Monday September 25, 2006
ഒരു നഗര ജീവിതം എന്റെ ബാല്യത്തെ സ്വാധീനിച്ചിരുന്നതായി എനിക്ക് ഓര്‍മയില്ല. പക്ഷെ വെറും മൂന്നു വയസ്സായപ്പോള്‍ ഞാന്‍ ഒരു വിദ്യാര്‍ഥിയായി ഒന്നാം ക്ലാസ്സില്‍ പോയിത്തുടങ്ങി. മാട്ടുംഗയിലുള്ള ചിരപുരാതനായമായ സൌത്ത് ഇന്‍ഡ്യന്‍ സ്കൂള്‍ ആയിരുന്നു അത്. കുഞ്ഞായ ഞാന്‍ സര്‍ക്കസ് കൂടാരത്തിലെ മായാവലയത്തിലെ പരിചയമില്ലാത്ത കലാകാരനെ പോലെ വിസ്മയം പൂണ്ട് നിന്നു. തലപ്പാവ് ധരിച്ച ഹെഡ്‌മാസ്റ്റര്‍ മുത്തുസ്വാമി ഒരു പാന്വാട്ടിയായിരുന്നു. അയാള്‍ ചൂരല്‍ വടിയേന്തി അന്തരീക്ഷത്തില്‍ കുഴലൂതി. ഞങ്ങള്‍ ചെറിയ കുട്ടികള്‍ അയാള്‍ക്കു ചുറ്റും വലയം വെച്ചു.
വീട്ടില്‍ എന്നെ നോക്കാനേല്‍പ്പിച്ച വാലിയക്കാരന്‍ ഒരു സാഡിസ്റ്റായിരുന്നു. അയാളുടെ പീഡനങ്ങള്‍ പലപ്പോഴും ഏറ്റുവാങ്ങിയിട്ടുണ്ടാകും. അതിനിടയില്‍ എവിടേയോ വീണ് ക്ഷതം പറ്റി ചുഴലി ദീനം വന്നതായി ഓര്‍ക്കുന്നു. പിന്നിട് ബോറിവലിയിലുണ്ടായിരുന്ന ഒരു ഡോക്ടര്‍ ഹില്ലേക്കര്‍ ആണ് എന്നെ ചികിത്സിച്ച് ഭേദമാക്കിയത്.
സ്വാതന്ത്ര്യം എന്ന പ്രവണത ഒരു പക്ഷെ ചെറുപ്പത്തില്‍ തുടങ്ങിയതാകാം. അധിനിവേശങ്ങളില്‍ നിന്നും മോചനം. മുഖം മൂടികള്‍. പ്രത്യേകിച്ചും, അതു അടിച്ചേല്‍പ്പിക്കുന്വോള്‍ , അതിനെ വലിച്ചൂരി പ്രതികരിക്കുക. ഇന്നും ഈ അവസ്ഥയിലും ജീവിതത്തിന്റെ സൌന്ദര്യം നഷ്ടപ്പെടുന്വോഴും, സ്വാതന്ത്ര്യം ഹനിക്കപ്പെടുന്വോഴും, ആത്മാഭിമാനം നിരാകരിക്കപ്പെടുന്വോഴും ഞാന്‍ അസ്വസ്ഥനാകുന്നു. വ്യാകുലനാകുന്നു. സ്വാതന്ത്ര്യം ഒരു നശീകരണ പ്രവണതയായി ചിന്തകന്മാര്‍ വിലയിരുത്തിയേക്കാമെങ്കിലും, ചരിത്രത്തില്‍ അതു പ്രകടമാണ്. ഇറാക്കിലേയും, പലസ്തീനിലേയും, വിയറ്റ് നാമിലേയും യുദ്ധങ്ങള്‍ നോക്കുക.
(തുടരും)
Send comments : venumaster@gmail.com
2 comments:
എന്താ വേണു മാഷേ ഇത്, സ്കൂളില്‍ പോവാന്‍ മടിയായിരുന്നല്ലെ :)
മടിയല്ല. മൂന്നാം വയസ്സില്‍ തന്നെ വിദ്യാരംഭം കുറിച്ചു. ജീവിതമാണ്‍ ഏറ്റവും വലിയ പാഠശാല. അനുഭവമാണ്‍ ഏറ്റവും വലിയ ഗുരു.
Post a Comment