മലയാളം സഹായി

Click here for Malayalam Fonts

venunadam's shared items

Sunday, October 22, 2006



കവിത ഓര്‍മയില്‍ ഒരു സംഗമം എം.വേണു, മുംബൈ




പൈതലായിരുന്നപ്പോള്‍ എനിക്ക് നഷ്ടപ്പെട്ട പാവക്കുട്ടീ,
കൌമാരത്തില്‍ കൈവെടിഞ്ഞ വന്ഡ്യമായ മയില്‍‌പീലി,
ഈ കുനുത്ത ചുമര്‍വലയത്തില്‍ നിന്റെ ആതിഥേയം.

എന്റെ നിണാന്ഡതയില്‍ കുതിര്‍ന്ന ബോധക്ഷയങ്ങളില്‍
തലച്ചോറില്‍ വരിഞ്ഞുമുറുക്കിക്കെട്ടിയ സിരാമുള്‍വേലികളില്‍ ,
അരാജകമാക്കപ്പെട്ട സ്വാന്തനങ്ങള്‍ തടവി,
മരുക്കാറ്റിന്റെ ഊഷ്ണതകള്‍ ചീറ്റി,
കണ്ണുനീരിന്റെ വേലിയേറ്റങ്ങളില്‍ കാഴ്‌ച്ച നഷ്ട്ടപ്പെട്ട്
തമോഗേഹങ്ങളില്‍ ചുഴന്ന്, ചുഴന്ന്,
പോടുകള്‍ നിറഞ്ഞ ബലിഷ്ഠമായ എന്റെ ശിഖരങ്ങളില്‍
നിന്റെ സര്‍പ്പവിഹ്വലതകളുടെ പ്രഹാരങ്ങളിലൂടെ,
ഞാന്‍ പവിത്രപൈതലായി നിര്‍മാല്യങ്ങളുടെ
ഗര്‍ഭാശയമുഖത്തേക്ക് ചേക്കേറുന്നു.

ആരോഹാരവണങ്ങളുടെ ഗോവണിപ്പടികള്‍
അവസാനിക്കുന്ന ഈ ഗുഹാമുഖത്തില്‍
ഉത്തേജനത്തിന്റെ അത്യഗാധമായ ഉറവകള്‍
ഉഷ്ണസ്ഥലികളില്‍‌ ലാവയായി ബഹിര്‍സ്‌ഫുരിക്കുന്വോള്‍
കാര്‍‌മേഘകീറുകള്‍ക്കിടയിലെ മഴവില്ലിന്റെ
തീക്ഷണരോമാഞ്ചം നിന്റെ ചുംബനമായി
എന്റെ മൂര്‍ധാവില്‍ പതിക്കുന്വോള്‍
ഞാന്‍ ജന്മസാഫല്യങ്ങളറിയുന്നു.

പ്രവാസതീരത്തെ ഒരു വ്യാഴവട്ടക്കാലം പിന്നിടുന്വോള്‍
പരിശുദ്ധിയുടേയും, ആത്മശുദ്ധിയുടേയും ആ സംഗമത്തിന്‌
സാമൂഹ്യനീതികള്‍ കൊടുക്കുന്ന പാഴ്‌നിര്‍വചനങ്ങള്‍
കാറ്റില്‍ പറത്തി, മാംസനിബദ്ധമല്ലാത്ത ചോരയില്‍
മുക്കി ഞാന്‍ ഓര്‍മകളുടെ പടുംതിരികള്‍
ഇന്നും കൊളുത്തിവെക്കുന്നു..............................................

************
ഈ ക്രിതിയെകുറിച്ച് :-
venumaster@gmail.com

Sunday, October 01, 2006

ആത്മ കഥാശംങ്ങള്‍ (തുടര്‍‌ച്ച)

Monday September 25, 2006

ഒരു നഗര ജീവിതം എന്റെ ബാല്യത്തെ സ്വാധീനിച്ചിരുന്നതായി എനിക്ക് ഓര്‍മയില്ല. പക്ഷെ വെറും മൂന്നു വയസ്സായപ്പോള്‍ ഞാന്‍ ഒരു വിദ്യാര്‍ഥിയായി ഒന്നാം ക്ലാസ്സില്‍ പോയിത്തുടങ്ങി. മാട്ടുംഗയിലുള്ള ചിരപുരാതനായമായ സൌത്ത് ഇന്‍ഡ്യന്‍ സ്കൂള്‍ ആയിരുന്നു അത്. കുഞ്ഞായ ഞാ‍ന്‍ സര്‍ക്കസ് കൂടാരത്തിലെ മായാവലയത്തിലെ പരിചയമില്ലാത്ത കലാകാരനെ പോലെ വിസ്മയം പൂണ്ട് നിന്നു. തലപ്പാവ് ധരിച്ച ഹെഡ്‌മാസ്റ്റര്‍ മുത്തുസ്വാമി ഒരു പാന്വാട്ടിയായിരുന്നു. അയാള്‍ ചൂരല്‍ വടിയേന്തി അന്തരീക്ഷത്തില്‍ കുഴലൂതി. ഞങ്ങള്‍ ചെറിയ കുട്ടികള്‍ അയാള്‍ക്കു ചുറ്റും വലയം വെച്ചു.

വീട്ടില്‍ എന്നെ നോക്കാനേല്‍പ്പിച്ച വാലിയക്കാരന്‍ ഒരു സാഡിസ്റ്റായിരുന്നു. അയാളുടെ പീഡനങ്ങള്‍ പലപ്പോഴും ഏറ്റുവാങ്ങിയിട്ടുണ്ടാകും. അതിനിടയില്‍ എവിടേയോ വീണ് ക്ഷതം പറ്റി ചുഴലി ദീനം വന്നതായി ഓര്‍ക്കുന്നു. പിന്നിട് ബോറിവലിയിലുണ്ടായിരുന്ന ഒരു ഡോക്ടര്‍ ഹില്ലേക്കര്‍ ആണ് എന്നെ ചികിത്സിച്ച് ഭേദമാക്കിയത്.

സ്വാതന്ത്ര്യം എന്ന പ്രവണത ഒരു പക്ഷെ ചെറുപ്പത്തില്‍ തുടങ്ങിയതാകാം. അധിനിവേശങ്ങളില്‍ നിന്നും മോചനം. മുഖം മൂടികള്‍. പ്രത്യേകിച്ചും, അതു അടിച്ചേല്‍പ്പിക്കുന്വോള്‍ , അതിനെ വലിച്ചൂരി പ്രതികരിക്കുക. ഇന്നും ഈ അവസ്ഥയിലും ജീവിതത്തിന്റെ സൌന്ദര്യം നഷ്ടപ്പെടുന്വോഴും, സ്വാതന്ത്ര്യം ഹനിക്കപ്പെടുന്വോഴും, ആത്മാഭിമാനം നിരാകരിക്കപ്പെടുന്വോഴും ഞാന്‍ അസ്വസ്ഥനാകുന്നു. വ്യാകുലനാകുന്നു. സ്വാതന്ത്ര്യം ഒരു നശീകരണ പ്രവണതയായി ചിന്തകന്മാര്‍ വിലയിരുത്തിയേക്കാമെങ്കിലും, ചരിത്രത്തില്‍ അതു പ്രകടമാണ്. ഇറാക്കിലേയും, പലസ്തീനിലേയും, വിയറ്റ് നാമിലേയും യുദ്ധങ്ങള്‍ നോക്കുക.

(തുടരും)

Send comments : venumaster@gmail.com

രണ്ടു കവിതകള്‍

കവിത ജാലകം എം. വേണു, മുംബൈ

ഋതുഭേദങ്ങളില്‍ ജാലകം തുറക്കുന്വോള്‍

ധനുമാസപ്പുലരിയിലെ വെള്ളമേഘങ്ങള്‍

കൂറ്റന്‍ വെള്ളചെമ്മരിയാടുകള്‍ ആയി

ആകാശചെരുവുകളില്‍ മേയുന്നു.

കര്‍ക്കടക സന്ധ്യയിലോ,

അവര്‍ മലക്കം മറിയുന്ന കൊന്വനാനകള്‍

ആയിനീലവാനച്ചോലയില്‍ നീരാടുന്നു.

പെയ്തതൊഴിയുന്ന കൃഷ്ണ മേഘങ്ങള്‍

മലവെള്ളപാച്ചിലില്‍ ഗോപികാനൃത്തം.

കൃഷ്ണ ശിലകളില്‍ രാസലീല.

ഹരിമുരളീരവം പോലെ ശുദ്ധമായ ഒഴുക്ക്‌.

സംഭരണികള്‍ നിറഞ്ഞാല്‍ ‍, മോചനം.

ഈ കൃതിയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തുക

venumaster@gmail.com


കവിത പൂച്ച എം. വേണു, മുംബൈ

സാമ്രാജ്യങ്ങള്‍ കീഴടക്കി ഗ്രീസിലേക്ക ്‌ മടങ്ങും വഴി,

മാസഡോണയില്‍ വെച്ച ്‌അലക്സാണ്ടര്‍ ചക്രവര്‍ത്തിയെ പൂച്ച പിടിച്ചു.

കരാറില്‍ ഒപ്പു വെച്ച്‌ ഇന്‍ഡ്യയിലേക്ക്‌ മടങ്ങും വഴി,

താഷ്ക്കണ്ടില്‍ വെച്ച്‌ ലാല്‍ ബഹാദൂറ്‍ ശാസ്ത്രിയെ പൂച്ച പിടിച്ചു.

ജാപ്പാനിലേക്ക്‌ മടങ്ങും വഴി, വിമാനത്തില്‍ വെച്ച ്‌

നേതാജി സുഭാഷ ്ചന്ദ്രബോസിനെ പൂച്ച പിടിച്ചു.

കോറിഗോണ്‍ ആശ്രമത്തില്‍ വെച്ച ്‌രോഗഗ്രസ്ത്തനായ

ഓഷോവിനെ പൂച്ച പിടിച്ചു.

ചരിത്രത്തിണ്റ്റെ കരിവീണ അടുക്കത്തളങ്ങളില്‍ സാകൂതം പതുങ്ങിയിരുന്ന ്‌

പൂച്ച ഇപ്പോഴും വിനയാതീതനായി, വിരസത്തോടെ

ദേവനാഗരിയില്‍നമ്മളോട ്‌ അനുവാദം ചോദിക്കുന്നു.

"മീ, ആവൂ?.." (ഞാന്‍ വരട്ടെ?) എന്നു ്‌..

******

Please send your comments :venumaster@gmail.com