അശ്വത്ഥാമാ പ്രവാസി
എം.വേണു, മുംബൈ
“ജീവിത വര്‍ഷത്തോളം നീ ഈ ലോകത്തില്‍ എന്നും, എങ്ങും, ഒരാളേയും സംസര്‍ഗം ലഭിക്കാതെ, നിസ്സഹായാനായി, ജനസാന്ദ്ര മരുപ്രദേശത്തില്‍ ചുറ്റി കറങ്ങും. ഹേ ക്ഷുദ്ര പ്രവാസീ, നിനക്ക്‍ ആള്‍ക്കൂട്ടത്തില്‍ എങ്ങും ഒരു ഇരിപ്പിടം കിട്ടുകയില്ല. വിയര്‍ത്തൊലിച്ച ഷര്‍ട്ടും പപ്പാസുമിട്ട് വരഞ്ഞും, കരഞ്ഞും, കോറിയും, തട്ടിയും, മുട്ടിയും, കരിപുരണ്ട മേല്‍വസ്ത്രങ്ങളോടേ നട്ടും, ബോള്‍ട്ടും മുറുക്കി മേലാള വ്യാഘ്രങ്ങള്‍ ഗര്‍ജിക്കുന്ന സിമന്റു കാട്ടിലൂടെ, സര്‍വവ്യാധികളൊടും കൂടി, അവസാനം തൊഴില്‍രഹിതനായി നാട്ടിലെ പണിതീരാത്ത വീട് പൂകുന്വോള്‍ നാട്ടുകാരാലും, വീട്ടുകാരാലും വെറുക്കപ്പെട്ട്, അപഹാസ്യനായി, ഹേ, അശ്വത്ഥാമാ പ്രവാസി, നീ വീണ്ടും, അലഞ്ഞുകൊണ്ടേ ഇരിക്കും...”
...മഹാഭാരത്തോട് കടപ്പാട്......
******
1 comment:
ബൂലോകത്തേക്ക് സ്വാഗതം :)
Post a Comment