കവിത ഒരു ലൈംഗികതൊഴിലാളിയുടെ ആത്മഗതം എം വേണു
പൗഡര്‍ പൂശിയ മുഖത്തോടെ കന്വോളതിരക്കിലൂടെ
അവള്‍ നടന്നു
അതിനാല്‍ മുഖത്തില്‍ നിന്ന് പാണ്ടന്‍ നായക്കളുടെ
അധരക്ഷതങ്ങള്‍ പൗഡര്‍ ലേപനത്തില്‍ മറഞിരുന്നു
ആത്മാവിലെ മുറിപ്പാടുകള്‍ അത് ആര്‍ക്കു ചേതം
ഈ ലോകം തന്നെ വലിയ ഒരു കന്വോളമാണ്
വാങ്ങുക കൊടുക്കുക ഉപയോഗിക്കുക കളയുക വീണ്ടും
ബിരുദാന്തര ബിരുദങ്ങളെയും അവയുമായി ചേക്കേറിയ
നാറിയ ഉദ്യോഗ മേലാളരേയും എന്നേ മറന്നു
പ്രതിമാസ ശന്വളവര്‍ദ്ധനവിലെ ഓരോ നൂറുരൂപക്കും
ഓരോ രാത്രികള്‍
തകര്‍ന്ന സ്വപ്നങ്ങളുടെ വളപ്പൊട്ടുകള്‍ മാത്രം മടിശീലയായി
അവ എന്നെങ്കിലും ഒരിക്കല്‍ കൂട്ടി യോജിപ്പിക്കാനാവും
നഗ്നമായ കൈത്തണ്ടകള്‍ അലങ്കരിച്ചേകാനാകും
ഷണ്ടത്വം പേറാത്ത നെറ്റിയില്‍ സിംഹരാശിയിയുടെ ചുളിവുകള്‍
നിവര്‍ത്തി ഒരു പുരുഷന്‍ ആ കൈ ആവാഹിച്ചേക്കാം
പ്രതീക്ഷളുടെ പാമരം വലിച്ചുകെട്ടി ഇനിയും എത്ര ദൂരം
താഴെ പാലത്തിനടിയില്‍ തുരുന്വിച്ച ലോഹവാരികള്‍ക്കിടയിലൂടെ
ഈ നദിയിലെ കലക്കവെള്ളം എത്രയോ തവണ ഒലിച്ചു പോകുന്നു
തളര്‍ന്ന മുഖത്തില്‍ സാന്ധ്യ രാഗം മായുന്വോള്‍
ഈ ആല്‍ത്തറയില്‍ എല്ലാം ഊരിവെക്കുന്നു
ഈ മഹാഗണി വൃക്ഷത്തിന്റെ വിറക്കുന്ന ഇലകള്‍ക്കിടയിലൂടെ
നോക്കുന്വോള്‍ ആകാശം എത്ര സുന്ദരമാണ്
ഇനി നിദ്രയുടെ വരദാനത്തില്‍ കണ്ണുപൂട്ടാം
ഏതെങ്കിലും ഒരു കശ്മലകാമുകന്‍ കുലുക്കി
ഉണര്‍ത്തുന്നതു വരെ
****
****
ഈ കൃതിയെ കുറിച്ചുള്ള അഭിപ്രായം എഴുതുക
venumaster@gmail.com




2 comments:
ലൈഗിക തൊഴിലാളി എന്ന് വിളിച്ചത് ശരിയായില്ല , മനസ്സ് വിറ്റവരാണവര്‍.”ഒരു മനസ്സ് വില്പനക്കാരി”
നന്നായിരിക്കുന്നു, ഭാവുകങ്ങള്‍
നല്ല കവിത...
Post a Comment