ഒന്ന്
പണ്ടുകാലത്ത് കഷ്്ട്ടപ്പാടുകളും ദുരിതങ്ങളും വന്നുചേരാതിരിക്കാനായി മോചനം കാംക്ഷിച്ചുകൊണ്ട് നിലവിളക്കു കൊളുത്തി ഭസ്മക്കുറി ചാര്‍ത്തി കാലും നീട്ടിയിരുന്ന് സുഖമരണത്തിനായി മുത്തശ്ശിമാര്‍ ജപിച്ചിരുന്ന നാമം : "
നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍
ഈ നരക വാരിധി നടുവില്‍ ഞാന്‍
ഈ നരകത്തീനെന്നെ കരകേറ്റീടേണം
തിരുവൈക്കം വാഴും ശിവശംഭോ
ശിവശംഭോ, ശംഭോ ,ശിവശംഭോ, ശംഭോ"
ഇന്നത്തെ ബോണ്‍സായി വംശം ആധുനിക വൈദ്യശാസ്ത്രം കനിഞ്ഞരുളിയ നിഗൂഢങ്ങളായ വൈറസ്സുകളുടെ കര്‍മശേഷി കൊണ്ട് ആയുസ്സിനെ വകവരുത്താനുള്ള കരുത്തു നേടിയിരിക്കുന്നു.
രണ്ട്
"വയറൊരു ശിവലോകം ആസനം തൂശി പോലെ"
ഗ്രഹണി ബാധിച്ച കുട്ടികളെ പറ്റി.
മൂന്ന്
ബാലിശാക്ഷരങ്ങള് എം. വേണു, മുംബൈ
ഒന്ന് "
നാരങ്ങക്കാവില് പൂ പറിക്കാന്‍ പോരുമോ, പോരുമോ,
ആരെ നിങ്ങള്‍ക്കാവശ്യം ആരെ നിങ്ങള്‍ക്കാവശ്യം
രുക്മിണീനെ ഞങ്ങള്‍ക്കാവശ്യം രുക്മിണീനെ ഞങ്ങള്‍ക്കാവശ്യം
ആരുവന്നു കൊണ്ടുപോകും, ആരുവന്നു കൊണ്ടുപോകും
കക്കു വന്നു കൊണ്ടുപോകും, കക്കു വന്നു കൊണ്ടുപോകും
ഇന്നാ പിടിച്ചോ, ഇന്നാ പിടിച്ചോ സുല്ല്.... "
രണ്ട് "
അക്കുത്തി ഇക്കുത്തി
ആന പെരുങ്ങുത്തി
അക്കരെ നിക്കണ മന്തി
പെണ്ണിനെ പിടിച്ചോണ്ടു വായോ "
"നാലുകാലുള്ളൊരു മാക്കാച്ചി പെണ്ണിനെ കോലുനാരായണന് കട്ടോണ്ടുപോയി"
അഭ്യര്‍ഥന :-
ഇതു പോലെ മലയാളത്തിലെ കടംകഥകള് സംഹരിച്ചു എതെങ്കിലും ബ്ളോഗില്‍ ഉണ്ടെങ്കില്‍ വിവരം അറിയിക്കുക.
മൂന്ന്
"ഓമല് പിച്ചിച്ചെടി മരുല്ലോലിതാ വര്‍ഷബിന്ദു
സ്തോമല് ക്ളിന്നാ പുതുമലര്‍ പതുക്കെ സ്പുരിച്ചിടുന്വോള്
............................................................................................
ഭവതി ബാഷ്പ്പധാരാവിലാംഗി,
തൂമന്ദസ്മിതയായിടുന്നതോര്മിച്ചിടുന്നേന്”
അഭ്യര്‍ഥന :- കേരള കാളിദാസന് - രാജരാജവര്‍മ്മ തന്വുരാന്‍ - മേഘസന്ദേശം "വിട്ടു പോയ വരികള്‍ ആരെങ്കിലും പൂരിപ്പിക്കമോ ?"
നാടന്‍ വരികള്‍
എം.വേണു, മുംബൈ
ഒന്ന്
കല്ലിടുക്കിലെ കരിമീനേ
ജ്ജ് എന്നോട് കളിക്കേണ്ട
ജ്ജ് എന്നോട് കളിച്ചാല്‍
ചൂണ്ടലിട്ട് പിടിയ്ക്കും ഞാന്‍
ചൂണ്ടലിട്ടു പിടിച്ചാലോ,
ഉടലിലോട്ട് വരയും ഞാന്‍
ഉടലിലോട്ട് വരഞാലോ,
ഉപ്പും മുളകും തേയ്കക്കും ഞാന്‍
ഉപ്പും മുളകും തേച്ചാലോ
ചട്ടീലിട്ടു വറക്കും ഞാന്‍
ചട്ടീലിട്ടു വറത്താലോ,
ചട്ടീലിട്ടു വറത്താലോ
കറും മുറും തിന്നും ഞാന്‍
രണ്ട്
4 comments:
“ഓമല്‍പ്പിച്ചിച്ചെടിലത...” ഏ. ആറിന്റേതല്ല, കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റേതാണു്. കൃതി “മേഘസന്ദേശം” അല്ല, “മയൂരസന്ദേശം” ആണു്.
ഇതാണു ശ്ലോകം:
ഓമല്‍പ്പിച്ചിച്ചെടിലതമരുല്ലോളിതാ വര്‍ഷബിന്ദു-
സ്തോമക്ലിന്നാ പുതുമലര്‍ പതുക്കെസ്ഫുടിപ്പിച്ചിടുമ്പോള്‍
പ്രേമക്രോധക്ഷുഭിതഭവതീ ബാഷ്പധാരാവിലാംഗീ
ശ്രീമന്മന്ദസ്മിതസുമുഖിയാകുന്നതോര്‍മ്മിച്ചിടുന്നേന്‍.
ഇതെന്താ സൈറ്റാകെ ഗൂഗിള്‍ പരസ്യമാണല്ലോ. താഴെ വരികള്‍ക്കു വീതിയുമില്ലല്ലോ. ടെമ്പ്ലേറ്റൊക്കെ ഒന്നു ശരിയാക്കണേ!
വിഞ്ജാന വിവരത്തിന് നന്ദി. പാഠ്യശാലകള്‍ വിസ്മ്രുതികള്ക്ക് അപ്പുറത്തായി പോയതിനാല്‍ ക്ഷമാപണം
ഓമല് പിച്ചിച്ചെടി മരുല്ലോളിതാ വര്‍ഷബിന്ദു
സ്തോമക്ളിന്നാ പുതുമലര്‍ പതുക്കെ സ്ഫുടിപ്പിച്ചിടുമ്പോള്‍
കാമ ക്രോധ ക്ഷുഭിത ഭവതീ ബാഷ്പധാരാവിലാംഗീ,
ശ്രീമൻ മന്ദസ്മിത സുമുഖിയാകുന്നതോര്മിച്ചിടുന്നേന്”
എന്നാണ്.
പ്രേമ അല്ല .
കാമ ആണ് .
ഈ കവിത പൂർണമായി തരുമോ?
Post a Comment