോള്‍
നക്ഷത്രങ്ങളുടെ ദിശ മാറുന്നു
അതിലൊന്ന്എന്നെ കണ്ണിറുക്കി മാടിവിളിയ്ക്കുന്നു
ഞാനെന്റെ ജന്മനക്ഷത്രത്തെ തിരിച്ചറിയിന്നു

ആ സ്വാതിനക്ഷത്രത്തിന്റെ ആദ്യത്തെ മഴത്തുള്ളികള്‍ക്കയി
തപസ്സിരുമ്ന്ന ആഴിപ്പരപ്പിലെ പവിഴ ശൃംഘലകള്‍ തേടി
ഞാനീ മഹാനഗരത്തില്‍ അലയുന്നു

ഇന്ന് ഗൃഹാതുരത്വവും നഷ്ടബോധവും മനസ്സിനെ തപിപ്പിയ്കുന്നു
ദിവ്യമായ ഒരു വഞ്ചനയെ ഓര്‍ത്ത്‌ ദുഖിക്കുന്നു

മനസ്സെന്ന കഥാപാത്രം കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട്‌
ഇന്നും കാലത്തിന്റെ മണ്മറഞ്ഞ അതിരുകള്‍ താണ്ടുന്നു
വീണ്ടും കൌമാരഘട്ടത്തിലേക്ക്‌
തെക്കേ ചായ്‌വിലേ ജീര്‍ണിച്ച അലമാര
ദശവര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും തുറക്കുന്നു
ജൈവദ്രവീകരണമാര്‍ന്ന പുസ്തകങ്ങള്‍
അതിലെ താളുകള്‍ ഒന്നൊന്നായി മരയുന്വോള്‍
അതാ കാണുന്നു പ്രസവിയ്ക്കാന്‍ മറന്ന മയില്‍ പീലികള്‍
ഈ മയില്‍ പീലികളുടെ വന്ധ്യതയുമായി
അവള്‍ അപ്രത്യക്ഷയായി
ആശാരിക്കുന്നിലോചക്രവാളത്തിലോ
അവളുടെ മുഖം തെളിയുന്നു

സ്വപ്നഭ്രംശത്തിന്റെ ആശഭംഗ വ്യാകുലതയുട
തെളിവുകളായി ഓരോ നിദ്രയിലും
മയില്‍പീലി കാവടികള്‍ ആടിത്തളര്‍ന്ന് ആര്‍ദ്രമാകുന്നു

*****************************************************

ഈ കൃതിയെ കുറിച്ചുള്ള അഭിപ്രായം എഴുതി അറിയിക്കുക
venumaster@gmailcom





Saturday, July 15, 2006

യാത്രാമൊഴി

കവിത യാത്രാമൊഴി എം വേണു മുംബൈ

സമയം അതിരാവിലെ പുലര്‍ച്ചയാറാകുന്നതേയുള്ളു

ട്രെയിന്‍ അതുവഴി കിതച്ചു വന്നു

ഒരു വാതരോഗിയുടെ ഞരക്കത്തോടെ പുളഞ്ഞു നിന്നു

വിജനമായ ഒരു സ്റ്റേഷന്‍

ജാലകത്തിലൂടെ വിഫലമായ ഒരു പ്രദര്‍ശത്തിന്റെ

യവനിക ഉയരുന്നതുപോലെ പ്ളാറ്റ്ഫോമിന്റെ ദ്രുശ്യം

പ്രഭാതകര്‍മമങ്ങള്‍ക്കായി യാത്രികര്‍‍ ഉണര്‍‍ന്നിരുന്നില്ല

അവര്‍‍ സുഷപ്തിയിലായിരുന്നു

നഷ്ടസൌഭാഗ്യങ്ങ്ള്‍ക്ക്‌ വിട കൊടുക്കാനെന്നോണെം

പച്ചകൊടി താഴ്ത്തി മുഖം താഴ്ത്തി

പരദര്‍ശനങള്‍ ക്കതിതമായി

ഒരു പെണ്‍കുട്ടി പ്ളാറ്റ്ഫോമില്‍ നിന്നു

അവള്‍ കടമകള്‍ നിറവേറ്റുകയാണു

ഒരു ദിവസത്തിന്റെ ഉപജീവനം

കാരണം ജീവിതം അവ്‍ക്കൊരു വാഗ്ദാനമല്ല

*****

Thursday, July 13, 2006

ഞാനാര്‍ ?

കവിത ഞാനാര്‌ ? എം.വേണു, മുംബൈ

ഞാനാര്‌?, നഗര ബൂര്‍ഷയോ?, അല്ല !
സംവേദിയായ ഒരു കലാപോസകന്‍,
കണ്ണുകളിലെ വെളിച്ചം കണ്ണുനീരിന്റെ
വേലിയേറ്റങ്ങളില്‍ ഒഴുക്കികലഞ്ഞവന്‍,
കലിയുഗത്തിന്റെ കൊലവിളികള്‍ക്കിടയില്‍,
സ്നേഹത്തിന്റെ മര്‍മരങ്ങള്‍ക്കയി കാതോര്‍ക്കുന്നവന്‍
ബന്ധങ്ങളുടേയും, പരിചയങ്ങളുടേയും, സൌഹൃദങ്ങളുടേയും,
ആഴമില്ലാത്ത ഉഴക്കു വെള്ളത്തില്‍ മുങ്ങിച്ചത്തവന്‍.
അതിബോധത്തിന്റെ, അസ്തിത്വബോധത്തിന്റെ ,
ഭാണ്ഡം ചുമക്കുന്നവന്‍, സഹജീവിബോധമുള്ളവന്‍
മേല്ലാളനോടുള്ള ശ്വാനവൃത്തിക്കെതിരെ
മുഷ്ട്ട്ടി ചുരുട്ടി തൊഴിലില്‍ നിന്നും
നിഷ്കാസനം ചെയ്യപ്പെട്ടവന്‍,
പടയിലും, പന്തിയിലും തോറ്റവന്‍,
ആശ്രയിക്കാന്‍ നീതിപിാമില്ലാത്തവന്‍.

നോക്കുക,
ഇവിടെ അടുക്കിവെച്ച ഫ്ലാറ്റുകളില്‍
മേനവര്‍കളുടേയും, ബഡവകുളുഡേയും
വായ്‌ത്താരികള്‍ അനുസ്യൂതം ചര്‍വിത ചര്‍വണം.

ജീവിതത്തിന്റെ മുഖ്യധാരയില്‍ ഞാനില്ല.
പകരം, പെരുവഴിയിലും, പെരിഫരിയിലും
അലഞ്ഞു തിരിഞ്ഞലയുന്നു,
നഗ്നമാക്കപെട്ട സത്യങ്ങള്‍ എന്റെ തോളില്‍
തൂങ്ങികിടന്ന് വേതാളം പോലെ കൂവുന്നു