മലയാളം സഹായി

Click here for Malayalam Fonts

venunadam's shared items

Sunday, October 01, 2006

രണ്ടു കവിതകള്‍

കവിത ജാലകം എം. വേണു, മുംബൈ

ഋതുഭേദങ്ങളില്‍ ജാലകം തുറക്കുന്വോള്‍

ധനുമാസപ്പുലരിയിലെ വെള്ളമേഘങ്ങള്‍

കൂറ്റന്‍ വെള്ളചെമ്മരിയാടുകള്‍ ആയി

ആകാശചെരുവുകളില്‍ മേയുന്നു.

കര്‍ക്കടക സന്ധ്യയിലോ,

അവര്‍ മലക്കം മറിയുന്ന കൊന്വനാനകള്‍

ആയിനീലവാനച്ചോലയില്‍ നീരാടുന്നു.

പെയ്തതൊഴിയുന്ന കൃഷ്ണ മേഘങ്ങള്‍

മലവെള്ളപാച്ചിലില്‍ ഗോപികാനൃത്തം.

കൃഷ്ണ ശിലകളില്‍ രാസലീല.

ഹരിമുരളീരവം പോലെ ശുദ്ധമായ ഒഴുക്ക്‌.

സംഭരണികള്‍ നിറഞ്ഞാല്‍ ‍, മോചനം.

ഈ കൃതിയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തുക

venumaster@gmail.com


കവിത പൂച്ച എം. വേണു, മുംബൈ

സാമ്രാജ്യങ്ങള്‍ കീഴടക്കി ഗ്രീസിലേക്ക ്‌ മടങ്ങും വഴി,

മാസഡോണയില്‍ വെച്ച ്‌അലക്സാണ്ടര്‍ ചക്രവര്‍ത്തിയെ പൂച്ച പിടിച്ചു.

കരാറില്‍ ഒപ്പു വെച്ച്‌ ഇന്‍ഡ്യയിലേക്ക്‌ മടങ്ങും വഴി,

താഷ്ക്കണ്ടില്‍ വെച്ച്‌ ലാല്‍ ബഹാദൂറ്‍ ശാസ്ത്രിയെ പൂച്ച പിടിച്ചു.

ജാപ്പാനിലേക്ക്‌ മടങ്ങും വഴി, വിമാനത്തില്‍ വെച്ച ്‌

നേതാജി സുഭാഷ ്ചന്ദ്രബോസിനെ പൂച്ച പിടിച്ചു.

കോറിഗോണ്‍ ആശ്രമത്തില്‍ വെച്ച ്‌രോഗഗ്രസ്ത്തനായ

ഓഷോവിനെ പൂച്ച പിടിച്ചു.

ചരിത്രത്തിണ്റ്റെ കരിവീണ അടുക്കത്തളങ്ങളില്‍ സാകൂതം പതുങ്ങിയിരുന്ന ്‌

പൂച്ച ഇപ്പോഴും വിനയാതീതനായി, വിരസത്തോടെ

ദേവനാഗരിയില്‍നമ്മളോട ്‌ അനുവാദം ചോദിക്കുന്നു.

"മീ, ആവൂ?.." (ഞാന്‍ വരട്ടെ?) എന്നു ്‌..

******

Please send your comments :venumaster@gmail.com

2 comments:

Anonymous said...

വേണു മാഷെ..,
ഞാന്‍ മുമ്പ് ഒന്ന് രണ്ട് മെയില്‍ അയച്ചിരുന്നു പലപ്പോഴായി. അതു തന്നെ ഇവിടെയും. ‘പൂച്ച’ കൊള്ളാം. ആശയും നന്ന്.
മാഷ് തന്നെ ഒന്നു കൂടെ മനസ്സിരുത്തിയാല്‍ നന്നാക്കാവുന്നതേ ഉള്ളൂ.
ആദ്യത്തെ കവിത ഉള്ളു ശൂന്യം എന്നു പറയേണ്ടി വന്നതില്‍ ക്ഷമിക്കുക.
വീണ്ടും എഴുതുമല്ലൊ.

എന്‍റെ കഥ വായിച്ചൊ? കവിതയും ഉണ്ട്. എന്തെങ്കിലും രണ്ട് തെറിയെങ്കിലും എഴുതുക.
സ്നേഹത്തോടെ
രാജു

venunadam said...

ഐസക് ന്യുട്ടണ്‍ന്റെ മൊഴി കടമെടുക്കുന്നു..
അനന്ത മഞ്ജാത മവര്‍ണനീയമായ വിഞ്ജാന സാഗരത്തിന്റെ കരയില്‍ വെറും ചിപ്പികള്‍ പെറുക്കി കളിക്കുന്ന ഒരു പീറ കിടാവാണ് ഞാന്‍..