അല്പ്പം പ്രവാസചിന്ത. എം.വേണു, മുംബൈ
പ്രവാസി ധനത്തിന്റെ ഒഴുക്ക് ഇല്ലായിരുന്നെങ്കില്‍ കേരളത്തില്‍ പട്ടിണി മരണങ്ങള്‍ ഉണ്ടായേനേ..
ഞെട്ടണ്ട. ഇത് ഒരു സാമൂഹ്യസാന്വത്തിക സര്‍വേയിലൂടെ കണ്ടെത്തിയതാണു പോലും. മെക്സിക്കോവിലേയും മനിലായിലേയും പാലായനങ്ങളോട് തുലനം ചെയ്യാവുന്നവയല്ല മലയാളിയുടെ പാലായനം. ദാരിദ്ര്യവും നിലനില്പ്പും ഒത്തുചേരാതെയാണ് ആ നാട്ടുകാര്‍ പ്രവാസികളാകുന്നത്. നമ്മുക്കുള്ള കാരണം പറയുന്നത് തൊഴിലില്ലായ്മയാണ്. അതിന്റെ അര്‍ത്ഥം കേരളത്തിലെ കാര്‍ഷികവും വ്യവസായികവും ആയ ഉല്പാദനക്ഷമത സ്തംഭിച്ചു എന്നാണോ?.നമ്മുടെ വിപണി സമൃദ്ധമാണ്. പക്ഷെ വാങ്ങണമെങ്കില്‍ പ്രവാസിയുടെ സന്വാദ്യം വേണം. കാരണം നമുക്ക് ആവശ്യമുള്ളത് നമ്മള്‍ നിര്‍മിക്കുന്നില്ല. നിര്‍മിക്കുന്നതിന് ആവശ്യക്കാരും ഇല്ല. ഹര്‍ത്താലാണ് നമുക്ക് ആവശ്യം. "വിത്തും കൈക്കോട്ടും" എന്ന വിഷു പകഷിയുടെ വിലാപം ആരും കേള്‍ക്കുന്നില്ല.
പ്രസവിച്ചതിനുശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ ആശുപത്രിയിലോ, പെരുവഴിയിലോ, പെരുംകാട്ടിലോ ഉപേക്ഷിച്ചുപോയ 19നും, 25നും ഇടക്കുള്ള കോളേജ് പെണ്മണികളുടെ വാര്‍ത്ത നമുക്കറിയാം. ആലുവാ ജനസേവന കേന്ദ്രം മുലപ്പാല്‍ നിഷേധിക്കപ്പെട്ട ഈ ചോരപൈതങ്ങളെ ഏറ്റെടുത്ത് അമ്മതൊട്ടിലിനു കൈമാറുന്നു. നന്മകളുടെയും സമൃദ്ധികളുടേയും തായ്‌വഴികള്‍ എന്നേ നഷ്ടമായി.
പ്രിയപ്പെട്ട വായനക്കാരേ, ഈ ലിങ്കില്‍ ക്ലിക് ചെയ്യൂ. ധനം സന്വാദിക്കൂ.
venunadam's shared items
Subscribe to:
Post Comments (Atom)
1 comment:
പ്രവാസി ധനത്തിന്റെ ഒഴുക്ക് ഇല്ലായിരുന്നെങ്കില്‍ കേരളത്തില്‍ പട്ടിണി മരണങ്ങള്‍ ഉണ്ടായേനേ..
ഞെട്ടണ്ട. ഇത് ഒരു സാമൂഹ്യസാന്വത്തിക സര്‍വേയിലൂടെ കണ്ടെത്തിയതാണു പോലും.
തുടര്‍ന്നു വായിക്കുക..
Post a Comment