മലയാളം സഹായി

Click here for Malayalam Fonts

venunadam's shared items

Tuesday, September 11, 2007

കര്‍ക്കിടകസ്വപ്നങ്ങള്


കവിത എം വേണു മുംബൈ

കര്‍ക്കിടകസ്വപ്നങ്ങള്‍‌

പുരുഷാര്‍ത്ഥങ്ങളുടെ മതില്‍കെട്ടില്‍ ജീവിതത്തിന്റെ

സ്വാതത്യ്രവും സൌന്ദര്യവും ഇനിയും തളച്ചിടണമോ

സംഘര്‍ഷങ്ങളുടെ വേലിയേറ്റങ്ങളില്‍ നിന്നും

ശാന്തിയുടെ മഞ്ഞിന്‍ കൂടിലേയ്ക്കു ചേക്കേറുക

ഈ ജാലകത്തിനപ്പുറം കാഴ്ച്ചകള്‍ പരിമിതമാണ്‌

കാഴ്ച്ചയുടെ ജാലകം മനസ്സിലേയ്ക്കു തിരിച്ചു വിടുന്നു

കാലത്തിന്റെ ജിഹ്വയിലേയ്ക്ക്‌ ഒരു ഇര

ദരിദ്രരുടെ ദൈവത്തിനു ഒരിയ്ക്കലും മരിയ്ക്കാത്ത കോമാളിയുടെ മുഖം

ജനനവും മരണവും ഒരേ അത്യാഹിതത്തിന്റെ

പരസ്പര പൂരകമായ രണ്ട്‌ അധ്യായങ്ങള്‍

ഈ രാപ്പാടികളുടെ ഗാനം വിലാപമാണ്‌

അഭിശപ്തമായ സ്വപ്നങ്ങള്‍ ശ്വാസം മുട്ടി മരിയ്ക്കുന്വോള്‍

അവയ്ക്കു കരയാതിരിക്കാനാവില്ല

പാളങ്ങ്ള്‍ ഒഴിയാതെ കാത്തുകെട്ടി നില്‍ക്കുന്ന

ചരക്കുവണ്ടികള്‍ പോലെ ജീവിതം

ഇവിടെ തട്ടിയും മുട്ടിയും നീങ്ങുകയാണു

പുറത്ത്‌ ഈറന്‍ കാറ്റ്‌ വൃക്ഷത്തലപ്പുകളില്‍

വാന്‍ഗോഗ്‌ ചിത്രങ്ങള്‍ വരയ്ക്കുന്നു ആസ്വാദനത്തിനായി

സ്ഥലവും കാലവും ഒന്നാകുന്ന പ്രതീതി

ഭാവിയിലേയ്ക്കുള്ള ദൂരം നീളുകയാകുന്നു

അത്‌ വര്‍ത്തമാനത്തില്‍ നിര്‍ലീനമായി കൊണ്ടിരിയ്ക്കുന്നു

സ്വപ്നങ്ങള്‍ കാണുന്നവള്‍‌ പ്രത്യാശയുടെ കിരണമാണ്‌

പക്ഷെ ഓരോ സ്വപ്നങ്ങളിലും വ്യര്‍ത്ഥത നിറയുന്നു

പഴം ചൊല്ലില്‍ പതിരുകള്‍ നിറയുന്നു

ഈ കര്‍ക്കട രാവുകള്‍ക്ക്‌ ശേഷം വരാന്‍ പോകുന്ന

എന്റെ പകലുകള്‍ ആലസ്യത്തിന്റേതാണ്‌

*******

ഈ ക്രിതിയേ കുറിച്ചുള്ള അഭിപ്രായം എഴുതി അറിയിക്കുക

venumaster@gmail.com

Monday, September 10, 2007

അല്പ്പം പ്രവാസചിന്ത.

അല്പ്പം പ്രവാസചിന്ത. എം.വേണു, മുംബൈ

പ്രവാസി ധനത്തിന്റെ ഒഴുക്ക്‌ ഇല്ലായിരുന്നെങ്കില്‍ കേരളത്തില്‍ പട്ടിണി മരണങ്ങള്‍ ഉണ്ടായേനേ..
ഞെട്ടണ്ട. ഇത്‌ ഒരു സാമൂഹ്യസാന്വത്തിക സര്‍‌വേയിലൂടെ കണ്ടെത്തിയതാണു പോലും. മെക്സിക്കോവിലേയും മനിലായിലേയും പാലായനങ്ങളോട്‌ തുലനം ചെയ്യാവുന്നവയല്ല മലയാളിയുടെ പാലായനം. ദാരിദ്ര്യവും നിലനില്പ്പും ഒത്തുചേരാതെയാണ് ആ നാട്ടുകാര്‍ പ്രവാസികളാകുന്നത്. നമ്മുക്കുള്ള കാരണം പറയുന്നത്‌ തൊഴിലില്ലായ്മയാണ്. അതിന്റെ അര്‍ത്ഥം കേരളത്തിലെ കാര്‍ഷികവും വ്യവസായികവും ആയ ഉല്പാദനക്ഷമത സ്തംഭിച്ചു എന്നാണോ?.നമ്മുടെ വിപണി സമൃദ്ധമാണ്. പക്ഷെ വാങ്ങണമെങ്കില്‍ പ്രവാസിയുടെ സന്വാദ്യം വേണം. കാരണം നമുക്ക് ആവശ്യമുള്ളത്‌ നമ്മള്‍ നിര്‍മിക്കുന്നില്ല. നിര്‍മിക്കുന്നതിന്‌ ആവശ്യക്കാരും ഇല്ല. ഹര്‍ത്താലാണ്‌ നമുക്ക്‌ ആവശ്യം. "വിത്തും കൈക്കോട്ടും" എന്ന വിഷു പകഷിയുടെ വിലാപം ആരും കേള്‍ക്കുന്നില്ല.

പ്രസവിച്ചതിനുശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ ആശുപത്രിയിലോ, പെരുവഴിയിലോ, പെരുംകാട്ടിലോ ഉപേക്ഷിച്ചുപോയ 19നും, 25നും ഇടക്കുള്ള കോളേജ്‌ പെണ്മണികളുടെ വാര്‍ത്ത നമുക്കറിയാം. ആലുവാ ജനസേവന കേന്ദ്രം മുലപ്പാല്‍ നിഷേധിക്കപ്പെട്ട ഈ ചോരപൈതങ്ങളെ ഏറ്റെടുത്ത്‌ അമ്മതൊട്ടിലിനു കൈമാറുന്നു. നന്മകളുടെയും സമൃദ്ധികളുടേയും തായ്‌വഴികള്‍ എന്നേ നഷ്ടമായി.

Sunday, September 09, 2007

അന്നും, ഇന്നും ഒരു ചിത്രണം.

അന്നും, ഇന്നും ഒരു ചിത്രണം.

കാലം മാറുന്നതിനനുസരിച്ച്‌ കോലവും മാറുന്നു. പക്ഷേ നാട്യകലക്കുള്ള പ്രാധാന്യം ഇല്ലാതാകുന്നില്ല.

Wednesday, September 05, 2007

കണ്ണാടി


കണ്ണാടി എം വേണു മുംബൈ

സത്യത്തിന്റെ പ്രാകൃതമായ ദര്‍ശനം

അനാവൃതമായ സ്വന്തം ശരീരത്തിലുടെ

ഞാനീ കണ്ണാടിയില്‍ കാണുന്നു

ആ ശ്രീകോവിലില്‍ നെയ്യഭിഷേകമില്ലാതെ

പുഷ്പ്പാര്‍ച്ചകളില്ലാതെ മന്ത്രോച്ചാരണങ്ങളില്ലാതെ

പൂജാവിധികളില്ലാതെ ആസക്തിയില്ലാതെ

പരമമായ സമര്‍പ്പണത്തോടെ

ഭക്തിയുടെ സ്ഖലനോദ്ധാരണങ്ങള്‍

പകല്‍ വെളിച്ചത്തില്‍ കാണാന്‍ ഭയപ്പെടുന്നത്‌

സത്യത്തിന്റെ ചങ്കൂറ്റമുള്ള ദര്‍ശനമാണ്‌

സത്യത്തിന്റെ ഈ ഗുഹാമുഖം

മറ്റാരും കാണാതെ അടച്ചിടുന്നവരോട്‌

ഒരു ഭ്രാന്തമായ വെല്ലുവിളി പോലെ

ഞാനീ നിലക്കണാടിയുടെ മുന്നില്‍ നില്‍ക്കുന്നു

വ്യാജ സദാചാരങ്ങളുടെ ദുര്‍ഗന്ധം വമിയ്ക്കുന്ന

ചാലുകളുടെ മീതെ മാര്‍ബിള്‍ പാകി

അതിനു മീതെ രമ്യഹര്‍മങ്ങള്‍ തീര്‍ക്കുന്നവരെ

നിങ്ങളില്‍ അന്തര്‍ലീനമായ കാഴ്ച്ചകള്‍

ഈ നിലക്കണ്ണാടിയും തിരസ്ക്കരിക്കാതിരിക്കട്ടെ

അവര്‍ ഗര്‍ഭാശയങ്ങള്‍ വാടകെക്കെടുക്കുന്വോള്‍

ഭൂമിയില്‍ പുണ്യ ജന്‍മങ്ങള്‍ നിഷേദ്ധിക്കപ്പെടുന്നു

*******

ഈ ക്രിതിയെ കുറിച്ചുള്ള അഭിപ്രായം എഴുതി അറിയിക്കുക

venumaster@gmail.com