മലയാളം സഹായി

Click here for Malayalam Fonts

venunadam's shared items

Monday, January 07, 2008

ആത്മകഥാംശങ്ങള്‍‌

കുഞ്ഞന് നായര് ഒരു പഴയ കഥാപാത്രമാണ്. ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില് ബൈബിളിലെ കഥാപാത്രം പോലെ നൂറില് കവിഞ്ഞ ആയുസ്സുണ്ടാകുമായിരുന്നു. ബ്രാഹ്മണസൃഷ്ടിയിലെ ഫ്യൂഡലിസത്തിന്റെ ചവറ്റുകൂനയില് ജീവിതം ജീവിച്ചു തീര്ത്ത ഒരു പാവം ആഢ്യന്‍.

തറവാട്ടില് പറയെടുപ്പിനും, നെല്ലളക്കാനും കുഞ്ഞന് നായര് വരും. ദേവീ മാഹാത്മ്യം സ്തുതികള് ഉടുക്കു പാട്ടിന്റെ ഈണത്തില് ചൊല്ലും. കുഞ്ഞന്‍‌ നായര് അതിരു കവിഞ്ഞ ഒരു ഭക്തനായിരുന്നു.

ചുറ്റുവട്ടത്തിലുള്ള എല്ലാ ക്ഷേത്രങ്ങളും മുടങ്ങാതെ സന്ദര്ശിക്കും. പക്ഷേ അയാളുടെ സ്തോത്രങ്ങളില് അയാള് വര്‍‌ണിച്ചിരുന്ന ദൈവങ്ങള് എന്തുകോണ്ടോ അയാളെ കൈവടിഞ്ഞു. വാര്ദധ്യക്യത്തില് അയാള് ഒരു അഭയാര്ത്ഥിയായി. തറവാട് വിവാദങ്ങളിലും ഉള്പ്പോരിലും തകര്ന്നു. സഹദരീ സഹോദരന്മാര് കെട്ടിയവന്മാരും കെട്ടിയവള്മാരും തായ്വഴികള്‍‌ പിരിഞ്ഞ് ഒറ്റപ്പെട്ട വീടുകളില്കുടിയേറി. പക്ഷേ അവഗണിക്കപ്പെട്ടത് കുഞ്ഞന്‍‌ നായര് കൂടിയായിരുന്നു.

കുഞന് നായര് ചില ദിവസം സന്ഡ്യക്ക് ഞങ്ങളുടെ വീട്ടില് വടിയും താണ്ടി വരും. വന്നാലുടനെ അമ്മയോട് അന്വോഷിക്കും. 'ഇത്തിരി ഭസ്മം ഇങ്ങോട്ടെടുക്കാ..' വീടിന്റെ അടുത്തുള്ള അന്വലക്കുളത്തില്‍‌ കുളിച്ച് മൂര്ധാവിലേക്ക് അരിച്ചു കയറുന്ന കഷണ്ടി വരി നീണ്ട ഒരു ഭസ്മ ക്കുറി വരക്കാതെ കുഞന് നായരുടെ സൂര്യന് അസ്തമിക്കാറില്ല.

സ്കൂള് അധ്യാപികയായ അമ്മക്ക് ചിലപ്പോള് ചാണകം ഉരുട്ടി ഭസ്മം ഉണ്ടാക്കാനുള്ള സമയമോ, വിരുതോ ഉണ്ടാകാറില്ല. 'ഭസ്മം ഇല്ല്ലോ, കുഞന് നായരേ..'

'എന്നാ അടുപ്പീന്ന് കുറച്ച് വെണ്ണീറ് ഇങ്ങട്ട് എടുക്കാ..'

ഇനി അല്പ്പം തമാശ..

കുളിക്കുന്നതിനു മുന്വ് ഉദരശുധ്ദി വരുത്താനായി കിണ്ടിയില് വെള്ളമെടുത്ത് പറന്വിന്റെ അറ്റത്തുള്ള കക്കൂസ് ലക്ഷ്യമാക്കി നടക്കും. ടക്.. ടക്.. താളാല്മകമായ പോക്കില് സന്ദേഹികളായി,

കീഴ്വഴക്കങ്ങളായി ഉദരം ശംഖു വിളി മുഴക്കും. അതു കേള്ക്കാത്ത താമസം ഞങ്ങള് കുട്ടികള് മതിലില് മറഞു നിന്ന് വാപൊത്തി ചിരിക്കും.(Nature Call)

വളിയിടുന്നവര്‍‌ ശുദ്ധാല്മക്കളാണെന്ന ഒരു തത്വം പിന്നീട് ഞാന് അറിഞു വെച്ചു.

രാത്രി ഉറങ്ങുന്നതിനു മുന്വ് കുഞന് നായര്‍‌ ഞങ്ങള്ക്ക് പുരാണ കഥകള് പറഞു തരും. ദശാവതാരം തൊട്ട് രാജവംശത്തിലെ പാത്രങ്ങളുടെയും, പഞ്ചതന്ത്രം എപ്പിക്കുഅളും വരെ. അങ്ങിനെ അപക്വമായ ഞങ്ങളുടെ അറിവിന്റെ ഡാറ്റബേസിന് കുഞന്നായര്‍‌ ഒരു മുതല് കൂട്ടായി. പാഠശാലയില് ഉപന്യാസ മല്സരങ്ങളില് ഞാന് കഥകള്‍‌ വെച്ച് കാച്ചി. ഒന്നാം സ്ഥാനത്തെത്തുന്നതു വരെ.


എപ്പോഴോ
ഒരു പഴയ പത്രത്തിന്റെ ചരമകോളത്തില് രണ്ടു വരി കളായി മറഞു പോയ കുഞന് നായരുടെ ആല്മാവിന് ആദരാഞ്ജലികള്‍. കാലം അതിന്റെ മാന്ത്രിക വടി ചുഴറ്റുന്വോള് മരണം രംഗബോധമില്ലാത്ത ഒരു കോമാളിയായി കടന്നു വരുന്നു. കാലം അതിന്റെ അദൃശ്യമായ കണ്ണാടി നമുക്കു നേരെ തിരിക്കുന്വോള് നമ്മുടെ പ്രതിബിംബം നമുക്കു തന്നെ അന്യമാകുന്നു.

*****

1 comment:

മുസാഫിര്‍ said...

പാവം കുഞ്ഞന്‍ നായര് ഈ കഥയിലൂടെ ജീവിക്കട്ടെ .