മലയാളം സഹായി

Click here for Malayalam Fonts

venunadam's shared items

Sunday, December 16, 2007

varshikam

04 Nov 07

ബ്ലോഗെഴുത്തും ഞാനും എം.വേണു

ഈ വരുന്ന നവംബര്‍‌ 12ന്‌ എന്റെ ബ്ലോഗിന്‌ രണ്ടു വര്‍ഷം ആകുന്നു. ആവിഷ്കാരത്തിന്റെ എഴുത്തിനായി ഒരു അനായാസേന ഉദ്യാനമാണ് ബ്ലോഗ്‌ എനിക്കു കാണിച്ചു തന്നത്‌. പ്രസിദ്ധീകരണങ്ങളും മവാരികളും സാഹിത്യ ലോബികളുടെ ഇടപെടല്‍ കൊണ്ട്‌ അസ്‌പര്‍ശവും, അനഭിമതവും ആയിരുന്ന ഒരു സാഹചര്യത്തിലാണ്‌ ഞാന്‍ ബ്ലോഗ്‌ എഴുതാന്‍ തുടങ്ങിയത്‌. കൂടാതെ ഈ മഹാനഗരത്തില്‍ മലയാളികള്‍ തന്നെ അധീഷണപരമായ സാംസ്കാരിക ദുഷ്പ്രഭുത്വം കൊണ്ട്‌ (Cultural Imperialism) സ്വന്തം മാതൃഭാഷയെ തന്നെ തടവിലാക്കികൊണ്ടിരിക്കുന്നതിന്റെ വേദന ഞാന്‍ അനുഭവിച്ചുകൊണ്ടിരുന്നപ്പോള്‍, എന്റെ ഭാഷാ സങ്കല്‍‌പ്പങ്ങള്‍ തന്നെ തലകീഴായി ശംബൂകനെ പോലെ മുറിവേറ്റു മരിക്കുന്വോള്‍‌ ഞാന്‍ ബ്ലോഗിനെ ആശ്രയിക്കുകയായിരുന്നു.

ബ്ലോഗില്‍ ഇന്ന്‌ നിറഞു നില്‍ക്കുന്ന മലയാളത്തിന്റെ സര്‍ഗാല്‍മകത മുഴുവനും ഗള്‍ഫ് മലയാളികളുടെ സംഭാവനയാണെന്ന്‌ അഭിമാനത്തൊടെ തന്നെ സൂചിപ്പിച്ചു കൊള്ളട്ടെ. ഞാന്‍ ഒരു ഗള്‍ഫ് നിവാസിയല്ല എങ്കിലും. കേരളത്തില്‍ നിന്നും കാതങ്ങളകലെ ഭാഷയുടെ ഒരു വാഗ്‌ധോരണിയുടെ തീരം തന്നെ ഗള്‍ഫ് മലയാളികള്‍ തീര്‍ത്തിരിക്കുന്നു. ആ തീരത്ത്‌ ഞാന്‍ അന്വത്തൊന്നക്ഷരാളിയുടെ കക്കകള്‍ പെറുക്കി കൂട്ടുന്നു. മറ്റു പ്രവിശ്യകളില്‍ ബ്ലൊഗിനോടുള്ള നിസ്സംഗത തുടരുന്വോള്‍, പ്രവാസത്തിന്റെ ഗദ്‌ഗദമാര്‍ന്ന ജീവിതത്തിന്റെ തുടിപ്പുകള്‍ അവരുടെ ബ്ലോഗിലൂടെ തീരദേശഭേദമില്ലാതെ ഒഴുകിവരുന്നു. ഭാഷയുടേയോ, ഭാവനയുടേയോ തേപ്പും മിനുക്കലും ഏച്ചുകൂട്ടലുമില്ലാതെ വനജ ബ്ലോഗിലൂടെ സം‌വദിക്കുന്വോള്‍, അതാ അതിനു താഴെ പ്രതീകാല്‍മകമായി കമന്റുകള്‍ നിറയുന്നു. ജാടകളില്ലാത്ത, സൂടോപ്പതിക്‌ അല്ലാത്ത പച്ചയായ പ്രതികരണങ്ങള്‍.

വെറും ഒരു ബ്ലോഗ്‌ പൈതലായ ഞാന്‍ പിച്ച നടന്ന്‌ അമ്മ മലയാളത്തിന്റെ ഗോളവക്രാക്ഷര മറുകുകളില്‍ തട്ടി തടഞു ഉരുണ്ടു പിരണ്ടു വീഴുന്വോള്‍, അതാ, സുനിലും, ഉമേഷു, നിഷ്കളങ്കനും മറ്റു ചിലരും വന്ന്‌ എന്നെ കൈപിടിച്ച്‌ ഉയര്‍‌ത്തുകയായി. യൂണികോഡിലെ ടൈപിശകുകള്‍ മൂലം തല തിരിഞ എന്റെ അക്ഷരങ്ങള്‍ നേരെയാക്കുകയായി. സങ്കീര്‍ണവും സംഘര്‍‌ഷഭരിതവുമായ എന്റെ അനുഭവങ്ങള്‍ കവിതകള്‍ എന്ന പേരില്‍ ഉരുത്തിരിയുന്വോള്‍, വര്‍‌ണമാലയിലൂടെ വഴി തെറ്റി, നില വിട്ട്‌ ഭാഷയുടെ പ്രേതസഞ്ചാര സീമകളില്‍ ഞാന്‍ സ്വപ്നാടനം നടത്തുന്വോള്‍, അതാ ഇരിങ്ങല്‍ വന്ന്‌ എന്റെ തോളില്‍ തട്ടി ഉണര്‍‌ത്തുകയായി. അങ്ങിനെ ഞാന്‍ വീണ്ടും എന്റെ എളിമയിലേക്കും, പരിമിതികളിലേക്കും മടങ്ങുകയായി. ഈ ഒരു സവിശേഷതയാണ്‌ എന്റെ ബ്ലോഗെഴുത്തിന്റെ പ്രേരണ.

എല്ലാ ബൂലോകരുടെയും സന്മനസ്സ്‌ കാംക്ഷിച്ചു കോണ്ട്‌ ..

Tuesday, September 11, 2007

കര്‍ക്കിടകസ്വപ്നങ്ങള്


കവിത എം വേണു മുംബൈ

കര്‍ക്കിടകസ്വപ്നങ്ങള്‍‌

പുരുഷാര്‍ത്ഥങ്ങളുടെ മതില്‍കെട്ടില്‍ ജീവിതത്തിന്റെ

സ്വാതത്യ്രവും സൌന്ദര്യവും ഇനിയും തളച്ചിടണമോ

സംഘര്‍ഷങ്ങളുടെ വേലിയേറ്റങ്ങളില്‍ നിന്നും

ശാന്തിയുടെ മഞ്ഞിന്‍ കൂടിലേയ്ക്കു ചേക്കേറുക

ഈ ജാലകത്തിനപ്പുറം കാഴ്ച്ചകള്‍ പരിമിതമാണ്‌

കാഴ്ച്ചയുടെ ജാലകം മനസ്സിലേയ്ക്കു തിരിച്ചു വിടുന്നു

കാലത്തിന്റെ ജിഹ്വയിലേയ്ക്ക്‌ ഒരു ഇര

ദരിദ്രരുടെ ദൈവത്തിനു ഒരിയ്ക്കലും മരിയ്ക്കാത്ത കോമാളിയുടെ മുഖം

ജനനവും മരണവും ഒരേ അത്യാഹിതത്തിന്റെ

പരസ്പര പൂരകമായ രണ്ട്‌ അധ്യായങ്ങള്‍

ഈ രാപ്പാടികളുടെ ഗാനം വിലാപമാണ്‌

അഭിശപ്തമായ സ്വപ്നങ്ങള്‍ ശ്വാസം മുട്ടി മരിയ്ക്കുന്വോള്‍

അവയ്ക്കു കരയാതിരിക്കാനാവില്ല

പാളങ്ങ്ള്‍ ഒഴിയാതെ കാത്തുകെട്ടി നില്‍ക്കുന്ന

ചരക്കുവണ്ടികള്‍ പോലെ ജീവിതം

ഇവിടെ തട്ടിയും മുട്ടിയും നീങ്ങുകയാണു

പുറത്ത്‌ ഈറന്‍ കാറ്റ്‌ വൃക്ഷത്തലപ്പുകളില്‍

വാന്‍ഗോഗ്‌ ചിത്രങ്ങള്‍ വരയ്ക്കുന്നു ആസ്വാദനത്തിനായി

സ്ഥലവും കാലവും ഒന്നാകുന്ന പ്രതീതി

ഭാവിയിലേയ്ക്കുള്ള ദൂരം നീളുകയാകുന്നു

അത്‌ വര്‍ത്തമാനത്തില്‍ നിര്‍ലീനമായി കൊണ്ടിരിയ്ക്കുന്നു

സ്വപ്നങ്ങള്‍ കാണുന്നവള്‍‌ പ്രത്യാശയുടെ കിരണമാണ്‌

പക്ഷെ ഓരോ സ്വപ്നങ്ങളിലും വ്യര്‍ത്ഥത നിറയുന്നു

പഴം ചൊല്ലില്‍ പതിരുകള്‍ നിറയുന്നു

ഈ കര്‍ക്കട രാവുകള്‍ക്ക്‌ ശേഷം വരാന്‍ പോകുന്ന

എന്റെ പകലുകള്‍ ആലസ്യത്തിന്റേതാണ്‌

*******

ഈ ക്രിതിയേ കുറിച്ചുള്ള അഭിപ്രായം എഴുതി അറിയിക്കുക

venumaster@gmail.com

Monday, September 10, 2007

അല്പ്പം പ്രവാസചിന്ത.

അല്പ്പം പ്രവാസചിന്ത. എം.വേണു, മുംബൈ

പ്രവാസി ധനത്തിന്റെ ഒഴുക്ക്‌ ഇല്ലായിരുന്നെങ്കില്‍ കേരളത്തില്‍ പട്ടിണി മരണങ്ങള്‍ ഉണ്ടായേനേ..
ഞെട്ടണ്ട. ഇത്‌ ഒരു സാമൂഹ്യസാന്വത്തിക സര്‍‌വേയിലൂടെ കണ്ടെത്തിയതാണു പോലും. മെക്സിക്കോവിലേയും മനിലായിലേയും പാലായനങ്ങളോട്‌ തുലനം ചെയ്യാവുന്നവയല്ല മലയാളിയുടെ പാലായനം. ദാരിദ്ര്യവും നിലനില്പ്പും ഒത്തുചേരാതെയാണ് ആ നാട്ടുകാര്‍ പ്രവാസികളാകുന്നത്. നമ്മുക്കുള്ള കാരണം പറയുന്നത്‌ തൊഴിലില്ലായ്മയാണ്. അതിന്റെ അര്‍ത്ഥം കേരളത്തിലെ കാര്‍ഷികവും വ്യവസായികവും ആയ ഉല്പാദനക്ഷമത സ്തംഭിച്ചു എന്നാണോ?.നമ്മുടെ വിപണി സമൃദ്ധമാണ്. പക്ഷെ വാങ്ങണമെങ്കില്‍ പ്രവാസിയുടെ സന്വാദ്യം വേണം. കാരണം നമുക്ക് ആവശ്യമുള്ളത്‌ നമ്മള്‍ നിര്‍മിക്കുന്നില്ല. നിര്‍മിക്കുന്നതിന്‌ ആവശ്യക്കാരും ഇല്ല. ഹര്‍ത്താലാണ്‌ നമുക്ക്‌ ആവശ്യം. "വിത്തും കൈക്കോട്ടും" എന്ന വിഷു പകഷിയുടെ വിലാപം ആരും കേള്‍ക്കുന്നില്ല.

പ്രസവിച്ചതിനുശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ ആശുപത്രിയിലോ, പെരുവഴിയിലോ, പെരുംകാട്ടിലോ ഉപേക്ഷിച്ചുപോയ 19നും, 25നും ഇടക്കുള്ള കോളേജ്‌ പെണ്മണികളുടെ വാര്‍ത്ത നമുക്കറിയാം. ആലുവാ ജനസേവന കേന്ദ്രം മുലപ്പാല്‍ നിഷേധിക്കപ്പെട്ട ഈ ചോരപൈതങ്ങളെ ഏറ്റെടുത്ത്‌ അമ്മതൊട്ടിലിനു കൈമാറുന്നു. നന്മകളുടെയും സമൃദ്ധികളുടേയും തായ്‌വഴികള്‍ എന്നേ നഷ്ടമായി.

Sunday, September 09, 2007

അന്നും, ഇന്നും ഒരു ചിത്രണം.

അന്നും, ഇന്നും ഒരു ചിത്രണം.

കാലം മാറുന്നതിനനുസരിച്ച്‌ കോലവും മാറുന്നു. പക്ഷേ നാട്യകലക്കുള്ള പ്രാധാന്യം ഇല്ലാതാകുന്നില്ല.

Wednesday, September 05, 2007

കണ്ണാടി


കണ്ണാടി എം വേണു മുംബൈ

സത്യത്തിന്റെ പ്രാകൃതമായ ദര്‍ശനം

അനാവൃതമായ സ്വന്തം ശരീരത്തിലുടെ

ഞാനീ കണ്ണാടിയില്‍ കാണുന്നു

ആ ശ്രീകോവിലില്‍ നെയ്യഭിഷേകമില്ലാതെ

പുഷ്പ്പാര്‍ച്ചകളില്ലാതെ മന്ത്രോച്ചാരണങ്ങളില്ലാതെ

പൂജാവിധികളില്ലാതെ ആസക്തിയില്ലാതെ

പരമമായ സമര്‍പ്പണത്തോടെ

ഭക്തിയുടെ സ്ഖലനോദ്ധാരണങ്ങള്‍

പകല്‍ വെളിച്ചത്തില്‍ കാണാന്‍ ഭയപ്പെടുന്നത്‌

സത്യത്തിന്റെ ചങ്കൂറ്റമുള്ള ദര്‍ശനമാണ്‌

സത്യത്തിന്റെ ഈ ഗുഹാമുഖം

മറ്റാരും കാണാതെ അടച്ചിടുന്നവരോട്‌

ഒരു ഭ്രാന്തമായ വെല്ലുവിളി പോലെ

ഞാനീ നിലക്കണാടിയുടെ മുന്നില്‍ നില്‍ക്കുന്നു

വ്യാജ സദാചാരങ്ങളുടെ ദുര്‍ഗന്ധം വമിയ്ക്കുന്ന

ചാലുകളുടെ മീതെ മാര്‍ബിള്‍ പാകി

അതിനു മീതെ രമ്യഹര്‍മങ്ങള്‍ തീര്‍ക്കുന്നവരെ

നിങ്ങളില്‍ അന്തര്‍ലീനമായ കാഴ്ച്ചകള്‍

ഈ നിലക്കണ്ണാടിയും തിരസ്ക്കരിക്കാതിരിക്കട്ടെ

അവര്‍ ഗര്‍ഭാശയങ്ങള്‍ വാടകെക്കെടുക്കുന്വോള്‍

ഭൂമിയില്‍ പുണ്യ ജന്‍മങ്ങള്‍ നിഷേദ്ധിക്കപ്പെടുന്നു

*******

ഈ ക്രിതിയെ കുറിച്ചുള്ള അഭിപ്രായം എഴുതി അറിയിക്കുക

venumaster@gmail.com

Thursday, August 30, 2007

ഒരു ഓണച്ചിന്ത

മഹാബലി എം.വേണു,മുംബൈ

മഹാബലി മഹാമനസ്കനായ ഒരു ഭരണകര്ത്താവായിരുന്നു. പ്രജാക്ഷേമതല്‍‌പ്പാനായിരുന്ന മഹാബലിക്ക് അഹങ്കാരം ഉണ്ടായിരുന്നു എന്ന ആര്യ ദേവകല്‍‌പ്പിതം വ്യാജമാണ്‌. മഹാബലിയടെ കാര്യക്ഷമതയില് അവര്‍‌ അസൂയാലുക്കരായിരുന്നിരിക്കണം എന്നതാണ് ഐതിഹ്യത്തിലൂടെ സുവിദിതം. കള്ളവും ചതിയമില്ലാത്ത, എള്ളോളം പൊളിവചനമില്ലാത്ത പ്രജകളെ വാര്ത്തെടുത്ത മഹാബലിയെ ഇന്നത്തെ അഴിമതിയും, കൈക്കൂലിയും, അധികാരമോഹവും കോണ്ടു നടക്കുന്ന ഭൂലോക മാഫിയയില് അംഗങ്ങളായി ജനങ്ങള്ക്കു മേല്‍‌ താണ്ടവം നടത്തുന്ന ഭരണാധികാരികള് മാതൃകയാക്കുമോ.?

വാമനന് എന്ന കുള്ളത്തം ബാധിച്ച ബ്രാഹ്മണ ബാലന് വിഷ്ണുരൂപമാണെങ്കില് പോലൂം ഭൂമിയും സ്വര്ഗവും അളന്നു കൈക്കലാക്കി. മഹാബലിക്കു വേണ്ടി പാതാളം വിധിച്ചു. പക്ഷേ അന്ന് ചിന്തകള്ക്കും, സംസ്കാരത്തിനും കുള്ളത്തം ബാധിക്കാത്ത ഒരു ജനതയുടെ രാജാവായിരുന്നു മഹാബലി. ഇന്ന് അങ്ങനെയല്ലെങ്കിലും. ശിരസ്സില് കാലുവെച്ച് പാതാളത്തിലേക്ക് പോകാന് ഒരുന്വെടുന്വോഴും മഹാബലി ആഗ്രഹിച്ചത് സ്വര്ഗത്തില് ദേവന്മാരുടെ ഇടയില് ഒരു അടിമയായി, യാചകനായി കഴിയുന്നതിലും ഭേദം, നരകത്തില് ഒരു രാജാവായി തന്നെ കഴിയുക എന്നതാണ്‌. മഹാബലിയുടെ പ്രൗഢഗംഭീരമായ രാജകീയതയാണ് നമ്മള് ഓണനാളുകളില് വാഴ്ത്തുന്നത്‌. മഹാരാഷ്‌‌ട്രയില് ഛതൃപതിയായിരുന്ന ധീരനായ ശിവാജി മഹരാജാവിന്റെ സ്ഥാനം നമ്മള് മാവേലിക്കു നല്കണം. രണ്ടു പേരും രാജ്യസ്നേത്തിന് ഉത്തമ ഉദാഹരണമായിരുന്നു. സ്വന്തം ദേശത്ത് രാജകീയനന്മക്കു വേണ്ടി പ്രവര്‍‌തിക്കാന് മടിയുള്ളവര് തന്നെയല്ലേ, അന്യരാജ്യങ്ങളിലെ താല്‍‌ക്കാലിക സ്വര്ഗങ്ങളില് അടിമകളായി തീരുന്നത്?..

*****

Wednesday, August 29, 2007

ഒരു ഓണസ്മരണ

ഒരു ഓണസ്മരണ എം.വേണു, മുംബൈ

ഓണം വന്നെത്തുന്വോഴേക്കും വീട്ടു വളപ്പിന്റെ അതിരുകളില് സ്വര്ണമല്ലി പൂക്കളും, ചെത്തി പൂക്കളുമായി പ്രതിക്ഷാനിര്ഭരായി വൃക്ഷങ്ങളും ചെടികളും ആര്ത്തുല്ലസിച്ചു നില്ക്കും. അതിരുകളെയും തിട്ടുകളേയും ഇന്നു മതിലുകള് മറച്ചു.മനുഷ്യര് തമ്മിലുള്ള സ്നേഹം അകന്നപ്പോള് മതിലോനുടുള്ള സ്നേഹം വര്ദ്ധിച്ചു അവക്ക് സ്നേഹമതില് എന്നു പേരിട്ടു. (സ്ലാബുകള് നിരത്തി വെച്ച് മറക്കുന്ന മതില് ചിലവു കുറയുമത്രെ. അപ്പോള് പണത്തോടുള്ള സ്നേഹം വര്ദ്ധിച്ച് അത് സ്നേഹമതില് ആകുന്നു.)

മതിലുകള്ക്ക് അപ്പുറത്തും ഇപ്പുറത്തുമായി കഴിഞ്ഞ മനുഷ്യരില് ചിലര് പ്രേതാന്മക്കളായി വണ്ടാന് തുന്വികളോടൊപ്പം പറന്നു നടന്നു. ജീവിച്ചിരിപ്പുള്ളവര്‍‌ ദുരൂഹ കഥാപാത്രങ്ങളായി ദേശാന്തരങ്ങളുടെ മേച്ചില് പുറങ്ങളില് ആള്മാടുകളില് അലിഞ്ഞു ചേര്ന്നു. ചെങ്കല്ല് ചേര്‍ത്ത മണ്ണുകൊണ്ടുണ്ടാക്കിയ തൃക്കാക്കരയപ്പനേയും , മുത്തശ്ശിയമ്മയേയും വരുന്ന ഓണത്തിനായി മച്ചില് എടുത്ത് വെക്കും. ഇപ്പോള് മച്ചില്ല. രണ്ടുനില വീട് തറയിടിഞ്ഞ് വീഴാറായി നില്ക്കുന്നു. പാന്വുകള് ഉറയൂരിയിരുന്ന വേലിപ്പത്തലുകള് ഇനി കാണുകയില്ല. ഓന്തുകള് ഓടിയളിക്കാന് ഇടമില്ലാതെ സ്നേഹമതിലുകളില് ചെന്നിടിക്കുന്നു.

എങ്കിലും, രാത്രിയുടെ മറവുകള് കിന്നരികള് തെറുത്തുകേറ്റുന്ന പ്രഭാതങ്ങളില് മതില്ചുറ്റുകള്ക്കു താഴെ സ്വാര്ത്ഥരതിയുടെ സുരക്ഷിത ഉറകള് കാണാന് കിട്ടും. സുരക്ഷിതയില് വീഴ്ച്ചകള് സംഭവിച്ചാലും തുണികെട്ടില് പൊതിഞ്ഞ കുരുന്നു ജന്മവും. പേറ്റുനോവെടുക്കുന്വോള് വേദനസംഹാരി ഗുളിക. പിന്നെ ക്ലോസെറ്റില് സുഖപ്രസവും.അമ്മതൊട്ടില് ഉണ്ടല്ലോ, പിന്നെ നമുക്കന്തിനാ.. ഇതാണ് ഇന്നത്തെ കേരളം...

*******

Sunday, August 26, 2007

തുയിലുണരൂ...

തുയിലുണരൂ... എം.വേണു, മുംബൈ

എന്റെ തറവാട്ടില് തുയിലുണര്ത്തുപാട്ട് നടന്നിരുന്നത് ഞാന് ഓര്ക്കുന്നു. പഞ്ഞമാസത്തിനും പട്ടിണിമാസത്തിനും ആശ്വാസം പകര്ന്നുകൊണ്ട് ഉണ്ടായിരുന്ന നേരിന്റെയും നാട്ടറിവിന്റെയും ആലാപനം ഇന്ന് പടിയിറങ്ങിയിട്ട് കാലങ്ങള് പലതു കഴിഞ്ഞു. ദുര്മൂര്ത്തിയെ പുറതതാക്കി സര്‍‌വവിധ ഐശ്വര്യങ്ങളോടും കൂടി ശ്രീഭഗവതിയെ തറവാട്ടിലേക്ക് കൂട്ടി കൊണ്ടുവരുന്നതാണ് തുയിലുണര്ത്തുപാട്ടിന്റെ ലക്ഷ്യം.

ഗ്രാമങ്ങളുടെ സംസ്കാരത്തെ നിലനിര്ത്തിയിരുന്ന നമ്മുടെ നാടന് കലകള് നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന അവസരത്തില് തുയിലുണര്ത്തുപാട്ടിന്റെ ശീലുകള്‍‌ ഞാനിപ്പോഴും മനസ്സില് താലോലിക്കുന്നു. മിഥുനമാസത്തിലെ പകല്‍‌ദിനങ്ങളില് വീടുകള്‍‌ തോറും എത്താറുള്ള 'കുറത്തികളി' തുയിലുണര്ത്തുപാട്ടിന്റെ സവിശേഷത നിലനിര്ത്തുന്നു. ശീവേലിപ്പാട്ട്, അനന്തശയനം, ഉണര്ത്തല്, കൃഷ്ണസ്തുതി, പത്ത് അവതാരപ്പാട്ട് എന്നിവയാണ് തുയിലുണര്ത്തിലെ പ്രധാന ഇനങ്ങള്‍.

നമ്മളുടെ ഗ്രാമീണജീവിതത്തിന്റെ എളിമയും, സാമൂഹ്യബോധവും, ഐക്യദാര്ഢ്യവും എന്തിനു പറയുന്നു, സഹജീവിബോധവും അന്യം വന്നു പോയിരിക്കുന്നു. അപ്പോള് നാടന് കലകള് ക്ഷയിക്കുന്നതില് അത്ഭുതമില്ല. അതുകൊണ്ടാണല്ലോ, ഓണം ഇപ്പൊള് കിറ്റുകളായും ഈവന്റ് മാനേജ്മെന്റായും മാറിയത്‌.

******

ലാപ്‌ടോപ്പിലെ മധുവിധു

കവിത ലാപ്ടോപ്പിലെ മധുവിധു എം.വേണു, മുംബൈ.

പ്രൊഗ്രാം ഡീബഗ് ചെയ്യുവാന് ബോസിന്റെ ആജ്ഞ..

അതിനാല് ലാപ്ടോപ്പുമായി അവന് മണിയറ പൂകി.

സഹവര്ത്തിയായ വധു, ഒന്നാം കോള്സെന്റര് ഷിഫ്റ്റിനായി

കോട്ടുവായിട്ടുറങ്ങി.

വിയര്പ്പിന്റേയും ഓദ്കൊളോഞ്ജിന്റേയും ആവി

എയര്കണ്ടീഷണര് ഒപ്പിയെടുത്തു.

ലാപ്ടോപ്പില് കന്വനി ഇമെയില് സന്ദേശങ്ങള്

മിന്നിമറഞു.

നാളെ ബാംഗളൂര്‍‌, മറ്റന്നാള്‍‌ വിശാഖപട്ടണം

ടൂര്‍‌പ്ലാനുകള്, സെവ് ചെയ്തു, പ്രിന്റ് എടുത്തു.

യാത്രാവിമാനടിക്കറ്റും നെറ്റിലൂടെ റെഡി..

പിറ്റേന്ന് ബീജബാങ്കില് നിക്ഷേപം നടത്തി

വധുവിനുവേണ്ടി ഫെര്ട്ടിലിറ്റി ക്ലിനിക്കില്

അപ്പോയന്റ്മെന്റ് വാങ്ങി

അവന് വിമാനത്തില് കയറി.

****

Sunday, August 12, 2007

മലയാളി ഐക്യം

ലേഖനം മലയാളിത്വം ഇന്ന്‌ എം.വേണു, മുംബൈ

"ദൈവത്തിന്റെ സ്വന്തം നാട്‌ " എന്നു വിശേഷിക്കപ്പെടുന്ന കേരളക്കരയില്‍ നിന്നും സ്വന്തം ഭാവിയുടെ വേരുകള്‍ തേടി, സ്വന്തം ദുര്‍ഭാഗ്യങ്ങള്‍ക്കായി ശവക്കച്ചകള്‍ മിനയാന്‍, പ്രവാസികളായി കേരളത്തിന്‍ വെളിയില്‍ കഴിയുന്ന മലയാളികളില്‍ അധികപക്ഷവും പൊയ്‌മുഖങ്ങള്‍ അണിയുന്നവരും, വ്യക്തിപരവും സാമൂഹ്യപരവും ആയ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടുന്നവരാണെന്നും ഒരു പ്രശസ്തനായ വിദേശി പത്രപ്രവര്‍ത്തകന്‍ സൂചിപ്പിക്കുകയുണ്ടായി. അനേകം വര്‍ഷത്തെ കേരളീയ സമീപനങ്ങളിലൂടെ അദ്ദേഹം എഴുതിയ കൃതി ഒരു ബെസ്‌റ്റ്‌ സെല്ലര്‍ ആയി. ഇത്തരം മലയാളി സാമീപ്യമുള്ള പ്രാന്തങ്ങളില്‍ അനേകം മലയാളി സമാജങ്ങളും, സംഘടനകളും കമ്മിറ്റികളും അങ്ങിങ്ങായി വ്യാപരിച്ചിട്ടുണ്ടെങ്കിലും അത്തരം സമാജങ്ങള്‍ വെറും സ്ഥിരമായി നാട്ടിയ കുറ്റികള്‍ പോലെ അരോചകവും നിഷ്ക്രിയവുമായി തുടരുകയാണ്‌. മലയാളി ക്കൂട്ടായ്മ അല്ലെങ്കില്‍‌ മലയാളി ഐക്യവേദി ഇന്നും ഒരു ഉട്ടോപ്പിയ ആണ്‌. സമാജം ഭാരവാഹികള്‍ അങ്ങിനെ അവകാശപ്പെടുന്നുണ്ടെങ്കിലും, ഭൂരിഭാഗം പ്രവര്‍ത്തനമണ്ഡലം കുടുംബസദസ്സായും, ഭാരവാഹികളുടെ വെടിപറയല്‍ നേരമ്പോക്കിനായും, മരുന്നു വില്പനക്കായും ചുരുങ്ങുന്നു.

പ്രവാസനഗരതീരങ്ങളില്‍ തലങ്ങും, വിലങ്ങും, ദുഖസ്മൃതികളുടെ നീണ്ട പന്ഥാവിലൂടെ ജീവിത യാഥാര്‍ത്ഥ്യവുമായി അഹോരാത്രം പോരാടുകയും കഷ്‌‌ട്ടപ്പെടുകയും ചെയ്യുന്ന മലയാളികള്‍, അവരുടെ ചിരിയും ചിന്തയും വിപ്ലവവീര്യവും മറവിയുടെയും,ഗൃഹാതുരത്വത്തിന്റെയും അഗാധതലത്തിലേക്ക്‌ അകറ്റപ്പെട്ട്‌ ഒറ്റപ്പെട്ട ദുഖങ്ങളുമായി അലയുന്നു. അതുകോണ്ടു തന്നെ കേരളീയന്റെ കാതലായ പ്രശ്നങ്ങള്‍ ഈ സംഘടനകളുടെ ശ്രദ്ധയില്‍ നിന്നും അകന്നു പോകുന്നു.

ഇനി നമുക്ക്‌ ജന്‍‌മനാട്ടിലെ സ്ഥിതിയിലേക്ക്‌ പോകാം. എഴുപതുകളില്‍ ആരംഭിച്ച മലയാളിയുടെ ഗള്‍ഫ് കുടിയേറ്റങ്ങള്‍ സാന്വത്തികമയും സാംസ്കാരികമായും അനേകം ഔന്നത്യങ്ങള്‍ നമ്മുടെ നാടിനു നല്‍കി. പക്ഷേ അതിനോടനുബന്ഡിച്ച്‌ വളര്‍ന്ന അണുകുടുംബ സംസ്കാരവും, ശിഥിലമായ ജീവിതരീതികളും അപസ്വരങ്ങളും നമുക്ക്‌ നല്‍കി. പ്രശ്നങ്ങള്‍ പങ്ക്‌ വെക്കാനോ, അവക്ക്‌ പരിഹാരങ്ങള്‍ തേടാനോ ശ്രമിക്കാതെ ഒരു കാലത്ത്‌ നാഥനായി ചുക്കാന്‍ പിടിച്ചിരുന്ന മലയാളി കുടുംബമേയ്‌ക്കോമകള്‍ നേരം കൊല്ലി വിനോദങ്ങളിലും, പരദൂഷണപ്രചരണത്തിലും, പരസ്പരം പാര വെക്കുന്നതിലും, അസ്വഥതകള്‍ വളര്‍ത്തി കുട്ടികളടക്കം കുടുംബത്തിലെ ഇതര വ്യക്തികളോട്‌ പൊട്ടിതെറിക്കുന്നതിലൂടെയും, അന്ഡവിശ്വാസങ്ങളുടെ ഏറ്റെടുപ്പുകരായും, തലമുറ ഭേദമില്ലാതെ വികൃതകാസറ്റുകള്‍ കണ്ടും, അമിതമായ മദ്യപാനത്തിലും ജീവിതം തളച്ചിട്ടു. അളവില്‍ കവിഞ്ഞ ഉപഭോഗതൃഷ്ണയും സഹജീവിബോധ നഷ്ടവും സാംസ്കാരികമായ മലിനീകരണത്തിനു കാരണമായി. അവസാനം സംതൃപ്തമായ ജീവിത രീതികള്‍ കണ്ടെത്താനാകാതെ ഇതര രക്ഷാമാര്‍ഗങ്ങള്‍ തേടിപ്പോയി, തെളിവില്ല്ലാത്ത മരണം, ആത്മഹത്യ എന്നിവയില്‍ കലാശിക്കുന്നു. വെറും ഒറ്റപ്പെട്ട ബിംബങ്ങളാകാതെ പരിമിതികളും പ്രതിപവര്‍ത്തനങ്ങളും മറന്ന്‌ നാം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയം ആണിത്‌.

ഇന്ന്‌ കേരളത്തിലെ തൊട്ടതിനും പിടിച്ചതിനും നടക്കുന്ന രാഷ്‌ട്രീയവല്‍ക്കരണം ഒരു പരിഹാരമല്ല. കുതന്ത്രജനനായകന്‍മാര്‍ സ്വന്തം പ്രശസ്തിക്കും നന്‍‌മക്കുമായി സമഗ്രമായ മനുഷ്യജീവിതത്തെ തുണ്ടം തുണ്ടമാക്കി, ഭൂലോകമാഫിയയില്‍ അംഗങ്ങളായി അവരുടെ താണ്ടവം തുടരുന്നു. സാംസ്കാരിക വേദികള്‍‌ അവരുടെ ലോബികളിലൂടെ പ്രചരണത്തിലൂടെ നടത്തുന്ന വിപണന്‍ തന്ത്രങ്ങള്‍ കലാരംഗത്തേയും മലീമസമാക്കി. നമ്മള്‍ പ്രകൃതിദത്തമായ പാരസ്പരികതയിലേക്കും, ഗോത്രകുല മനുഷ്യ നന്മകളിലേക്കും ഇറങ്ങി വരണം. ഇത്‌ ഈ എളിയ പ്രവാസിയുടെ ആഗ്രഹം മാത്രമല്ല , സ്വപ്നവും കൂടിയാണ്‌. പക്ഷെ ഉണ്ണുന്ന ചോറിനു നന്ദിയില്ലാത്ത ഒരു വര്‍‌ഗമായി നാട്ടുകാര്‍ ഈ സ്വപ്നം പാഴാക്കരുതെ...

****

മായാമോഹിതം



ഗരുകുലത്തിലെ വേദപഠനങ്ങളില്‍ മാത്രം അന്തര്‍ലീനമായതും ഭൗതികലോഭാധികളില്‍ മാത്രം വിശ്വസിക്കുകയും ചെയ്യുന്ന മനുഷ്യമനസ്സുകളെ നിബോധതയിലേക്ക്‌ ഉയര്‍ത്തുകയും ചെയ്യുന്ന രണ്ട്‌ ചിത്രീകരണങ്ങള്‍ എന്റെ വരയിലൂടെ ബൂലോകര്‍ക്ക്‌ സമര്‍പ്പിക്കുന്നു. മായാമോഹിതം എന്ന മനുഷ്യമനസ്സിന്റെ അവസ്ഥയെ ഇത്‌‌ ഉളവാക്കുന്നു. ഞാന്‍ ഇനിയും വാനപ്രസ്ഥത്തിലേക്ക്‌ പ്രവേശിച്ചിട്ടില്ല, കേട്ടോ..നിങ്ങളെ പ്പോലെ മജ്ജയും മാംസവും ഉള്ള ഒരു മനുഷ്യന്‍ വേദങ്ങളില്‍ പ്രഭാവിതനായി എന്നു മാത്രം...

വര ഒന്ന്‌ : അടുത്ത നിമിഷം തന്നെ പാന്വിന്റെ വായില്‍ ഭക്ഷണമാകാന്‍ പോകുന്ന കൂപമണ്ഡൂകം
തന്റെ ഇരയാകാന്‍ പോകുന്ന കുഞ്ഞുമത്സ്യത്തെ വെല്ലുവിളിക്കുന്നു. ക്രോധാതികളാല്‍
വിവേകം നഷ്ടപ്പെടുന്ന ലക്ഷ്മണനു ശ്രീരാമന്‍ ഉപദേശിക്കുന്നത്‌ ഇതിനെ കുറിച്ചാണ്‌ .

വര രണ്ട്‌ : നീരാളിപ്പിടുത്തതിന്റെ മലവെള്ള പാച്ചിലില്‍ മുങ്ങിമരിക്കാന്‍ അപകടത്തില്‍ വിധിക്കപ്പെട്ടവള്‍‌ കയറാണെന്നു‌ കരുതി പാന്വിനെ കേറിപ്പിടിക്കുന്നു. മായാമോഹിത മനസ്സിന്റെ അവസ്ഥ.

Monday, July 30, 2007

ഗ്രാമദര്‍ശനം


ഗ്രാമദര്ശനം എം.വേണു, മുംബൈ

ഇന്ത്യാ രാജ്യത്തിലെ ഓരോ സംസ്ഥാനത്തിലേയും ഒരു ഗ്രാമം സന്ദര്ശിക്കുക എന്ന ദൗത്യം സ്വയം ഏറ്റെടുത്തപ്പോള് ആദ്യം പോയത് കച്ച് ഗുജറാത്തിലേക്കാണ്‌. ഒരു ഗ്രാമീണഗൃഹത്തിലെ പൂമുഖത്തിലെ ചിത്രം അകതാരിന്റെ ലെന്‍‌സില് നിന്നും മാഞു പോകുന്നതിന് മുന്വ് ലോകര്ക്കായി സമര്പ്പിക്കുന്നു.