ബോണ്‍ സായി കഥ എം.വേണു, മുംബൈ
നഗരത്തിലെ രണ്ടു വണിക്കുളുടെ സന്തതികള്‍ ആണ്‍ ചെക്കനും, പെണ്മണിയും, മാവുലി കോട്ടയില്‍ വാലന്‍ റ്റീന്‍ ദിവസം ഒത്തുകൂടാന്‍ എത്തി. അവര്‍ നഗരത്തിന്റെ തിരക്കില്‍ നിന്നും രക്ഷപ്പെട്ട് ഒറ്റപ്പെട്ട സര്‍ഗനിമിഷങ്ങളെ തേടി എത്തിയതായിരുന്നു. കൂര്‍ത്ത കരിങ്ങല്‍ ചീളുകളും ഇരണ്ടല്‍ മുള്‍ചെടികളും ഇടയിലൂടെ ചരിഞ്ഞ കുന്നിന്‍പുറങ്ങള്‍ കയറി, ഇരുണ്ട കല്‍ചുവരുകളും, കല്പടുവകളും നാലുപുറവും അടങ്ങിയ ഒരു കോട്ടകൊത്തളത്തിന്റെ നടുവില്‍ അവര്‍ എത്തി. പെണ്‍സന്തതി തളര്‍ന്നു കിതച്ച് ഒരു ഒഴിഞ്ഞ കോണിലെ കല്പടവില്‍ കൈ നിലത്തു കുത്തി ഇരുന്നു. കൂടെ ആണ്‍സന്തതിയും. ഹെയര്‍ബണ്‍ ഊരി, മൈലാഞ്ചിമുടി തോളറ്റം വരെ ഉതിര്‍ത്തി. ആണ്‍ ഇണയുടെ മടിയില്‍ തല വെച്ച് വിശ്രമിച്ചു.
ആണ്‍ തരിയാകട്ടെ, ഷോള്‍ടര്‍ ബാഗില്‍ നിന്നും കാസ്രൊളിന്റെ കരിയര്‍ പുറത്തെടുത്തു. കോഴിക്കറിയുടെ വാട പരന്നു. റൊട്ടി കുഴല്‍ രൂപത്തിലാക്കി കോരികുടിച്ചു വെട്ടി വിഴുങ്ങി. പെണിണയുടെ വായില്‍ ചിക്കന്‍ റോളുകള്‍ വെച്ചു കൊടുത്ത് ഊട്ടി. ഒരു കാലക്ഷേപം പോലെ അവളുടെ മോണകള്‍ ചലിച്ചു. അപ്പോഴേക്കും ആണിണ ബിയര്‍ ടിന്‍ തുറന്ന് നുരപ്പാടുകള്‍ വദനത്തിലുണ്ടാക്കി, അവളുടെ തുറന്ന വായിലേക്കും ഒഴിച്ചു കൊടുത്തു.
പെണ്‍വണിക്കിന്‍ സന്തതിയുടെ മുകളിലേക്കുയര്‍ന്ന ടോപ്പിന്റെയും, കുടുസ്സായി അരയില്‍ ഒട്ടികിടന്ന ജീന്‍സിന്റെയും ഇടയിലുടെ ഇര വിഴുങ്ങിയ ചേരപ്പാന്വിന്റെ പൊലെ വിജ്രുംഭിച്ചുയര്‍ന്ന വയറില്‍ ആണ്‍തരി ഷണ്ഡത്വത്തോടെ തലോടി. ചന്ദ്രകിരണങ്ങള്‍ അവരെ തഴുകി പോയി.
ആ സമയം അവരുടെ രണ്ടു വണിക്കിന്‍ പിതാക്കള്‍ വ്യാപാരം കഴിഞ്ഞ് കടപൂട്ടി വീട്ടിലെത്തി. വീടിന്റെ പൂമുഖത്ത് വിസ്ത്രുതമായ പ്ലാസ്റ്റിക് ചട്ടിയില്‍ ദുര്‍ബലമായ വേരുകളെ താങ്ങി നിന്ന ബോണ്‍ സായി ചെടികളിലെ കായ്ക്കാത്ത ഫലങ്ങളെ നോക്കി അവര്‍ നെടുവീര്‍പ്പിട്ടു.
*****
ബോണ്‍സായികവിത
എം.വേണു, മുംബൈ
ഡീലക്സ് മാളികവീട്ടില്‍ ഷവര്‍ നീരാട്ട് മുറികള്‍
എയര്‍ കണ്ടീഷണ്ട് ശയ്യാഗൃഹങ്ങള്‍
വികാലാംഗത്തിലും അപഹാതിത്തിലും ഉപയോഗമുള്ള
വെസ്ടേണ്‍ ടൊയ്‌ലറ്റുകള്‍
അവയെല്ലാം മാറി മാറി പങ്കിടുന്ന
മാതുവമ്മയുടെ മരുമങ്കമാരും പിന്നെ
അവരുടെ ദിനചര്യകള്‍ ചിട്ടപെടുത്തുന്ന
ടീവീ സൈറ്റുകള്‍ സ്റ്റീരിയോകള്‍
പോരാതെ മോഡുലാര്‍ കിച്ചണും
വാല്യക്കാരന്‍ കൊച്ചനും
ചിക്കനും, പിസയും, ഹോട്ട് ഡോഗും
ഫ്രിഡ്‌ജിലാണെങ്കിലും
അണുകുടുംബ സീനിയര്‍ മാതുവമ്മക്ക്
ഇപ്പോഴും കഞ്ഞിതന്നെ മെനു.
സന്തതികളോടുതുവാന്‍ പരാതിയില്ല,
കുശലം പറയാന്‍ മൊബൈലുണ്ട് പക്ഷെ,
വിറയുന്ന വിരലുകളാല്‍ റേഞ്ചു കിട്ടുന്നില്ല.
പൂമുഖചട്ടിയില്‍ ജീവിച്ചുതീരുന്നു
തണലേകാത്ത ബോണ്‍സായികള്‍ .
*****