മലയാളം സഹായി

Click here for Malayalam Fonts

venunadam's shared items

Sunday, January 20, 2008

ഒരു ഫാന്റസി കവിത

ഒരു ഫാന്റസി കവിത എം.വേണു.


വര്‍ഷങ്ങളായി ഞാനീ പേടകത്തിന്റെ ഉള്ളിലാണ്
ഓപ്പറേഷന്‍ തിയറ്ററില്‍ കണ്ഠനാളിയിലൂടെ പ്രവേശിച്ച
ഒരു സൂചിയുടെ വൈദ്യുത പ്രവാഹത്തിന്റെ ചിറകുകള്‍
എന്നെ ഈ ഭ്രമണപഥത്തില്‍ എത്തിച്ചു.

അന്തവും അനഞ്ജാതവും അവര്‍ണണീയവുമായ
ചില കാഴ്ചകള്‍..

കൂറ്റന്‍ കുഴികളും വിള്ളലുകളും മലകളുമായി അതിശീഘ്രം
പായുന്ന ബുധന്‍.

പടുകൂറ്റന്‍ പര്‍‌വതങ്ങളും,താഴ്വാരങ്ങളും വിശാലമായ
സമതലങ്ങളുമായി ചുട്ടുപൊള്ളുന്ന ഗന്ധകാമ്മ്ലത്തിന്റെ
മേഘപുതപ്പില്‍ വെന്ത്‌ എതിറ് ദിശയില്‍ തിരിയുന്ന ശുക്രന്‍.

വന്വന്‍ കൊടുമുടികളും അഗാധ ഗര്‍ത്തങ്ങളുമായി വിഷാംശങ്ങള്‍
ചെന്വല്‍ പൊടി നിറഞ്ഞ ചൊവ്വയുടെ മാരകമായ അന്തരീക്ഷം..

ചുഴലികാറ്റും, ഘോരമായ ഇടിമിന്നലുകളുമായി ചുഴലികാറ്റുകള്‍
ആഞ്ഞടിക്കുന്ന വ്യാഴം ആകാശത്തില്‍ ചുവന്ന പൊട്ടുപോലെ.
ഉപഗ്രഹമായ ലോവിന്റെ ഉപരിതലം അഗ്നിപര്‍‌വതങ്ങളാല്‍
തീചൂളയായി പുകയായി ഉയര്‍ന്നു പൊങ്ങുന്നു.
യുറോപ്പ ഉപഗ്രഹത്തിന്റെ അനന്തമായ മഞ്ഞുപാളികളുടെ
വിള്ളലുകള്‍ക്കിടയിലൂടെ ഒരു മഞ്ഞുസമുദ്രം അലയടിക്കുന്നു.
നൈട്രജന്റെയും മീതേയിനിന്റെയും അഗാധമായ
അന്തരീക്ഷം സൃഷ്ടിക്കുന്ന ടൈറ്റന്‍ ഉപഗ്രഹം.

ശനിയുടെ മഞ്ഞുവലയങ്ങളെ പിടിച്ചുലക്കന്ന തിളങ്ങുന്ന
മിന്നാനിനുങ്ങള്‍ പോലെയുള്ള കുട്ടിചന്ദ്രന്മാരുമായി
ചുഴലികാറ്റിന്റെ വലയുമായി ചുറ്റികറങ്ങുന്ന ശനി.
ഉറഞ്ഞുകട്ടിയായ അനേകം ചന്ദ്രമണ്ഡലങ്ങള്‍.

നെപ്ട്ട്യൂണിന്റെ അത്യഗാധമായ കറുപ്പന്‍ തുരങ്ങത്തിലേക്ക്‌
ആഞ്ഞടിക്കുന്ന ബഹിരാകാശ കാറ്റ്‌.

ജിവജാലങ്ങള്‍ നിറഞ്ഞ ഭൂമിയിലേക്ക് ഞാനെന്നാണ്
തിരിച്ചു വരിക?

****

Sunday, January 13, 2008

പണ്ടോരപ്പെട്ടി

വനജയുടെ അല്പം ബ്ലൊഗ് കാര്യം എന്ന കുറിപ്പിന്‌ ഒരു മറുപടി..

രു നല്ല ബ്ലോഗ് എന്നത്‌ Lieusure ന്റേയും, Solitude ന്റേയും Creation ആണ്‌. ബ്ലോഗ്‌ വായിക്കുന്നവരുടെ ടെന്‍ഷന്‍‌ , അപ്രിയത, ദുര, ദുശ എന്നീ കടന്നലുകള്‍‌ ഒരു തീര്‍ത്ഥപ്രവാഹം പോലെ ബ്ലോഗില്‍‌ ഒഴുകി പോകുന്നെങ്കില്‍, അത്‌ വായിക്കുന്നവന്റെ, വായിക്കുന്നവളുടെ മാനസികാവസഥ അല്പ്പം ഒരു ഇഞ്ചെങ്കിലും ഉയരുന്നെങ്കില്‍ , അല്പ്പമെങ്കിലും ആര്‍ദ്രത അവനില്‍, അവളില്‍ ഉണ്ടാകുന്നെങ്കില്‍, അത്‌ പരിഗണിക്കപ്പെടേണ്ട ഒരു ബ്ലോഗ് സൃഷ്ടിയാണ്‌.

പിന്നെ ബ്ലോഗ്‌ വെറും Flirting നുള്ള ഒരു ഉപാധിയല്ല. വ്യക്തി വിദ്വേഷം, ചെളി വാരിയെറിയല്‍ എന്നിവ സഹൃദയത്വം , സര്‍ഗാല്‍മകത, എന്നിവ ഉള്‍ക്കോള്ളാനവത്തവന്റെ (ളുടെ) ബോധമനസ്സിലെ അധകൃതത്വം തന്നെ.

ചിലരുടെ മനോ ഉദ്യാനത്തില്‍ ഭദ്രമായി അടച്ചു പൂട്ടി വെച്ചിരിക്കുന്ന പണ്ടോരപെട്ടിയിലെ അന്തേവാസികള്‍ (തേള്‍, പഴുതാര, ചൊറിയാന്വുഴു എന്നിവ) തുറക്കുന്വോള്‍, പൂന്വാറ്റകള്‍ക്കെവിടെ സ്ഥാനം?

(Lieusure+Solitude+ ..(വിട്ടു പോയത് ആരെങ്കിലും പൂരിപ്പിക്കുക) = Good Blog

പണ്ടോരപ്പെട്ടിയെ കുറിച്ച്‌ അറിയണമെങ്കില്‍ ഗ്രീക്ക്‌ പുരാണം വായിക്കുക.

ഇതു വായിക്കുന്ന ആരെങ്കിലും അതിനെ കുറിച്ച്‌ എഴുതുക. എങ്കില്‍ ഞാന്‍‌ കൃതാര്‍ഥനായി.

venumaster@gmail.com

Tuesday, January 08, 2008

തുലനം


കവിത തുലനം എം.വേണു.


ഞാനൊരു ചിത്രകാരനായിരുന്നെങ്കില്‍
നീയെന്റെ വര്‍ണ്ണശഭളിമയാര്‍ന്ന ചിത്രമായേനേ
ഞാനൊരു കവിയായിരുന്നെങ്കില്‍ നീയതിന്റെ
വൃത്തവും അലങ്കാരമായിരുന്നേനേ
ഞാനൊരു ഗ്രന്ഥകാരനായിരുന്നെങ്കില്‍
നീയതിലെ അനശ്വരപാത്രമായിരുന്നേനേ
ഞാനൊരു പുഷ്പമായിരുന്നെങ്കില്‍
നീയതിന്റെ സുഗന്ധമായിരുന്നേനേ
ഞാനൊരു പര്‍ണകുടീരമായിരുന്നെങ്കില്‍
നീയതില്‍ പടരുന്ന ചാരുലതയായേനേ
ഞാനൊരു തേന്മാവായിരുന്നെങ്കില്‍
നീയതില്‍ പടരുന്ന മുല്ലവള്ളിയായേനേ
ഞാനൊരു തിരമാലയായിരുന്നെങ്കില്‍
നീയതില്‍ സുവര്‍ണമെത്തകള്‍ വിരിക്കുന്ന
മണല്‍തിട്ടകള്‍ ആയേനേ
ഞാനൊരു മിന്നാമിനുങ്ങായിരുന്നെങ്കില്‍
നീയതിന്റെ മാന്ത്രിക നുറുങ്ങുവട്ടത്തില്‍
ചിതറുന്ന കാര്‍കൂന്തലിന്റെ രജനിയായേനേ

പക്ഷേ, ഹാ കഷ്ടം..
ഞാനൊരു ചിന്തകനായതിനാല്‍
യുഗാന്തരങ്ങളായി എന്റെ മനസ്സിന്റേയും
മനോരാജ്യത്തിന്റേയും തടങ്ങലിലാണ്‌

****
ഈ കൃതിയെ കുറിച്ചുള്ള അഭിപ്രായം എഴുതുക.
venumaster@gmail.com

Monday, January 07, 2008

ആത്മകഥാംശങ്ങള്‍‌

കുഞ്ഞന് നായര് ഒരു പഴയ കഥാപാത്രമാണ്. ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില് ബൈബിളിലെ കഥാപാത്രം പോലെ നൂറില് കവിഞ്ഞ ആയുസ്സുണ്ടാകുമായിരുന്നു. ബ്രാഹ്മണസൃഷ്ടിയിലെ ഫ്യൂഡലിസത്തിന്റെ ചവറ്റുകൂനയില് ജീവിതം ജീവിച്ചു തീര്ത്ത ഒരു പാവം ആഢ്യന്‍.

തറവാട്ടില് പറയെടുപ്പിനും, നെല്ലളക്കാനും കുഞ്ഞന് നായര് വരും. ദേവീ മാഹാത്മ്യം സ്തുതികള് ഉടുക്കു പാട്ടിന്റെ ഈണത്തില് ചൊല്ലും. കുഞ്ഞന്‍‌ നായര് അതിരു കവിഞ്ഞ ഒരു ഭക്തനായിരുന്നു.

ചുറ്റുവട്ടത്തിലുള്ള എല്ലാ ക്ഷേത്രങ്ങളും മുടങ്ങാതെ സന്ദര്ശിക്കും. പക്ഷേ അയാളുടെ സ്തോത്രങ്ങളില് അയാള് വര്‍‌ണിച്ചിരുന്ന ദൈവങ്ങള് എന്തുകോണ്ടോ അയാളെ കൈവടിഞ്ഞു. വാര്ദധ്യക്യത്തില് അയാള് ഒരു അഭയാര്ത്ഥിയായി. തറവാട് വിവാദങ്ങളിലും ഉള്പ്പോരിലും തകര്ന്നു. സഹദരീ സഹോദരന്മാര് കെട്ടിയവന്മാരും കെട്ടിയവള്മാരും തായ്വഴികള്‍‌ പിരിഞ്ഞ് ഒറ്റപ്പെട്ട വീടുകളില്കുടിയേറി. പക്ഷേ അവഗണിക്കപ്പെട്ടത് കുഞ്ഞന്‍‌ നായര് കൂടിയായിരുന്നു.

കുഞന് നായര് ചില ദിവസം സന്ഡ്യക്ക് ഞങ്ങളുടെ വീട്ടില് വടിയും താണ്ടി വരും. വന്നാലുടനെ അമ്മയോട് അന്വോഷിക്കും. 'ഇത്തിരി ഭസ്മം ഇങ്ങോട്ടെടുക്കാ..' വീടിന്റെ അടുത്തുള്ള അന്വലക്കുളത്തില്‍‌ കുളിച്ച് മൂര്ധാവിലേക്ക് അരിച്ചു കയറുന്ന കഷണ്ടി വരി നീണ്ട ഒരു ഭസ്മ ക്കുറി വരക്കാതെ കുഞന് നായരുടെ സൂര്യന് അസ്തമിക്കാറില്ല.

സ്കൂള് അധ്യാപികയായ അമ്മക്ക് ചിലപ്പോള് ചാണകം ഉരുട്ടി ഭസ്മം ഉണ്ടാക്കാനുള്ള സമയമോ, വിരുതോ ഉണ്ടാകാറില്ല. 'ഭസ്മം ഇല്ല്ലോ, കുഞന് നായരേ..'

'എന്നാ അടുപ്പീന്ന് കുറച്ച് വെണ്ണീറ് ഇങ്ങട്ട് എടുക്കാ..'

ഇനി അല്പ്പം തമാശ..

കുളിക്കുന്നതിനു മുന്വ് ഉദരശുധ്ദി വരുത്താനായി കിണ്ടിയില് വെള്ളമെടുത്ത് പറന്വിന്റെ അറ്റത്തുള്ള കക്കൂസ് ലക്ഷ്യമാക്കി നടക്കും. ടക്.. ടക്.. താളാല്മകമായ പോക്കില് സന്ദേഹികളായി,

കീഴ്വഴക്കങ്ങളായി ഉദരം ശംഖു വിളി മുഴക്കും. അതു കേള്ക്കാത്ത താമസം ഞങ്ങള് കുട്ടികള് മതിലില് മറഞു നിന്ന് വാപൊത്തി ചിരിക്കും.(Nature Call)

വളിയിടുന്നവര്‍‌ ശുദ്ധാല്മക്കളാണെന്ന ഒരു തത്വം പിന്നീട് ഞാന് അറിഞു വെച്ചു.

രാത്രി ഉറങ്ങുന്നതിനു മുന്വ് കുഞന് നായര്‍‌ ഞങ്ങള്ക്ക് പുരാണ കഥകള് പറഞു തരും. ദശാവതാരം തൊട്ട് രാജവംശത്തിലെ പാത്രങ്ങളുടെയും, പഞ്ചതന്ത്രം എപ്പിക്കുഅളും വരെ. അങ്ങിനെ അപക്വമായ ഞങ്ങളുടെ അറിവിന്റെ ഡാറ്റബേസിന് കുഞന്നായര്‍‌ ഒരു മുതല് കൂട്ടായി. പാഠശാലയില് ഉപന്യാസ മല്സരങ്ങളില് ഞാന് കഥകള്‍‌ വെച്ച് കാച്ചി. ഒന്നാം സ്ഥാനത്തെത്തുന്നതു വരെ.


എപ്പോഴോ
ഒരു പഴയ പത്രത്തിന്റെ ചരമകോളത്തില് രണ്ടു വരി കളായി മറഞു പോയ കുഞന് നായരുടെ ആല്മാവിന് ആദരാഞ്ജലികള്‍. കാലം അതിന്റെ മാന്ത്രിക വടി ചുഴറ്റുന്വോള് മരണം രംഗബോധമില്ലാത്ത ഒരു കോമാളിയായി കടന്നു വരുന്നു. കാലം അതിന്റെ അദൃശ്യമായ കണ്ണാടി നമുക്കു നേരെ തിരിക്കുന്വോള് നമ്മുടെ പ്രതിബിംബം നമുക്കു തന്നെ അന്യമാകുന്നു.

*****