മലയാളം സഹായി

Click here for Malayalam Fonts

venunadam's shared items

Sunday, August 26, 2007

ലാപ്‌ടോപ്പിലെ മധുവിധു

കവിത ലാപ്ടോപ്പിലെ മധുവിധു എം.വേണു, മുംബൈ.

പ്രൊഗ്രാം ഡീബഗ് ചെയ്യുവാന് ബോസിന്റെ ആജ്ഞ..

അതിനാല് ലാപ്ടോപ്പുമായി അവന് മണിയറ പൂകി.

സഹവര്ത്തിയായ വധു, ഒന്നാം കോള്സെന്റര് ഷിഫ്റ്റിനായി

കോട്ടുവായിട്ടുറങ്ങി.

വിയര്പ്പിന്റേയും ഓദ്കൊളോഞ്ജിന്റേയും ആവി

എയര്കണ്ടീഷണര് ഒപ്പിയെടുത്തു.

ലാപ്ടോപ്പില് കന്വനി ഇമെയില് സന്ദേശങ്ങള്

മിന്നിമറഞു.

നാളെ ബാംഗളൂര്‍‌, മറ്റന്നാള്‍‌ വിശാഖപട്ടണം

ടൂര്‍‌പ്ലാനുകള്, സെവ് ചെയ്തു, പ്രിന്റ് എടുത്തു.

യാത്രാവിമാനടിക്കറ്റും നെറ്റിലൂടെ റെഡി..

പിറ്റേന്ന് ബീജബാങ്കില് നിക്ഷേപം നടത്തി

വധുവിനുവേണ്ടി ഫെര്ട്ടിലിറ്റി ക്ലിനിക്കില്

അപ്പോയന്റ്മെന്റ് വാങ്ങി

അവന് വിമാനത്തില് കയറി.

****

2 comments:

venunadam said...

പിറ്റേന്ന്‌ ബീജബാങ്കില്‍ നിക്ഷേപം നടത്തി
വധുവിനുവേണ്ടി ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍
അപ്പോയന്റ്മെന്റ് വാങ്ങി
അവന്‍ വിമാനത്തില്‍ കയറി.

മാരാര്‍ said...

:-)