ആഗസ്റ്റ് 28
എന്റെ ബാല്യകാലസ്മരണകള്‍ തുടങ്ങുന്നത് ഒരു തീവണ്ടി യാത്രയിലാണ്‍. പടിഞാട്ടുമുറിയിലെ നാലുകെട്ടില്‍ നിന്ന് അമ്മയുടെ മടിയില്‍ കിടന്ന് അയല്‍വാസിയുടെ സഹായത്തോടെ ടാക്സിയില്‍ റെയില്‍വേ സ്റ്റേഷ്നിലേക്ക്. കടിഞൂല്‍ കിടാവായ ജേഷ്ഠന്‍ ആരുടെ മടിയില്‍ ആയിരുന്നു? അവിടെ നിന്ന് മംഗലാപുരം വഴി ആര്‍ക്കോണത്തേക്ക്. ആര്‍ക്കോണത്ത് ഒരു ദിവസം മുഴുവന്‍തങ്ങണം. അവിടെ കുളിയും ഭക്ഷണവും ആയി ബോംബെയിലേക്കുളള്ള ട്രെയിനും കാത്ത്.
ഒരു യാത്രയുടെ ത്രില്ല് എന്നത് ശരിക്കും അറിയുന്നത് അത്തരം യാത്രയിലാണ്‍. അവിടെ ദൂരം എന്ന മരുപ്പച്ച സമയത്തിന്റെ താരാട്ടായി എന്നെ ഉറക്കത്തില്‍ പിച്ച നടത്തി. ഇന്ന് സമയം വിസ്മയത്തോടെ ദൂരത്തെ അതിജീവിക്കുന്നു. യാത്രയില്‍ പരസ്പര വിരുദ്ധമായ പാദുകങ്ങളപ്പോലെ മുഖം തിരിക്കുന്ന മനുഷ്യര്‍. ആഴ്ചച്ച പ്പതിപ്പുകള്‍ വായിച്ചു തീരുന്വോഴേക്കും യാത്ര വിരസവും അഷിഷ്ണുതയുമായി അവസാനിച്ചിരിക്കും. സഹവര്‍ത്തിത്ത്വവും, സഹ്ജീവിബോധവും ഇല്ലാത്ത സഹയാത്രികര്‍ .
സ്റ്റേഷനില്‍ സൂട്ടും കോട്ടു തൊപ്പിയും ധരിച്ചുകൊണ്ട് ഒരാള്‍ ഞങ്ങളെ കാത്തു നില്‍പ്പുണ്ടായിരുന്നു. അതു എന്റെ അച്ഛനായിരുന്നു. പിന്നീടുള്ള ജീവിതം ഒരു ഫ്ലാഷ്ബാക്കാണ്‍. അതു പിന്നീട് തുടരാം.