മലയാളം സഹായി

Click here for Malayalam Fonts

venunadam's shared items

Thursday, August 30, 2007

ഒരു ഓണച്ചിന്ത

മഹാബലി എം.വേണു,മുംബൈ

മഹാബലി മഹാമനസ്കനായ ഒരു ഭരണകര്ത്താവായിരുന്നു. പ്രജാക്ഷേമതല്‍‌പ്പാനായിരുന്ന മഹാബലിക്ക് അഹങ്കാരം ഉണ്ടായിരുന്നു എന്ന ആര്യ ദേവകല്‍‌പ്പിതം വ്യാജമാണ്‌. മഹാബലിയടെ കാര്യക്ഷമതയില് അവര്‍‌ അസൂയാലുക്കരായിരുന്നിരിക്കണം എന്നതാണ് ഐതിഹ്യത്തിലൂടെ സുവിദിതം. കള്ളവും ചതിയമില്ലാത്ത, എള്ളോളം പൊളിവചനമില്ലാത്ത പ്രജകളെ വാര്ത്തെടുത്ത മഹാബലിയെ ഇന്നത്തെ അഴിമതിയും, കൈക്കൂലിയും, അധികാരമോഹവും കോണ്ടു നടക്കുന്ന ഭൂലോക മാഫിയയില് അംഗങ്ങളായി ജനങ്ങള്ക്കു മേല്‍‌ താണ്ടവം നടത്തുന്ന ഭരണാധികാരികള് മാതൃകയാക്കുമോ.?

വാമനന് എന്ന കുള്ളത്തം ബാധിച്ച ബ്രാഹ്മണ ബാലന് വിഷ്ണുരൂപമാണെങ്കില് പോലൂം ഭൂമിയും സ്വര്ഗവും അളന്നു കൈക്കലാക്കി. മഹാബലിക്കു വേണ്ടി പാതാളം വിധിച്ചു. പക്ഷേ അന്ന് ചിന്തകള്ക്കും, സംസ്കാരത്തിനും കുള്ളത്തം ബാധിക്കാത്ത ഒരു ജനതയുടെ രാജാവായിരുന്നു മഹാബലി. ഇന്ന് അങ്ങനെയല്ലെങ്കിലും. ശിരസ്സില് കാലുവെച്ച് പാതാളത്തിലേക്ക് പോകാന് ഒരുന്വെടുന്വോഴും മഹാബലി ആഗ്രഹിച്ചത് സ്വര്ഗത്തില് ദേവന്മാരുടെ ഇടയില് ഒരു അടിമയായി, യാചകനായി കഴിയുന്നതിലും ഭേദം, നരകത്തില് ഒരു രാജാവായി തന്നെ കഴിയുക എന്നതാണ്‌. മഹാബലിയുടെ പ്രൗഢഗംഭീരമായ രാജകീയതയാണ് നമ്മള് ഓണനാളുകളില് വാഴ്ത്തുന്നത്‌. മഹാരാഷ്‌‌ട്രയില് ഛതൃപതിയായിരുന്ന ധീരനായ ശിവാജി മഹരാജാവിന്റെ സ്ഥാനം നമ്മള് മാവേലിക്കു നല്കണം. രണ്ടു പേരും രാജ്യസ്നേത്തിന് ഉത്തമ ഉദാഹരണമായിരുന്നു. സ്വന്തം ദേശത്ത് രാജകീയനന്മക്കു വേണ്ടി പ്രവര്‍‌തിക്കാന് മടിയുള്ളവര് തന്നെയല്ലേ, അന്യരാജ്യങ്ങളിലെ താല്‍‌ക്കാലിക സ്വര്ഗങ്ങളില് അടിമകളായി തീരുന്നത്?..

*****

Wednesday, August 29, 2007

ഒരു ഓണസ്മരണ

ഒരു ഓണസ്മരണ എം.വേണു, മുംബൈ

ഓണം വന്നെത്തുന്വോഴേക്കും വീട്ടു വളപ്പിന്റെ അതിരുകളില് സ്വര്ണമല്ലി പൂക്കളും, ചെത്തി പൂക്കളുമായി പ്രതിക്ഷാനിര്ഭരായി വൃക്ഷങ്ങളും ചെടികളും ആര്ത്തുല്ലസിച്ചു നില്ക്കും. അതിരുകളെയും തിട്ടുകളേയും ഇന്നു മതിലുകള് മറച്ചു.മനുഷ്യര് തമ്മിലുള്ള സ്നേഹം അകന്നപ്പോള് മതിലോനുടുള്ള സ്നേഹം വര്ദ്ധിച്ചു അവക്ക് സ്നേഹമതില് എന്നു പേരിട്ടു. (സ്ലാബുകള് നിരത്തി വെച്ച് മറക്കുന്ന മതില് ചിലവു കുറയുമത്രെ. അപ്പോള് പണത്തോടുള്ള സ്നേഹം വര്ദ്ധിച്ച് അത് സ്നേഹമതില് ആകുന്നു.)

മതിലുകള്ക്ക് അപ്പുറത്തും ഇപ്പുറത്തുമായി കഴിഞ്ഞ മനുഷ്യരില് ചിലര് പ്രേതാന്മക്കളായി വണ്ടാന് തുന്വികളോടൊപ്പം പറന്നു നടന്നു. ജീവിച്ചിരിപ്പുള്ളവര്‍‌ ദുരൂഹ കഥാപാത്രങ്ങളായി ദേശാന്തരങ്ങളുടെ മേച്ചില് പുറങ്ങളില് ആള്മാടുകളില് അലിഞ്ഞു ചേര്ന്നു. ചെങ്കല്ല് ചേര്‍ത്ത മണ്ണുകൊണ്ടുണ്ടാക്കിയ തൃക്കാക്കരയപ്പനേയും , മുത്തശ്ശിയമ്മയേയും വരുന്ന ഓണത്തിനായി മച്ചില് എടുത്ത് വെക്കും. ഇപ്പോള് മച്ചില്ല. രണ്ടുനില വീട് തറയിടിഞ്ഞ് വീഴാറായി നില്ക്കുന്നു. പാന്വുകള് ഉറയൂരിയിരുന്ന വേലിപ്പത്തലുകള് ഇനി കാണുകയില്ല. ഓന്തുകള് ഓടിയളിക്കാന് ഇടമില്ലാതെ സ്നേഹമതിലുകളില് ചെന്നിടിക്കുന്നു.

എങ്കിലും, രാത്രിയുടെ മറവുകള് കിന്നരികള് തെറുത്തുകേറ്റുന്ന പ്രഭാതങ്ങളില് മതില്ചുറ്റുകള്ക്കു താഴെ സ്വാര്ത്ഥരതിയുടെ സുരക്ഷിത ഉറകള് കാണാന് കിട്ടും. സുരക്ഷിതയില് വീഴ്ച്ചകള് സംഭവിച്ചാലും തുണികെട്ടില് പൊതിഞ്ഞ കുരുന്നു ജന്മവും. പേറ്റുനോവെടുക്കുന്വോള് വേദനസംഹാരി ഗുളിക. പിന്നെ ക്ലോസെറ്റില് സുഖപ്രസവും.അമ്മതൊട്ടില് ഉണ്ടല്ലോ, പിന്നെ നമുക്കന്തിനാ.. ഇതാണ് ഇന്നത്തെ കേരളം...

*******

Sunday, August 26, 2007

തുയിലുണരൂ...

തുയിലുണരൂ... എം.വേണു, മുംബൈ

എന്റെ തറവാട്ടില് തുയിലുണര്ത്തുപാട്ട് നടന്നിരുന്നത് ഞാന് ഓര്ക്കുന്നു. പഞ്ഞമാസത്തിനും പട്ടിണിമാസത്തിനും ആശ്വാസം പകര്ന്നുകൊണ്ട് ഉണ്ടായിരുന്ന നേരിന്റെയും നാട്ടറിവിന്റെയും ആലാപനം ഇന്ന് പടിയിറങ്ങിയിട്ട് കാലങ്ങള് പലതു കഴിഞ്ഞു. ദുര്മൂര്ത്തിയെ പുറതതാക്കി സര്‍‌വവിധ ഐശ്വര്യങ്ങളോടും കൂടി ശ്രീഭഗവതിയെ തറവാട്ടിലേക്ക് കൂട്ടി കൊണ്ടുവരുന്നതാണ് തുയിലുണര്ത്തുപാട്ടിന്റെ ലക്ഷ്യം.

ഗ്രാമങ്ങളുടെ സംസ്കാരത്തെ നിലനിര്ത്തിയിരുന്ന നമ്മുടെ നാടന് കലകള് നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന അവസരത്തില് തുയിലുണര്ത്തുപാട്ടിന്റെ ശീലുകള്‍‌ ഞാനിപ്പോഴും മനസ്സില് താലോലിക്കുന്നു. മിഥുനമാസത്തിലെ പകല്‍‌ദിനങ്ങളില് വീടുകള്‍‌ തോറും എത്താറുള്ള 'കുറത്തികളി' തുയിലുണര്ത്തുപാട്ടിന്റെ സവിശേഷത നിലനിര്ത്തുന്നു. ശീവേലിപ്പാട്ട്, അനന്തശയനം, ഉണര്ത്തല്, കൃഷ്ണസ്തുതി, പത്ത് അവതാരപ്പാട്ട് എന്നിവയാണ് തുയിലുണര്ത്തിലെ പ്രധാന ഇനങ്ങള്‍.

നമ്മളുടെ ഗ്രാമീണജീവിതത്തിന്റെ എളിമയും, സാമൂഹ്യബോധവും, ഐക്യദാര്ഢ്യവും എന്തിനു പറയുന്നു, സഹജീവിബോധവും അന്യം വന്നു പോയിരിക്കുന്നു. അപ്പോള് നാടന് കലകള് ക്ഷയിക്കുന്നതില് അത്ഭുതമില്ല. അതുകൊണ്ടാണല്ലോ, ഓണം ഇപ്പൊള് കിറ്റുകളായും ഈവന്റ് മാനേജ്മെന്റായും മാറിയത്‌.

******

ലാപ്‌ടോപ്പിലെ മധുവിധു

കവിത ലാപ്ടോപ്പിലെ മധുവിധു എം.വേണു, മുംബൈ.

പ്രൊഗ്രാം ഡീബഗ് ചെയ്യുവാന് ബോസിന്റെ ആജ്ഞ..

അതിനാല് ലാപ്ടോപ്പുമായി അവന് മണിയറ പൂകി.

സഹവര്ത്തിയായ വധു, ഒന്നാം കോള്സെന്റര് ഷിഫ്റ്റിനായി

കോട്ടുവായിട്ടുറങ്ങി.

വിയര്പ്പിന്റേയും ഓദ്കൊളോഞ്ജിന്റേയും ആവി

എയര്കണ്ടീഷണര് ഒപ്പിയെടുത്തു.

ലാപ്ടോപ്പില് കന്വനി ഇമെയില് സന്ദേശങ്ങള്

മിന്നിമറഞു.

നാളെ ബാംഗളൂര്‍‌, മറ്റന്നാള്‍‌ വിശാഖപട്ടണം

ടൂര്‍‌പ്ലാനുകള്, സെവ് ചെയ്തു, പ്രിന്റ് എടുത്തു.

യാത്രാവിമാനടിക്കറ്റും നെറ്റിലൂടെ റെഡി..

പിറ്റേന്ന് ബീജബാങ്കില് നിക്ഷേപം നടത്തി

വധുവിനുവേണ്ടി ഫെര്ട്ടിലിറ്റി ക്ലിനിക്കില്

അപ്പോയന്റ്മെന്റ് വാങ്ങി

അവന് വിമാനത്തില് കയറി.

****

Sunday, August 12, 2007

മലയാളി ഐക്യം

ലേഖനം മലയാളിത്വം ഇന്ന്‌ എം.വേണു, മുംബൈ

"ദൈവത്തിന്റെ സ്വന്തം നാട്‌ " എന്നു വിശേഷിക്കപ്പെടുന്ന കേരളക്കരയില്‍ നിന്നും സ്വന്തം ഭാവിയുടെ വേരുകള്‍ തേടി, സ്വന്തം ദുര്‍ഭാഗ്യങ്ങള്‍ക്കായി ശവക്കച്ചകള്‍ മിനയാന്‍, പ്രവാസികളായി കേരളത്തിന്‍ വെളിയില്‍ കഴിയുന്ന മലയാളികളില്‍ അധികപക്ഷവും പൊയ്‌മുഖങ്ങള്‍ അണിയുന്നവരും, വ്യക്തിപരവും സാമൂഹ്യപരവും ആയ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടുന്നവരാണെന്നും ഒരു പ്രശസ്തനായ വിദേശി പത്രപ്രവര്‍ത്തകന്‍ സൂചിപ്പിക്കുകയുണ്ടായി. അനേകം വര്‍ഷത്തെ കേരളീയ സമീപനങ്ങളിലൂടെ അദ്ദേഹം എഴുതിയ കൃതി ഒരു ബെസ്‌റ്റ്‌ സെല്ലര്‍ ആയി. ഇത്തരം മലയാളി സാമീപ്യമുള്ള പ്രാന്തങ്ങളില്‍ അനേകം മലയാളി സമാജങ്ങളും, സംഘടനകളും കമ്മിറ്റികളും അങ്ങിങ്ങായി വ്യാപരിച്ചിട്ടുണ്ടെങ്കിലും അത്തരം സമാജങ്ങള്‍ വെറും സ്ഥിരമായി നാട്ടിയ കുറ്റികള്‍ പോലെ അരോചകവും നിഷ്ക്രിയവുമായി തുടരുകയാണ്‌. മലയാളി ക്കൂട്ടായ്മ അല്ലെങ്കില്‍‌ മലയാളി ഐക്യവേദി ഇന്നും ഒരു ഉട്ടോപ്പിയ ആണ്‌. സമാജം ഭാരവാഹികള്‍ അങ്ങിനെ അവകാശപ്പെടുന്നുണ്ടെങ്കിലും, ഭൂരിഭാഗം പ്രവര്‍ത്തനമണ്ഡലം കുടുംബസദസ്സായും, ഭാരവാഹികളുടെ വെടിപറയല്‍ നേരമ്പോക്കിനായും, മരുന്നു വില്പനക്കായും ചുരുങ്ങുന്നു.

പ്രവാസനഗരതീരങ്ങളില്‍ തലങ്ങും, വിലങ്ങും, ദുഖസ്മൃതികളുടെ നീണ്ട പന്ഥാവിലൂടെ ജീവിത യാഥാര്‍ത്ഥ്യവുമായി അഹോരാത്രം പോരാടുകയും കഷ്‌‌ട്ടപ്പെടുകയും ചെയ്യുന്ന മലയാളികള്‍, അവരുടെ ചിരിയും ചിന്തയും വിപ്ലവവീര്യവും മറവിയുടെയും,ഗൃഹാതുരത്വത്തിന്റെയും അഗാധതലത്തിലേക്ക്‌ അകറ്റപ്പെട്ട്‌ ഒറ്റപ്പെട്ട ദുഖങ്ങളുമായി അലയുന്നു. അതുകോണ്ടു തന്നെ കേരളീയന്റെ കാതലായ പ്രശ്നങ്ങള്‍ ഈ സംഘടനകളുടെ ശ്രദ്ധയില്‍ നിന്നും അകന്നു പോകുന്നു.

ഇനി നമുക്ക്‌ ജന്‍‌മനാട്ടിലെ സ്ഥിതിയിലേക്ക്‌ പോകാം. എഴുപതുകളില്‍ ആരംഭിച്ച മലയാളിയുടെ ഗള്‍ഫ് കുടിയേറ്റങ്ങള്‍ സാന്വത്തികമയും സാംസ്കാരികമായും അനേകം ഔന്നത്യങ്ങള്‍ നമ്മുടെ നാടിനു നല്‍കി. പക്ഷേ അതിനോടനുബന്ഡിച്ച്‌ വളര്‍ന്ന അണുകുടുംബ സംസ്കാരവും, ശിഥിലമായ ജീവിതരീതികളും അപസ്വരങ്ങളും നമുക്ക്‌ നല്‍കി. പ്രശ്നങ്ങള്‍ പങ്ക്‌ വെക്കാനോ, അവക്ക്‌ പരിഹാരങ്ങള്‍ തേടാനോ ശ്രമിക്കാതെ ഒരു കാലത്ത്‌ നാഥനായി ചുക്കാന്‍ പിടിച്ചിരുന്ന മലയാളി കുടുംബമേയ്‌ക്കോമകള്‍ നേരം കൊല്ലി വിനോദങ്ങളിലും, പരദൂഷണപ്രചരണത്തിലും, പരസ്പരം പാര വെക്കുന്നതിലും, അസ്വഥതകള്‍ വളര്‍ത്തി കുട്ടികളടക്കം കുടുംബത്തിലെ ഇതര വ്യക്തികളോട്‌ പൊട്ടിതെറിക്കുന്നതിലൂടെയും, അന്ഡവിശ്വാസങ്ങളുടെ ഏറ്റെടുപ്പുകരായും, തലമുറ ഭേദമില്ലാതെ വികൃതകാസറ്റുകള്‍ കണ്ടും, അമിതമായ മദ്യപാനത്തിലും ജീവിതം തളച്ചിട്ടു. അളവില്‍ കവിഞ്ഞ ഉപഭോഗതൃഷ്ണയും സഹജീവിബോധ നഷ്ടവും സാംസ്കാരികമായ മലിനീകരണത്തിനു കാരണമായി. അവസാനം സംതൃപ്തമായ ജീവിത രീതികള്‍ കണ്ടെത്താനാകാതെ ഇതര രക്ഷാമാര്‍ഗങ്ങള്‍ തേടിപ്പോയി, തെളിവില്ല്ലാത്ത മരണം, ആത്മഹത്യ എന്നിവയില്‍ കലാശിക്കുന്നു. വെറും ഒറ്റപ്പെട്ട ബിംബങ്ങളാകാതെ പരിമിതികളും പ്രതിപവര്‍ത്തനങ്ങളും മറന്ന്‌ നാം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയം ആണിത്‌.

ഇന്ന്‌ കേരളത്തിലെ തൊട്ടതിനും പിടിച്ചതിനും നടക്കുന്ന രാഷ്‌ട്രീയവല്‍ക്കരണം ഒരു പരിഹാരമല്ല. കുതന്ത്രജനനായകന്‍മാര്‍ സ്വന്തം പ്രശസ്തിക്കും നന്‍‌മക്കുമായി സമഗ്രമായ മനുഷ്യജീവിതത്തെ തുണ്ടം തുണ്ടമാക്കി, ഭൂലോകമാഫിയയില്‍ അംഗങ്ങളായി അവരുടെ താണ്ടവം തുടരുന്നു. സാംസ്കാരിക വേദികള്‍‌ അവരുടെ ലോബികളിലൂടെ പ്രചരണത്തിലൂടെ നടത്തുന്ന വിപണന്‍ തന്ത്രങ്ങള്‍ കലാരംഗത്തേയും മലീമസമാക്കി. നമ്മള്‍ പ്രകൃതിദത്തമായ പാരസ്പരികതയിലേക്കും, ഗോത്രകുല മനുഷ്യ നന്മകളിലേക്കും ഇറങ്ങി വരണം. ഇത്‌ ഈ എളിയ പ്രവാസിയുടെ ആഗ്രഹം മാത്രമല്ല , സ്വപ്നവും കൂടിയാണ്‌. പക്ഷെ ഉണ്ണുന്ന ചോറിനു നന്ദിയില്ലാത്ത ഒരു വര്‍‌ഗമായി നാട്ടുകാര്‍ ഈ സ്വപ്നം പാഴാക്കരുതെ...

****

മായാമോഹിതം



ഗരുകുലത്തിലെ വേദപഠനങ്ങളില്‍ മാത്രം അന്തര്‍ലീനമായതും ഭൗതികലോഭാധികളില്‍ മാത്രം വിശ്വസിക്കുകയും ചെയ്യുന്ന മനുഷ്യമനസ്സുകളെ നിബോധതയിലേക്ക്‌ ഉയര്‍ത്തുകയും ചെയ്യുന്ന രണ്ട്‌ ചിത്രീകരണങ്ങള്‍ എന്റെ വരയിലൂടെ ബൂലോകര്‍ക്ക്‌ സമര്‍പ്പിക്കുന്നു. മായാമോഹിതം എന്ന മനുഷ്യമനസ്സിന്റെ അവസ്ഥയെ ഇത്‌‌ ഉളവാക്കുന്നു. ഞാന്‍ ഇനിയും വാനപ്രസ്ഥത്തിലേക്ക്‌ പ്രവേശിച്ചിട്ടില്ല, കേട്ടോ..നിങ്ങളെ പ്പോലെ മജ്ജയും മാംസവും ഉള്ള ഒരു മനുഷ്യന്‍ വേദങ്ങളില്‍ പ്രഭാവിതനായി എന്നു മാത്രം...

വര ഒന്ന്‌ : അടുത്ത നിമിഷം തന്നെ പാന്വിന്റെ വായില്‍ ഭക്ഷണമാകാന്‍ പോകുന്ന കൂപമണ്ഡൂകം
തന്റെ ഇരയാകാന്‍ പോകുന്ന കുഞ്ഞുമത്സ്യത്തെ വെല്ലുവിളിക്കുന്നു. ക്രോധാതികളാല്‍
വിവേകം നഷ്ടപ്പെടുന്ന ലക്ഷ്മണനു ശ്രീരാമന്‍ ഉപദേശിക്കുന്നത്‌ ഇതിനെ കുറിച്ചാണ്‌ .

വര രണ്ട്‌ : നീരാളിപ്പിടുത്തതിന്റെ മലവെള്ള പാച്ചിലില്‍ മുങ്ങിമരിക്കാന്‍ അപകടത്തില്‍ വിധിക്കപ്പെട്ടവള്‍‌ കയറാണെന്നു‌ കരുതി പാന്വിനെ കേറിപ്പിടിക്കുന്നു. മായാമോഹിത മനസ്സിന്റെ അവസ്ഥ.

Monday, July 30, 2007

ഗ്രാമദര്‍ശനം


ഗ്രാമദര്ശനം എം.വേണു, മുംബൈ

ഇന്ത്യാ രാജ്യത്തിലെ ഓരോ സംസ്ഥാനത്തിലേയും ഒരു ഗ്രാമം സന്ദര്ശിക്കുക എന്ന ദൗത്യം സ്വയം ഏറ്റെടുത്തപ്പോള് ആദ്യം പോയത് കച്ച് ഗുജറാത്തിലേക്കാണ്‌. ഒരു ഗ്രാമീണഗൃഹത്തിലെ പൂമുഖത്തിലെ ചിത്രം അകതാരിന്റെ ലെന്‍‌സില് നിന്നും മാഞു പോകുന്നതിന് മുന്വ് ലോകര്ക്കായി സമര്പ്പിക്കുന്നു.


Thursday, July 12, 2007

എന്റെ ആത്മകഥാംശങ്ങള്‍

എന്റെ ആത്മകഥാംശങ്ങള്‍
എം.വേണു, മുംബൈ
നഗരം :-
തങ്കപ്പന്‍‍ ഒരു പാവമായിരുന്നെന്നാണ്‍‌ ഞാനാദ്യം കണ്ടപ്പോള്‍ എനിക്ക്‌ തോന്നിയത്. വിക്രോളിയിലെ ഹരിയാലി ഗ്രാമത്തില്‍ ഒരു തെലുങ്കത്തിയുടെ വീടായിരുന്നു തങ്കപ്പന്‍ എനിക്ക്‌ വാടകക്കൂടയി കാണിച്ചു തന്നത്‌. കാഞ്ചൂര്‍‌മാര്‍ഗില്‍ ഒരു ചെറിയ ഫാക്ടറിയില്‍ റബ്ബര്‍ ചുരുളുകള്‍ ഉണ്ടാക്കുന്ന റോളര്‍ യന്ത്രം പ്രവര്‍ത്തിപ്പിക്കുന്ന ഓപ്പറേറ്റര്‍‌ ആയിരുന്നു തങ്കപ്പന്‍‌. മീശയുടെ രണ്ടറ്റം പിരിച്ചു വെക്കുന്നത്‌ തങ്കപ്പന്‍ ഒരു അഭിമാനമായി കണ്ടിരുന്നു. തങ്കപ്പന്‍ ധീരനായി തോന്നിച്ചത്‌ ഒരു നാള്‍ അവന്റെ ആവശ്യ പ്രകാരം ഒരു നാടന്‍ മദ്യഷാപ്പിലെ പട്ട വിരുന്നിലായിരുന്നു. അന്ന്‌ ഞാന്‍ ഹരിയാലിയിലെ കുടിപ്പാട മുറി ഒഴിയാന്‍‌ തീരുമാനിച്ച ദിവസമായിരുന്നു. അവിടെ മുന്വ്‌ അന്തേവാസികളായി കഴിഞിരുന്നവര്‍‌ ഗുണ്ടാ സ്വഭാവമുള്ളവരായിരുന്നു. അവരുടെ ഒരു മലയാളി നേതാവ്‌ ഒരു രാത്രി ശിവസേന പ്രവര്‍ത്തകരുമായി കത്തികുത്ത്‌ നടത്തി രക്തം പുരണ്ട ഷര്‍ട്ടുമായി അവിടെ വന്നു. അടുക്കളയില്‍ നിന്ന്‌ വെട്ടുകത്തി എടുത്ത്‌ പ്രാന്തവാസികളെ വിരട്ടി. അയാള്‍ക്ക്‌ ഗൃഹനാഥനായ തെലുങ്ക്‌ സ്തീയുമായി ജാരബന്ധം ഉണ്ടായിരുന്നു. ഞാന്‍‌ അവരെയെല്ലാം ഭയപ്പെട്ടു.

അന്ന്‌ ആ നിഷാദമദ്യവിരുന്നില്‍‌ തങ്കപ്പനോട്‌ ഈ സ്ഥിതിഗതികളെ കുറിച്ച്‌ വിവരം പറഞു. അവന്‍ ന്നെ ധൈര്യപ്പെടുത്തി. അവനെ പ്രോഹാല്‍‌സിപ്പിക്കാന്‍ എന്റെ കൈയില്‍ കിടന്നിരുന്ന ഒരു ഉരുക്കിന്റെ തട ഞാനൂരി അവനു കൊടുത്തു. ഒപ്പം മദ്യത്തിന്റെ പണവും. അവന്‍ അത്‌ ഒരു ധീരതയുടെ അടയാളമായി കയ്യില്‍ ഇട്ടു.

ഞാന്‍ ഹരിയാലി ഗ്രാമത്തില്‍ നിന്നും നേവി തൊഴിലാളികളുടെ കോളനിയിലേക്ക്‌ കുടിയേറി. ഒരു നാള്‍ ഞാന്‍ എന്റെ കുറച്ചു പുസ്തകങ്ങള്‍ എടുക്കാനായി ഹരിയാലിയില്‍ പോയപ്പോള്‍ തങ്കപ്പന്റെ ധീരതയെകുറിച്ചറിഞ ഞാന്‍ ഞെട്ടി. തെലുങ്കത്തി സ്ത്രീ എന്നോട ചീറി. അവര്‍ എന്നെ തെറി പറഞു. തങ്കപ്പന്‍ എനിക്കു വേണ്ടി ധീരനായി. അവന്‍ അവിടെയുണ്ടായിരുന്ന വാടക ഗുണ്ടകളെ അരപ്പട്ടയില്‍ നിന്നും കത്തിയൂരി കാണിച്ചു. വേണുവിനോട്‌ കളിച്ചാല്‍ അപകടമാണെന്നു അവരെയെല്ലാം ഭീഷണിപ്പെടുത്തി. ഞാന്‍ ഒരു വിധം അവിടെ നിന്നും തടിയൂരി.

ഈ വിശാലമായ ലോകത്തിന്റെ മൂലയില്‍ ഇപ്പോഴും ഒരു തൊഴിലാളിയായി തങ്കപ്പന്‍ കഴിയുന്നുണ്ടാവുമോ ? ഹ്രസ്വമായ ഒരു ജീവിതത്തിലെ ദീര്‍ഘചാതുര്യമായ ഒരു ഓര്‍മയാണ്‌ ഇത്തരം മനുഷ്യര്‍. വയറു നിറയെ കുടിക്കുകയും, മനസ്സുനിറയെ സ്നേഹിക്കുകയും ചെയ്യുന്ന മനുഷ്യര്‍.
അവരുടെ കാലഘട്ടം അവസാനിക്കുകയാണ്‌ . ഗോത്ര സംസ്കാരം ഈര്‍ഷ്യയിലൂടെ ചോര്‍ന്നു പോയിക്കോണ്ടിരിക്കുന്നു.

ഞാന്‍ കുത്തക മുതലാളിത്ത സ്വഭാവമുള്ള മലയാളികളെ അടുത്തറിഞിട്ടുണ്ട്‌. പക്ഷേ തങ്കപ്പനെ പോലെ തൊഴില്‍‌ശാലകളില്‍ വിയര്‍പ്പിന്റേയും,പുകയുടേയും ചൂരുമായി ലേത്തിലും, റോളറിലും പണിയെടുക്കുന്ന തൊഴിലാളികളായ മലയാളികളെ ഞാനെന്നും അഭിനിവേശത്തോടും, ആദരവോടും സ്വീകാര്യമാക്കാറുണ്ട്‌. ഒരു ബ്ലൂ കോളര്‍ ജോലിയില്‍ മുഴുകുന്നത്‌ എന്റെ സ്വപ്നമായിരുന്നു.

പ്രണയം ഒരു മരുകാറ്റുപോലെ, , വരണ്ട മേഘം പോലെ മനസ്സിനെ തപിപ്പിച്ചിട്ടുണ്ട്‌. ഇപ്പോള്‍ ഈ പക്വതയില്‍ അതെല്ലാം ഒരു അപകര്‍ഷതയായി പെയ്‌തൊഴിയുന്നു. എന്നാല്‍ ഇന്നു‌ ഒരു ഉപഭോഗത്തിന്റെ കാലഘട്ടമാണ്‌. കലിയുഗത്തിന്റെ വൈശ്യകാലം. കാണുക, ആസ്വദിക്കുക, കളയുക. ഇത്ര മാത്രം. 'രേണു ചധോക്ക്‌" എന്ന പെണ്‍കുട്ടിയുടെ ഓര്‍മയിലൂടെ അത്‌ അടുത്ത തവണ വിവരിക്കാം...

Sunday, July 01, 2007

ഓത്ന്‍


കവിത ഓത്ന്‍ എം.വേണു, മുംബൈ

1884 ല്‍ സാര്‍ ചക്രവര്‍ത്തിമാരുടെ ദുര്‍ഭര്‍ണത്തിനും, ദുഷ്‌പ്രഭുത്വത്തിനും എതിരെ മഹത്തരമായ ഒരു വിപ്ലവം പൊട്ടിപുറപ്പെട്ടു. ആ കാലഘട്ടത്തില്‍ 'ആന്റണി ചെഖോവ്‌ ' എന്ന ഒരു റഷ്യന്‍ സാഹിത്യജ്ഞന്‍‍ 'ദ കെമിലിയോണ്‍‌ ' എന്ന ഒരു കഥ പ്രസിദ്ധീകരിച്ചു. ആ അനുസ്മരണത്തില്‍ ഇതാ ഈ കവിത അഭിവാദ്യങ്ങളൊടെ സമര്‍പ്പിക്കുന്നു...


ഓത്നേ, ഓത്നേ, മരയോത്നേ,
ശീഘ്രം നിറം മാറിക്കോ,
ശീഘ്രം വേഷം മാറിക്കോ,
താളം മാറ്റി ചവിട്ടിക്കോ..

ഒറ്റ നിറം ഉപയോഗശൂന്യം,
ഒറ്റ വേഷം ഉപയോഗശൂന്യം.
അധികാരിക്കു മുന്നില്‍ മുട്ടു കുത്തിക്കോ,
ശിപായിക്കു മുന്നില്‍ കലി തുള്ളിക്കോ,
മേലാളന്റെ ചിറി നക്കിക്കോ,
തൊഴിലാളിയെ ശകാരം വര്‍ഷിച്ചോ,
ശീഘ്രം നിറം മാറിക്കോ,
ശീഘ്രം വേഷം മാറിക്കോ,
താളം മാറ്റി ചവിട്ടിക്കോ..

അനുനിമിഷം കസേരയെ പുകഴ്‌ത്തിക്കോ,
തെരുവുമക്കളെ ചവിട്ടിയെറിഞോ,
സ്വത്നം കാര്യം സിത്നാബാദാകാന്‍
കഴുതെയേ പോലും പിതാവാക്കിക്കോ.
ശീഘ്രം നിറം മാറിക്കോ,
ശീഘ്രം വേഷം മാറിക്കോ,
താളം മാറ്റി ചവിട്ടിക്കോ.

താലത്തില്‍ വീഴുന്ന മൃഷ്‌ട്ടാന്നാങ്ങളെ
കരണ്ടിയായി വിഴുങ്ങിക്കോ
ഏന്വക്കമിട്ട്‌ വിരട്ടിക്കോ,
അധികാരിക്കു മുന്നില്‍ ചടഞിരുന്നോ
വാല്‍‌ കുശാലായി ആട്ടിക്കോ,
ഉദ്യോഗസ്ഥ ഗുണഗണങ്ങള്‍ പാടിക്കോ,
അവന്റെ മലം പ്രയോഗങ്ങള്‍ സ്തുതിച്ചോ,
ശീഘ്രം നിറം മാറിക്കോ,
ശീഘ്രം വേഷം മാറിക്കോ,
താളം മാറ്റി ചവിട്ടിക്കോ..

ചുവപ്പുനാടയില്‍ കാലക്ഷേപം നടത്തിക്കോ,
അതിന്റെ ഹിതങ്ങള്‍‌ സം‌രക്ഷിച്ചോ,
ജഢത്വവും ജീര്‍ണതയും‌ വളര്‍ത്തിക്കോ,
മൂലക്കുരുവുമായ്‌ പഴുത്തു നടന്നോ...

ഓത്നേ, ഓത്നേ, മരയോത്നേ,
ശീഘ്രം നിറം മാറിക്കോ,
ശീഘ്രം വേഷം മാറിക്കോ,
താളം മാറ്റി ചവിട്ടിക്കോ..
*******

Sunday, June 24, 2007

ഒരു ബര്‍‌സാത്തി ഗാനം

ഒരു ബര്‍സാത്തി ഗാനം എം.വേണു, മുംബൈ

നീലെ നീലെ അംബര്‍‌ പെ ചാംദ്‌ ബര്‍സായേ,
പ്യാര്‍‌ ബര്‍‌സായേ, ഹം കൊ തര്‍‌സായേ,
ഐസാ കോയി സാഥി ഹോ, ഐസാ കൊയി പ്രേമി ഹൊ,
പ്യാസ്‌‍‌ ദില്‍ കീ ഭുജാ ജായേ..
നീലെ..

ഹോ, ഊംചേ ഊംചേ പര്‍‌വത്
ജബ്‌ ഝൂംതെ ഹെ അംബര്‍‌ കോ
പ്യാസാ പ്യാസാ അംബര്‍ ജബ്‌
ഝൂംതെ ഹെ സാഗര്‍‌ കോ
ഹോ...
പ്യാര്‍‌ മെ ബസ്‌നേ കോ,ബാഹോം മേ ബസ്‌നേകോ,
മേരാ ദില്‍ ലല്‍ചായെ, കോയീ തൊ ആജായേ,
ഐസാ കോയി സാഥി ഹോ, ഐസാ കൊയി പ്രേമി ഹൊ,
പ്യാസ്‌‍‌ ദില്‍ കീ ഭുജാ ജായേ.
നീലെ.

ഹോ, ഠംടെ ഠംടെ ഛോകെ, ജബ്‌ ബാലോം കോ നഹ്‌ലായേ,
തപ്തീ തപ്തീ കിരണേ, ജബ്‌ ഗാലോം കോ ഛു ജായേ,
ഹോ..
മോഹ്‌ കീ ഗര്‍മീ കോ, ഹാഥ് കീ നര്‍‌മീ കോ,
മേരാ മന്‍‌ തര്‍‌സായേ, കോയീ തോ ആ ജായേ,
ഐസാ കോയി സാഥി ഹോ, ഐസാ കൊയി പ്രേമി ഹൊ,
പ്യാസ്‌‍‌ ദില്‍ കീ ഭുജാ ജായേ.
നീലെ..

ഹോ, ഛം ഛം കര്‍‌ത്താ സാവന്‍‌,
ബൂന്ദോം കീ ബാണ്‍ ചലായേ, ശത്‌രംഗീ ബര്‍‌സാതേം മേ,
ജബ് തന്‍ മന്‍ ഭീഗാ ജായേ,
ഹോ..
പ്യാര്‍‌ മേ നഹാനേ കോ, ഡൂബ്‌ ഹീ ജാനേ കോ,
ദില്‍ മേരാ തട്‌പായേ, ഖാബ്‌ ജഗാ ജായേ
ഐസാ കോയി സാഥി ഹോ, ഐസാ കൊയി പ്രേമി ഹൊ,
പ്യാസ്‌‍‌ ദില്‍ കീ ഭുജാ ജായേ.
നീലെ..
**********

ആത്മകഥാംശങ്ങള്‍ എം.വേണു, മുംബൈ

രേണു ചധോക്ക്.. വര്‍‌ഷങ്ങള്‍ക്കു ശേഷം, അവരുടെ ശുഭ്രമായ മുഖം ആള്‍തിരക്കിലൂടെ ഒരു കാറ്റുവഞ്ചി പോലെ തെന്നി നീങ്ങുന്നതു കണ്ടു. പിന്നീട് അവിചാരിതമായി ഫാഷന്‍ ബജാറില്‍ നേര്‍ക്കു നേര്‍ അവര്‍ പ്രത്യക്ഷയായി. എന്നെ കണ്ടതും ഒരു ഷോകേസിലെ പാവ പോലെ അവര്‍ ഞെട്ടിത്തരിച്ചു നിന്നു. എന്നിട്ട് എന്നോട്‌ എന്തൊക്കെയോ സംസാരിച്ചു. നിഷ്ക്രിയരായി ഞാനതു കേട്ടു നിന്നു. വഴിപോക്കര്‍ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവരില്‍ നിന്നെല്ലാം അകന്ന്‌ അതിനിശബ്ദമായ ഒരു വരാന്‍ പോകുന്ന ചുഴലിക്കാറ്റിന്റെ പ്രഭാവം പോലെ ചൂഴ്ന്നു നിന്ന ഒരു ഭൗതികതയുടെ ആഴത്തിലേക്ക്‌ ഞങ്ങളിരുവേരും ആണ്ടു പോയി....

(അടുത്ത ലക്കത്തില്‍ തുടരും)

Tuesday, June 19, 2007

എ സര്‍ട്ടിഫിക്കറ്റ്‌ പുരാണം

എ സര്‍ട്ടിഫിക്കറ്റ്‌ പുരാണം എം.വേണു, മുംബൈ


പുരാണങ്ങളില്‍ രാജാക്കാന്മാരുടെ നാല്‌ ചീത്ത വ്യസനങ്ങള്‍ പരാമര്‍ശിക്കുന്നു:-
1. നായാട്ട്‌
2. മദ്യപാനം
3. ചൂതാട്ടം
4. നാരികളോടുള്ള വിഷയാസക്തി

മഹര്‍ഷിമാര്‍ വര്‍ഷങ്ങളോളം തപസ്സ്‌ ചെയ്താണ്‌ മനസ്സിനെ കീഴടക്കുന്നത്‌. എന്നാല്‍ താഴെ പറയുന്ന പുരാണകഥനങ്ങളില്‍ നാലാമത്‌ പറയുന്ന വ്യസനം മഹര്‍ഷിമാര്‍ക്കു കൂടി ബാധകം ആണെന്നു ഉല്ലേഖനം ചെയ്യുന്നു. വേദവ്യാസനോ, വാല്‍മീകിയോ ഉത്തരം പറയട്ടെ...പരശുരാമ മഹര്‍ഷിക്ക് സത്യവതി എന്ന മുക്കുവ കന്യകയില്‍ അനുരാഗമുണ്ടായി തോണിയില്‍ വെച്ചു ജനനീതനായ,മഹാഭാരത കര്‍ത്താവായ, വേദങ്ങളെ വസിച്ച വേദവ്യാസനെ ധ്യാനിച്ചു തന്നെ തുടങ്ങട്ടെ..

" അസുരരാജാവായ രാവണന്‍ ബാലാല്‍സംഗം ചെയ്ത അപ്സരപ്സ സ്ത്രീകള്‍ - പുംജികസാല, നളകുബേര പത്നിയായ രംഭ."
" ഇന്ദ്രപുത്രനായ ജയന്തന്‍ കാക്കയുടെ രൂപത്തില്‍ വന്ന്‌ സീതയുടെ സ്തന മധ്യത്തില്‍ കൊത്തി മുറിവേല്പ്പിച്ചു. "
" രാവണ പിതാവായ പുലസ്ത്യ മഹര്‍ഷി വേദം ഉച്ചരിച്ചു കൊണ്ടിരുന്നപ്പൊള്‍ തൃണബന്ദുവിന്റെ മകള്‍ക്ക്‌ ഗര്‍ഭം ഉണ്ടായി. അങ്ങിനെ ഗര്‍ഭവസ്ഥയില്‍ തന്നെ ശ്രേയസ്സുള്ള കാര്യങ്ങള്‍ കേട്ടതിനാല്‍ ശിശുവിന്‌ വിശ്വശ്രവസ്‌ എന്ന പേരു ലഭിച്ചു. "
" ഗൗതമ മുനിയുടെ പത്നിയായ അഹല്യയെ ദേവേന്ദ്രന്‍ പ്രാപിച്ചു. മുനിശാപം നിമിത്തം ഇന്ദ്രന്‍ സഹസ്രഭഗനായി. (ശരീരത്തില്‍ ആയിരം യോനി. പിന്നീട്‌ അവ കണ്ണുകളായി മാറി.) പാവം അഹല്യയാകട്ടെ, ശിലയായി, ശാപമോക്ഷത്തിനായി, ശ്രീരാമന്റെ പാദസ്പര്‍ശനത്തിനായി കാത്തു കിടന്നു.."
" ഋഷരജസ്സ്‌ എന്ന വാനരന്‍ ഒരു മാന്ത്രിക പൊയ്കയില്‍ കുളിച്ചു കയറിയപ്പോള്‍ ഒരു സുന്ദരിയായി മാറി. ദേവേന്ദ്രനും, സൂര്യനും ആ സുന്ദരിയില്‍ ആകര്‍ഷകരായി അവരെ പ്രാപിച്ചു. ഇന്ദ്രന്റെ ബീജം 'ബാല' (മുടി) യില്‍ വീണതില്‍ നിന്നും ബാലി ഉണ്ടായി. സൂര്യന്റെ ബീജം 'ഗ്രീവ' (കഴുത്ത്‌) ത്തില്‍ വീണതില്‍ നിന്നും സുഗ്രീവനുണ്ടായി."
"കാശിരാജാവായ വിചിത്രവീര്യന്റെ പുത്രിമാരായ അംബയും അംബാലികയും. സന്തോല്‍‌പ്പാദനത്തിനു മുന്വു തന്നെ വിചിത്ര വീര്യന്‍ മരിച്ചു. അമ്മയായ സത്യവതിയുടെ ആഗ്രഹ പ്രകാരം അവരുടെ കന്യാപുത്രനായ വ്യാസമഹര്‍ഷി അംബികയില്‍ ധൃതരാഷ്ട്രരേയും, അംബാലികയില്‍ പാണ്ഡുവിനേയും ഒരു ദാസിപ്പെണ്ണില്‍ വിദുരരേയും ജനിപ്പിച്ചു. അംബിക കണ്ണടച്ചു കിടന്നതിനാല്‍ അവരില്‍ ജനിച്ച ധൃത രാഷ്ട്രര്‍ ജന്മനാ അന്ഡനായി. വ്യാസനെ സ്പര്‍ശിച്ചപ്പോള്‍‌ അംബാലിക വിവര്‍‌ണ്ണയായതിനാല്‍ അവരില്‍ ജനിച്ച പാണ്ഡു ജന്മനാ പാണ്ഡു വര്‍‌ണ്ണമുള്ളവനായി.."
"കിമന്ഡന്‍ എന്ന മുനി മാനിന്റെ വേഷത്തില്‍‌ മൈഥുനം ചെയ്തുകൊണ്ടിരിന്നപ്പോള്‍, പാണ്ഡു രാജാവ്‌ വേട്ടയില്‍ ആ മുനിയെ വധിച്ചു. മരണസമയത്ത്‌ നീയും മൈഥുന സമയത്ത്‌ തന്നെ മരിക്കട്ടെ എന്ന്‌ ആ മുനി ശപിച്ചു. പിന്നീട്‌ പാണ്ഡു രാജന്‍ വനത്തില്‍ പത്നിയായ മാദ്രിയുമായി സംഭോഗത്തിലേര്‍‌പ്പെടുന്വോള്‍ മരിച്ചു. കൂടെ മാദ്രിയും.."
"ഭരധ്വജ മുനിക്ക്‌ ഘൃതാചി എന്ന അപ്‌സരപ്‌സിനെ കണ്ടപ്പോള്‍ ശുക്ലശ്രവണമുണ്ടായി. അദ്ദേഹം അത്‌ ഒരു ദ്രോണത്തില്‍ (കുടം) സൂക്ഷിച്ചു. അതില്‍ നിന്നാണ്‌ ഗുരു ദ്രോണാചാര്യര്‍ ജനിച്ചത്.."
"അഗ്നിയുടെ പത്നി സ്വാഹ (പാര്‍‌വതിയുടെ രൂപം) സപ്തര്‍ഷികളില്‍ ആറു പേരുടേയും ഭാര്യമാരുടെ വേഷത്തില്‍ അഗ്നിദേവനെ (പരമശിവന്റെ രൂപം) സമീപിച്ച് രതിക്രീഡകളില്‍ ഏര്‍‌പ്പെട്ടു. അഗ്നി ആറു ഭാര്യമാരിലും സ്ഖലിച്ച ശുക്ലത്തെ അവള്‍ ഒരു ഹോമകുണ്ഡത്തിലാക്കി. അതില്‍ നിന്നു ജനിച്ച സ്കന്ഡന്‌ ആറു തലയുണ്ടായതിനാല്‍ അറുമുഖം എന്നറിയപ്പെട്ടു. ആറു മാതാക്കളാല്‍ പരിസേവിതനായി ആറു മുലകള്‍ ഒരേ സമയം കുടിച്ചതു കൊണ്ട്‌ ഷണ്‍‌മുഖം എന്ന പേരുണ്ടായി. തൃത്തിക (ലോകമാതാക്കള്‍) അമ്മമാരായതു കൊണ്ട്‌ കാര്‍ത്തികേയന്‍ എന്ന പേരും കിട്ടി.രുദ്രനായ അഗ്നിയിലും ഗൗരിയായ സ്വാഹയിലും ചേര്‍ന്ന്‌ ഉണ്ടായതു കൊണ്ട്‌ സുബ്രമണ്യന്‍ എന്ന പേരു വന്നു."
"സൂര്യന്റെ തീക്ഷ്ണ തേജസ്സ്‌ സഹിക്കാനാകാതെ ഭാര്യ സംഞ്ജ ഒരു പെണ്‍കുതിര (ബഡവ) യുടെ വേഷത്തില്‍ കാട്ടില്‍ അലയുകയായിരുന്നു. ഇത്‌ അറിഞ്ജ സൂര്യന്‍ തേജസ്സ്‌ രാകി കളഞ്‌ കുതിരയുടെ രൂപത്തില്‍ തന്നെ അവളുടെ സമീപത്തു ചെന്ന്‌ മൈഥുനത്തില്‍ ഏര്‍‌പ്പെട്ടു. പരപുരുഷനെന്നു കരുതി
സംഞ്ജ സൂര്യന്റെ ശുക്ലം നാസാദ്വാരത്തിലൂടെ തുമ്മി പുറത്താക്കി. അതില്‍ നിന്നും ദേവന്മാരുടെ വൈദ്യന്മാരായ അശ്വിനീദേവന്മാരുണ്ടായി. അശ്വരൂപമെടുത്ത്‌ ജനിപ്പിച്ചിതിനാല്‍‌ അവര്‍ അശ്വിനികളായി"..

മഹാഭാരതം യുധ്ദത്തിനു ശേഷം കുരുക്ഷേത്രത്തില്‍ ചിതറിക്കിടക്കുന്ന ശവശരീരങ്ങളെ എഴുത്ത്ച്കന്‍ വര്‍‌ണീച്ചിരിക്കുന്നത് :-
"സംഭോഗതാത്നരായ് ഭോജനേത്രന്മാര്‍..
കുംഭസ്തനാന്തരെ വീണുറങ്ങും പോലെ.."

മഹാഭാരതത്തില്‍ സ്ത്രീയെ കുറിച്ചുള്ള വിശേഷണം:
"പിതാ രക്ഷിതേ കൗമാരേ,
പതി രക്ഷിതേ യൗവനേ,
പുത്ര രക്ഷിതേ വാര്‍ധ്ദക്യേ,
ന: സ്ത്രീ സ്വാതംത്ര്യമഹര്‍തീ.." (ഇനി പറയുക, മനുസ്മൃതി കത്തിക്കണോ..?)

****************************************************************************

Sunday, June 10, 2007

അശ്വത്ഥാ‍മാ പ്രവാസി


അശ്വത്ഥാമാ പ്രവാസി
എം.വേണു, മുംബൈ

“ജീവിത വര്‍ഷത്തോളം നീ ഈ ലോകത്തില്‍ എന്നും, എങ്ങും, ഒരാളേയും സംസര്‍ഗം ലഭിക്കാതെ, നിസ്സഹായാനായി, ജനസാന്ദ്ര മരുപ്രദേശത്തില്‍ ചുറ്റി കറങ്ങും. ഹേ ക്ഷുദ്ര പ്രവാസീ, നിനക്ക്‍ ആള്‍ക്കൂട്ടത്തില്‍ എങ്ങും ഒരു ഇരിപ്പിടം കിട്ടുകയില്ല. വിയര്‍‌ത്തൊലിച്ച ഷര്‍‌ട്ടും പപ്പാസുമിട്ട്‌ വരഞ്ഞും, കരഞ്ഞും, കോറിയും, തട്ടിയും, മുട്ടിയും, കരിപുരണ്ട മേല്‍‌വസ്ത്രങ്ങളോടേ നട്ടും, ബോള്‍‌ട്ടും മുറുക്കി മേലാള വ്യാഘ്രങ്ങള്‍ ഗര്‍ജിക്കുന്ന സിമന്റു കാട്ടിലൂടെ, സര്‍വവ്യാധികളൊടും കൂടി, അവസാനം തൊഴില്‍‌രഹിതനായി നാട്ടിലെ പണിതീരാത്ത വീട്‌ പൂകുന്വോള്‍‌‌‌ നാട്ടുകാരാലും, വീട്ടുകാരാലും വെറുക്കപ്പെട്ട്‌, അപഹാസ്യനായി, ഹേ, അശ്വത്ഥാമാ പ്രവാസി, നീ വീണ്ടും, അലഞ്ഞുകൊണ്ടേ ഇരിക്കും...”

...മഹാഭാരത്തോട്‌ കടപ്പാട്‌......

******