എം.വേണു, മുംബൈ
ഒന്ന്
കൌമാരത്തില്‍ മരണത്തെ കുറിച്ച് ഭീഭത്സമായ ഒരു ചിത്രമായിരുന്നു ഞാന്‍ മനസ്സില്‍ സൂക്ഷിച്ചിരുന്നത് . പിന്നീട് ഒരിക്കല്‍ മഹാത്മാ ഇന്‍സ്റ്റിട്യുട്ടില്‍ (ഈ സ്ഥാപത്തിലെ വിശേഷങ്ങള്‍ - എന്റെ triumps and tragedies - പിന്നെ പറയാം) സഹപാഠികളോടൊപ്പം ഒരു സായാഹ്നത്തില്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ മരണ വീട്ടില്‍ പോയി. അവിടെ മഞപ്പിത്ത ദീനം ബാധിച്ച് മരണമടഞ വിദ്യാര്‍ത്ഥിനിയുടെ ശവമഞ്ചത്തില്‍ ഞാന്‍ ആദ്യമായി മരണത്തിന്റെ സുസ്മിതമായ ഒരു മുഖം ഞാന്‍ ദര്‍ശിച്ചു. ഒരു മണവാട്ടിയുടെ ആദ്യാനുരാഗത്തിന്റെ മന്ദസ്മിതം അവളുടെ അധരങ്ങളില്‍ വിടര്‍ന്നു നിന്നിരുന്നത് എന്നെ അത്ഭുത സ്തബ്ഢനാക്കി. മരണത്തിന് ഇങ്ങിനേയും സുന്ദരമായ ഒരു മുഖമുണ്ടോ ? പോയ ജന്മങ്ങളില്‍ അല്ലെങ്കില്‍ വരും ജന്മങ്ങളില്‍ അവള്‍ ഒരു മാലാഖയായിരുന്നിരിക്കണം.
കൌമാരത്തിന്റെ ദുരന്തമായ ആശാഭംഗ വ്യാകുലതകളില്‍ പിന്നീട് അത്തരം ഒരു മരണത്തിന്റെ ചിത്രം ഞാന്‍ മനസ്സില്‍ സൂക്ഷിച്ചു. അവിടെ മനുഷ്യന്റെ നിസ്സഹായമായ നിസ്സംഗമായ ഒരു അവസ്ഥ ഞാന്‍ കാണുന്നു.
....തുടരും...
No comments:
Post a Comment