മലയാളം സഹായി

Click here for Malayalam Fonts

venunadam's shared items

Monday, July 30, 2007

ഗ്രാമദര്‍ശനം


ഗ്രാമദര്ശനം എം.വേണു, മുംബൈ

ഇന്ത്യാ രാജ്യത്തിലെ ഓരോ സംസ്ഥാനത്തിലേയും ഒരു ഗ്രാമം സന്ദര്ശിക്കുക എന്ന ദൗത്യം സ്വയം ഏറ്റെടുത്തപ്പോള് ആദ്യം പോയത് കച്ച് ഗുജറാത്തിലേക്കാണ്‌. ഒരു ഗ്രാമീണഗൃഹത്തിലെ പൂമുഖത്തിലെ ചിത്രം അകതാരിന്റെ ലെന്‍‌സില് നിന്നും മാഞു പോകുന്നതിന് മുന്വ് ലോകര്ക്കായി സമര്പ്പിക്കുന്നു.


Thursday, July 12, 2007

എന്റെ ആത്മകഥാംശങ്ങള്‍

എന്റെ ആത്മകഥാംശങ്ങള്‍
എം.വേണു, മുംബൈ
നഗരം :-
തങ്കപ്പന്‍‍ ഒരു പാവമായിരുന്നെന്നാണ്‍‌ ഞാനാദ്യം കണ്ടപ്പോള്‍ എനിക്ക്‌ തോന്നിയത്. വിക്രോളിയിലെ ഹരിയാലി ഗ്രാമത്തില്‍ ഒരു തെലുങ്കത്തിയുടെ വീടായിരുന്നു തങ്കപ്പന്‍ എനിക്ക്‌ വാടകക്കൂടയി കാണിച്ചു തന്നത്‌. കാഞ്ചൂര്‍‌മാര്‍ഗില്‍ ഒരു ചെറിയ ഫാക്ടറിയില്‍ റബ്ബര്‍ ചുരുളുകള്‍ ഉണ്ടാക്കുന്ന റോളര്‍ യന്ത്രം പ്രവര്‍ത്തിപ്പിക്കുന്ന ഓപ്പറേറ്റര്‍‌ ആയിരുന്നു തങ്കപ്പന്‍‌. മീശയുടെ രണ്ടറ്റം പിരിച്ചു വെക്കുന്നത്‌ തങ്കപ്പന്‍ ഒരു അഭിമാനമായി കണ്ടിരുന്നു. തങ്കപ്പന്‍ ധീരനായി തോന്നിച്ചത്‌ ഒരു നാള്‍ അവന്റെ ആവശ്യ പ്രകാരം ഒരു നാടന്‍ മദ്യഷാപ്പിലെ പട്ട വിരുന്നിലായിരുന്നു. അന്ന്‌ ഞാന്‍ ഹരിയാലിയിലെ കുടിപ്പാട മുറി ഒഴിയാന്‍‌ തീരുമാനിച്ച ദിവസമായിരുന്നു. അവിടെ മുന്വ്‌ അന്തേവാസികളായി കഴിഞിരുന്നവര്‍‌ ഗുണ്ടാ സ്വഭാവമുള്ളവരായിരുന്നു. അവരുടെ ഒരു മലയാളി നേതാവ്‌ ഒരു രാത്രി ശിവസേന പ്രവര്‍ത്തകരുമായി കത്തികുത്ത്‌ നടത്തി രക്തം പുരണ്ട ഷര്‍ട്ടുമായി അവിടെ വന്നു. അടുക്കളയില്‍ നിന്ന്‌ വെട്ടുകത്തി എടുത്ത്‌ പ്രാന്തവാസികളെ വിരട്ടി. അയാള്‍ക്ക്‌ ഗൃഹനാഥനായ തെലുങ്ക്‌ സ്തീയുമായി ജാരബന്ധം ഉണ്ടായിരുന്നു. ഞാന്‍‌ അവരെയെല്ലാം ഭയപ്പെട്ടു.

അന്ന്‌ ആ നിഷാദമദ്യവിരുന്നില്‍‌ തങ്കപ്പനോട്‌ ഈ സ്ഥിതിഗതികളെ കുറിച്ച്‌ വിവരം പറഞു. അവന്‍ ന്നെ ധൈര്യപ്പെടുത്തി. അവനെ പ്രോഹാല്‍‌സിപ്പിക്കാന്‍ എന്റെ കൈയില്‍ കിടന്നിരുന്ന ഒരു ഉരുക്കിന്റെ തട ഞാനൂരി അവനു കൊടുത്തു. ഒപ്പം മദ്യത്തിന്റെ പണവും. അവന്‍ അത്‌ ഒരു ധീരതയുടെ അടയാളമായി കയ്യില്‍ ഇട്ടു.

ഞാന്‍ ഹരിയാലി ഗ്രാമത്തില്‍ നിന്നും നേവി തൊഴിലാളികളുടെ കോളനിയിലേക്ക്‌ കുടിയേറി. ഒരു നാള്‍ ഞാന്‍ എന്റെ കുറച്ചു പുസ്തകങ്ങള്‍ എടുക്കാനായി ഹരിയാലിയില്‍ പോയപ്പോള്‍ തങ്കപ്പന്റെ ധീരതയെകുറിച്ചറിഞ ഞാന്‍ ഞെട്ടി. തെലുങ്കത്തി സ്ത്രീ എന്നോട ചീറി. അവര്‍ എന്നെ തെറി പറഞു. തങ്കപ്പന്‍ എനിക്കു വേണ്ടി ധീരനായി. അവന്‍ അവിടെയുണ്ടായിരുന്ന വാടക ഗുണ്ടകളെ അരപ്പട്ടയില്‍ നിന്നും കത്തിയൂരി കാണിച്ചു. വേണുവിനോട്‌ കളിച്ചാല്‍ അപകടമാണെന്നു അവരെയെല്ലാം ഭീഷണിപ്പെടുത്തി. ഞാന്‍ ഒരു വിധം അവിടെ നിന്നും തടിയൂരി.

ഈ വിശാലമായ ലോകത്തിന്റെ മൂലയില്‍ ഇപ്പോഴും ഒരു തൊഴിലാളിയായി തങ്കപ്പന്‍ കഴിയുന്നുണ്ടാവുമോ ? ഹ്രസ്വമായ ഒരു ജീവിതത്തിലെ ദീര്‍ഘചാതുര്യമായ ഒരു ഓര്‍മയാണ്‌ ഇത്തരം മനുഷ്യര്‍. വയറു നിറയെ കുടിക്കുകയും, മനസ്സുനിറയെ സ്നേഹിക്കുകയും ചെയ്യുന്ന മനുഷ്യര്‍.
അവരുടെ കാലഘട്ടം അവസാനിക്കുകയാണ്‌ . ഗോത്ര സംസ്കാരം ഈര്‍ഷ്യയിലൂടെ ചോര്‍ന്നു പോയിക്കോണ്ടിരിക്കുന്നു.

ഞാന്‍ കുത്തക മുതലാളിത്ത സ്വഭാവമുള്ള മലയാളികളെ അടുത്തറിഞിട്ടുണ്ട്‌. പക്ഷേ തങ്കപ്പനെ പോലെ തൊഴില്‍‌ശാലകളില്‍ വിയര്‍പ്പിന്റേയും,പുകയുടേയും ചൂരുമായി ലേത്തിലും, റോളറിലും പണിയെടുക്കുന്ന തൊഴിലാളികളായ മലയാളികളെ ഞാനെന്നും അഭിനിവേശത്തോടും, ആദരവോടും സ്വീകാര്യമാക്കാറുണ്ട്‌. ഒരു ബ്ലൂ കോളര്‍ ജോലിയില്‍ മുഴുകുന്നത്‌ എന്റെ സ്വപ്നമായിരുന്നു.

പ്രണയം ഒരു മരുകാറ്റുപോലെ, , വരണ്ട മേഘം പോലെ മനസ്സിനെ തപിപ്പിച്ചിട്ടുണ്ട്‌. ഇപ്പോള്‍ ഈ പക്വതയില്‍ അതെല്ലാം ഒരു അപകര്‍ഷതയായി പെയ്‌തൊഴിയുന്നു. എന്നാല്‍ ഇന്നു‌ ഒരു ഉപഭോഗത്തിന്റെ കാലഘട്ടമാണ്‌. കലിയുഗത്തിന്റെ വൈശ്യകാലം. കാണുക, ആസ്വദിക്കുക, കളയുക. ഇത്ര മാത്രം. 'രേണു ചധോക്ക്‌" എന്ന പെണ്‍കുട്ടിയുടെ ഓര്‍മയിലൂടെ അത്‌ അടുത്ത തവണ വിവരിക്കാം...

Sunday, July 01, 2007

ഓത്ന്‍


കവിത ഓത്ന്‍ എം.വേണു, മുംബൈ

1884 ല്‍ സാര്‍ ചക്രവര്‍ത്തിമാരുടെ ദുര്‍ഭര്‍ണത്തിനും, ദുഷ്‌പ്രഭുത്വത്തിനും എതിരെ മഹത്തരമായ ഒരു വിപ്ലവം പൊട്ടിപുറപ്പെട്ടു. ആ കാലഘട്ടത്തില്‍ 'ആന്റണി ചെഖോവ്‌ ' എന്ന ഒരു റഷ്യന്‍ സാഹിത്യജ്ഞന്‍‍ 'ദ കെമിലിയോണ്‍‌ ' എന്ന ഒരു കഥ പ്രസിദ്ധീകരിച്ചു. ആ അനുസ്മരണത്തില്‍ ഇതാ ഈ കവിത അഭിവാദ്യങ്ങളൊടെ സമര്‍പ്പിക്കുന്നു...


ഓത്നേ, ഓത്നേ, മരയോത്നേ,
ശീഘ്രം നിറം മാറിക്കോ,
ശീഘ്രം വേഷം മാറിക്കോ,
താളം മാറ്റി ചവിട്ടിക്കോ..

ഒറ്റ നിറം ഉപയോഗശൂന്യം,
ഒറ്റ വേഷം ഉപയോഗശൂന്യം.
അധികാരിക്കു മുന്നില്‍ മുട്ടു കുത്തിക്കോ,
ശിപായിക്കു മുന്നില്‍ കലി തുള്ളിക്കോ,
മേലാളന്റെ ചിറി നക്കിക്കോ,
തൊഴിലാളിയെ ശകാരം വര്‍ഷിച്ചോ,
ശീഘ്രം നിറം മാറിക്കോ,
ശീഘ്രം വേഷം മാറിക്കോ,
താളം മാറ്റി ചവിട്ടിക്കോ..

അനുനിമിഷം കസേരയെ പുകഴ്‌ത്തിക്കോ,
തെരുവുമക്കളെ ചവിട്ടിയെറിഞോ,
സ്വത്നം കാര്യം സിത്നാബാദാകാന്‍
കഴുതെയേ പോലും പിതാവാക്കിക്കോ.
ശീഘ്രം നിറം മാറിക്കോ,
ശീഘ്രം വേഷം മാറിക്കോ,
താളം മാറ്റി ചവിട്ടിക്കോ.

താലത്തില്‍ വീഴുന്ന മൃഷ്‌ട്ടാന്നാങ്ങളെ
കരണ്ടിയായി വിഴുങ്ങിക്കോ
ഏന്വക്കമിട്ട്‌ വിരട്ടിക്കോ,
അധികാരിക്കു മുന്നില്‍ ചടഞിരുന്നോ
വാല്‍‌ കുശാലായി ആട്ടിക്കോ,
ഉദ്യോഗസ്ഥ ഗുണഗണങ്ങള്‍ പാടിക്കോ,
അവന്റെ മലം പ്രയോഗങ്ങള്‍ സ്തുതിച്ചോ,
ശീഘ്രം നിറം മാറിക്കോ,
ശീഘ്രം വേഷം മാറിക്കോ,
താളം മാറ്റി ചവിട്ടിക്കോ..

ചുവപ്പുനാടയില്‍ കാലക്ഷേപം നടത്തിക്കോ,
അതിന്റെ ഹിതങ്ങള്‍‌ സം‌രക്ഷിച്ചോ,
ജഢത്വവും ജീര്‍ണതയും‌ വളര്‍ത്തിക്കോ,
മൂലക്കുരുവുമായ്‌ പഴുത്തു നടന്നോ...

ഓത്നേ, ഓത്നേ, മരയോത്നേ,
ശീഘ്രം നിറം മാറിക്കോ,
ശീഘ്രം വേഷം മാറിക്കോ,
താളം മാറ്റി ചവിട്ടിക്കോ..
*******