മലയാളം സഹായി

Click here for Malayalam Fonts

venunadam's shared items

Sunday, October 22, 2006കവിത ഓര്‍മയില്‍ ഒരു സംഗമം എം.വേണു, മുംബൈ
പൈതലായിരുന്നപ്പോള്‍ എനിക്ക് നഷ്ടപ്പെട്ട പാവക്കുട്ടീ,
കൌമാരത്തില്‍ കൈവെടിഞ്ഞ വന്ഡ്യമായ മയില്‍‌പീലി,
ഈ കുനുത്ത ചുമര്‍വലയത്തില്‍ നിന്റെ ആതിഥേയം.

എന്റെ നിണാന്ഡതയില്‍ കുതിര്‍ന്ന ബോധക്ഷയങ്ങളില്‍
തലച്ചോറില്‍ വരിഞ്ഞുമുറുക്കിക്കെട്ടിയ സിരാമുള്‍വേലികളില്‍ ,
അരാജകമാക്കപ്പെട്ട സ്വാന്തനങ്ങള്‍ തടവി,
മരുക്കാറ്റിന്റെ ഊഷ്ണതകള്‍ ചീറ്റി,
കണ്ണുനീരിന്റെ വേലിയേറ്റങ്ങളില്‍ കാഴ്‌ച്ച നഷ്ട്ടപ്പെട്ട്
തമോഗേഹങ്ങളില്‍ ചുഴന്ന്, ചുഴന്ന്,
പോടുകള്‍ നിറഞ്ഞ ബലിഷ്ഠമായ എന്റെ ശിഖരങ്ങളില്‍
നിന്റെ സര്‍പ്പവിഹ്വലതകളുടെ പ്രഹാരങ്ങളിലൂടെ,
ഞാന്‍ പവിത്രപൈതലായി നിര്‍മാല്യങ്ങളുടെ
ഗര്‍ഭാശയമുഖത്തേക്ക് ചേക്കേറുന്നു.

ആരോഹാരവണങ്ങളുടെ ഗോവണിപ്പടികള്‍
അവസാനിക്കുന്ന ഈ ഗുഹാമുഖത്തില്‍
ഉത്തേജനത്തിന്റെ അത്യഗാധമായ ഉറവകള്‍
ഉഷ്ണസ്ഥലികളില്‍‌ ലാവയായി ബഹിര്‍സ്‌ഫുരിക്കുന്വോള്‍
കാര്‍‌മേഘകീറുകള്‍ക്കിടയിലെ മഴവില്ലിന്റെ
തീക്ഷണരോമാഞ്ചം നിന്റെ ചുംബനമായി
എന്റെ മൂര്‍ധാവില്‍ പതിക്കുന്വോള്‍
ഞാന്‍ ജന്മസാഫല്യങ്ങളറിയുന്നു.

പ്രവാസതീരത്തെ ഒരു വ്യാഴവട്ടക്കാലം പിന്നിടുന്വോള്‍
പരിശുദ്ധിയുടേയും, ആത്മശുദ്ധിയുടേയും ആ സംഗമത്തിന്‌
സാമൂഹ്യനീതികള്‍ കൊടുക്കുന്ന പാഴ്‌നിര്‍വചനങ്ങള്‍
കാറ്റില്‍ പറത്തി, മാംസനിബദ്ധമല്ലാത്ത ചോരയില്‍
മുക്കി ഞാന്‍ ഓര്‍മകളുടെ പടുംതിരികള്‍
ഇന്നും കൊളുത്തിവെക്കുന്നു..............................................

************
ഈ ക്രിതിയെകുറിച്ച് :-
venumaster@gmail.com

1 comment:

ഇത്തിരിവെട്ടം|Ithiri said...

വേണുനാദമേ നല്ല വരികള്‍... ഇനിയും തലോടാനെത്തുന്ന ഒത്തിരി ജീവിതത്തിന്റെ വേണുനാദങ്ങള്‍ക്കായി കാത്തിരി‍ക്കുന്നു.

സ്വാഗതം സുഹൃത്തേ. സുസ്വാഗതം.