മലയാളം സഹായി

Click here for Malayalam Fonts

venunadam's shared items

Sunday, July 01, 2007

ഓത്ന്‍


കവിത ഓത്ന്‍ എം.വേണു, മുംബൈ

1884 ല്‍ സാര്‍ ചക്രവര്‍ത്തിമാരുടെ ദുര്‍ഭര്‍ണത്തിനും, ദുഷ്‌പ്രഭുത്വത്തിനും എതിരെ മഹത്തരമായ ഒരു വിപ്ലവം പൊട്ടിപുറപ്പെട്ടു. ആ കാലഘട്ടത്തില്‍ 'ആന്റണി ചെഖോവ്‌ ' എന്ന ഒരു റഷ്യന്‍ സാഹിത്യജ്ഞന്‍‍ 'ദ കെമിലിയോണ്‍‌ ' എന്ന ഒരു കഥ പ്രസിദ്ധീകരിച്ചു. ആ അനുസ്മരണത്തില്‍ ഇതാ ഈ കവിത അഭിവാദ്യങ്ങളൊടെ സമര്‍പ്പിക്കുന്നു...


ഓത്നേ, ഓത്നേ, മരയോത്നേ,
ശീഘ്രം നിറം മാറിക്കോ,
ശീഘ്രം വേഷം മാറിക്കോ,
താളം മാറ്റി ചവിട്ടിക്കോ..

ഒറ്റ നിറം ഉപയോഗശൂന്യം,
ഒറ്റ വേഷം ഉപയോഗശൂന്യം.
അധികാരിക്കു മുന്നില്‍ മുട്ടു കുത്തിക്കോ,
ശിപായിക്കു മുന്നില്‍ കലി തുള്ളിക്കോ,
മേലാളന്റെ ചിറി നക്കിക്കോ,
തൊഴിലാളിയെ ശകാരം വര്‍ഷിച്ചോ,
ശീഘ്രം നിറം മാറിക്കോ,
ശീഘ്രം വേഷം മാറിക്കോ,
താളം മാറ്റി ചവിട്ടിക്കോ..

അനുനിമിഷം കസേരയെ പുകഴ്‌ത്തിക്കോ,
തെരുവുമക്കളെ ചവിട്ടിയെറിഞോ,
സ്വത്നം കാര്യം സിത്നാബാദാകാന്‍
കഴുതെയേ പോലും പിതാവാക്കിക്കോ.
ശീഘ്രം നിറം മാറിക്കോ,
ശീഘ്രം വേഷം മാറിക്കോ,
താളം മാറ്റി ചവിട്ടിക്കോ.

താലത്തില്‍ വീഴുന്ന മൃഷ്‌ട്ടാന്നാങ്ങളെ
കരണ്ടിയായി വിഴുങ്ങിക്കോ
ഏന്വക്കമിട്ട്‌ വിരട്ടിക്കോ,
അധികാരിക്കു മുന്നില്‍ ചടഞിരുന്നോ
വാല്‍‌ കുശാലായി ആട്ടിക്കോ,
ഉദ്യോഗസ്ഥ ഗുണഗണങ്ങള്‍ പാടിക്കോ,
അവന്റെ മലം പ്രയോഗങ്ങള്‍ സ്തുതിച്ചോ,
ശീഘ്രം നിറം മാറിക്കോ,
ശീഘ്രം വേഷം മാറിക്കോ,
താളം മാറ്റി ചവിട്ടിക്കോ..

ചുവപ്പുനാടയില്‍ കാലക്ഷേപം നടത്തിക്കോ,
അതിന്റെ ഹിതങ്ങള്‍‌ സം‌രക്ഷിച്ചോ,
ജഢത്വവും ജീര്‍ണതയും‌ വളര്‍ത്തിക്കോ,
മൂലക്കുരുവുമായ്‌ പഴുത്തു നടന്നോ...

ഓത്നേ, ഓത്നേ, മരയോത്നേ,
ശീഘ്രം നിറം മാറിക്കോ,
ശീഘ്രം വേഷം മാറിക്കോ,
താളം മാറ്റി ചവിട്ടിക്കോ..
*******

5 comments:

venunadam said...

1884 ല്‍ സാര്‍ ചക്രവര്‍ത്തിമാരുടെ ദുര്‍ഭര്‍ണത്തിനും, ദുഷ്‌പ്രഭുത്വത്തിനും എതിരെ മഹത്തരമായ ഒരു വിപ്ലവം പൊട്ടിപുറപ്പെട്ടു. ആ കാലഘട്ടത്തില്‍ 'ആന്റണി ചെഖോവ്‌ ' എന്ന ഒരു റഷ്യന്‍ സാഹിത്യജ്ഞന്‍ 'ദ കെമിലിയോണ്‍ ' എന്ന ഒരു കഥ പ്രസിദ്ധീകരിച്ചു. ആ അനുസ്മരണത്തില്‍ ഇതാ ഈ കവിത അഭിവാദ്യങ്ങളൊടെ സമര്‍പ്പിക്കുന്നു...
ഈ കവിതക്ക്‌ ഈണം നല്‍കി തെരുവുനാടകമായി അവതരിപ്പിക്കാം. താല്‍‌പ്പര്യമുള്ളവര്‍‌ വിവരം അറിയിക്കുക.

ശോണിമ said...

കവിതയായോ?

ഗുപ്തന്‍ said...

മാഷെ ഓന്ത് എന്നാണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായി . എഴുതാന്‍ Onth എന്ന് റ്റൈപ്പ് ചെയ്യണം.

venunadam said...

ശോണിമാ,
കവിത സര്‍ക്കാസ്റ്റിക്‌ ആകുന്വോള്‍‌ തേപ്പും, മിനുക്കലും, അലങ്കാരവും അസ്ഥാനത്താകാം.
ബ്യൂട്ടി പാര്‍‌ലര്‍ അല്ലല്ലോ..

Unknown said...

വേണുമാഷേ..
കവിത ആയോ ഇത്??
“കവിത സര്‍ക്കാസ്റ്റിക്‌ ആകുന്വോള്‍‌ തേപ്പും, മിനുക്കലും, അലങ്കാരവും അസ്ഥാനത്താകാം“
അതെന്താ മാഷേ അങ്ങിനെ?
അപ്പോ ഈ കവിതയ്ക്ക് ഒരു ചന്തവും വേണ്ടാന്നാണൊ?
അങ്ങിനെയെങ്കില്‍ ഇത്തരം കവിതയ്ക്ക് മിനിമം ഉണ്ടായിരിക്കേണ്ട കാര്യങ്ങള്‍ (സ്പെഷ്യല്‍ ഇഫക്റ്റ് എന്തൊക്കെയാണ്)?

അതൊ ‘കവിത സര്‍ക്കാസ്റ്റിക്ക്’ ആകുമ്പോള്‍ എന്തും എങ്ങിനേയും എഴുതാം എന്നാണോ??
മറുപടി പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ
ഇരിങ്ങല്‍