എന്റെ ആത്മകഥാശംങ്ങള്‍ (തുടര്‍ച്ച)
എം.വേണു, മുംബൈ
വീടിനെ കുറിച്ചുള്ള സങ്കൽപ്പം തറവാട്ടിലല്ല, മറിച്ച് ഉല്ലാസ് നഗറിലെ മൈലാഞ്ചി ചെടികളുടെ വരികള്‍ പാഞ ചെറുവീടുകളില്‍ തുടങുന്നു. അവിടുത്തെ പച്ചില ചെടികളുടെ ഇല പറിച്ച് ഉള്ളം കൈയില്‍ തിരുമ്മുന്വോള്‍ ഒരു വീര്യ രേതസ്സിന്റെ സുഗന്ധം അനുഭവപ്പെടാറുണ്ട്. അപ്പോള്‍ വിദ്യാലയത്തിലേക്കുള്ള യാത്ര ലോക്കലിലായിരുന്നു. നീണ്ടു കിടക്കുന്ന പാളങ്ങളുടെ അകല്‍ച്ചയില്‍ ഒരു പെരുമ്പാന്വ് ഇഴഞ്ഞു വരുന്നതുപോലെ വൈദ്യുത ട്രയിന്‍ . അന്നു അവിടെ തിരക്കേറിയ ഒരു നഗരമായിരുന്നില്ല. ഇന്നത്തെ പോലെ ഉയര്‍ന്ന വിസ്ത്രുതമായ ഫ്ലാറ്റുകളുടെ സമുച്ചയം ഉണ്ടായിരുന്നില്ല.
ഉല്ലാസ് നഗരിലെ പാരഡൈസ് തിയറ്റര്‍ കുഞ്ഞുനാളിലെ സ്മരണകളില്‍ ഒരു കോട്ടകൊത്തളമായി സ്ഥലം പിടിച്ചിരിക്കുന്നു. കുടുംബസുഹ്രുത്തായ ചേത് രാം എന്ന ശിപായുടെ ചൂണ്ടാണിവിരലില്‍ തൂങ്ങിപിടിച്ച് ഞാന്‍ അതില്‍ പ്രവേശിച്ച് എത്ര ഹിറ്റ് സിനിമകള്‍ കണ്ടിരിക്കുന്നു. (ജീവിതം ഒരു ഹിറ്റായോ എന്ന് ഞാന്‍ തന്നെ സംശയിക്കുന്നു). മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍ ആ കൊട്ടകയെ രോമാഞ്ചം കോള്ളിച്ചു കാണണം. അതു ഹ്ര്രിദിസ്ഥമാക്കി ഞാന്‍ വിഘടിതമായ വരികളാല്‍ പാടി കൊണ്ടു നടന്നു. ആ വരികളില്‍ പ്രേമസാഫല്യത്തീന്റെ തുഷാരബിന്ദുക്കള്‍ ഇറ്റിയിരുന്നുവെന്ന് കൌമാരപ്രണയത്തിന്റെ ആദ്യപാഠങ്ങളില്‍ ഞാന്‍ വായിച്ചറിഞ്ഞു.
“ചുപ്പ്നെ വാലേ സാംനേ ആ..
“ചുപ്പ് ചുപ്പ് കര്‍ ക്കേ ദീപ് ജലാ..”
പിന്നിട് ഒരു ക്ലാസിക്കല്‍ സായാനഹങ്ങളില്‍ ഇറ്റാലിയന്‍ ചിതമായ “പാരാഡിസോ” എന്ന സിനിമയില്‍ ഇത്തരത്തിലുള്ള ഒരു സിനിഗൃഹത്തിന്റെ പുനരാവിഷ്ക്കാരണം ദര്‍ശിക്കാന്‍ എനിക്കു കഴിഞ്ഞു.
2 comments:
മനസ്സിനെ നൊന്‍പരപ്പെടുത്താത്ത ഓര്‍മ്മകള്‍ ഇനിയും പൊടിതട്ടി എടുക്കു.
ഒരു ജീവിതത്തിന്റെ പുനരാവിഷ്ക്കരണം സത്യസന്ധമായിരിക്കണം എന്നു ഞാന്‍ വിശ്വസിക്കുന്നു.
Post a Comment