മലയാളം സഹായി

Click here for Malayalam Fonts

venunadam's shared items

Wednesday, August 29, 2007

ഒരു ഓണസ്മരണ

ഒരു ഓണസ്മരണ എം.വേണു, മുംബൈ

ഓണം വന്നെത്തുന്വോഴേക്കും വീട്ടു വളപ്പിന്റെ അതിരുകളില് സ്വര്ണമല്ലി പൂക്കളും, ചെത്തി പൂക്കളുമായി പ്രതിക്ഷാനിര്ഭരായി വൃക്ഷങ്ങളും ചെടികളും ആര്ത്തുല്ലസിച്ചു നില്ക്കും. അതിരുകളെയും തിട്ടുകളേയും ഇന്നു മതിലുകള് മറച്ചു.മനുഷ്യര് തമ്മിലുള്ള സ്നേഹം അകന്നപ്പോള് മതിലോനുടുള്ള സ്നേഹം വര്ദ്ധിച്ചു അവക്ക് സ്നേഹമതില് എന്നു പേരിട്ടു. (സ്ലാബുകള് നിരത്തി വെച്ച് മറക്കുന്ന മതില് ചിലവു കുറയുമത്രെ. അപ്പോള് പണത്തോടുള്ള സ്നേഹം വര്ദ്ധിച്ച് അത് സ്നേഹമതില് ആകുന്നു.)

മതിലുകള്ക്ക് അപ്പുറത്തും ഇപ്പുറത്തുമായി കഴിഞ്ഞ മനുഷ്യരില് ചിലര് പ്രേതാന്മക്കളായി വണ്ടാന് തുന്വികളോടൊപ്പം പറന്നു നടന്നു. ജീവിച്ചിരിപ്പുള്ളവര്‍‌ ദുരൂഹ കഥാപാത്രങ്ങളായി ദേശാന്തരങ്ങളുടെ മേച്ചില് പുറങ്ങളില് ആള്മാടുകളില് അലിഞ്ഞു ചേര്ന്നു. ചെങ്കല്ല് ചേര്‍ത്ത മണ്ണുകൊണ്ടുണ്ടാക്കിയ തൃക്കാക്കരയപ്പനേയും , മുത്തശ്ശിയമ്മയേയും വരുന്ന ഓണത്തിനായി മച്ചില് എടുത്ത് വെക്കും. ഇപ്പോള് മച്ചില്ല. രണ്ടുനില വീട് തറയിടിഞ്ഞ് വീഴാറായി നില്ക്കുന്നു. പാന്വുകള് ഉറയൂരിയിരുന്ന വേലിപ്പത്തലുകള് ഇനി കാണുകയില്ല. ഓന്തുകള് ഓടിയളിക്കാന് ഇടമില്ലാതെ സ്നേഹമതിലുകളില് ചെന്നിടിക്കുന്നു.

എങ്കിലും, രാത്രിയുടെ മറവുകള് കിന്നരികള് തെറുത്തുകേറ്റുന്ന പ്രഭാതങ്ങളില് മതില്ചുറ്റുകള്ക്കു താഴെ സ്വാര്ത്ഥരതിയുടെ സുരക്ഷിത ഉറകള് കാണാന് കിട്ടും. സുരക്ഷിതയില് വീഴ്ച്ചകള് സംഭവിച്ചാലും തുണികെട്ടില് പൊതിഞ്ഞ കുരുന്നു ജന്മവും. പേറ്റുനോവെടുക്കുന്വോള് വേദനസംഹാരി ഗുളിക. പിന്നെ ക്ലോസെറ്റില് സുഖപ്രസവും.അമ്മതൊട്ടില് ഉണ്ടല്ലോ, പിന്നെ നമുക്കന്തിനാ.. ഇതാണ് ഇന്നത്തെ കേരളം...

*******

1 comment:

venunadam said...

എങ്കിലും, രാത്രിയുടെ മറവുകള്‍ കിന്നരികള്‍ തെറുത്തുകേറ്റുന്ന പ്രഭാതങ്ങളില്‍ മതില്‍ചുറ്റുകള്‍ക്കു താഴെ സ്വാര്‍ത്ഥരതിയുടെ സുരക്ഷിത ഉറകള്‍ കാണാന്‍ കിട്ടും. സുരക്ഷിതയില്‍ വീഴ്‌ച്ചകള്‍ സംഭവിച്ചാലും തുണികെട്ടില്‍ പൊതിഞ്ഞ കുരുന്നു ജന്മവും. പേറ്റുനോവെടുക്കുന്വോള്‍ വേദനസംഹാരി ഗുളിക. പിന്നെ ക്ലോസെറ്റില്‍ സുഖപ്രസവും.അമ്മതൊട്ടില്‍ ഉണ്ടല്ലോ, പിന്നെ നമുക്കന്തിനാ.. ഇതാണ്‌ ഇന്നത്തെ കേരളം...