മലയാളം സഹായി

Click here for Malayalam Fonts

venunadam's shared items

Sunday, December 16, 2007

varshikam

04 Nov 07

ബ്ലോഗെഴുത്തും ഞാനും എം.വേണു

ഈ വരുന്ന നവംബര്‍‌ 12ന്‌ എന്റെ ബ്ലോഗിന്‌ രണ്ടു വര്‍ഷം ആകുന്നു. ആവിഷ്കാരത്തിന്റെ എഴുത്തിനായി ഒരു അനായാസേന ഉദ്യാനമാണ് ബ്ലോഗ്‌ എനിക്കു കാണിച്ചു തന്നത്‌. പ്രസിദ്ധീകരണങ്ങളും മവാരികളും സാഹിത്യ ലോബികളുടെ ഇടപെടല്‍ കൊണ്ട്‌ അസ്‌പര്‍ശവും, അനഭിമതവും ആയിരുന്ന ഒരു സാഹചര്യത്തിലാണ്‌ ഞാന്‍ ബ്ലോഗ്‌ എഴുതാന്‍ തുടങ്ങിയത്‌. കൂടാതെ ഈ മഹാനഗരത്തില്‍ മലയാളികള്‍ തന്നെ അധീഷണപരമായ സാംസ്കാരിക ദുഷ്പ്രഭുത്വം കൊണ്ട്‌ (Cultural Imperialism) സ്വന്തം മാതൃഭാഷയെ തന്നെ തടവിലാക്കികൊണ്ടിരിക്കുന്നതിന്റെ വേദന ഞാന്‍ അനുഭവിച്ചുകൊണ്ടിരുന്നപ്പോള്‍, എന്റെ ഭാഷാ സങ്കല്‍‌പ്പങ്ങള്‍ തന്നെ തലകീഴായി ശംബൂകനെ പോലെ മുറിവേറ്റു മരിക്കുന്വോള്‍‌ ഞാന്‍ ബ്ലോഗിനെ ആശ്രയിക്കുകയായിരുന്നു.

ബ്ലോഗില്‍ ഇന്ന്‌ നിറഞു നില്‍ക്കുന്ന മലയാളത്തിന്റെ സര്‍ഗാല്‍മകത മുഴുവനും ഗള്‍ഫ് മലയാളികളുടെ സംഭാവനയാണെന്ന്‌ അഭിമാനത്തൊടെ തന്നെ സൂചിപ്പിച്ചു കൊള്ളട്ടെ. ഞാന്‍ ഒരു ഗള്‍ഫ് നിവാസിയല്ല എങ്കിലും. കേരളത്തില്‍ നിന്നും കാതങ്ങളകലെ ഭാഷയുടെ ഒരു വാഗ്‌ധോരണിയുടെ തീരം തന്നെ ഗള്‍ഫ് മലയാളികള്‍ തീര്‍ത്തിരിക്കുന്നു. ആ തീരത്ത്‌ ഞാന്‍ അന്വത്തൊന്നക്ഷരാളിയുടെ കക്കകള്‍ പെറുക്കി കൂട്ടുന്നു. മറ്റു പ്രവിശ്യകളില്‍ ബ്ലൊഗിനോടുള്ള നിസ്സംഗത തുടരുന്വോള്‍, പ്രവാസത്തിന്റെ ഗദ്‌ഗദമാര്‍ന്ന ജീവിതത്തിന്റെ തുടിപ്പുകള്‍ അവരുടെ ബ്ലോഗിലൂടെ തീരദേശഭേദമില്ലാതെ ഒഴുകിവരുന്നു. ഭാഷയുടേയോ, ഭാവനയുടേയോ തേപ്പും മിനുക്കലും ഏച്ചുകൂട്ടലുമില്ലാതെ വനജ ബ്ലോഗിലൂടെ സം‌വദിക്കുന്വോള്‍, അതാ അതിനു താഴെ പ്രതീകാല്‍മകമായി കമന്റുകള്‍ നിറയുന്നു. ജാടകളില്ലാത്ത, സൂടോപ്പതിക്‌ അല്ലാത്ത പച്ചയായ പ്രതികരണങ്ങള്‍.

വെറും ഒരു ബ്ലോഗ്‌ പൈതലായ ഞാന്‍ പിച്ച നടന്ന്‌ അമ്മ മലയാളത്തിന്റെ ഗോളവക്രാക്ഷര മറുകുകളില്‍ തട്ടി തടഞു ഉരുണ്ടു പിരണ്ടു വീഴുന്വോള്‍, അതാ, സുനിലും, ഉമേഷു, നിഷ്കളങ്കനും മറ്റു ചിലരും വന്ന്‌ എന്നെ കൈപിടിച്ച്‌ ഉയര്‍‌ത്തുകയായി. യൂണികോഡിലെ ടൈപിശകുകള്‍ മൂലം തല തിരിഞ എന്റെ അക്ഷരങ്ങള്‍ നേരെയാക്കുകയായി. സങ്കീര്‍ണവും സംഘര്‍‌ഷഭരിതവുമായ എന്റെ അനുഭവങ്ങള്‍ കവിതകള്‍ എന്ന പേരില്‍ ഉരുത്തിരിയുന്വോള്‍, വര്‍‌ണമാലയിലൂടെ വഴി തെറ്റി, നില വിട്ട്‌ ഭാഷയുടെ പ്രേതസഞ്ചാര സീമകളില്‍ ഞാന്‍ സ്വപ്നാടനം നടത്തുന്വോള്‍, അതാ ഇരിങ്ങല്‍ വന്ന്‌ എന്റെ തോളില്‍ തട്ടി ഉണര്‍‌ത്തുകയായി. അങ്ങിനെ ഞാന്‍ വീണ്ടും എന്റെ എളിമയിലേക്കും, പരിമിതികളിലേക്കും മടങ്ങുകയായി. ഈ ഒരു സവിശേഷതയാണ്‌ എന്റെ ബ്ലോഗെഴുത്തിന്റെ പ്രേരണ.

എല്ലാ ബൂലോകരുടെയും സന്മനസ്സ്‌ കാംക്ഷിച്ചു കോണ്ട്‌ ..

4 comments:

കണ്ണൂരാന്‍ - KANNURAN said...

ആശംസകള്‍, തുടരട്ടെ ബ്ലോഗിംഗും ബ്ലോഗനയും....

ശ്രീ said...

ആശംസകള്‍‌!

:)

ഉപാസന || Upasana said...

:)
ഉപാസന

സജീവ് കടവനാട് said...

ആശംസകള്‍!