മലയാളം സഹായി

Click here for Malayalam Fonts

venunadam's shared items

Saturday, July 15, 2006

യാത്രാമൊഴി

കവിത യാത്രാമൊഴി എം വേണു മുംബൈ

സമയം അതിരാവിലെ പുലര്‍ച്ചയാറാകുന്നതേയുള്ളു

ട്രെയിന്‍ അതുവഴി കിതച്ചു വന്നു

ഒരു വാതരോഗിയുടെ ഞരക്കത്തോടെ പുളഞ്ഞു നിന്നു

വിജനമായ ഒരു സ്റ്റേഷന്‍

ജാലകത്തിലൂടെ വിഫലമായ ഒരു പ്രദര്‍ശത്തിന്റെ

യവനിക ഉയരുന്നതുപോലെ പ്ളാറ്റ്ഫോമിന്റെ ദ്രുശ്യം

പ്രഭാതകര്‍മമങ്ങള്‍ക്കായി യാത്രികര്‍‍ ഉണര്‍‍ന്നിരുന്നില്ല

അവര്‍‍ സുഷപ്തിയിലായിരുന്നു

നഷ്ടസൌഭാഗ്യങ്ങ്ള്‍ക്ക്‌ വിട കൊടുക്കാനെന്നോണെം

പച്ചകൊടി താഴ്ത്തി മുഖം താഴ്ത്തി

പരദര്‍ശനങള്‍ ക്കതിതമായി

ഒരു പെണ്‍കുട്ടി പ്ളാറ്റ്ഫോമില്‍ നിന്നു

അവള്‍ കടമകള്‍ നിറവേറ്റുകയാണു

ഒരു ദിവസത്തിന്റെ ഉപജീവനം

കാരണം ജീവിതം അവ്‍ക്കൊരു വാഗ്ദാനമല്ല

*****

1 comment:

വല്യമ്മായി said...

സ്വാഗതം.

http://ashwameedham.blogspot.com/2006/07/blog-post_28.htmlലുള്ള സെറ്റിങ്ങ്സ് ചെയ്താല്‍ നന്നായിരുന്നു