മലയാളം സഹായി

Click here for Malayalam Fonts

venunadam's shared items

Thursday, July 12, 2007

എന്റെ ആത്മകഥാംശങ്ങള്‍

എന്റെ ആത്മകഥാംശങ്ങള്‍
എം.വേണു, മുംബൈ
നഗരം :-
തങ്കപ്പന്‍‍ ഒരു പാവമായിരുന്നെന്നാണ്‍‌ ഞാനാദ്യം കണ്ടപ്പോള്‍ എനിക്ക്‌ തോന്നിയത്. വിക്രോളിയിലെ ഹരിയാലി ഗ്രാമത്തില്‍ ഒരു തെലുങ്കത്തിയുടെ വീടായിരുന്നു തങ്കപ്പന്‍ എനിക്ക്‌ വാടകക്കൂടയി കാണിച്ചു തന്നത്‌. കാഞ്ചൂര്‍‌മാര്‍ഗില്‍ ഒരു ചെറിയ ഫാക്ടറിയില്‍ റബ്ബര്‍ ചുരുളുകള്‍ ഉണ്ടാക്കുന്ന റോളര്‍ യന്ത്രം പ്രവര്‍ത്തിപ്പിക്കുന്ന ഓപ്പറേറ്റര്‍‌ ആയിരുന്നു തങ്കപ്പന്‍‌. മീശയുടെ രണ്ടറ്റം പിരിച്ചു വെക്കുന്നത്‌ തങ്കപ്പന്‍ ഒരു അഭിമാനമായി കണ്ടിരുന്നു. തങ്കപ്പന്‍ ധീരനായി തോന്നിച്ചത്‌ ഒരു നാള്‍ അവന്റെ ആവശ്യ പ്രകാരം ഒരു നാടന്‍ മദ്യഷാപ്പിലെ പട്ട വിരുന്നിലായിരുന്നു. അന്ന്‌ ഞാന്‍ ഹരിയാലിയിലെ കുടിപ്പാട മുറി ഒഴിയാന്‍‌ തീരുമാനിച്ച ദിവസമായിരുന്നു. അവിടെ മുന്വ്‌ അന്തേവാസികളായി കഴിഞിരുന്നവര്‍‌ ഗുണ്ടാ സ്വഭാവമുള്ളവരായിരുന്നു. അവരുടെ ഒരു മലയാളി നേതാവ്‌ ഒരു രാത്രി ശിവസേന പ്രവര്‍ത്തകരുമായി കത്തികുത്ത്‌ നടത്തി രക്തം പുരണ്ട ഷര്‍ട്ടുമായി അവിടെ വന്നു. അടുക്കളയില്‍ നിന്ന്‌ വെട്ടുകത്തി എടുത്ത്‌ പ്രാന്തവാസികളെ വിരട്ടി. അയാള്‍ക്ക്‌ ഗൃഹനാഥനായ തെലുങ്ക്‌ സ്തീയുമായി ജാരബന്ധം ഉണ്ടായിരുന്നു. ഞാന്‍‌ അവരെയെല്ലാം ഭയപ്പെട്ടു.

അന്ന്‌ ആ നിഷാദമദ്യവിരുന്നില്‍‌ തങ്കപ്പനോട്‌ ഈ സ്ഥിതിഗതികളെ കുറിച്ച്‌ വിവരം പറഞു. അവന്‍ ന്നെ ധൈര്യപ്പെടുത്തി. അവനെ പ്രോഹാല്‍‌സിപ്പിക്കാന്‍ എന്റെ കൈയില്‍ കിടന്നിരുന്ന ഒരു ഉരുക്കിന്റെ തട ഞാനൂരി അവനു കൊടുത്തു. ഒപ്പം മദ്യത്തിന്റെ പണവും. അവന്‍ അത്‌ ഒരു ധീരതയുടെ അടയാളമായി കയ്യില്‍ ഇട്ടു.

ഞാന്‍ ഹരിയാലി ഗ്രാമത്തില്‍ നിന്നും നേവി തൊഴിലാളികളുടെ കോളനിയിലേക്ക്‌ കുടിയേറി. ഒരു നാള്‍ ഞാന്‍ എന്റെ കുറച്ചു പുസ്തകങ്ങള്‍ എടുക്കാനായി ഹരിയാലിയില്‍ പോയപ്പോള്‍ തങ്കപ്പന്റെ ധീരതയെകുറിച്ചറിഞ ഞാന്‍ ഞെട്ടി. തെലുങ്കത്തി സ്ത്രീ എന്നോട ചീറി. അവര്‍ എന്നെ തെറി പറഞു. തങ്കപ്പന്‍ എനിക്കു വേണ്ടി ധീരനായി. അവന്‍ അവിടെയുണ്ടായിരുന്ന വാടക ഗുണ്ടകളെ അരപ്പട്ടയില്‍ നിന്നും കത്തിയൂരി കാണിച്ചു. വേണുവിനോട്‌ കളിച്ചാല്‍ അപകടമാണെന്നു അവരെയെല്ലാം ഭീഷണിപ്പെടുത്തി. ഞാന്‍ ഒരു വിധം അവിടെ നിന്നും തടിയൂരി.

ഈ വിശാലമായ ലോകത്തിന്റെ മൂലയില്‍ ഇപ്പോഴും ഒരു തൊഴിലാളിയായി തങ്കപ്പന്‍ കഴിയുന്നുണ്ടാവുമോ ? ഹ്രസ്വമായ ഒരു ജീവിതത്തിലെ ദീര്‍ഘചാതുര്യമായ ഒരു ഓര്‍മയാണ്‌ ഇത്തരം മനുഷ്യര്‍. വയറു നിറയെ കുടിക്കുകയും, മനസ്സുനിറയെ സ്നേഹിക്കുകയും ചെയ്യുന്ന മനുഷ്യര്‍.
അവരുടെ കാലഘട്ടം അവസാനിക്കുകയാണ്‌ . ഗോത്ര സംസ്കാരം ഈര്‍ഷ്യയിലൂടെ ചോര്‍ന്നു പോയിക്കോണ്ടിരിക്കുന്നു.

ഞാന്‍ കുത്തക മുതലാളിത്ത സ്വഭാവമുള്ള മലയാളികളെ അടുത്തറിഞിട്ടുണ്ട്‌. പക്ഷേ തങ്കപ്പനെ പോലെ തൊഴില്‍‌ശാലകളില്‍ വിയര്‍പ്പിന്റേയും,പുകയുടേയും ചൂരുമായി ലേത്തിലും, റോളറിലും പണിയെടുക്കുന്ന തൊഴിലാളികളായ മലയാളികളെ ഞാനെന്നും അഭിനിവേശത്തോടും, ആദരവോടും സ്വീകാര്യമാക്കാറുണ്ട്‌. ഒരു ബ്ലൂ കോളര്‍ ജോലിയില്‍ മുഴുകുന്നത്‌ എന്റെ സ്വപ്നമായിരുന്നു.

പ്രണയം ഒരു മരുകാറ്റുപോലെ, , വരണ്ട മേഘം പോലെ മനസ്സിനെ തപിപ്പിച്ചിട്ടുണ്ട്‌. ഇപ്പോള്‍ ഈ പക്വതയില്‍ അതെല്ലാം ഒരു അപകര്‍ഷതയായി പെയ്‌തൊഴിയുന്നു. എന്നാല്‍ ഇന്നു‌ ഒരു ഉപഭോഗത്തിന്റെ കാലഘട്ടമാണ്‌. കലിയുഗത്തിന്റെ വൈശ്യകാലം. കാണുക, ആസ്വദിക്കുക, കളയുക. ഇത്ര മാത്രം. 'രേണു ചധോക്ക്‌" എന്ന പെണ്‍കുട്ടിയുടെ ഓര്‍മയിലൂടെ അത്‌ അടുത്ത തവണ വിവരിക്കാം...

2 comments:

venunadam said...

ഞാന്‍ കുത്തക മുതലാളിത്ത സ്വഭാവമുള്ള മലയാളികളെ അടുത്തറിഞിട്ടുണ്ട്‌. പക്ഷേ തങ്കപ്പനെ പോലെ തൊഴില്‍‌ശാലകളില്‍ വിയര്‍പ്പിന്റേയും,പുകയുടേയും ചൂരുമായി ലേത്തിലും, റോളറിലും പണിയെടുക്കുന്ന തൊഴിലാളികളായ മലയാളികളെ ഞാനെന്നും അഭിനിവേശത്തോടും, ആദരവോടും സ്വീകാര്യമാക്കാറുണ്ട്‌. ഒരു ബ്ലൂ കോളര്‍ ജോലിയില്‍ മുഴുകുന്നത്‌ എന്റെ സ്വപ്നമായിരുന്നു.

ഞാന്‍ ഇരിങ്ങല്‍ said...

എന്താണ് താങ്കളുദ്ദേശിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.
അടുത്ത ലക്കം കൂടി വരട്ടെ
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍