മലയാളം സഹായി

Click here for Malayalam Fonts

venunadam's shared items

Tuesday, June 19, 2007

എ സര്‍ട്ടിഫിക്കറ്റ്‌ പുരാണം

എ സര്‍ട്ടിഫിക്കറ്റ്‌ പുരാണം എം.വേണു, മുംബൈ


പുരാണങ്ങളില്‍ രാജാക്കാന്മാരുടെ നാല്‌ ചീത്ത വ്യസനങ്ങള്‍ പരാമര്‍ശിക്കുന്നു:-
1. നായാട്ട്‌
2. മദ്യപാനം
3. ചൂതാട്ടം
4. നാരികളോടുള്ള വിഷയാസക്തി

മഹര്‍ഷിമാര്‍ വര്‍ഷങ്ങളോളം തപസ്സ്‌ ചെയ്താണ്‌ മനസ്സിനെ കീഴടക്കുന്നത്‌. എന്നാല്‍ താഴെ പറയുന്ന പുരാണകഥനങ്ങളില്‍ നാലാമത്‌ പറയുന്ന വ്യസനം മഹര്‍ഷിമാര്‍ക്കു കൂടി ബാധകം ആണെന്നു ഉല്ലേഖനം ചെയ്യുന്നു. വേദവ്യാസനോ, വാല്‍മീകിയോ ഉത്തരം പറയട്ടെ...പരശുരാമ മഹര്‍ഷിക്ക് സത്യവതി എന്ന മുക്കുവ കന്യകയില്‍ അനുരാഗമുണ്ടായി തോണിയില്‍ വെച്ചു ജനനീതനായ,മഹാഭാരത കര്‍ത്താവായ, വേദങ്ങളെ വസിച്ച വേദവ്യാസനെ ധ്യാനിച്ചു തന്നെ തുടങ്ങട്ടെ..

" അസുരരാജാവായ രാവണന്‍ ബാലാല്‍സംഗം ചെയ്ത അപ്സരപ്സ സ്ത്രീകള്‍ - പുംജികസാല, നളകുബേര പത്നിയായ രംഭ."
" ഇന്ദ്രപുത്രനായ ജയന്തന്‍ കാക്കയുടെ രൂപത്തില്‍ വന്ന്‌ സീതയുടെ സ്തന മധ്യത്തില്‍ കൊത്തി മുറിവേല്പ്പിച്ചു. "
" രാവണ പിതാവായ പുലസ്ത്യ മഹര്‍ഷി വേദം ഉച്ചരിച്ചു കൊണ്ടിരുന്നപ്പൊള്‍ തൃണബന്ദുവിന്റെ മകള്‍ക്ക്‌ ഗര്‍ഭം ഉണ്ടായി. അങ്ങിനെ ഗര്‍ഭവസ്ഥയില്‍ തന്നെ ശ്രേയസ്സുള്ള കാര്യങ്ങള്‍ കേട്ടതിനാല്‍ ശിശുവിന്‌ വിശ്വശ്രവസ്‌ എന്ന പേരു ലഭിച്ചു. "
" ഗൗതമ മുനിയുടെ പത്നിയായ അഹല്യയെ ദേവേന്ദ്രന്‍ പ്രാപിച്ചു. മുനിശാപം നിമിത്തം ഇന്ദ്രന്‍ സഹസ്രഭഗനായി. (ശരീരത്തില്‍ ആയിരം യോനി. പിന്നീട്‌ അവ കണ്ണുകളായി മാറി.) പാവം അഹല്യയാകട്ടെ, ശിലയായി, ശാപമോക്ഷത്തിനായി, ശ്രീരാമന്റെ പാദസ്പര്‍ശനത്തിനായി കാത്തു കിടന്നു.."
" ഋഷരജസ്സ്‌ എന്ന വാനരന്‍ ഒരു മാന്ത്രിക പൊയ്കയില്‍ കുളിച്ചു കയറിയപ്പോള്‍ ഒരു സുന്ദരിയായി മാറി. ദേവേന്ദ്രനും, സൂര്യനും ആ സുന്ദരിയില്‍ ആകര്‍ഷകരായി അവരെ പ്രാപിച്ചു. ഇന്ദ്രന്റെ ബീജം 'ബാല' (മുടി) യില്‍ വീണതില്‍ നിന്നും ബാലി ഉണ്ടായി. സൂര്യന്റെ ബീജം 'ഗ്രീവ' (കഴുത്ത്‌) ത്തില്‍ വീണതില്‍ നിന്നും സുഗ്രീവനുണ്ടായി."
"കാശിരാജാവായ വിചിത്രവീര്യന്റെ പുത്രിമാരായ അംബയും അംബാലികയും. സന്തോല്‍‌പ്പാദനത്തിനു മുന്വു തന്നെ വിചിത്ര വീര്യന്‍ മരിച്ചു. അമ്മയായ സത്യവതിയുടെ ആഗ്രഹ പ്രകാരം അവരുടെ കന്യാപുത്രനായ വ്യാസമഹര്‍ഷി അംബികയില്‍ ധൃതരാഷ്ട്രരേയും, അംബാലികയില്‍ പാണ്ഡുവിനേയും ഒരു ദാസിപ്പെണ്ണില്‍ വിദുരരേയും ജനിപ്പിച്ചു. അംബിക കണ്ണടച്ചു കിടന്നതിനാല്‍ അവരില്‍ ജനിച്ച ധൃത രാഷ്ട്രര്‍ ജന്മനാ അന്ഡനായി. വ്യാസനെ സ്പര്‍ശിച്ചപ്പോള്‍‌ അംബാലിക വിവര്‍‌ണ്ണയായതിനാല്‍ അവരില്‍ ജനിച്ച പാണ്ഡു ജന്മനാ പാണ്ഡു വര്‍‌ണ്ണമുള്ളവനായി.."
"കിമന്ഡന്‍ എന്ന മുനി മാനിന്റെ വേഷത്തില്‍‌ മൈഥുനം ചെയ്തുകൊണ്ടിരിന്നപ്പോള്‍, പാണ്ഡു രാജാവ്‌ വേട്ടയില്‍ ആ മുനിയെ വധിച്ചു. മരണസമയത്ത്‌ നീയും മൈഥുന സമയത്ത്‌ തന്നെ മരിക്കട്ടെ എന്ന്‌ ആ മുനി ശപിച്ചു. പിന്നീട്‌ പാണ്ഡു രാജന്‍ വനത്തില്‍ പത്നിയായ മാദ്രിയുമായി സംഭോഗത്തിലേര്‍‌പ്പെടുന്വോള്‍ മരിച്ചു. കൂടെ മാദ്രിയും.."
"ഭരധ്വജ മുനിക്ക്‌ ഘൃതാചി എന്ന അപ്‌സരപ്‌സിനെ കണ്ടപ്പോള്‍ ശുക്ലശ്രവണമുണ്ടായി. അദ്ദേഹം അത്‌ ഒരു ദ്രോണത്തില്‍ (കുടം) സൂക്ഷിച്ചു. അതില്‍ നിന്നാണ്‌ ഗുരു ദ്രോണാചാര്യര്‍ ജനിച്ചത്.."
"അഗ്നിയുടെ പത്നി സ്വാഹ (പാര്‍‌വതിയുടെ രൂപം) സപ്തര്‍ഷികളില്‍ ആറു പേരുടേയും ഭാര്യമാരുടെ വേഷത്തില്‍ അഗ്നിദേവനെ (പരമശിവന്റെ രൂപം) സമീപിച്ച് രതിക്രീഡകളില്‍ ഏര്‍‌പ്പെട്ടു. അഗ്നി ആറു ഭാര്യമാരിലും സ്ഖലിച്ച ശുക്ലത്തെ അവള്‍ ഒരു ഹോമകുണ്ഡത്തിലാക്കി. അതില്‍ നിന്നു ജനിച്ച സ്കന്ഡന്‌ ആറു തലയുണ്ടായതിനാല്‍ അറുമുഖം എന്നറിയപ്പെട്ടു. ആറു മാതാക്കളാല്‍ പരിസേവിതനായി ആറു മുലകള്‍ ഒരേ സമയം കുടിച്ചതു കൊണ്ട്‌ ഷണ്‍‌മുഖം എന്ന പേരുണ്ടായി. തൃത്തിക (ലോകമാതാക്കള്‍) അമ്മമാരായതു കൊണ്ട്‌ കാര്‍ത്തികേയന്‍ എന്ന പേരും കിട്ടി.രുദ്രനായ അഗ്നിയിലും ഗൗരിയായ സ്വാഹയിലും ചേര്‍ന്ന്‌ ഉണ്ടായതു കൊണ്ട്‌ സുബ്രമണ്യന്‍ എന്ന പേരു വന്നു."
"സൂര്യന്റെ തീക്ഷ്ണ തേജസ്സ്‌ സഹിക്കാനാകാതെ ഭാര്യ സംഞ്ജ ഒരു പെണ്‍കുതിര (ബഡവ) യുടെ വേഷത്തില്‍ കാട്ടില്‍ അലയുകയായിരുന്നു. ഇത്‌ അറിഞ്ജ സൂര്യന്‍ തേജസ്സ്‌ രാകി കളഞ്‌ കുതിരയുടെ രൂപത്തില്‍ തന്നെ അവളുടെ സമീപത്തു ചെന്ന്‌ മൈഥുനത്തില്‍ ഏര്‍‌പ്പെട്ടു. പരപുരുഷനെന്നു കരുതി
സംഞ്ജ സൂര്യന്റെ ശുക്ലം നാസാദ്വാരത്തിലൂടെ തുമ്മി പുറത്താക്കി. അതില്‍ നിന്നും ദേവന്മാരുടെ വൈദ്യന്മാരായ അശ്വിനീദേവന്മാരുണ്ടായി. അശ്വരൂപമെടുത്ത്‌ ജനിപ്പിച്ചിതിനാല്‍‌ അവര്‍ അശ്വിനികളായി"..

മഹാഭാരതം യുധ്ദത്തിനു ശേഷം കുരുക്ഷേത്രത്തില്‍ ചിതറിക്കിടക്കുന്ന ശവശരീരങ്ങളെ എഴുത്ത്ച്കന്‍ വര്‍‌ണീച്ചിരിക്കുന്നത് :-
"സംഭോഗതാത്നരായ് ഭോജനേത്രന്മാര്‍..
കുംഭസ്തനാന്തരെ വീണുറങ്ങും പോലെ.."

മഹാഭാരതത്തില്‍ സ്ത്രീയെ കുറിച്ചുള്ള വിശേഷണം:
"പിതാ രക്ഷിതേ കൗമാരേ,
പതി രക്ഷിതേ യൗവനേ,
പുത്ര രക്ഷിതേ വാര്‍ധ്ദക്യേ,
ന: സ്ത്രീ സ്വാതംത്ര്യമഹര്‍തീ.." (ഇനി പറയുക, മനുസ്മൃതി കത്തിക്കണോ..?)

****************************************************************************

3 comments:

venunadam said...

അയനാത്മാം ബ്രഹ്മാ, ജഗത്ത് മിഥ്യം.. എന്നതിന്‌ ഒരു ചാര്‍‌വാകന്റെ മറുപടി..
ആധ്യാത്മികന്മാര്‍‌ ക്ഷമിക്കുക

Anonymous said...

എന്തൊരു ഡീസന്റ് കക്ഷികള്‍. ല്ലേ??

ഞാനൊക്കെ എത്ര ഡീസന്റ്!!

കിമന്ഡന്‍ എന്ന മുനി മാനിന്റെ വേഷത്തില്‍‌ കര്‍സേവ ചെയ്തുകൊണ്ടിരിന്നപ്പോള്‍ (വേറൊരു വേഷവും കിട്ടിയില്ല. അങ്ങേര്‍ക്കതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോ??), പാണ്ഡു രാജാവ്‌ വേട്ടയില്‍ ആ മുനിയെ കാച്ചി.

മരണസമയത്ത്‌ ‘നീയും മൈഥുന സമയത്ത്‌ തന്നെ പണ്ടാരമടങ്ങട്ടേ‘ എന്ന്‌ ആ മുനി ശപിച്ചു.

അത് കേട്ട്, വേട്ടകഴിഞ്ഞ്, വെട്ടിയാല്‍ ചോരവരാത്ത മുഖവുമായി കൊട്ടാരത്തിലെത്തിയ പാണ്ഢുവിനോട് കൊട്ടാരത്തിലെ ഒരു ദാസി കാര്യം തിരക്കിയപ്പോള്‍...

“മനുഷ്യനെ കൊല്ലിക്കാന്‍ നോക്കാതെ ഒന്ന് പോഡീ അവടന്ന്’ എന്ന് പറഞ്ഞത്രേ!

Anonymous said...

നേരേ ചൊവ്വെ ഉണ്ടായ ഒരുത്തനും ഇല്ലേടേ ഈ ഹിന്ദു പുരാണത്തില്‍ ?