മലയാളം സഹായി

Click here for Malayalam Fonts

venunadam's shared items

Thursday, July 13, 2006

ഞാനാര്‍ ?

കവിത ഞാനാര്‌ ? എം.വേണു, മുംബൈ

ഞാനാര്‌?, നഗര ബൂര്‍ഷയോ?, അല്ല !
സംവേദിയായ ഒരു കലാപോസകന്‍,
കണ്ണുകളിലെ വെളിച്ചം കണ്ണുനീരിന്റെ
വേലിയേറ്റങ്ങളില്‍ ഒഴുക്കികലഞ്ഞവന്‍,
കലിയുഗത്തിന്റെ കൊലവിളികള്‍ക്കിടയില്‍,
സ്നേഹത്തിന്റെ മര്‍മരങ്ങള്‍ക്കയി കാതോര്‍ക്കുന്നവന്‍
ബന്ധങ്ങളുടേയും, പരിചയങ്ങളുടേയും, സൌഹൃദങ്ങളുടേയും,
ആഴമില്ലാത്ത ഉഴക്കു വെള്ളത്തില്‍ മുങ്ങിച്ചത്തവന്‍.
അതിബോധത്തിന്റെ, അസ്തിത്വബോധത്തിന്റെ ,
ഭാണ്ഡം ചുമക്കുന്നവന്‍, സഹജീവിബോധമുള്ളവന്‍
മേല്ലാളനോടുള്ള ശ്വാനവൃത്തിക്കെതിരെ
മുഷ്ട്ട്ടി ചുരുട്ടി തൊഴിലില്‍ നിന്നും
നിഷ്കാസനം ചെയ്യപ്പെട്ടവന്‍,
പടയിലും, പന്തിയിലും തോറ്റവന്‍,
ആശ്രയിക്കാന്‍ നീതിപിാമില്ലാത്തവന്‍.

നോക്കുക,
ഇവിടെ അടുക്കിവെച്ച ഫ്ലാറ്റുകളില്‍
മേനവര്‍കളുടേയും, ബഡവകുളുഡേയും
വായ്‌ത്താരികള്‍ അനുസ്യൂതം ചര്‍വിത ചര്‍വണം.

ജീവിതത്തിന്റെ മുഖ്യധാരയില്‍ ഞാനില്ല.
പകരം, പെരുവഴിയിലും, പെരിഫരിയിലും
അലഞ്ഞു തിരിഞ്ഞലയുന്നു,
നഗ്നമാക്കപെട്ട സത്യങ്ങള്‍ എന്റെ തോളില്‍
തൂങ്ങികിടന്ന് വേതാളം പോലെ കൂവുന്നു

1 comment:

വര്‍ണ്ണമേഘങ്ങള്‍ said...

നന്നായി.
ഫോണ്ട്‌ വലിപ്പം കൂട്ടാമോ..?