ലേഖനം മലയാളിത്വം ഇന്ന് എം.വേണു, മുംബൈ
"ദൈവത്തിന്റെ സ്വന്തം നാട് " എന്നു വിശേഷിക്കപ്പെടുന്ന കേരളക്കരയില്‍ നിന്നും സ്വന്തം ഭാവിയുടെ വേരുകള്‍ തേടി, സ്വന്തം ദുര്‍ഭാഗ്യങ്ങള്‍ക്കായി ശവക്കച്ചകള്‍ മിനയാന്‍, പ്രവാസികളായി കേരളത്തിന് വെളിയില്‍ കഴിയുന്ന മലയാളികളില്‍ അധികപക്ഷവും പൊയ്മുഖങ്ങള്‍ അണിയുന്നവരും, വ്യക്തിപരവും സാമൂഹ്യപരവും ആയ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടുന്നവരാണെന്നും ഒരു പ്രശസ്തനായ വിദേശി പത്രപ്രവര്ത്തകന് സൂചിപ്പിക്കുകയുണ്ടായി. അനേകം വര്‍ഷത്തെ കേരളീയ സമീപനങ്ങളിലൂടെ അദ്ദേഹം എഴുതിയ കൃതി ഒരു ബെസ്റ്റ് സെല്ലര്‍ ആയി. ഇത്തരം മലയാളി സാമീപ്യമുള്ള പ്രാന്തങ്ങളില്‍ അനേകം മലയാളി സമാജങ്ങളും, സംഘടനകളും കമ്മിറ്റികളും അങ്ങിങ്ങായി വ്യാപരിച്ചിട്ടുണ്ടെങ്കിലും അത്തരം സമാജങ്ങള്‍ വെറും സ്ഥിരമായി നാട്ടിയ കുറ്റികള്‍ പോലെ അരോചകവും നിഷ്ക്രിയവുമായി തുടരുകയാണ്. മലയാളി ക്കൂട്ടായ്മ അല്ലെങ്കില്‍ മലയാളി ഐക്യവേദി ഇന്നും ഒരു ഉട്ടോപ്പിയ ആണ്. സമാജം ഭാരവാഹികള്‍ അങ്ങിനെ അവകാശപ്പെടുന്നുണ്ടെങ്കിലും, ഭൂരിഭാഗം പ്രവര്‍ത്തനമണ്ഡലം കുടുംബസദസ്സായും, ഭാരവാഹികളുടെ വെടിപറയല് നേരമ്പോക്കിനായും, മരുന്നു വില്പനക്കായും ചുരുങ്ങുന്നു.
പ്രവാസനഗരതീരങ്ങളില്‍ തലങ്ങും, വിലങ്ങും, ദുഖസ്മൃതികളുടെ നീണ്ട പന്ഥാവിലൂടെ ജീവിത യാഥാര്‍ത്ഥ്യവുമായി അഹോരാത്രം പോരാടുകയും കഷ്ട്ടപ്പെടുകയും ചെയ്യുന്ന മലയാളികള്‍, അവരുടെ ചിരിയും ചിന്തയും വിപ്ലവവീര്യവും മറവിയുടെയും,ഗൃഹാതുരത്വത്തിന്റെയും അഗാധതലത്തിലേക്ക് അകറ്റപ്പെട്ട് ഒറ്റപ്പെട്ട ദുഖങ്ങളുമായി അലയുന്നു. അതുകോണ്ടു തന്നെ കേരളീയന്റെ കാതലായ പ്രശ്നങ്ങള്‍ ഈ സംഘടനകളുടെ ശ്രദ്ധയില്‍ നിന്നും അകന്നു പോകുന്നു.
ഇനി നമുക്ക് ജന്മനാട്ടിലെ സ്ഥിതിയിലേക്ക് പോകാം. എഴുപതുകളില്‍ ആരംഭിച്ച മലയാളിയുടെ ഗള്‍ഫ് കുടിയേറ്റങ്ങള്‍ സാന്വത്തികമയും സാംസ്കാരികമായും അനേകം ഔന്നത്യങ്ങള്‍ നമ്മുടെ നാടിനു നല്കി. പക്ഷേ അതിനോടനുബന്ഡിച്ച് വളര്‍ന്ന അണുകുടുംബ സംസ്കാരവും, ശിഥിലമായ ജീവിതരീതികളും അപസ്വരങ്ങളും നമുക്ക് നല്കി. പ്രശ്നങ്ങള്‍ പങ്ക് വെക്കാനോ, അവക്ക് പരിഹാരങ്ങള്‍ തേടാനോ ശ്രമിക്കാതെ ഒരു കാലത്ത് നാഥനായി ചുക്കാന്‍ പിടിച്ചിരുന്ന മലയാളി കുടുംബമേയ്ക്കോമകള്‍ നേരം കൊല്ലി വിനോദങ്ങളിലും, പരദൂഷണപ്രചരണത്തിലും, പരസ്പരം പാര വെക്കുന്നതിലും, അസ്വഥതകള്‍ വളര്‍ത്തി കുട്ടികളടക്കം കുടുംബത്തിലെ ഇതര വ്യക്തികളോട് പൊട്ടിതെറിക്കുന്നതിലൂടെയും, അന്ഡവിശ്വാസങ്ങളുടെ ഏറ്റെടുപ്പുകരായും, തലമുറ ഭേദമില്ലാതെ വികൃതകാസറ്റുകള്‍ കണ്ടും, അമിതമായ മദ്യപാനത്തിലും ജീവിതം തളച്ചിട്ടു. അളവില്‍ കവിഞ്ഞ ഉപഭോഗതൃഷ്ണയും സഹജീവിബോധ നഷ്ടവും സാംസ്കാരികമായ മലിനീകരണത്തിനു കാരണമായി. അവസാനം സംതൃപ്തമായ ജീവിത രീതികള്‍ കണ്ടെത്താനാകാതെ ഇതര രക്ഷാമാര്‍ഗങ്ങള്‍ തേടിപ്പോയി, തെളിവില്ല്ലാത്ത മരണം, ആത്മഹത്യ എന്നിവയില്‍ കലാശിക്കുന്നു. വെറും ഒറ്റപ്പെട്ട ബിംബങ്ങളാകാതെ പരിമിതികളും പ്രതിപവര്‍ത്തനങ്ങളും മറന്ന് നാം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയം ആണിത്.
ഇന്ന് കേരളത്തിലെ തൊട്ടതിനും പിടിച്ചതിനും നടക്കുന്ന രാഷ്ട്രീയവല്‍ക്കരണം ഒരു പരിഹാരമല്ല. കുതന്ത്രജനനായകന്‍മാര്‍ സ്വന്തം പ്രശസ്തിക്കും നന്മക്കുമായി സമഗ്രമായ മനുഷ്യജീവിതത്തെ തുണ്ടം തുണ്ടമാക്കി, ഭൂലോകമാഫിയയില്‍ അംഗങ്ങളായി അവരുടെ താണ്ടവം തുടരുന്നു. സാംസ്കാരിക വേദികള്‍ അവരുടെ ലോബികളിലൂടെ പ്രചരണത്തിലൂടെ നടത്തുന്ന വിപണന്‍ തന്ത്രങ്ങള്‍ കലാരംഗത്തേയും മലീമസമാക്കി. നമ്മള് പ്രകൃതിദത്തമായ പാരസ്പരികതയിലേക്കും, ഗോത്രകുല മനുഷ്യ നന്മകളിലേക്കും ഇറങ്ങി വരണം. ഇത് ഈ എളിയ പ്രവാസിയുടെ ആഗ്രഹം മാത്രമല്ല , സ്വപ്നവും കൂടിയാണ്. പക്ഷെ ഉണ്ണുന്ന ചോറിനു നന്ദിയില്ലാത്ത ഒരു വര്‍ഗമായി നാട്ടുകാര്‍ ഈ സ്വപ്നം പാഴാക്കരുതെ...
****
2 comments:
ഇന്ന് കേരളത്തിലെ തൊട്ടതിനും പിടിച്ചതിനും നടക്കുന്ന രാഷ്ട്രീയവല്‍ക്കരണം ഒരു പരിഹാരമല്ല. കുതന്ത്രജനനായകന്‍മാര്‍ സ്വന്തം പ്രശസ്തിക്കും നന്മക്കുമായി സമഗ്രമായ മനുഷ്യജീവിതത്തെ തുണ്ടം തുണ്ടമാക്കി, ഭൂലോകമാഫിയയില്‍ അംഗങ്ങളായി അവരുടെ താണ്ടവം തുടരുന്നു. സാംസ്കാരിക വേദികള്‍ അവരുടെ ലോബികളിലൂടെ പ്രചരണത്തിലൂടെ നടത്തുന്ന വിപണന്‍ തന്ത്രങ്ങള്‍ കലാരംഗത്തേയും മലീമസമാക്കി. നമ്മള് പ്രകൃതിദത്തമായ പാരസ്പരികതയിലേക്കും, ഗോത്രകുല മനുഷ്യ നന്മകളിലേക്കും ഇറങ്ങി വരണം. ഇത് ഈ എളിയ പ്രവാസിയുടെ ആഗ്രഹം മാത്രമല്ല , സ്വപ്നവും കൂടിയാണ്. പക്ഷെ ഉണ്ണുന്ന ചോറിനു നന്ദിയില്ലാത്ത ഒരു വര്‍ഗമായി നാട്ടുകാര്‍ ഈ സ്വപ്നം പാഴാക്കരുത
>>നമ്മള് പ്രകൃതിദത്തമായ പാരസ്പരികതയിലേക്കും, ഗോത്രകുല മനുഷ്യ നന്മകളിലേക്കും ഇറങ്ങി വരണം
വേണു മാഷേ, ഇരതേടാനും ഇണതേടാനുമുള്ള മത്സരവാസനയും വലുത് ചെറുതിനെ തിന്നുന്നതും അര്‍ഹതയുള്ളവയുടെ അതിജീവനവും ഒക്കെ പ്രകൃതി ദത്തം തന്നെ എന്ന് ഓര്ക്കുന്നതുകൂടി നന്നായിരിയ്ക്കും. അതുകൊണ്ട് പ്രകൃതിദത്തമായ ഒന്നിനെ അടിച്ചമര്‍ത്തി മേല്‍പ്പറഞ്ഞ 'പാര'സ്പരികതയും ഗോത്രകുല നന്മകളും ഒക്കെ എങ്ങിനെ ഉയര്‍ത്തിക്കൊണ്ടുവരാം എന്നതിനെക്കുറിച്ചുകൂടി എഴുതാമായിരുന്നു.
Post a Comment