കവിത സ്ത്രീ എം. വേണു, മുംബൈ
ഞാന്‍ സ്ത്രീ, അമ്മ, സഹോദരി..
മരുഭൂമിയിലെ മണല്‍ തിരകളിലൂടെ
നഗ്നപാദങ്ങളിലൂടെ ഓടിയണഞ്ഞ്
ധാന്യകലവറകളുടെ ചക്കിയില്‍
ഉയരുന്ന ധൂളികളിലൂടെ
തേയിലത്തോട്ടങ്ങളുടെ ഊഷ്മരതിയിലൂടെ
ദുര്‍ബലതയില്‍ കവിയുന്ന ശക്തിയോടെ
കിഴക്കന്‍ മലകളുടെ ഖണ്ഡരതയിലൂടെ
നോവുന്ന പൈക്കിടങ്ങളെ
പുലര്‍ച്ചമുതല്‍ സായാഹ്നം വരെ
പുല്മേടുകളിലൂടെ തെളിച്ചുകൊണ്ട്
അവിടെ ആട്ടിന്‍പറ്റങ്ങളില്‍ ചിലവ
വിശന്നലറി പിടഞ്ഞുമരിച്ചുകൊണ്ട്,
ജീവരക്തത്തിന്റെ ശോണിമയില്‍
കാമാന്ഡരായ അസ്ഥിപജ്ഞരങ്ങളുടെ
വിശപ്പടക്കികൊണ്ട്,
ആര്‍ത്തിപൂണ്ട മദ്ധ്യവര്‍ത്തികള്‍ക്ക്
ലാഭം ഉണ്ടാക്കികൊടുത്ത്
അതെ, സാഹിത്യപോഷിണികളുടെ
ശബ്ദതാരാവലിയില്‍ മഹത്തരമല്ലാത്ത
ഒരു വക്രാക്ഷരം-
നിങ്ങളുടെ പൈങ്കിളിസാഹിത്യം-
വര്‍ത്തമാന ഏടുകള്‍ , ക്യാമറകണ്ണുകള്‍
സൊന്ദര്യത്തിടന്വുകളുടെ കാര്‍കൂത്നലുകള്‍ ,
അര്‍ദ്ധാഗ്നമേനികളുടെ വക്രതകള്‍
പരസ്പരം മത്സരിക്കുന്നിടത്തേക്ക്,
ഓദ്കോളോഞിന്റെ രാസഗന്ധം തേടിപ്പോകുന്നു.
എന്നിട്ടും ലജ്ജയില്ലാതെ നിങ്ങള്‍ പറയുന്നു
എന്റെ വിശപ്പ് വിറ പൂണ്ട ഒരു പനിയാണെന്ന്,
എന്റെ നഗ്നത ഒരു ജൈവികമായ സ്വപ്നമാണെന്ന്.
ഒരു നാള്
എന്റെ സ്തനികളില്‍ കൂര്‍ത്തനഖങ്ങളുമായി പുളയുന്ന
അര്‍ബുദത്തിന്റെ ഞണ്ടുകള്‍ നിങ്ങളെ ഗ്രസിക്കും
വീണ്ടുവിചാരത്തിന്റെ കറുത്ത മേലങ്കികള്‍ കാര്‍മേഘങ്ങളായി
നിങ്ങളില്‍ വെള്ളിടികള്‍ പതിപ്പിക്കും.
*********
4 comments:
വായിക്കാന്‍ ബുദ്ധിമുട്ട്.... ഫോണ്ട് പ്രശ്നം .. നല്ല തീം ... എന്തോ ഒന്നു കൊളുത്തി വലിച്ച പോലെ...
വായിക്കാന്‍ ബുദ്ധിമുട്ട്.... ഫോണ്ട് പ്രശ്നം .. നല്ല തീം ... എന്തോ ഒന്നു കൊളുത്തി വലിച്ച പോലെ...
എന്നിട്ടും ലജ്ജയില്ലാതെ നിങ്ങള്‍ പറയുന്നു
എന്റെ വിശപ്പ് വിറ പൂണ്ട ഒരു പനിയാണെന്ന്,
എന്റെ നഗ്നത ഒരു ജൈവികമായ സ്വപ്നമാണെന്ന് - വേണുവിന്റെ പോസ്റ്റുകളൊന്നും മുന്‍പ് വായിച്ചിട്ടില്ല, ഇട്ടിമാളുവിന്റെ കാലടികള്‍ പിന് തുടര്ന്നിത്ത് എത്തിയതാണ്. കുറേ നാളായി എഴുതുന്നുണ്ടെങ്കിലും, ,ബ്ലോഗുകാര്‍ക്ക് അപരിചിതനാവാന്‍ കാരണം, പിന്മൊഴിയില് കമന്റുകള്‍ വരാതിരുന്നതാവാം.
കവിത നന്നായി, ഫോണ്ട് ഒരു പ്രശ്നമാണ്
ബൂലോഗത്തിലേക്ക് സ്വാഗതം
ഇട്ടിമാളൂ, നന്ദി.
Internet Explorer Unicode 8 Font Autoselect സെറ്റിംഗ് ചെയ്താല്‍ ഫോണ്ട് പ്രശ്നം തീരുമെന്നു ശ്രമിച്ച് എഴുതുക.
Firefox വഴങ്ങില്ലെന്നു തോന്നുന്നു.
കുറുമാനും വണക്കം.
പിന്മൊഴി സെറ്റിംഗ് ചിലപ്പോഴ് പറ്റിച്ചു കളയുന്നു.
ഒരു പരിഹാരം നിര്‍ദ്ദേശിക്കാമോ?
Post a Comment