മലയാളം സഹായി

Click here for Malayalam Fonts

venunadam's shared items

Friday, February 02, 2007

പ്രവാസചിന്തകള്‍‌

അല്പം പ്രവാസ ചിന്തകള്‍ (ഗര്‍‌ഷോമിനോട് കടപ്പാട്) എം.വേണു, മുംബൈ

************************************************************ **************************

“ആത്മബലം നഷ്ടപ്പെടുന്ന ഒരു രാജ്യത്തിന്റെ ജനതക്ക്, ആത്മവീര്യം പകരുന്ന ഒരു ജനതയുടെ മാതൃകയാക്കാനായിരുന്നു, ദൈവത്തിന്റെ സ്വന്തം നാട്ടിലെ പരമാത്മാവ്‌ ആഗ്രഹിച്ചത്‌. മറ്റു ജനതകള്‍ക്ക് നല്‍കിയ കഠിന പരീക്ഷണങ്ങള്‍ അദ്ദേഹം അവര്‍ക്ക് നല്‍കിയില്ല. കയ്യൂര്‍‌‌ , വയലാര്‍ എന്നിവ ഒഴികെ. പക്ഷെ ചരിത്രത്തില്‍ നിന്നും ഒരു പാഠമുള്‍ക്കൊള്ളതെ അവര്‍ പ്രബുദ്ധരായ പ്രവാസികളായി. അന്നത്തിനു വേണ്ടി, പാര്‍പ്പിടം നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി. സ്വന്തം ഇഷ്ടത്തിനല്ല അവര്‍ പ്രവാസികളായത്‌. സ്‌നേഹശൂന്യതയുടേയും, കുത്തൊഴുക്കിന്റേയും, പുറപ്പാടുകളുടേയും ലോകത്ത്‌, അവന്‌ അവന്റേതായ തിരഞ്ഞെടുപ്പുകള്‍ ഇല്ലായിരുന്നു. “

മേന്വൊടി :

**********

നാടുവിടുന്വോള്‍ ഒരു ശല്യം തീര്‍ന്നല്ലോ എന്ന് അഭിപ്രായം പറഞ്ഞവരുണ്ട്. അത് പുശ്ചഭാവമായിരുന്നു. ഈ നഗരത്തില്‍ ഞാനേറെ കണ്ടത് രൌദ്രഭാവമായിരുന്നു. പക്ഷേ ആ രൌദ്രഭാവങ്ങള്‍ക്കു പിന്നാലേ ഒരു സ്വാന്തനം എപ്പൊഴും മുറിവുകള്‍ കരിയിക്കാനായി തേടി വരാറുണ്ട്‌. പണ്ടു നാട്ടില്‍ ഒന്നോ രണ്ടോ ഭ്രാന്തന്മാരെ വിരളമായി കണ്ടിരുന്നു. അവര്‍ക്കു വിരക്തിയുടെ വേഷഭൂഷാദികള്‍‌ . തോളില്‍ കീറമാറാപ്പും, പിശാചിനെ ആട്ടുന്ന വടിയും. നാട്ടുകാര്‍ക്കു അവരോടു ഭയഭക്തിബഹുമാനങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് മിക്കവാറും അപഹാസ്യമായ ഭ്രാന്താണ്‌. പ്രശ്ചന്നവേഷങ്ങള്‍, ഓദ്കോളോഞ്ഞും, ബോദംസും, റമ്മും, മോബൈലും, ശകടവും ഇല്ലാതെ പുറത്തേക്കിറങ്ങിയാല്‍ മാനക്കേടായി.

കുഞ്ഞുണ്ണി മാഷ്‌-ഒരു അനുസ്മരണം എം. വേണു

പണ്ട്‌ കോളേജില്‍ പഠിയ്ക്കുന്ന കാലത്ത്‌, ഒരിയ്ക്കല്‍ മാത്രുഭൂമി സ്റ്റഡിസര്‍ക്കിള്‍ ഭാരവാഹികളുമായി നടക്കുന്വോള്‍ , കുഞ്ഞുണ്ണി മാഷും അവരൊടൊപ്പം ഉണ്ടായിരിന്നു. ഉയരം കുറഞ്ഞ മാഷുടെ കൂടെ നടക്കുന്വോള്‍ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ മാഷുടെ കൈപിടിച്ച്‌ നടന്ന ധന്യമുഹൂര്‍ത്തങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഒരു വലിയ താടിവെച്ച കുഞ്ഞും, ഒരു മീശ മുളക്കാത്ത കുഞ്ഞായ ഞാനും. രണ്ടു പേരും കുള്ളന്മാര്‍.

ചിന്തകള്‍ക്കും, ദര്‍ശനങ്ങള്‍ക്കും കുള്ളത്തം ബാധിച്ച ഈ കാലഘട്ടത്തില്‍ ചെറിയ മാഷുടെ കുഞ്ഞു വരികള്‍ വലിയ ദര്‍ശങ്ങള്‍ പേറുന്നവയായിരുന്നു. മാഷിന്റെ ലോകത്ത്‌ ഇപ്പോള്‍ ഞാനില്ല. മാഷിന്റെ ഓര്‍മകള്‍ മഹാപ്രവാഹമായ ഒരു പ്രതിഭയുടെ സാഗരത്തിലേക്ക്‌ എന്നെ നയിക്കുകയാകുന്നു.

No comments: