കവിത ഓത്ന്‍ എം.വേണു, മുംബൈ
1884 ല്‍ സാര്‍ ചക്രവര്‍ത്തിമാരുടെ ദുര്‍ഭര്‍ണത്തിനും, ദുഷ്‌പ്രഭുത്വത്തിനും എതിരെ മഹത്തരമായ ഒരു വിപ്ലവം പൊട്ടിപുറപ്പെട്ടു. ആ കാലഘട്ടത്തില്‍ 'ആന്റണി ചെഖോവ് ' എന്ന ഒരു റഷ്യന്‍ സാഹിത്യജ്ഞന്‍ 'ദ കെമിലിയോണ്‍ ' എന്ന ഒരു കഥ പ്രസിദ്ധീകരിച്ചു. ആ അനുസ്മരണത്തില്‍ ഇതാ ഈ കവിത അഭിവാദ്യങ്ങളൊടെ സമര്‍പ്പിക്കുന്നു...
ഓത്നേ, ഓത്നേ, മരയോത്നേ,
ശീഘ്രം നിറം മാറിക്കോ,
ശീഘ്രം വേഷം മാറിക്കോ,
താളം മാറ്റി ചവിട്ടിക്കോ..
ഒറ്റ നിറം ഉപയോഗശൂന്യം,
ഒറ്റ വേഷം ഉപയോഗശൂന്യം.
അധികാരിക്കു മുന്നില്‍ മുട്ടു കുത്തിക്കോ,
ശിപായിക്കു മുന്നില്‍ കലി തുള്ളിക്കോ,
മേലാളന്റെ ചിറി നക്കിക്കോ,
തൊഴിലാളിയെ ശകാരം വര്‍ഷിച്ചോ,
ശീഘ്രം നിറം മാറിക്കോ,
ശീഘ്രം വേഷം മാറിക്കോ,
താളം മാറ്റി ചവിട്ടിക്കോ..
അനുനിമിഷം കസേരയെ പുകഴ്‌ത്തിക്കോ,
തെരുവുമക്കളെ ചവിട്ടിയെറിഞോ,
സ്വത്നം കാര്യം സിത്നാബാദാകാന്‍
കഴുതെയേ പോലും പിതാവാക്കിക്കോ.
ശീഘ്രം നിറം മാറിക്കോ,
ശീഘ്രം വേഷം മാറിക്കോ,
താളം മാറ്റി ചവിട്ടിക്കോ.
താലത്തില്‍ വീഴുന്ന മൃഷ്‌ട്ടാന്നാങ്ങളെ
കരണ്ടിയായി വിഴുങ്ങിക്കോ
ഏന്വക്കമിട്ട് വിരട്ടിക്കോ,
അധികാരിക്കു മുന്നില്‍ ചടഞിരുന്നോ
വാല്‍ കുശാലായി ആട്ടിക്കോ,
ഉദ്യോഗസ്ഥ ഗുണഗണങ്ങള്‍ പാടിക്കോ,
അവന്റെ മലം പ്രയോഗങ്ങള്‍ സ്തുതിച്ചോ,
ശീഘ്രം നിറം മാറിക്കോ,
ശീഘ്രം വേഷം മാറിക്കോ,
താളം മാറ്റി ചവിട്ടിക്കോ..
ചുവപ്പുനാടയില്‍ കാലക്ഷേപം നടത്തിക്കോ,
അതിന്റെ ഹിതങ്ങള്‍ സംരക്ഷിച്ചോ,
ജഢത്വവും ജീര്‍ണതയും വളര്‍ത്തിക്കോ,
മൂലക്കുരുവുമായ് പഴുത്തു നടന്നോ...
ഓത്നേ, ഓത്നേ, മരയോത്നേ,
ശീഘ്രം നിറം മാറിക്കോ,
ശീഘ്രം വേഷം മാറിക്കോ,
താളം മാറ്റി ചവിട്ടിക്കോ..
*******