തുയിലുണരൂ... എം.വേണു, മുംബൈ
എന്റെ തറവാട്ടില് തുയിലുണര്ത്തുപാട്ട് നടന്നിരുന്നത് ഞാന് ഓര്ക്കുന്നു. പഞ്ഞമാസത്തിനും പട്ടിണിമാസത്തിനും ആശ്വാസം പകര്ന്നുകൊണ്ട് ഉണ്ടായിരുന്ന ആ നേരിന്റെയും നാട്ടറിവിന്റെയും ആലാപനം ഇന്ന് പടിയിറങ്ങിയിട്ട് കാലങ്ങള് പലതു കഴിഞ്ഞു. ദുര്‍മൂര്‍ത്തിയെ പുറത്താക്കി സര്‍വവിധ ഐശ്വര്യങ്ങളോടും കൂടി ശ്രീഭഗവതിയെ തറവാട്ടിലേക്ക് കൂട്ടി കൊണ്ടുവരുന്നതാണ് തുയിലുണര്ത്തുപാട്ടിന്റെ ലക്ഷ്യം.
ഗ്രാമങ്ങളുടെ സംസ്കാരത്തെ നിലനിര്ത്തിയിരുന്ന നമ്മുടെ നാടന് കലകള് നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ തുയിലുണര്ത്തുപാട്ടിന്റെ ശീലുകള്‍ ഞാനിപ്പോഴും മനസ്സില് താലോലിക്കുന്നു. മിഥുനമാസത്തിലെ പകല്ദിനങ്ങളില് വീടുകള്‍ തോറും എത്താറുള്ള 'കുറത്തികളി' തുയിലുണര്ത്തുപാട്ടിന്റെ സവിശേഷത നിലനിര്ത്തുന്നു. ശീവേലിപ്പാട്ട്, അനന്തശയനം, ഉണര്ത്തല്, കൃഷ്ണസ്തുതി, പത്ത് അവതാരപ്പാട്ട് എന്നിവയാണ് തുയിലുണര്ത്തിലെ പ്രധാന ഇനങ്ങള്‍.
നമ്മളുടെ ഗ്രാമീണജീവിതത്തിന്റെ എളിമയും, സാമൂഹ്യബോധവും, ഐക്യദാര്ഢ്യവും എന്തിനു പറയുന്നു, സഹജീവിബോധവും അന്യം വന്നു പോയിരിക്കുന്നു. അപ്പോള്‍ ഈ നാടന്‍ കലകള് ക്ഷയിക്കുന്നതില് അത്ഭുതമില്ല. അതുകൊണ്ടാണല്ലോ, ഓണം ഇപ്പൊള് കിറ്റുകളായും ഈവന്റ് മാനേജ്മെന്റായും മാറിയത്.
******
1 comment:

Post a Comment