വനജയുടെ അല്പം ബ്ലൊഗ് കാര്യം എന്ന കുറിപ്പിന് ഒരു മറുപടി..
രു നല്ല ബ്ലോഗ് എന്നത് Lieusure ന്റേയും, Solitude ന്റേയും Creation ആണ്. ബ്ലോഗ് വായിക്കുന്നവരുടെ ടെന്‍ഷന്‍ , അപ്രിയത, ദുര, ദുശ എന്നീ കടന്നലുകള്‍ ഒരു തീര്‍ത്ഥപ്രവാഹം പോലെ ബ്ലോഗില്‍ ഒഴുകി പോകുന്നെങ്കില്‍, അത് വായിക്കുന്നവന്റെ, വായിക്കുന്നവളുടെ മാനസികാവസഥ അല്പ്പം ഒരു ഇഞ്ചെങ്കിലും ഉയരുന്നെങ്കില്‍ , അല്പ്പമെങ്കിലും ആര്‍ദ്രത അവനില്‍, അവളില്‍ ഉണ്ടാകുന്നെങ്കില്‍, അത് പരിഗണിക്കപ്പെടേണ്ട ഒരു ബ്ലോഗ് സൃഷ്ടിയാണ്.
പിന്നെ ബ്ലോഗ് വെറും Flirting നുള്ള ഒരു ഉപാധിയല്ല. വ്യക്തി വിദ്വേഷം, ചെളി വാരിയെറിയല്‍ എന്നിവ സഹൃദയത്വം , സര്‍ഗാല്‍മകത, എന്നിവ ഉള്‍ക്കോള്ളാനവത്തവന്റെ (ളുടെ) ബോധമനസ്സിലെ അധകൃതത്വം തന്നെ.
ചിലരുടെ മനോ ഉദ്യാനത്തില്‍ ഭദ്രമായി അടച്ചു പൂട്ടി വെച്ചിരിക്കുന്ന പണ്ടോരപെട്ടിയിലെ അന്തേവാസികള്‍ (തേള്‍, പഴുതാര, ചൊറിയാന്വുഴു എന്നിവ) തുറക്കുന്വോള്‍, പൂന്വാറ്റകള്‍ക്കെവിടെ സ്ഥാനം?
(Lieusure+Solitude+ ..(വിട്ടു പോയത് ആരെങ്കിലും പൂരിപ്പിക്കുക) = Good Blog
പണ്ടോരപ്പെട്ടിയെ കുറിച്ച് അറിയണമെങ്കില്‍ ഗ്രീക്ക് പുരാണം വായിക്കുക.
ഇതു വായിക്കുന്ന ആരെങ്കിലും അതിനെ കുറിച്ച് എഴുതുക. എങ്കില്‍ ഞാന്‍ കൃതാര്‍ഥനായി.
venumaster@gmail.com
No comments:
Post a Comment