എന്റെ ആത്മകഥാശംങ്ങള്‍ (തുടര്‍ച്ച)
എം.വേണു, മുംബൈ
ബാല്യകാലം ദുരന്തപൂര്‍ണമായ ഒരു ചുവടുമാറ്റം നടന്നതു മൂത്ത സഹോദരിയുടെ അപകടമരണത്തെ തുടര്‍ന്നായിരുന്നു. അവരെ കുറിച്ചുള്ള ഓര്‍മകള്‍ ഒരു ഫോക്കസ് തെറ്റിയ ചിത്രം പോലെ ഇപ്പോള്‍ ഓര്‍മയില്‍നിന്നും വിദൂരമായിരിക്കുന്നു. അവര്‍ എന്റെ ബാലപാഠപുസ്തകങ്ങള്‍ക്ക് ചട്ടയിട്ടു തന്നിരുന്നു. ഭക്ഷണം (മാമു) കുഞ്ഞുരുകളാക്കി ഊട്ടിയിരുന്നു. അവര്‍ക്ക് എന്റെ കുഞ്ഞുടുപ്പുകള്‍ തയ്ക്കാന്‍ അറിയാമായിരുന്നു.
ഒരു സായാന്ഹത്തില്‍ ഞാന്‍ അമ്മയോടൊപ്പം സ്കൂളില്‍ നിന്നും മടങ്ങിയെത്തിയപ്പോള്‍ അയല്‍വാസികളില്‍ നിന്നും കേട്ട വാര്‍ത്തയാണ് - ചേച്ചി സ്റ്റൌവില്‍ നിന്നും സില്‍ക്ക് സാരിയില്‍ തീ പടര്‍ന്ന് ഗുരുതരമായ പൊള്ളലോടെ ഒരു ആശുപത്രിയില്‍ അഡ്മിറ്റ് ആയിരിക്കുന്നു. കേട്ട പാതി കേള്‍ക്കാത്ത പാതി അമ്മ എന്റെ കൈവിട്ട് ഓടി. ആ കാളരാത്രി ആരും ആരോടും ഒന്നും ഉരിയാടിയില്ല. ഞാന്‍ ശിപായി ചേത് രാമിനോടൊപ്പം വീട്ടില്‍ കഴിഞ്ഞു. അയാള്‍ എനിക്ക് പാലും ബിസ്കറ്റും പിന്നെ ചോക്ലേറ്റും തന്നു.
പോകെ പോകെ സന്‍ഡ്യയായി. പകല്‍ വിട വാങ്ങി. രാത്രി കനത്തു. അങ്ങിനെ ഒരു ദിവസം സ്കൂളില്‍ പോകാതെ ഞാന്‍ വീട്ടില്‍ തന്നെ കഴിഞ്ഞു. അന്ന് അച്ചനും അമ്മയും ലീവെടുത്ത് ആസ്പത്രിയില്‍ തന്നെ കഴിഞ്ഞു. അന്നു സന്ഡ്യയായപ്പോള്‍ ചേച്ചിയിടെ മൃതശരീരവും വഹിച്ചുകൊണ്ട് ഒരു ആംബുലന്‍സ് വന്നു. കൂട്ട കരച്ചിലായി. പക്ഷേ ഞാന്‍ എന്തുകൊണ്ടോ, ഉദാത്തമായ ഒരു അഞ്ജതയുടെ, നിര്‍വികാരതയുടെ മൂടുപടത്തില്‍ വ്യാപൃത്തനായി മരണം എന്ന പ്രക്രിയെ കുറിച്ച് ആലോചിക്കാനാകാതെ ഒരു ജഡത്വവും ജീര്‍ണതയും ആവീഹിച്ച് ഇരുന്നു. അതു എനിക്ക് അസഹനീയമായിരുന്നു. അല്ലേങ്കില്‍ അഞ്ജനീയമായ ഇഹലോകങ്ങള്‍ക്കപ്പുറത്ത് എന്തൊക്കെയോ ഒരു സമസ്യയായിരുന്നു. അവിടെ നിതാന്തമായ ഒരു മൂകത തളം കെട്ടി കിടന്നിരുന്നു. ഒരു മരുക്കാറ്റിന്റെ ആഗമനം സൂചിപ്പിക്കുന്ന സന്നാട്ടം. എവിടെയൊക്കെയോ ഒരു കൊടുങ്കാറ്റിന്റെ ഉരുള്‍പൊട്ടലുകള്‍ തീര്‍ന്നിരിക്കണം. ആ മൂകത ആര്‍ക്കും ഭജ്ഞിക്കാനാവാത്തതായിരുന്നു.
ജീവിതത്തിന്റെ ഓരോ പ്രഹേളികളിലും, പ്രക്രിയകളിലും ആദ്യത്തെ ചുവടു വൈയ്പ് എത്ര മഹത്തരമാണെന്ന് ഞാന്‍ അനുഭവങ്ങളിലൂടെ പഠിച്ചിട്ടുണ്ട്. നിര്‍ണായകമായ അത്തരം ചുവടുവൈപ്പുകള്‍ കന്നിവൈപ്പുകള്‍, ലേശമൊന്നു തെറ്റിയാല്‍ വിധിയുടെ മുന്നറിയിപ്പീല്ലാത്ത ഗര്‍ത്തങ്ങളില്‍ വീണു പോകും. ഒരു നൈമിഷികമായ സന്ദര്‍ഭം ജീവിത്തിന്റെ പാതകളെ വേര്‍തിരിക്കും. സഹോദരിയുടെ മരണശേഷം ഞ്ഞങ്ങള്‍ കുഞുങ്ങള്‍ അമ്മയോടോപം നാട്ടിലേക്ക് വേരുകള്‍ അടക്കം പറിച്ചു നടപ്പെട്ടു. ഇനിയ്ങ്ങോട്ട് നാട്ടിലെ കഥാപാത്രങ്ങളുടെ രൂപവും ഭാവവും വിവരിക്കാം.. ദയവായി കാത്തിരിക്കുക.....
******
പ്രിയപ്പെട്ട വായനക്കാരേ, ഈ ലിങ്കില്‍ ക്ലിക് ചെയ്യൂ. ധനം സന്വാദിക്കൂ.
venunadam's shared items
Subscribe to:
Post Comments (Atom)
No comments:
Post a Comment