എന്റെ ആത്മകഥാശംങ്ങള്‍ (തുടര്‍ച്ച)
എം.വേണു, മുംബൈ
ഒന്ന് : ഗ്രാമം
എന്റെ ഗ്രാമ ബാല്യങ്ങളില്‍ ലോനപ്പന്റെ തുന്നല്‍ കട മറക്കില്ല. യൂണിയന് പബ്ലിക് ലൈബ്രറിയിലെ പത്രപാരായണവും, മേല്‍നോട്ടവും കഴിഞ്ഞാല്‍ തുന്നല്‍കടയുടെ മുന്വില് ഒരു ബഞ്ചിലായി ഞാന്‍ തന്വടിക്കും. സെന്‍സര്‍ ബോര്‍ഡുപോലും കത്രിക വെക്കാന്‍ ഭയപ്പെടുന്ന സംഭാഷണങ്ങള്‍ കേട്ടു കൊണ്ടുരിക്കും. ലോനപ്പന്റെ കടയുടെ മുന്വില് ഒരിക്കലും ഉപഭോക്താക്കളുടെ തിക്കും, തിരക്കും ഞാന്‍ കണ്ടിട്ടില്ല. പക്ഷേ ലോനപ്പന്റെ തുന്നല്‍ ചക്രം എപ്പോഴും കിരി കിരാ ശബ്ദമുണ്ടാക്കി തിരിഞ്ഞുകൊണ്ടിരിക്കും. ഒപ്പം പഴയ നിയമങ്ങളേയും വെല്ലുന്ന ഉദ്ധരിണികളും, ഖണ്ഡികകളും ചീനവെടി പോലെ ഉതിര്‍ന്നുകോണ്ടിരിക്കും. ഒരു എഞ്ചിനീയര്‍ തൊട്ട് വേണ്ടില്ലാ, ഒരു ഫിറ്റര്‍ തൊഴിലാളിയായി വരെ ആയിത്തീരാനുള്ള അഭിലാഷയും, അഭിവാജ്ഞയുമായി നടന്നിരുന്ന ഞാന്‍ എന്നാല്‍ പ്രത്യക്ഷമായി ഒന്നും ആകാത്ത എനിക്ക് അങ്ങനെ ലോനപ്പന്റെ ശിഷ്യനായി തുന്നല്‍ പഠിക്കണമെന്ന ആഗ്രഹം ഉണ്ടായി. ഒരു കിളിയാകാനുള്ള യോഗ്യത ആദ്യം എഞ്ചിനും, ബോഡിയും കഴുകി വൃത്തിയാക്കുകയാണെങ്കില്‍ ഒരു ടൈലര്‍ ആകാനായി ആദ്യം ബട്ടണ്‍ ഹോള്‍ തുന്നുകയാണെന്ന് പറഞ്ഞു കൊണ്ട്, ലോനാപ്പേട്ടന്‍ കത്രിക കൊണ്ട് ചില കട്ട്പീസ് തുണികളില്‍ ഡയമണ്ട് വെട്ടി എന്റെ മുന്നിലേക്കിട്ടു. ഞാന്‍ സൂചിയില്‍ കോര്‍ത്ത നൂലുമായി അരികുകള്‍ തുന്നിചേര്ക്കാന് തുടങ്ങി. അപാകതള്‍ ഒഴിവാക്കാനായില്ല. ആദ്യ ശ്രമമാണല്ലോ?
ആദ്യം തുന്നിയുണ്ടാക്കിയ ബട്ടണ്‍ ഹോളിലൂടെ ചൂണ്ടാണി വിരല്‍ കടത്തി വളച്ചുകാട്ടി നീല ചിത്രങ്ങളില്‍ കാണുന്ന ഒരു ലൈംഗിക ആംഗ്യം കാട്ടി ലോനപ്പേട്ടന് ചോദിച്ചു.
“എന്താണ്ടാ വേണൂ, ഇത് ............... ഉണ്ടാക്കാനാണേ, ഞാന്‍ പറഞ്ഞെ..?”
എന്റെ ജ്യാള്യമായ ചിരിയിലൂടെ ലോനപ്പേട്ടന്റെ കുടവയറില്‍ ചിരിയുടെ സന്നിപാതജ്വരം പടര്‍ന്നു കയറി. അതിന്റെ തുന്വിതുള്ളല്‍, താളവെട്ടം രസകരമായിരുന്നു.
ഉച്ചസമയം രണ്ടു മണിയായാല്‍ ലോനപ്പേട്ടന് കട അടച്ചു പൂട്ടി വീട്ടില്‍ പോകും. അങ്ങാടി മുക്കിലായിരുന്നു ലോനപ്പേട്ടന്റെ വീട്. എനിക്ക് സുപരിചിതമായ ഗ്രാമപ്രവിശ്യ. അതെ ചേര്‍പ്പഅങ്ങാടി. കപ്പ വില്‍ക്കുന്ന റൊസേടത്തി, ഉണക്ക്മീന്‍ വിക്കുന്ന റപ്പായി, പാല്‍ക്കായവും, പാട്ടുപുസ്തകവും (നല്ല ചേര്‍ച്ച ) വില്‍ക്കുന്ന ഭസ്മക്കുറിയിട്ട കൃഷ്നങ്കുട്ടി, വെട്ടിയിട്ട ഭീഭത്സമായ തുറിച്ച കണ്ണുകളും ചോരവാര്‍ക്കുന്ന കഴുത്തുമായി പോത്തിന്‍തലകള്‍ . പള്ളിമണികള്‍ , അള്‍ത്താരകള്‍ , പിന്നെ പച്ചപായല് നിറഞ്ഞ അങ്ങാടിക്കുളവും. എല്ലാം, എല്ലാം.
സഡ്യ മയങ്ങുന്വോള്‍ ലോനപ്പന് തിരിച്ചെത്തും. അപ്പോള്‍ സ്ഥാനം തെറ്റിയ കണ്ണട ഫ്രേമിലൂടെ ചുവന്നുതടിച്ച കണ്ണുകള്‍. ആടിയുലയുന്ന കൈകാലുകള്‍ ഒരു സ്മാളടിച്ചാല്‍ ഇത്രയെ ആകു. അന്നു വയറു നിറയെ കോപ്പയും ഹൃദയം നിറയെ സ്നേഹവും നാട്ടുകാറ്ക്കുണ്ടായിരുന്നു. ഇന്ന് ആ ഗോത്ര സംസ്കാരം ചോറ്ന്നുപോയിരിക്കുന്നു.
ഒരു സംഭാഷണത്തിനിടക്ക്, ഞാന്‍ എന്റെ ഗൃഹാതുരത്തിന്റെ വിഷണ്ണ ഭാവം ഉള്‍ക്കൊണ്ട് ലോനപ്പന് ഒരു ബിബ്ലിക്കനായി. “ എഴാ വേണുവേ, ഈശോമിശിഹാ ജനിച്ചത് ഒരു പുല്‍ക്കൂട്ടിലാ, എന്നാ മരണപ്പെട്ട്, സ്വറ് ഗസ്തനായത് ഗാഗുലസ്താമലയുടെ അടിവാരത്ത് . നീ എവിടെയായാലും കറ്ത്താവ് നിന്നെ കാക്കും. നിന്റെ ശത്രുക്കളുടെ ഉടവാളിനെ അവന് കലപ്പയാക്കും, കുത്നങ്ങളെ നോക്കുകുത്തിയാക്കും. ഞാന്‍ എന്റെ ഉള്ളിന്റെ ഉള്ളില്‍ ഒരു വിതുന്വലടക്കുകയായിരുന്നു.
ലോനപ്പേട്ടന് കാലയവനികപ്പുറത്തും എന്നെ സ്വാധീനിക്കും. സംശയമില്ല..
******
രണ്ട് : നഗരം
കോളിവാഡയിലെ പന്നിമാംസം വില്‍ക്കുന്ന തെരുവകളുടെ ഇടയില്‍ ഒരു ചോപടായില്‍ വെച്ചാണ് ഞാന്‍ വസത്നയെ കണ്ടു മുട്ടിയത്. ആദ്യത്തേതും അവസാനത്തേതുമായ ഒരു വിട വാങ്ങല്‍ . പന്നിമാംസവും പട്ടച്ചാരായവും രുചിക്കുന്നവര്‍ക്ക് രുചിക്കാനുള്ളതല്ല നിന്റെ ഈ ശരീരം എന്നു പറഞ്ഞു ഞാന്‍ അവളുടെ മുടിയില്‍ തിരികിയിരുന്ന റോസാപൂ പിച്ചിചീത്നി എറിഞ്ഞു. അത് കടലാസു പൂവാണെന്നറിഞ്ഞു എന്റെ ഈര്‍ഷ്യ വര്‍ദ്ധിച്ചു. ഒരു പക്ഷേ ക്രാന്തദര്‍ശികളായ എന്റെ മനസ്സു പോലെ വാടുന്ന റോസാപൂക്കള്‍ അവള്‍ക്കെന്തിനായിരക്കണം? നീ ഒരു നേരും നെറിവും ഇല്ലാത്തവളാണെന്നും, സംസ്കാരമില്ലാത്തവളാണെന്നും ഞാന്‍ എന്തൊക്കെയോ പുലന്വി. ഒരു ലൈംഗിക തൊഴിലാളിയുടെ മുന്വില് ഞാന്‍ എന്തിന് സാരാംശങ്ങള്‍ മൊഴിയണം എന്നു ചിന്തിക്കാന്‍ ഞാന്‍ ഒരു നിമിഷം മറന്നു.
“നീങ്ക ആണ്‍പുള്ളകള്‍ താന്‍ അന്വും അരുമയും ഇല്ലതവങ്കെ..” എന്നു അവള് മറുപടി പറഞ്ഞപ്പോള്‍ എന്റെ എന്റെ മനസ്സിലെ ജഢത്വവും ജീര്‍ണതയും മഞ്ഞുമലകള്‍ പോലെ ഉരുകി. ആ മറുപടിയിലൂടെ അവള് എന്നെ അവളുടെ ഭൂതകാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. വിവാഹ വാഗ്ദാനങ്ങളുമായി അവളെ പ്രലോഭിപ്പിച്ചു കൊണ്ടുവന്ന അയല്‍ വാസി. പിന്നീട് ലൈംഗിക ആര്‍ഭാടതകള്‍ വിരസമാവുകയും, ശുഭപര്യവാസിയല്ലാതാവുകയും ചെയ്തപ്പോള്‍ അവളെ പണത്തിനു വേണ്ടി അഭിസാരികയാവാന്‍ പ്രേരിപ്പിച്ചു. വ്യേശാ തെരുവില്‍ തള്ളി ആ കശ്മലന് കടന്നു കളഞ്ഞു. തകര്‍ന്നടിഞ മോഹമിനാരങ്ങളുടെ ഇഷ്ടിക വലയത്തില്‍ പെട്ടു പോയ ഒരു കൃഷ്ണവര്‍ണക്കിളി. അവളുടെ നഷ്ടഗ്രീഷ്മങ്ങളില്‍ ഒരു മേഘമല്‍ഹാറായി പെയ്തൊഴിയാനാകാതെ എന്റെ വിഷണ്ണതയുടെ കാര്‍ മേഘങ്ങള്‍ ഒരു നക്ഷത്രത്തെ പൊതിയും പോലെ അവളെ ചൂഴ്ന്നു നിന്നു.
ഒരു പക്ഷേ ഞാനൊരു കോര്‍പ്പറേറ്റ് ബോധിയായിരുന്നെങ്കില്‍ ആ ശരീരം മായാ ഭൌതികതയില്‍ തേച്ചുമിനുക്കി ഗോള്‍ഡ്പ്ലേറ്റ് ചെയ്ത് ആര്‍ക്കും ലേലം വിളിച്ചെടുക്കാനാകുന്ന ഒരു മാര്‍ക്കറ്റ് ഉല്‍പ്പന്നം ആക്കുമായിരുന്നു. പക്ഷെ ഏതൊ ഒരു ഗാനത്തിലെ ഈരടികള്‍ പോലെ മോഹത്തിന്റെ മുഖം മുഷിഞ്ഞിരിക്കുകയും, പ്രേമദാഹത്തിന്റെ സ്വരം തളര്‍ന്നിരിക്കുകയും ചെയ്യും. ജനിക്കുക എന്ന അത്യാഹിത പ്രക്രിയ എങ്ങിനെ വഴി തിരിച്ചു വിടാന്‍ കഴിയും? അതിന്റെ വരവിന്റെ വഴി ഒന്നേയുള്ളു. എന്നാല്‍ മരണത്തിനായി അനേകം വഴികള്‍ . അവിടെ നമുക്കു നമ്മളുടേതായ തിരഞ്ഞെടുപ്പുകള്‍ ഉണ്ട്. അതിനാല്‍ ഞാന്‍ വരും തലമുറകള്‍ക്കുവേണ്ടി സ്വപ്നം കാണുന്നു. അനേകായിരം ഗര്‍ഭാശയങ്ങളില്‍ ഭ്രൂണങ്ങള്‍ മത്സരിക്കുകയാണ്. അവര്‍ മികച്ചതും, സന്വന്നവും ആയ മാതൃത്വപേടകങ്ങളിലേക്കു പരകായ പ്രവേശനത്തിനായി യഞ്ജങ്ങളും ഹോമങ്ങളും നടത്തുന്നു.
@@@@
പ്രിയപ്പെട്ട വായനക്കാരേ, ഈ ലിങ്കില്‍ ക്ലിക് ചെയ്യൂ. ധനം സന്വാദിക്കൂ.
venunadam's shared items
Subscribe to:
Post Comments (Atom)
1 comment:
രണ്ട് വ്യത്യസ്ത അനുഭവങ്ങള്‍ പങ്കു വെക്കുന്നു.
എന്റെ മനോനിലപാടിനെ കുറിച്ചുള്ള അഭിപ്രായം എഴുതുക.
Post a Comment